Monday, October 5, 2009

സിന്‍ഡിക്കേറ്റുകാരോട് സ്നേഹപൂര്‍വം

നിയമ സഭാ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. നമ്മുടെ തെരെഞ്ഞെടുപ്പ് കാല ചര്‍ച്ചകള്‍ എന്തായിരിക്കും. തെരെഞ്ഞെടുപ്പ് കാലത്ത് യാദൃശ്ചികമായി ഉണ്ടാകുന്ന നിസ്സാര സംഭവങ്ങള്‍, അല്ലെങ്കില്‍ ഏതെങ്കിലും ഒരു പ്രമുഖ നേതാവിന്റെ വീണ്‍ വാക്കുകള്‍ (പലപ്പോഴും സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുന്നവ) തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ഗതിയെ തന്നെ മാറ്റിമറിക്കുന്ന ദുരനുഭവം നമ്മുടെ സംസ്ഥാനത്ത് മുന്‍പ് പലപ്പോഴും ഉണ്ടായിട്ടുണ്ട്. തെരെഞ്ഞെടുപ്പ് സംവാദം ഇങ്ങനെ വഴിതെറ്റിപ്പോകാതിരിക്കാന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാധ്യമ പ്രവര്‍ത്തകരും അങ്ങേയറ്റത്തെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട് എന്നാണ് എന്റെ വിനീതമായ അഭിപ്രായം.

(വി.എസ്. അച്യുതാനന്ദന്‍- 1176 മീനം -02)

4 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

പിണറായി വിജയനെപ്പോലെ ഒരു അഴിമതിക്കാരന്‍ നയിക്കുന്ന പാര്‍ട്ടിയെ ഒരു പാഠം പഠിപ്പിക്കേണ്ടേ? മാത്രവുമല്ല മാധ്യമ സ്വാതന്ത്ര്യത്തിന്‌ നേരേ കുരക്കുന്ന ഈ നേതാവിനെയും പാര്‍ട്ടിയേയും നമുക്ക് പിന്‍തുണക്കാന്‍ കഴിയുമോ? പ്രത്യേകിച്ച് ജനതാദളള്‍ യുഡിഎഫില്‍ എത്തിയതിന്‌ ശെഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഏതറ്റം വരെ പോയീ എന്നത് ഓര്‍ക്കുന്നില്ലെ? പിന്നെ ചൈനയെ സഹായിക്കാന്‍ ആസിയന്‍ കരാറിന്‍ എതിര്‍ നിന്ന് ഇന്ത്യയുടെ പുരോഗതിക്ക് ചങ്ങല ഇടാന്‍ ശ്രമിക്കുന്ന ഇടതുപക്ഷത്തിന്‌ തിരിച്ചടി നല്‍കാന്‍ വൈകിക്കൂടാ.

Anonymous said...

കരിമീനെ, വീരന്റെ പത്രം ഇറക്കിയ സർക്കുലർ കണ്ടോ ഓൻ എന്തായാലും വോട്ട് മറിക്കും എന്ന് ഉറപ്പാണ്, പിന്നെ ഈ വീട്ടിലുള്ളവർക്ക് ഉടുക്കാൻ സാരിയും , മുണ്ടും, നൂറ് രൂപയും ഒരു കുപ്പി വാറ്റ് ചാരായവും, (സ്വന്തമായി വാറ്റിയത്) നൽകുമായിരിക്കും. അങ്കം തുടങ്ങാൻ പോകുന്നല്ലേ ഉള്ളു,. അടർത്തലും, വധവും, ഒളിയമ്പും, പാരയും എല്ലാം കാണാം പിന്നെ ആ കൂടെ ഗതികിട്ടാ പ്രേതമായി “ഉണ്ണിക്കുട്ടനും” ഉണ്ടായിരിക്കും……..

ഭൂതത്താന്‍ said...

"പിന്നെ ചൈനയെ സഹായിക്കാന്‍ ആസിയന്‍ കരാറിന്‍ എതിര്‍ നിന്ന് ഇന്ത്യയുടെ പുരോഗതിക്ക് ചങ്ങല ഇടാന്‍ ശ്രമിക്കുന്ന ഇടതുപക്ഷത്തിന്‌ തിരിച്ചടി നല്‍കാന്‍ വൈകിക്കൂടാ." കിരണ്‍ ചൈന ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രം ആണെന്നത് ഒഴിച്ച് നിര്‍ത്തിയ്യാല്‍ അവിടത്തെ സാമാന്യ ജനത്തിന്റെ സ്വഭാവം കൂടി പരിഗണിക്കുക (അത് ചിലപ്പോള്‍ ചങ്ങലക്കിട്ടു വളര്‍ത്തി എടുത്തത്‌ ആണെങ്കില്‍ കൂടി )അവര്‍ മുപ്പതു ശതമാനം കൂലിക്ക്‌ രാജ്യ നിര്‍മാണം ചെയ്തവരാ...ഇപ്പോള്‍ പോലും ഇന്ത്യക്കാര്‍ വെള്ളി ആഴ്ചകള്‍ ഉറക്ക ദിനം ആയി (ഗള്ഫ് നാട്ടില്‍ )ചൈന കാരന്‍ അന്നും എന്തെങ്കിലും ജോലിയില്‍ മുഴുകി ഇരിക്കും (സ്വന്തം റൂമിന്റെ )നമ്മള്‍ പറയും" ഇവന് വേറെ പണിയൊന്നും ഇല്ലേ "എന്ന് .... പിന്നെ റബ്ബറും ,കുരുമുളകും നാളികേരവും നമ്മുടെ ജീവിതം ആണ് മാഷേ ..ഇനിയും പാവം കര്‍ഷകനെ തൂക്കി കൊല്ലണോ ...ഇതിന് രശ്രിയ ഭേദം വേണ്ട ...മത ,ജാതി ഭേദവും വേണ്ട ....പിന്നെ കരിമീന്‍ താങ്കള്‍ പറഞ്ഞതു വളരെ ശരിയാണ് ...നമ്മള്‍ നിസ്സാര കാര്യങ്ങള്‍ പെരുപ്പിച്ച് വാഗ്വാദം നടത്താന്‍ മിടുക്കരാണ് ...പ്രവര്‍ത്തിയില്‍ വട്ടപൂജ്യവും .....

jayan said...

യൂത്തുകോണ്‍ഗ്രസുകാര്‍ സെക്രട്ടറിയറ്റിനുമുന്നില്‍ സമരം നടത്തിയത് 'ഗുണ്ടാ രാജി'നെതിരെയാണ്. സമരം ഗുണ്ടായിസമായപ്പോള്‍ പൊലീസ് പീരങ്കിയില്‍നിന്ന് വെള്ളം ചീറ്റി. വെള്ളം വീണപ്പോള്‍ യൂത്തിന്റെ പ്രസിഡന്റിന് ബോധക്ഷയം. പണ്ട് സമരക്കാര്‍ക്കുനേരെ ടിയര്‍ഗ്യാസ് പൊട്ടിയപ്പോള്‍ വീരേന്ദ്രകുമാറിന്റെ പഴയ നേതാവ് വിളിച്ചുകൊടുത്ത മുദ്രാവാക്യം, "കണ്ണെരിയുന്നു സഖാക്കളെ, സമരം നാളെ'' എന്നതായിരുന്നു. 'വെള്ളം ചീറ്റുന്നു....... പോരാളികളെ സമരം നാളെ' എന്ന് വിളിക്കാന്‍ ഇവിടെ നേതാവിന് ബോധമുണ്ടായിരുന്നില്ല. അബോധാവസ്ഥയില്‍ മിനറല്‍വാട്ടര്‍ കുടിച്ച്, ഒറ്റക്കണ്ണിലൂടെ ക്യാമറക്കണ്ണുകളിലേക്ക് നോക്കി ഉറപ്പുവരുത്തിയ നേതാവിനെ എടുത്ത് ആശുപത്രിയിലാക്കുക എന്ന ഭാഗം അഭിനയിക്കാന്‍ വിശ്വസ്ത അനുയായികളുടെ വന്‍ പട മുന്നോട്ടുവന്നു. തലഭാഗം(വലിയ കനമില്ലാത്ത ഭാഗം) പിടിച്ചത് ഗുണ്ടാ വിരുദ്ധ പോരാട്ടത്തിന്റെ വീരപോരാളി-ഒരു ബലാത്സംഗക്കേസടക്കം ഇരുപതു കേസിലെ പ്രതി. ഡോക്ടര്‍മാരുടെ വിദേശ ഡിഗ്രിപോലെ മോഷണം, ഭവനഭേദനം, പിടിച്ചുപറി, കത്തിക്കുത്ത് തുടങ്ങിയ ബിരുദങ്ങള്‍ ധാരാളമുള്ള മഹാന്‍. മനോരമയില്‍ പിറ്റേന്ന് വര്‍ണചിത്രമായി ടിയാന്‍ മിന്നി. അടുത്ത ദിവസമാണ് ഗുണ്ടാ വിരുദ്ധ പോരാട്ടം നയിച്ചയാളിന്റെ ബിരുദങ്ങള്‍ പുറത്തുവന്നത്. എഴുതാന്‍ ദേശാഭിമാനിമാത്രം.

മുനീറിന്റെ ചെക്കുകേസ് വെറും പണമിടപാടുകേസാക്കുന്ന, മുല്ലപ്പള്ളിയുടെ 25 ലക്ഷം വെട്ടിച്ചവനെ ഇന്നുവരെ കണ്ടിട്ടേയില്ലാത്ത, കോടാലി സുധീരന്റെ മേല്‍വിലാസമറിയാത്ത, വരദാചാരിയുടെ പേരുതന്നെ മറന്നുപോയ മാധ്യമ മഹത്വം ഇവിടെയും മിന്നുകയാണ്. യൂത്തു പ്രസിഡന്റിനെ താങ്ങിയെടുത്ത ബലാത്സംഗ വീരന്റെ ചിത്രവുമില്ല, വാര്‍ത്തയുമില്ല. ഓംപ്രകാശ് പണ്ട് മാര്‍ക്സിസ്റ്റാണെന്നു പത്തുവട്ടംകൂടി ആവര്‍ത്തിച്ചാല്‍ ഈ പാപങ്ങള്‍ തീരുമായിരിക്കും.

പ്രിയപ്പെട്ട മാധ്യമ സ്വാതന്ത്ര്യക്കാരേ, നിങ്ങളാണ് ശരി. നിങ്ങള്‍ ചെയ്യുന്നതാണ് ശരി. എഴുതുവിന്‍, പ്രചരിപ്പിക്കിന്‍-നിങ്ങള്‍ക്ക് തോന്നുന്ന എന്തും. ആരും ചോദ്യംചെയ്യരുതെന്നാവശ്യപ്പെട്ട് നമുക്ക് ഒരു സെക്രട്ടറിയറ്റ് മാര്‍ച്ച് സംഘടിപ്പിക്കാം. കെ സുധാകരന്‍, കോടാലി ശ്രീധരന്‍, വേടന്‍ജയരാജന്‍, കാരി സതീശന്‍ തുടങ്ങിയ ഗാന്ധിശിഷ്യന്മാര്‍ നമ്മെ നയിക്കട്ടെ......