രണ്ട് മഹാന്മാര് കണ്ടു മുട്ടിയാല്‍ എന്തു സംഭവിക്കും. അവരുടെ ഭാഷണങ്ങള്‍ ചരിത്രങ്ങളാകും. തലമുറകള്‍ അതോര്‍ത്തുവക്കും.
ടാഗോറും ഗാന്ധിജിയും കണ്ടുമുട്ടിയപ്പോള്‍, ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമിയും കണ്ടുമുട്ടിയപ്പോള്‍
ഒരു വൈസ് ചാന്‍സലറും വിദ്യാഭ്യാസ മന്ത്രിയും കണ്ടുമുട്ടിയാല്‍
അത് വിദ്യാഭ്യാസ രംഗത്ത് നൂതനമായ എന്തെങ്കിലും ആശയങ്ങള്‍ സംഭാവന ചെയ്യും.
കേരളത്തിലെ ഒരു വൈസ് ചാന്‍സലറും വിദ്യാഭ്യാസമന്ത്രിയും ജീവിതത്തില്‍ ആദ്യമായി കണ്ടുമുട്ടിയ രംഗത്തെകുറിച്ച് വൈസ് ചാന്‍സലര്‍ പറയുന്നത് ശ്രദ്ധിക്കുക.
സംസ് ക്രുത സര്‍വകലാശാല മുന്‍ വി.സി. ഡോ: രാധാക്രിഷ്ണന്റെ വാക്കുകള്‍
“ ഞാന്‍ എം.എ .ബേബിയെ ആദ്യമായി കാണുന്നത് ദല്‍ഹി കേരളാഹൌസില്‍ വച്ചാണ്. കണ്ടയുടന്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. എന്നെ വി.സി.സ്ഥാനത്തുനിന്ന് പുറത്താക്കാന്‍ നിങ്ങളോ നിങ്ങളുടെ പാര്‍ട്ടിയോ ശ്രമിച്ചാല്‍ ഈ ജന്മം അത് നടക്കാന്‍ പോകുന്നില്ല. ഞാന്‍ ഇവിടെതന്നെ ഇരിക്കും. എനിക്ക് മടുക്കുന്നതുവരെ”.
(അഭിമുഖം: മനോരമ)
വിദ്യാധനം സര്‍വ ധനാല്‍ പ്രധാനം.
3 comments:
ഹഹഹ! രാധാകൃഷ്ണനില്‍ നിന്ന് അതിലും നിലവാരമുള്ള എന്തെങ്കിലും പ്രതികരണങ്ങള്‍ വന്നാലാണ് അത്ഭുതപ്പെടേണ്ടത്.
ഇവിടെ രാധാകൃഷ്ണന് എന്ന വ്യക്തിയല്ല പ്രധാനം. അതിനപ്പുറം ഫാസിസ്റ്റ് സ്വഭാവം സൂക്ഷിക്കുന്ന, അധികാരത്തിന്റെ മത്തില്‍ മാനാഭിമാനങ്ങള്‍ ഇല്ലാതാവുന്ന ഒരു വിഭാഗം രാഷ്ട്രീയ കോമരങ്ങളുടെ കേളികളില്‍ മനം നൊന്തു പോവുന്ന, തല കുനിക്കാന്‍ മടിക്കാതെ ഏറെ പേരുടെ പ്രതിനിധിയായി മാറുന്നുണ്ട്. ഈ രാധാകൃഷ്ണന് എന്ന വ്യക്തിയും. കരീമീനേ, "കടലില്‍ മീന്‍ പിടിച്ചു ഞാന്‍ ജീവിച്ചോളാം" എന്നു പറഞ്ഞത് ഈ വൈസ് ചാന്‍സലറാണ്. ആദ്യകാലത്ത് അങ്ങിനെ ചെയ്ത് ജീവിച്ച വ്യക്തി തന്നെയാണ് ഇദ്ദേഹം. ഇതുപോലുള്ള മനുഷ്യരെ, ഒറ്റപ്പെട്ടവരെ, സി,പി.എമ്മിന്റെ ധാര്‍ഷ്യത്തിനു മുമ്പില്‍ തല കുനിക്കാത്തവരെ ഏതു വിധേനയാണ് നിങ്ങളുടെ പാര്‍ട്ടി ഭടന്മാര് കൈകാര്യം ചെയ്യുന്നത് എന്നത് നാളെ ചരിത്രമായി വായിക്കാം. (ഇന്നിതാ ബംഗാളില്‍ മാവോയിസ്റ്റുകളെ സൃഷ്ടിക്കുന്നത് ആരാണെന്നറിയില്ലെ. ഈ ധാര്‍ഷ്ട്യം തന്നെ.) കലാലയങ്ങളില്‍ അടി തൊട്ടു മുടിയോളം നിങ്ങള്‍ ചെയ്തു കൂട്ടുന്ന തെമ്മാടിത്തരങ്ങളെ ചോദ്യം ചെയ്യാന്‍, ഒരു പക്ഷേ നാളെ ഒരു തീവ്രവാദി സംഘം തന്നെ ഉടലെടുത്തേക്കാം. അത്രക്കധികം ജനാധിപത്യദ്രോഹം നിങ്ങള്‍ ചെയ്തുകുട്ടുന്നു. കൂടുതല്‍ കഥകള്‍ കരിമീന്‍ കേള്‍ക്കണോ. ഞാന്‍ തുടക്കമിടാം. ഓ ഇനിയിപ്പോള്‍ "ഇഞ്ചിപ്പെണ്ണി'നെ" ബൂലോകത്തു നിന്നും തുരത്തിയതുപോലെ ബ്ലോഗിലും അപ്പണി തുടരാമെന്നത് വെറും വ്യാമോഹമാണ് മാഷെ......
:)
Post a Comment