Wednesday, June 24, 2009

കമ്പക്കാരന്‍ ഗോപാലപിള്ളയും എസ്.എന്‍.സി. ലാവലിനും

കണ്ണമ്പാ നടയിലെ വെടിക്കെട്ടിന് തിരികൊളുത്തിയും എടുപ്പുകുതിരയുടെ വടം പിടിച്ചുമൊക്കെ ഗോപാലപിള്ള സുഖമായി വാണരുളുമ്പോഴാണ് പട്ടിണി വീട്ടുവാതിലില്‍ മുട്ടിയത്. മുണ്ടുമുറുക്കിയുടുത്തും കൂഴച്ചക്ക ചുളവിരിച്ചുതിന്നുമൊക്കെ ഗോപാലപിള്ള വിശപ്പടക്കി നോക്കി. കിം ഫലം.

ഒടുവില്‍ ഗോപാലപിള്ള നാടുവിട്ടു. ഒരു ചരക്കു കപ്പലില്‍ പൈനാംകിലേക്ക്, അവിടെ നിന്ന് സിംങ്കപ്പൂരിലേക്ക്. അവിടെ ചെല്ലപ്പന്‍ കങ്കാണിയുടെ കൂടെ തോട്ടത്തില്‍ മേസ്തിരിയായി. പതുക്കെ പച്ച പിടിച്ചു. സമ്പാദ്യങ്ങളുണ്ടായി. നാട്ടില്‍ വന്നൊരു കല്യാണം കഴിച്ചു. കമ്പക്കാരന്‍ ഗോപാലപിള്ള സിംങ്കപ്പൂര്‍ ഗോപാലപിള്ളയായി. ഇടക്കിടക്കു നാട്ടില്‍ വന്നും ഭാര്യയെ കപ്പലില്‍ സിംങ്കപ്പൂരിലേക്ക് കൊണ്ടുപോയും ഒക്കെ ഗോപാലപിള്ള മക്കളെ ഉത്പാദിപ്പിച്ചുകൊണ്ടിരുന്നു.

അങ്ങിനെ ഗോപാലപിള്ളക്ക് എട്ടു മക്കളുണ്ടായി. അതില്‍ ഒന്നാമത്തവനായി ജി. കാര്‍ത്തികേയന്‍ ജനിച്ചു.

സിംങ്കപ്പൂരില്‍ നിന്നും അവധിക്കെത്തിയ ഒരു ദിനം ഗോപാലപിള്ള മകനെ ഇടവ മുസ്ലീം ഹൈസ്കൂളീല്‍ ചേര്‍ത്തു. അവിടെ വച്ച് ഇടവാ കലാം എന്നൊരാള്‍ കാര്‍ത്തികേയനെ കെ.എസ്.യു വില്‍ ചേര്‍ത്തു. കൂടെ ക്കൂടെ പഠിച്ചും ബാക്കി സമയത്ത് രാഷ്ട്രീയം കളിച്ചുമൊക്കെ കാര്‍ത്തികേയന്‍ വളര്‍ന്നു. പത്താം ക്ലാസ്സ് പാസായി നിന്ന കാര്‍ത്തികേയനെ ഗോപാലപിള്ളയുടെ തീരുമാനത്തിനെതിരായി കലാം ശിവഗിരി എസ് .എന്‍.കോളേജില്‍ ചേര്‍ത്തു.

എസ്.എന്‍.കോളേജ് കെ.എസ്.യു വിന്റെ കോട്ടയായിരുന്നു. ചില ബുദ്ധിജീവികളും സാഹിത്യകാരന്മാരും ഒക്കെ എസ്.എഫ്.എന്നു പറഞ്ഞ് നടന്നു എങ്കിലും കോളേജില്‍ പച്ച തൊടാനായില്ല. മാഗസിന്‍ എഡിറ്റര്‍ സ്ഥാനത്തേക്കു മത്സരിച്ച കാര്‍ത്തികേയന്‍ പുഷ്പം പോലെ ജയിച്ചു. കറുത്ത കുറ്റിത്താടിക്കാരന്റെ കോളേജ് മാഗസിന്‍ പുറത്തിറങ്ങുന്നതും നോക്കി കുമാരിമാര്‍ ആകാംഷയോടെ കാത്തിരുന്നു.

ആ കാത്തിരിപ്പ് അനന്തമായിരുന്നു.

കോളേജ് മാഗസിന്‍ ഫണ്ടുമായി എഡിറ്റര്‍ മുങ്ങി.

അന്നു തൊട്ട് ഇന്നു വരേക്കും ആ കോളേജില്‍ കെ.എസ്.യു.ജയിച്ചിട്ടില്ല. മുപ്പതു കൊല്ലത്തെ കെമിക്കല്‍ റിയാക്ഷന്‍.

മുങ്ങിയ കാര്‍ത്തികേയന്‍ പൊങ്ങിയത് അനന്തപുരിയിലാണ്. അവിടെ കരുണാമയനായ കരുണാകരന്റെ കാലടികളില്‍. ഫണ്ടു വെട്ടിച്ചു വന്ന കൊച്ചു ശിഷ്യനെ ആശാന്‍ ആഞ്ഞു പുല്‍കി.

രമേശന്‍ , ഷാനവാസ് എന്നീ ശിഷ്യരോടോപ്പം ഒരു പായ അടുക്കള വാതില്‍ക്കല്‍ കാര്‍ത്തികേയനും കിട്ടി.

കല്ല്യാണിക്കുട്ടിയമ്മയുടെ തലയിലെ പേനെടുത്തും, പത്മജയുടെ അപ്പികോരിയും , മുരളീധരന്റെ കിടുങ്ങാമണി പിടിച്ചു കളിച്ചു മൊക്കെ അവര്‍ വളര്‍ന്നു.

പിന്നീടുള്ളത് ചരിത്രമാണ്.

അത് നിങ്ങള്‍ക്കറിയാം .

5 comments:

Suraj said...
This comment has been removed by the author.
Suraj said...

ചിരിച്ച് സൈഡായി അണ്ണാ... ജീവിതകഥയൊക്കെ ഇത്രേം കോമിക്കലാവുമോ !

യുവതുര്‍ക്കികളിച്ച സ്മരണ ചെന്നിത്തലാജീക്കെങ്കിലും കാണും. അതാണ് കേസ് ചുട്ടെടുത്തപ്പം പഴയ മൂന്നാം ഗ്രൂപ്പുകാരനെ വിട്ടേക്കാന്‍ പറഞ്ഞത്.

മൂര്‍ത്തി said...

:) ഇത് ചരിത്രമല്ലല്ലേ?

കൃ, മൃ ഒക്കെ ടൈപ്പ് ചെയ്യാന്‍ kr^, mr^ എന്ന് ടൈപ്പ് ചെയതാല്‍ മതി.

ചാർ‌വാകൻ‌ said...

കഥകളങ്ങനെ പലതും കാണും ,എന്നാല്‍ ഞങ്ങളൊക്കെ ഏറെബഹുമാനിച്ചിരുന്ന സുലേഖചേച്ചിഎന്ന,സുലേഖ ഇതിയാന്റെ ഭാര്യയായത്
ഇന്നും അത്ഭുതപെടുത്തുന്നകര്യമാണ്.ആ കാലത്തെ നവ-ഇടതുരാഷ്ട്രീയത്തിലെ
ബുദ്ധിജീവിയായിരുന്നു. കാമ്പസ്സില്‍ കുട്ടികള്‍ അത്രബഹുമാനിച്ചവിദ്ധ്യാര്‍തി.

karimeen/കരിമീന്‍ said...

പറയണ്ടാ എന്ന് നിനച്ചതാണ്. ചാര്‍വാചകന്‍ ചോദിച്ചതുകൊണ്ട് ചുരുക്കിപ്പറയാം
സുലേഖചേച്ചി ഒരു എസ്.എഫ്.ഐ.നേതാവിന്റെ കാമുകിയായിരുന്നു.
ആ നേതാവ് കാര്‍ത്തികേയന്റെ രാഷ്ട്രീയ എതിരാളി ആയിരുന്നു എങ്കിലും വ്യക്തിപരമായി അവര്‍ സുഹ്രുത്തുക്കളായിരുന്നു.
അസുഖം ബാധിച്ച് ആശുപത്രിയിലായിരുന്ന ആ തീപ്പൊരിക്ക് കൂട്ടായി എന്നും സുലേഖയുണ്ടായിരുന്നു.
മുന്തിരിയും ഓറഞ്ചുമായി എന്നും സുഹൃത്തിനെ കാണാന്‍ എത്തുന്ന കാര്‍ത്തികേയന്‍ ഒരു നാളില്‍ ചേച്ചിയുമായി കടന്നു എന്ന് കുബുദ്ധികള്‍ പറയുന്നു