Monday, October 19, 2009

കെ.വേണുവിനെപ്പറ്റിതന്നെ

കെ.വേണു സത്യസന്ധനായൊരു മനുഷ്യനാണ്. പ്രസംഗത്തിലല്ല, പ്രവൃത്തിയില്‍ തന്നെ വേണം ആദര്‍ശം എന്ന് ശഠിക്കുന്ന അപൂര്‍വം മനുഷ്യരിലൊരാള്‍. തനിക്കു ശരി എന്ന് തോന്നുന്നത് വിളിച്ചു പറയാന്‍ പ്രത്യയശാസ്ത്രമോ, പ്രതിബദ്ധതയോ തടസ്സമാകാത്ത ഒരാള്‍. സമര തീഷ്ണമായ യൌവ്വനം, ബലികഴിക്കപ്പെട്ട ജീവിതം,ഹോമിക്കപ്പെട്ട പ്രണയം, സൌഹൃദം ഇതെല്ലാമാണ് കെ.വേണു.

ആസിയാന്‍ കരാറിനെ, എക്സ്പ്രസ്സ് ഹൈവയെ ഒക്കെ അനുകൂലിക്കാന്‍ തനിക്ക് തോന്നിയാല്‍ അത് തുറന്നെഴുതാനുള്ള ആര്‍ജ്ജവം വേണുവിനുണ്ട്. ഇക്കഴിഞ്ഞ മാതൃഭൂമി ലേഖനത്തിലും അദ്ദേഹം അത് തുടരുന്നു. പക്ഷേ ആസിയാന്‍ അനുകൂല ലേഖനം എഴുതിവന്നപ്പോള്‍ പ്രതികൂലമായോ എന്ന് സംശയം.

നഷ്ടയൌവ്വനങ്ങളുടെ തിരുശേഷിപ്പുകള്‍ വിറ്റു ജീവിക്കുന്ന മുന്‍ നക്സലൈറ്റുകളുടെ കൂടാരമാണ് കേരളം. പരിസ്ഥിതി, സ്ത്രീ, ദളിത് പ്രസ്ഥാനങ്ങളിലെല്ലാം ഈ റിസര്‍വേഷന്‍ ടിക്കറ്റ് അവര്‍ ഉപയോഗിക്കുന്നു. സാധാരണക്കാരന്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന ജനകീയ പോരാട്ടങ്ങളില്‍ അണി ചേര്‍ന്ന് അവയെ ഹൈജാക്കു ചെയ്യുന്ന ഒരു വിഭാഗം. (യൌവനം നഷ്ടപ്പെടാത്ത വിപ്ലവവുമായി ഈ പ്രസ്ഥാനങ്ങളുടെ പിന്നണിയില്‍ നിന്ന് അവര്‍ക്ക് ആശയും ആവേശവും പകരുന്ന മനുഷ്യസ്നേഹികളെയല്ല, ചാനല്‍ ചര്‍ച്ചകളില്‍ സമരങ്ങളുടെ മൊത്തം വക്താക്കളായി രംഗത്ത് വരുന്ന മെയ്യനങ്ങാ സ്നേഹികളെയാണ് ഉദ്ദേശിച്ചത്).

ഇതില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് കെ.വേണു. ഒരു പക്ഷേ ചാനല്‍ ചര്‍ച്ചകളില്‍ ഏറ്റവും കുറച്ച് പ്രത്യക്ഷപ്പെട്ടിട്ടുള്ള ബുദ്ധിജീവി വേണുവാകണം. ചെങ്ങറ സമരത്തിലോ, ദളിത് തീവ്രവാദത്തിലോ ഒരു ചര്‍ച്ചയുടേയും കേന്ദ്രബിന്ദു വേണുവായില്ല. എന്നാല്‍ നമ്മുടെ സ്ഥിരം ചര്‍ച്ചിലുകളെക്കാള്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ സര്‍വഥാ യോഗ്യനാണ് കെ.വേണു.

ഡിക് ചിനിക്ക് വിടുപണിചെയ്ത് മടങ്ങിയ കോടീശ്വരന്‍ വരെ പട്ടിണിപ്പാവങ്ങള്‍ക്ക് വേണ്ടി വാകീറീ പ്രതിഫലം കൈപ്പറ്റുമ്പോള്‍ ജീവിക്കാന്‍ വേണ്ടി കെട്ടിടം പണി ചെയ്യുന്ന ഒരു മുന്‍ നക്സലൈറ്റ്. ഒരു പക്ഷേ, കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ ഒരു കുന്തക്കാരന്‍ പത്രോസാകണം കെ.വേണു.

ഈ കെ.വേണുവിനോടുള്ള വ്യക്തിപരമായ എല്ലാ ആദരവും നിലനിര്‍ത്തിക്കൊണ്ട് പറയട്ടെ,

1, ഭാരതത്തിന്റെ മോചനത്തിനുള്ള മാര്‍ഗ്ഗം സായുദ്ധവിപ്ലവമാണ് എന്ന് 1948-ല്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് തോന്നി.

വളരെ പഠിക്കുകയും ചിന്തിക്കുകയും ചെയ്തപ്പോള്‍ കെ.വേണുവിനത് 1970-ല്‍ തോന്നി

2, സായുധ വിപ്ലവത്തിലൂടെ അധികാരം നേടാനാവില്ല എന്നും ജനാധിപത്യമാണ് അഭികാമ്യം എന്നും കമ്മ്യൂണിസ്റ്റുകാര്‍ക്ക് 1952-ല്‍ തോന്നി.

വളരെ പഠിക്കുകയും ചിന്തിക്കുകയും ചെയ്തപ്പോള്‍ കെ.വേണുവിനത് 1990-ല്‍ തോന്നി.

3, വര്‍ഗ്ഗീയതയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്തെന്ന് 1988-ല്‍ കമ്മ്യൂണിസ്റ്റുകാര്‍ തിരിച്ചറിഞ്ഞു.

വളരെ പഠിക്കുകയും ചിന്തിക്കുകയും ചെയ്തപ്പോള്‍ വേണു 2002-ല്‍ ഇത് തിരിച്ചറിഞ്ഞു.

4,സ്വകാര്യവല്‍ക്കരണവും വികസനത്തിന് ആവശ്യമാണ് എന്ന് 1998-ല്‍ കമ്മ്യൂണിസ്റ്റുകാര്‍ തിരിച്ചറിഞ്ഞു.

വളരെ പഠിക്കുകയും ചിന്തിക്കുകയും ചെയ്തപ്പോള്‍ കെ.വേണു ൨൦൦൩-ല്‍ ഇത് തിരിച്ചറിഞ്ഞു.

കരിമീന്റെ സംശയം ഇതാണ്, കെ.വേണു എന്തിനാണ് ഇത്രയും വായിക്കുകയും പഠിക്കുകയുമൊക്കെ ചെയ്യുന്നത്. പഴയ ദേശാഭിമാനി മാത്രം വായിച്ചാല്‍ പോരെ!

21 comments:

Joker said...

പല വേഗത്തിലുള്ള തീവണ്ട്റ്റികളെ പോലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയും വേണുവും തമ്മിലുണ്ട്. വേഗത്തിലുള്ള വ്യത്യാസം. പക്ഷെ എത് എങ്ങോട്ടാണെന്നത് വേറെ ചര്‍ച്ച ചെയ്യേണ്ടതാണ്.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ഇത് തന്നെയല്ലേ കരിമീനേ നമ്മള്‍ കമ്മ്യൂണിസ്റ്റ് കാരെപ്പറ്റി കോണ്‍ഗ്രസ്സുകാരും പറയുന്നത്? ട്രാക്ടറിനെ, കമ്പ്യൂട്ടറിനെ ഒക്കെ എതിര്‍ത്ത ചരിത്രം പറഞ്ഞ്? അപ്പോ നമ്മളൊക്കെ എന്തിനാ ദേശാഭിമാനി വായിക്കുന്നത്? മലയാളമനോരമയോ വീക്ഷണമോ വായിച്ചാല്‍ പോരേ?

മ്മ്ക്ക് കോങ്ക്രസ്സായാല്‍ പോരേ? അല്ലെങ്കില്‍ തന്നെ ഇപ്പോ എന്താ വത്യാസം അല്ലേ കരിമീനേ? പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ മാത്രല്ലല്ലോ ഇപ്പോ മൊത്തം കോങ്ക്രസ്സല്ലേ?

:)

Baiju Elikkattoor said...

ramachandran,

kodu kai....!!!

karimeen/കരിമീന്‍ said...

ഒരു ചെറിയ വ്യത്യാസമുണ്ട് അണ്ണാ........,കമ്മ്യൂണിസ്റ്റുകാര്‍ എതിര്‍ത്ത താങ്കള്‍ പറഞ്ഞ സാധനത്തെയൊന്നും കോണ്‍ഗ്രസ്സുകാര്‍ അനുകൂലിച്ചിരുന്നില്ല. ഈ വിപത്തുകള്‍ വരാതിരിക്കാന്‍ ബഹുഭൂരിപക്ഷം ഐ.എന്‍.ടി.യു.സിക്കാരും സി.ഐ.ടി.യു.വിന്റെ കൂടെയായിരുന്നു.

അതായത് ഒരു ആശയമോ , അതിന്റെ നടത്തിപ്പോ ഒന്നും കോണ്‍ഗ്രസ്സ് ചിന്തയില്‍ അന്നുമില്ല,ഇന്നുമില്ല.
അതുണ്ടായിരുന്നു എങ്കില്‍ താങ്കള്‍ പറഞ്ഞതിനോട് യോജിക്കാം

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

“ഈ വിപത്തുകള്‍ വരാതിരിക്കാന്‍ ബഹുഭൂരിപക്ഷം ഐ.എന്‍.ടി.യു.സിക്കാരും സി.ഐ.ടി.യു.വിന്റെ കൂടെയായിരുന്നു...”

ഇപ്പോഴും ഇതൊക്കെ വല്യ “വിപത്ത്” ആയിത്തന്നെയാണോ കരിമീനെ കാണുന്നത്?

അല്ല ഞാനും കമ്പ്യൂട്ടര്‍ വല്‍ക്കരണത്തിനെതിരെ സമരം ചെയ്തിട്ടുണ്ടേയ്.. അന്നങ്ങനെ പറഞ്ഞതൊക്കെ വിശ്വസിച്ചൂച്ചാലും ഇന്നിപ്പോ ലാപ്ടോപ്പും നെറ്റും ഇല്ലാത്ത ഒരുദിവസത്തെ പറ്റി ആലോചിക്കാന്‍ പറ്റണില്ലേയ്. ട്രാക്ടറും കൊയ്ത്ത് മെഷീനും ഇല്ലാത്ത കൃഷിയും ബുദ്ധിമുട്ടന്നെ. അതോണ്ട് ചോദിച്ചതാണേ..

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

“കമ്മ്യൂണിസ്റ്റുകാര്‍ എതിര്‍ത്ത താങ്കള്‍ പറഞ്ഞ സാധനത്തെയൊന്നും കോണ്‍ഗ്രസ്സുകാര്‍ അനുകൂലിച്ചിരുന്നില്ല.“

അതന്ന്യാ ഞാന്‍ ചോദിച്ചത്, മ്മ്ക്ക് കോങ്ക്രസ്സാവാലേ?

“അതായത് ഒരു ആശയമോ , അതിന്റെ നടത്തിപ്പോ ഒന്നും കോണ്‍ഗ്രസ്സ് ചിന്തയില്‍ അന്നുമില്ല,ഇന്നുമില്ല.
അതുണ്ടായിരുന്നു എങ്കില്‍ താങ്കള്‍ പറഞ്ഞതിനോട് യോജിക്കാം“

മ്മ്ക്ക് ണ്ടല്ലോ? അല്ലേ? അതൊക്കെ ശരിക്കന്ന്യാവോ നടത്തിപ്പ്? അയ്യോ ആര് പറഞ്ഞാലും യോജിക്കരുത്. കാര്യം പറഞ്ഞാല്‍ വിഭാഗീയതയെന്നോ, കുലംകുത്തികള്‍ എന്നോ ഒക്കെ പറഞ്ഞ് പിടിച്ച് പുറത്താക്കണം. കാല് തല്ലിയൊടിക്കണം.

karimeen/കരിമീന്‍ said...

വിഷയത്തില്‍ നിന്ന് മാറിപ്പോകുന്നു എങ്കിലും അണ്ണന്‍ കമ്പ്യൂട്ടറിനെതിരായി സമരം ചെയ്ത ആളാണ് എന്ന് അവകാശപെട്ട നിലക്ക് പറയട്ടെ. ആ സമരം ഒരു പൊതു മേഖലാ സ്ഥാപനത്തിലെ കമ്പ്യുട്ടര്‍ വല്‍ക്കരണത്തിനെതിരെയായിരുന്നു. അതിന് മുന്നിട്ട് നിന്നത് സി.ഐ.ടി.യു വും.
അതിനു മുന്‍പു തന്നെ ഇതേ കമ്മ്യൂണിസ്റ്റുകാര്‍ കെല്‍ട്രോണില്‍ കമ്പ്യൂട്ടര്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയിരുന്നു.
കമ്മ്യൂണിസ്റ്റുകാരില്ലാത്ത മധുര മനോജ്ഞ സംസ്ഥാനങ്ങളിലൊക്കെ തുടങ്ങുന്നതിന് മുന്‍പ് തന്നെ അവര്‍ ടെക്നോ പാര്‍ക്കും തുടങ്ങിയിരുന്നു.
പിന്നെ ഏതോ ആ‍്ശയത്തെ എതിര്‍ത്തെന്നൊ,കൂലംകുത്തിയെന്നോ അതുകൊണ്ട് കോണ്‍ഗ്രസ്സാവാന്നോ ഒക്കെ അണ്ണന്‍ ചോദിച്ചു.
ഇത്തരം വലിയ കാര്യങ്ങളൊന്നും അറിഞ്ഞൂട അണ്ണാ..........അബ്ദുള്ള കുട്ടിക്ക് ഒരുപക്ഷേ അറിയാമായിരിക്കും

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

വിഷയത്തില്‍ പിടിച്ചാണ് വന്നത്.

“ആ സമരം ഒരു പൊതു മേഖലാ സ്ഥാപനത്തിലെ കമ്പ്യുട്ടര്‍ വല്‍ക്കരണത്തിനെതിരെയായിരുന്നു.“

അന്ന് ഞാനവിടെ ജോലി ചെയ്യുന്നില്ലായിരുന്നു, ഞാന്‍ സി ഐ ടി യുക്കാരനും അല്ലായിരുന്നു. എന്നിട്ടും സമരത്തിന് പോയി. അന്ന് ക്ലാസ്സെടുക്കാന്‍ വന്ന സഖാവ് പറഞ്ഞത് എന്റെയൊക്കെ പഠിപ്പും കഴിഞ്ഞ് വന്നാല്‍ ചെയ്യാന്‍ ജോലിയൊന്നുമുണ്ടാവില്ല, ഒക്കെ കമ്പ്യൂട്ടറാവും ചെയ്യാന്നാണേയ്. അന്നതൊക്കെ വിശ്വസിക്കാന്‍ മാത്രേ വിവരണ്ടായിരുന്നുള്ളു, ഇന്നും അതിലധികമൊന്നുമില്ലാന്ന് കൂട്ടിക്കോളൂ.

അപ്പോ വേണൂന് ഓരോ സമയത്ത് തോന്നണ ശരി വേണു പറയുന്നു,മ്മ്ടെ പാര്‍ട്ടിക്ക് തോന്നണ പോലെ. അത്രകണ്ടാല്‍ മത്യേയ്..
:)

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

അബ്ദുള്ളക്കുട്ടിക്ക് കര്യങ്ങള്‍ അറിയാമായിരിക്കും അല്ലേ?

അതാവും മൂപ്പര് വേഗം കാങ്ക്രസ്സായത്. മ്മ്ടെ പാര്‍ട്ട്യന്ന്യല്ലേ ഈ ചെക്കനെ 2 പ്രാവശ്യം എം പ്യാക്കീത്? ല്ലേ? ഇനീം ത് പോലെ കാങ്ക്രസ്സാവാന്‍ കാത്ത് നിക്കണ എത്ര സഖാക്കന്മാരുണ്ട് സഖാവേ പാര്‍ട്ടീല്?

മൂര്‍ത്തി said...

“പണിയെത്തിക്കൂ കൈകളിലാദ്യം എന്നിട്ടാകാം കമ്പ്യൂട്ടര്‍” എന്ന മുദ്രാ‍വാക്യമല്ലേ രാ‍മചന്ദ്രന്‍ വെട്ടിക്കാട് വിളിച്ചത് അന്ന്?

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

കമ്പ്യൂട്ടര്‍ എത്തിയാ‍ല്‍ അവസരങ്ങള്‍ കൂടും എന്ന് ആരും പറഞ്ഞ് തന്നില്ല മൂര്‍ത്തീ. പണിയേ ഉണ്ടാവില്ല എന്നാ പറഞ്ഞത്. അതോണ്ടാ ഇപ്പോള്‍ നമ്മുടെ ചെറുപ്പക്കാര്‍ പണി കണ്ടെത്തുന്നത്.

(നാട്ടില്‍ പണിയൊന്നും കിട്ടീല്യാട്ടാ, അതോണ്ട് കടല്‍ കടന്നു. കമ്പ്യൂട്ടറൊക്കെ ബൂര്‍ഷാസിയുടേതാണെന്ന് കരുതി പഠിച്ചില്ലായിരുന്നു. പിന്നെ മനസ്സിലായി അതും കൂടെ ഉണ്ടെങ്കിലേ ജോലി നടക്കൂന്ന്. :) )

മഞ്ഞു തോട്ടക്കാരന്‍ said...

കരിമീനല്ലടോ താന്‍ ചെമ്മീനാ ചെമ്മീന്‍...:)

Anonymous said...

എന്റെ സബരിമല മുരുകാ..... ഈ കരിമീനെക്കൊണ്ട് ജയിച്ചു, ഓനോട് ഭ്രാന്തൻ പറഞ്ഞിട്ടുള്ളതാ ബാരി ബലിച്ച് എഴുന്നള്ളിക്കുന്നതിന് മുൻപ് രണ്ട് ബട്ടം എത്ര ബട്ടമാ..... രണ്ട് ബട്ടം ആലോചിക്കണമെന്ന്., കേൾക്കത്തില്ല,,,, രാശഭ്ക്തി തലേമ്മെ കറങ്ങുവല്ലെ,
വെട്ടിക്കാടാ..... നല്ല ശക്തമായ അഭിനന്ദനം..... കരിമീന്റെ ജന്മം തല്ലുകൊള്ളാനുള്ളതാ....
ആരെങ്കിലും വന്ന് തല്ലിയട്ട് പോകോ......

സന്തോഷ് said...

പണിയെടുക്കുന്ന മനുഷ്യനെ വരമ്പത്ത് നിര്‍ത്തുന്ന യന്ത്രവല്‍ക്കരണത്തെയാണ് അന്ന് നമ്മള്‍ എതിര്‍ത്തത്. ഇന്ന് അതല്ല സ്ഥിതി. അതു മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധി മതി.ഇതൊക്കെ ഓരോരൊ സമയത്തെ ശരികള്‍ തന്നെയാണ് രാമചന്ദ്രാ...

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ഇപ്പോ വരമ്പത്ത് നില്‍ക്കാനെ ആളുള്ളൂ എന്നതിലാ സങ്കടം സന്തോഷേ.

വിളിച്ച മുദ്രാവാക്യങ്ങളില്‍ പശ്താപം ഒന്നുമില്ല. ഒരോ കാലഘട്ടത്തിനു വേണ്ടത് തന്നെ. അന്നൊക്കെ എതിരാളികളോട് മറുപടി പറയാന്‍ ദേശഭിമാനി വായിക്കുകയും നേതാക്കള്‍ പറയുന്നത് കേട്ടാലും മതിയായിരുന്നു. ഇന്ന് സ്വയം ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് തന്നെ ഉത്തരം മുട്ടുന്നു. അതിന്റെ ഇടയില്‍ ഇതൊക്കെ കാണുമ്പൊള്‍ പറഞ്ഞ് പോകുന്നതാണ്.

Anonymous said...

പാവം നാറാണത്ത്. .............
തൂറിത്തോല്പിക്കാനുൻ ഒരു ജന്മം.

karimeen/കരിമീന്‍ said...

എടോ നാറാണത്തേ, ബ്ലോഗ്ഗിലെഴുതുന്നത്,എഴുതുന്നതെന്തും മറ്റുള്ളവര്‍ വായിച്ച് തൃപ്തിയടയണം എന്നുദ്ദേശിച്ചല്ല. വിമര്‍ശിക്കാനാണ് കമന്റ് ക്ഷണിക്കുന്നത്. അതു തല്ലുകൊള്ളിത്തരമായി എനിക്ക് തോന്നാത്തിടത്തോളം താന്‍ ദുഖിക്കേണ്ടതില്ല. അല്ലെങ്കില്‍ കമന്റ് അനുവദിക്കാതിരിക്കുകയോ, അതിനൊരു എഡിറ്റിങ്ങ് വക്കുകയോ ഒക്കെ ചെയ്യാമായിരുന്നു എനിക്ക്.തന്റെ ചില നല്ല കൂട്ടുകാര്‍ ചെയ്യുന്നതുപോലെ
പിന്നെ രാമചന്ദ്രനിട്ട കമന്റെ ഒന്നാം തരം. അതിനൊരു കൈ കൊടുക്കുന്നു.
ഒപ്പം തന്റേത് മഹാ വിവരം കെട്ടതും. എങ്കിലും തനിക്കും ഒരു കൈ ഇരിക്കട്ടെ

Anonymous said...

കരിമീനെ, മോന്റെ ക്ഷമ നശിച്ചു എന്നു തോന്നുന്നു,
ക്ഷോഭം ആയുസ് കുറയ്ക്കുമെന്ന് ആയുർവേദം, കരിമീനെ ന്റെ സർട്ടിഫിക്കറ്റ് വരവ് വച്ചിരിക്കുന്നു “ഒപ്പം തന്റേത് മഹാ വിവരം കെട്ടതും.‘ എന്ന ഈ 916 സാധനം. ഒരു കാര്യം ചോദിക്കുന്നതിൽ വിരോധമില്ലല്ലോ, പതിനൊന്ന് വരികളുള്ള എന്റെ കമന്റിൽ ഏതാണിഷ്ട അനക്ക് വിവരം കെട്ടതായി തോന്നിയത് ? അറിഞ്ഞാൽ വിവരമുള്ളവരോട് ചോദിച്ച് മനസ്സിലാക്കാമെന്നതിനാൽ ആണ്, അറിഞ്ഞുകൊണ്ട് വ്യക്തിഹത്യയ്ക്ക് എനിക്ക് താത്പര്യമില്ല, നാറാണത്ത് സംസാരിക്കുന്നത് താൻ എഴുതിയ വരികളോടാണ്, വ്യക്തിപരമായി എന്തെങ്കിലും പറയുന്നെങ്കിൽ അത് “താമാശ” ആയി കണ്ടാൽ മതി ഒന്നികില്ലേലും കരിമീനും ഇടത്തോട്ട് നടക്കുന്ന ആളല്ലെ (?) തല്ലുകൊള്ളാനുള്ളത് (വിർച്ച്വൽ) എന്നെഴുതിയത് തന്റെ പോസ്റ്റിന്റെ ആകെ തുക അങ്ങനായതുകൊണ്ടാണ്, അതിപ്പൊൾ നാറാണത്തിന് വന്ന് തിരുത്താൻ പറ്റില്ലല്ലോ പിന്നെ ബ്ലോഗ് എഴുത്ത്, അത് കരിമീന്റെ ആശയത്തോട് പൂർണ്ണമായും യോജിക്കുന്നു. കഥയോ, കവിതയോ, നിരൂപണമോ ആണെങ്കിൽ അല്ലാത്ത സ്ഥലത്ത് എനിക്കിഷ്ടമുള്ളത് എഴുതും എന്ന് പറയുന്നത് ശരിയാണോ ??? പിന്നെ കമന്റിന്റെ ഓപ്ഷൻ എടുത്തുകളയാം, അപ്പോൾ തന്റെ പോസ്റ്റിന്റെ ഒരു ലിങ്ക് ഇട്ട് അതിൽ മറ്റുള്ളവർക്ക് ആ പോസ്റ്റിനെ വിയിരുത്താം, അഭിപ്രായങ്ങൾ പറയാം. പറയുന്ന ഭാഷ സഭ്യമായിരിക്കണം എന്ന് മാത്രം. അല്ലെങ്കിൽ എല്ലാവരും… ആണെന്ന് ധരിക്കില്ല “..” ഇതിനക്കത്തെ സാധനമേ!!!!!. ഈ പോസ്റ്റിൽ രാമചന്ദ്രൻ പറഞ്ഞതിന് അപ്പുറം ഒന്നും പറയേണ്ട ആവശ്യമില്ലാത്തതിനാൽ ആണ് “എക്സ്ട്രാ“ എഴുതാതിരുന്നത്. മോൻ ഇതിന്റെ കമന്റ് ഓപ്ഷൻ പൂട്ടിയാലും വിവരദോഷം എഴുന്നള്ളിച്ചാൽ അതിനെ പറിച്ച് കീറി ബൂലോകത്തിന്റെ ചുവരിൽ ഒട്ടിക്കും അതിന് ഇതിന്റെ ഒരു ലിങ്ക് മാത്രം മതി, അമർത്തി ചെരച്ചാലൊന്നും തലവര മാറില്ല കരിമീനെ, ദേ ഈ ലിങ്കിൽ (അത് മെയിൽ ആയി അയച്ചിട്ടുണ്ട് ) പോയി നോക്ക്……..

Anonymous said...

@പാതിരാഘാതകന്‍
“പാവം നാറാണത്ത്. .............
തൂറിത്തോല്പിക്കാനുൻ ഒരു ജന്മം.“
മോന്റെ പ്രായം നാറാനത്തിന് കഴിഞ്ഞുപോയി, മക്ക ചെല്ല്, പോയി തരത്തിൽ കളിക്ക്..........

karimeen/കരിമീന്‍ said...

രണ്ട് മൂന്ന് ദിവസമായി കാണാത്തപ്പോൾ ഞാൻ പിന്നെ നോക്കിയില്ല. ഇപ്പോഴാൺ സാധനം കണ്ടത്. നന്ദി.
ഉപദേശങ്ങളെല്ലാം ഉൾക്കൊള്ളുന്നു.
കമന്റുകൾ എഴുതുന്നത് സഭ്യമായ ഭാഷയിലായിരിക്കണം എന്നത് പ്രത്യേകിച്ചും. എടോ നാറാണത്തേ എന്ന് വിളിച്ചതാണോ പ്രകോപിപ്പിച്ചത്.

എനിക്കുതോന്നുന്നു “തീട്ടം തിന്നു ജീവിക്കുന്ന” എന്ന് എന്നെ വിശേഷിപ്പിച്ചുകൊണ്ടാൺ താങ്കൾ തുടങ്ങിയതെന്ന്.
അതുപോട്ടെ.എന്നാലും ഇത്ര മുതിർന്ന ഒരാളിനെ എടോ എന്ന് വിളിച്ചത് തെറ്റ്.
പിന്നെ കമന്റ് ഓപഷൻ ഡിലീറ്റ് ചെയ്യുന്നത്. അതൊരിക്കലും ചെയ്യാൻ പാടില്ല എന്നാൺ ഞാൻ വിശ്വസിക്കുന്നത്. കമന്റുകൾ പോലും ഡിലീറ്റ് ചെയ്യരുത്.
പിന്നെ ഇനി കണ്ണൂർ തെരെഞ്ഞെടുപ്പുവരെ കരിമീൻ അവധിയിലായിരിക്കും. അതായത് തിർച്ചു തെറീ പറയാൻ താങ്കൾക്ക് സാവകാശമുണ്ടെന്നർത്ഥം

Anonymous said...

“തീട്ടം തിന്നു ജീവിക്കുന്ന” അതെ അങ്ങനെയായിരുന്നു അനോണിജീവി കമന്റിട്ടത്, അത് കരിമീൻ എന്ന് മത്സ്യത്തിന്റെ കാര്യം എനിക്ക് ഈ മത്സ്യവുമായുള്ള അടുപ്പം “രണഭൂമിയിൽ നിന്ന്” എന്ന താങ്കളുടെ പോസ്റ്റിലെ എന്റെ കമന്റിൽ നിന്നും മനസ്സിലായിക്കാണും എന്ന് കരുതുന്നു. കരിമീൻ എന്ന മനുഷ്യനിലെയ്ക്ക് അത് പറിച്ച് നടേണ്ട, അങ്ങനെ താങ്കൾ ധരിച്ചു എങ്കിൽ അതിന് “ക്ഷമ” ചോദിക്കുന്നു.
ഞാൻ പ്രകോപിതായിട്ടൊന്നുമില്ല, അതിന്റെ ആവശ്യം ഉണ്ട് എന്ന് തോന്നുന്നുമില്ല, നാറാണത്ത് പറഞ്ഞ്തിൽ ഏത് ഭാഗമാണ് താങ്കൾക്ക് “വിവര”ക്കേടായി തോന്നിയത് ? എന്നിട്ടും വിനയത്തിന്റെ കൊടുമുടിയിൽ നിന്നുകൊണ്ട് ഒരു “കൈ” തരാൻ കാണിച്ച മഹാമനസ്കതയ്ക്കും ഒരു നന്ദി ( വേട്ട് പാർട്ടിക്ക് തന്നെ ചെയ്യണേ, അൽഭുതകുട്ടിക്ക് കുത്തരുത്)
“അല്ലെങ്കില്‍ കമന്റ് അനുവദിക്കാതിരിക്കുകയോ, അതിനൊരു എഡിറ്റിങ്ങ് വക്കുകയോ ഒക്കെ ചെയ്യാമായിരുന്നു എനിക്ക്.തന്റെ ചില നല്ല കൂട്ടുകാര്‍ ചെയ്യുന്നതുപോലെ“
മേൽപ്പറഞ്ഞ വരികൾകൊണ്ട് ഗുണം ഉണ്ടാകില്ല എന്ന് ബോധ്യപ്പെടുത്താൻ ആണ് ആ മെയിൽ അയച്ചത്, അതും ഒരു ലോഹ്യത്തിന്റെ പേരിൽ. എടോ നാറാണത്തെ എന്ന് വിളിച്ചത് ഒരു തെറ്റായി തോന്നുന്നില്ല, “എടോ ഗോപാലകൃഷ്ണ” എന്ന പോലെ തന്നെ.
“വോട്ട് മറിക്കാതെ പാർട്ടിയെ വിജയിപ്പിക്ക്”
ലാൽസലാം