സമയം 05.05 വൈകുന്നേരം.
കെ-ഡിറ്റിന്റെ വിശാലമായ ഇടനാഴിയുടെ ചില്ലു വാതില്‍ തുറന്ന് ജഹംഗീര്‍ പുറത്തേക്കു വന്നു. അയാളുടെ ഡണ്ഹില് ഷര്‍ട്ടില്‍ ചുളിവുകള്‍ വീണിരുന്നു. ഒരു പകല്‍ മുഴുവന്‍ എ.സി.യില്‍ കഴിച്ചുകൂട്ടിയതിനാല്‍ അയാളുടെ കൈവിരലുകള്‍ തണുത്തിരുന്നു. ഒരു പുകക്കായി അയാളുടെ ചുണ്ടുകള്‍ കൊതിച്ചു.
"ചോരവീണ മണ്ണില്‍ നിന്നുതിര്‍ന്നു വന്ന പൂമരം" മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു..അയാള്‍ക്ക് വളരെ ഇഷ്ടപ്പെട്ട പാട്ടാണ്. അതു തന്നെ റിങ് ടോണ്‍ ആക്കണ്മെന്ന് അയാല്‍ വല്ലാതെ കൊതിച്ചതാണ്.
ഫോണില്‍ തെളിഞ്ഞ നംബര് അയാളെ വല്ലാതെ അത്ഭുതപ്പെടുത്തി.
"ജി.എം."
അധികനാളായി ജി.എം. അയാളെ വിളിച്ചിട്ട്. ജി.എമ്മിന്റെ പ്രവര്‍ത്തനങ്ങളില്‍ അവിഹിതമായി ഇടപെടുന്നു എന്ന ആരോപണം ഉയര്‍ന്നപ്പോല്‍ തന്നെ അയാളുമായുള്ള ഫോണ്‍ ബന്ധം ജി.എം.ഉപേക്ഷിച്ചതാണ്. അയാള്‍ക്കുള്ള രഹസ്യ നിര്‍ദ്ദേശങ്ങള്‍ എല്ലാം ജി.എം.നവശക്തി ആഫീസില്‍ എത്തിക്കുകയാണ് പതിവ്. അയാള്‍ അതെല്ലാം അവിടെ ചെന്ന് ഏറ്റെടുക്കുകയും നിര്‍ദ്ദേശ്ശിച്ച പ്രവര്‍ത്തികളെല്ലാം പൂര്‍ത്തിയാക്കുകയും ചെയ്യും.
പക്ഷേ ഇപ്പോള്‍ നേരിട്ട്. അയാള്‍ ഫോണ്‍ സ്വിച്ച് ഓണ്‍ ചെയ്തു.
" ജഹാഗീര്‍!. എത്രയും പെട്ടെന്ന് , അടിയന്തിരമായി എത്തുക"
ജി.എം. ഫോണ്‍ വച്ചു.
ആ വാക്കുകളിലെ ധൃതി ജഹാംഗീരിനെ അമ്പരപ്പിച്ചു. ജി.എമ്മിന്റെ ഔദ്യ്യൊഗിക വസതിയായ ക്ലിന്റെ ഹൌസില്‍ അയാള്‍ ഇപ്പോല്‍ പോകറില്ല. ഒരു കാലത്ത് അയാള്‍ അവിടത്തെ നിത്യ സന്ദര്‍ശകനായിരുന്നു. അയാളുടെ പോക്കുവരവുകള്‍ എല്ലാം തന്നെ രഹസ്യപ്പോലീസ് നിരീക്ഷണത്തിലായതോടെ ക്ലിന്റ് ഹൌസ് സന്ദര്‍ശനം അവസാനിപ്പിക്കുകയാണുണ്ടായത്.
തന്റെ കെ.എല്‍.01- ജെ-5520 മാരുതി കാറില്‍ ജഹാംഗീര്‍ ക്ലിന്റ് ഹൌസിന്റെ ഗേറ്റ് കടന്നു. സെക്യൂരിറ്റി അയാളെ അലക്ഷ്യമായി ഒന്നു നോക്കി കടന്നു പോകാന്‍ ആംഗ്യം കാണിച്ചു.
വലത്തോട്ട് തിരിഞ്ഞ് പോര്‍ട്ടിക്കോയുടെ പിന്നാമ്പുറത്തേക്ക് വണ്ടി തിരിക്കവേ റിയല്‍ വ്യൂ മിററില്‍ റോഡിന് പുറത്ത് തന്നെ തുറിച്ചു നോക്കി നില്ക്കുന്ന ഒരു മഫ്ടി പോലീസുകാരനെ ജഹാംഗീര്‍ കണ്ടൂ.
ജി.എം.ആകെ പരിഭ്രാന്തനായിരുന്നു. പതിവുപോലെ കൈലിയും ബനിയനും തന്നെ വേഷം.
"താനിങ്ങോട്ടു വരുന്നത് ആരെങ്കിലും കണ്ടോ"
"പുറത്തൊരാള് നില്ക്കുന്നു. മഫ്റ്റി പോലീസ് ആണോ എന്നു സംശയം"
"അത് ആ ഉള്ളിയേരിയുടെ ഏതോ മറ്റടത്തെ മോന് ആയിരിക്കും" ജി.എമ്മിന് അരിശം മൂത്തു. അരിശം വരുമ്പോല്‍ പണ്ടും ജി.എം.തെറി ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഈയിടെ പത്രസമ്മേളനങ്ങളീല്‍ മാന്യനായാണ് ജി.എം.പ്രത്യക്ഷപ്പെടാറ്. താനും നീലകണ്ഠനും കൂടി എന്തുമാത്രം പരിശ്രമിച്ചാണ് അദ്ദേഹത്തെ മാന്യനാക്കി മാറ്റിയത് എന്ന് ജഹാംഗീര്‍ ഓര്‍ത്തു.
ജി.എമ്മിനോടൊപ്പം ജഹാംഗീര്‍ അകത്തെ മുറിയിലേക്കു കടന്നു.
ഒരു മീറ്റിങ്ങിനുള്ള ഒരുക്കങ്ങളെല്ലാം അവിടെ കണ്ടു.
" ഹലോ ജഹാംഗീര്‍!" എന്തോ എഴുതിക്കൊണ്ടിരുന്ന പപ്പുക്കുട്ടന് വള്ളിക്കുന്ന് ജഹാംഗീരിനെ സ്വാഗതം ചെയ്തു.
ജഹാംഗീര്‍ ചുറ്റും നോക്കി.
പി.ആര്. മാലകണ്ഠന്‍, മഠന്‍ ശിവത്തില്‍, രമേഷ് ബാബു എല്ലാരുമുണ്ട്.
ജഹാംഗീര്‍ അമ്പരന്നു.
"ജി.എം.ഇത്ര പരസ്യമായി. അതും ഉള്ളിയേരിയുടെ പോലീസ് പുറത്തുള്ളപ്പോള്‍".
"ജി.എമ്മിന് ഇനി എന്തു പേടിക്കാനാ.......... എല്ലാം മറ്റന്നാള്‍ അവസാനിക്കും" വള്ളിക്കുട്ടന്‍ പറഞ്ഞു.
"ജഹാംഗീര്‍ 11,12 തിയതിയില്‍ ബോര്‍ഡ് മീറ്റിങ്ങ് കൂടുകയാണ്. അതോടെ എല്ലാം അവസാനിപ്പിക്കാനാണ് അവരുടെ നീക്കം.
എന്നെ അന്ന് ജി.എം.പോസ്റ്റില്‍ നിന്നും പുറത്തിറക്കും. പക്ഷേ ഞാന്‍ ജീവിച്ചിരിക്കുമെങ്കില്‍ അത് അനുവദിക്കുകയില്ല".
ജി.എം.അലമാര തുറന്നു. ഒരു ചുവന്ന ക്രോക്കോഡയില്‍ ബ്രീഫ് കെയ്സ് എടുത്തു ജഹാംഗീറിന് നേര്‍ക്ക് നീട്ടി.
"താനിത് നവശക്തി ആഫീസില്‍ എത്തിക്കണം. അവിടെ മംഗളത്തിന്റെ അനില്‍കുമാര്‍ വരും. താനിത് അയാളെ ഏല്‍പ്പിക്കണം".
"ജി.എം.ഇത്.........................."
"ഈ പെട്ടിയിലുള്ള രഹസ്യം മറ്റന്നാള്‍ മംഗളത്തില്‍ വരുന്നതോടെ എല്ലാം തീരും , അവന്മാരും കമ്പനിയും എല്ലാം"
"ഈ പെട്ടി ഒരിക്കലും നഷ്ടപ്പെടരുത്. ഇത് നമ്മുടെ ജീവിതമാണ്".
ജഹാംഗീര്‍ പെട്ടിയുമായി പുറത്തിറങ്ങി. പുറത്ത് ഇരുട്ടു പരന്നിരുന്നു.
മാരുതിയിലേക്കു കയറി സ്റ്റാര്‍ട്ടു ചെയ്യുമ്പോല്‍ അയാള്‍ക്ക് വെറുതേ ഒരു ചെമ്പൈ സംഗീതം ഓര്‍മ്മ വന്നു.
"നിധി ചാല സുഖമാ................................."
വണ്ടി ക്ലിന്റ് ഹൌസിന്റെ ഗേറ്റ് കടന്ന് ഇടത്തേക്കു തിരിഞ്ഞു.
അപ്പോള്‍ അയാളുടെ പിന് കഴുത്തില്‍ ഒരു പിസ്റ്റലിന്റെ നനുത്ത സ്പര്‍ശം അനുഭവപ്പെട്ടു.

8 comments:
എന്നിട്ട്?????
കെ-ഡിറ്റ്, ജഹാംഗീര്‍, ജീ. എം........................പിസ്റ്റള്‍...
ഈ സര്‍പ്പങ്ങളുടെ കഥ മനസ്സിലാവണുണ്ട് ട്ടോ................:)
ബാക്കി നാളത്തെ പത്രത്തില്‍ -
അജ്ഞാത ശവ ശരിരം എന്ന headingil
അല്ലെ ?
സത്യമ്പറ.. ആ മഫ്ടിയില് നിന്ന പേല കരിമീനല്ലേ ? ;)
ഷാജഹാന്റെ..സോറി ജഹാംഗീറിന്റെ കഴുത്തിലമര്‍ന്ന പിസ്റ്റല്‍ ഒരു ലാപ് ടോപ്പ് ബാഗില്‍ നിന്ന് വന്നതാണോ...?
ശൊ... വായനക്കാരെ ഇങ്ങനെ മുള്ളുമ്മേ നിര്‍ത്തതെ പഹയാ. ഇനീപ്പം 12 വരെ കാത്തിരിക്കണ്ടേ അടുത്ത ലക്കത്തിന് !
കഥയില്‍ ചെറിയാന് നായര്‍ ഇല്ലാതെ പോയതില്‍ പ്രതിഷേധിക്കുന്നു.:)
ഡാൻ ബ്രൌണ്‍ തോറ്റു പോയി :)
കൊള്ളാമല്ലൊ.
:)
:-)
Post a Comment