Tuesday, October 13, 2009

ആരില്‍നിന്നുള്ള സ്വാതന്ത്ര്യം!

ആസിയാന്‍ കരാര്‍ , ജനകീയ പ്രതിരോധത്തിന്റെ കരുത്ത് അധികാരിവര്‍ഗ്ഗത്തെ പിടിച്ചു കുലുക്കി എന്ന് കരാറിനെ അനുകൂലിച്ച് വന്‍ തോക്കുകള്‍ രംഗത്തു വരുന്നതില്‍ നിന്നും മനസ്സിലാക്കാം.
ആസിയാന്‍ കരാറിനെക്കുറിച്ചല്ല ഈ പോസ്റ്റ്. ഇത് ചരിത്രത്തിന്റെ ഒരു പുനര്‍ വായനയാണ്.

ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടുന്നതിന് മുന്‍പ്, നാട്ടു രാജ്യങ്ങളുടെ സമ്പത്തും സ്വത്തും ഊറ്റിക്കുടിച്ച് സാമ്രാജ്യത്വം ഊറ്റം കൊള്ളുന്ന സമയം. ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ ആയിരമായിരം ദേശാഭിമാനികള്‍ ജീവന്‍ ബലി നല്‍കുന്ന കാലഘട്ടം.

ഭാരതത്തിലെ കാര്‍ഷിക ജനതയുടെ ചോരയും നീരും ഊറ്റിക്കുടിക്കുന്നതിനെതിരെ , അടിമക്കരാറുകളീലൂടെ മാതൃരാജ്യത്തിന്റെ സമ്പദ് ഘടനയെ കൊള്ളയടിക്കുന്നതിനെതിരെ ഒരു ധീര ദേശാഭിമാനി ലേഖനം എഴുതി. 1934-ല്‍ , തിര്‍ഊരിലെ ഗ്രാമീണ ഗ്രന്ഥമാല എന്ന പ്രസാധനാലയം അവരുടെ പരമ്പരയിലെ രണ്ടാം നമ്പരായി പ്രസിദ്ധീകരിച്ച ആ ലഘുലേഖയിലെ വാചകങ്ങള്‍ ഇന്നും പ്രസക്തമായി തോന്നുന്നതിനാല്‍ ഇവിടെ എടുത്തെഴുതുന്നു.
“ കര്‍ഷകരേയും തൊഴിലാളികളേയും മര്‍ദ്ദിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്ന സമ്പദ് ഘടനയെ മുതലാളിത്തം എന്ന് പറയാമെങ്കില്‍ ഇന്ത്യ മുതലാളിത്തത്തിന്റെ പരിപൂര്‍ണ്ണമായ പിടിയിലാണ് വര്‍ത്തിക്കുന്നത്.
അന്യ രാജ്യങ്ങളില്‍ ആധിപത്യം സമ്പാദിക്കാന്‍ ശ്രമിക്കുന്നവര്‍ ആധിപത്യത്തിനുള്ള ആഗ്രഹം കൊണ്ടല്ല അങ്ങിനെ ചെയ്യുന്നത്. അത് സമ്പത്തിക ലാഭത്തിന്റെ മുന്‍ ഗാമിയാകുമെന്നു കണ്ടിട്ടാണ്. ബ്രിട്ടീഷ് കോയമയും ബ്രിട്ടീഷുകാരുടെ സമ്പത്തികാഭിവൃദ്ധിയെ കരുതിയാണ് ഇന്ത്യയെ പിടികൂടിയതും വിടാതെ പിടിച്ചുകൊണ്ടിരിക്കുന്നതും.
ഇന്ത്യയുടെ സാമ്പത്തിക ചൂഷണമാണ് ബ്രിട്ടീഷുകാരുടെ ഉദ്ദേശ്യമെന്ന് അവര്‍ ഇന്ത്യയില്‍ വന്ന മുതല്‍ക്കുള്ള ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകുന്നതാണ്.
പണ്ടുകാലത്ത് ഇന്ത്യയിലെ കൃഷി, മറ്റുതൊഴിലുകളെപ്പോലെ, സ്വതന്ത്രമായിരുന്നു. അതിന്റെ ഉല്പത്തിയും ഉപഭോഗവും ഇവിടെതന്നെയാണ്. ഊണിനും ഉടുപ്പിനും വേണ്ട ഉപകരണമെല്ലാം കൃഷി കൊണ്ടും കൈത്തൊഴില്‍ കൊണ്ടും ഉള്‍നാടുകളില്‍ തന്നെ നിര്‍മ്മിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് അങ്ങിനെയല്ല. ലോകത്തിന്റെ ഏതെങ്കിലും ഒരു മൂലയില്‍ ചെറുതായ ഒരനക്കമുണ്ടായാല്‍ അതിന്റെ അല മലബാറിലെ ഓരോ ഓണം കേറാമൂലകളിലും ചെന്നടിക്കുകയായി.

പണ്ടത്തെപ്പോലെ മലയാളി ഇന്ന് കൃഷിചെയ്യുന്നത് ഭക്ഷണത്തിനല്ല, വില്പനക്കാണ്. അനഭ്യസ്ത വിദ്യനായ ഒരു തെങ്ങിന്‍ തോട്ടക്കാരന്‍ സിലോണിന്റെ ചുങ്കനയസംബന്ധമായ ഓരോ കാല്‍ വയ്പും സൂക്ഷിക്കേണ്ടിയിരിക്കുന്നു. സയാമോ ഇന്‍ഡോ ചൈനയോ ഒന്നെഴുനേറ്റാല്‍, മലബാറിലെ അര്‍ധ നഗ്നനായ കണ്ട്ം കൃഷിക്കാരന് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ലണ്ടനിലോ വാഷിഗ്ടണിലോ വച്ച് അതിസൂത്രക്കാരായ നാല് സായിപ്പന്മാര്‍ എഴുതി കൈമാറിയ ഒരു കടലാസ്സ് തുണ്ട് അനേകം പാവങ്ങളെ വയനാട്ടിലേക്കും മലായിലേക്കും കൂലിപ്പണിക്ക് മാടിവിളിക്കുന്നു.

ചുരുങ്ങിയ നിരക്കില്‍ ഇംഗ്ലീഷ് സാമാനങ്ങള്‍ക്ക് ചുങ്കം ചുമത്താന്‍ ഇന്ത്യയും ഇന്ത്യന്‍ സാമാനങ്ങള്‍ക്ക് ഈ വിധം സവിശേഷ സൌജന്യം അനുവദിക്കാന്‍ ഇംഗ്ലണ്ടും ഒരുങ്ങണമെന്നാണ് സാമ്രാജ്യത്ത്വനായകന്മാര്‍ അഭിപ്രായപ്പെടുന്നത്. ഇന്ത്യയിലെ ദേശീയ നേതാക്കന്മാരും വ്യവസായികളും ഈ ഏര്‍പ്പാടിനെ മുക്തകണ്ഠം എതിര്‍ക്കുന്നുണ്ട്. വ്യാവസായികമായി ഏറ്റവും പുരോഗതി പ്രാപിച്ചിട്ടുള്ള ഇംഗ്ലണ്ടിനു കഴിയുന്ന പോലെ ഉദാര പൂര്‍വം വ്യാപാരം നടത്താന്‍ ഇന്ത്യക്ക് കഴിവില്ലാത്തതിനാല്‍ ഇത്തരമൊരു സന്ധി ഒരു ഭീമകായനും കൃശഗാത്രനും തമ്മിലുള്ള സന്ധി പോലെയാണ് എന്ന് മഹാത്മജി അഭിപ്രായപ്പെട്ടിരിക്കുന്നു. ഒരു മിത വാദിയായ പണ്ഢിത മാളവ്യ ഈ കാരണത്താല്‍ നിയമസഭയില്‍ നിന്ന് രാജിവക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്.“

ഇത് സ്വാതന്ത്ര്യത്തിന് മുന്‍പുള്ള കഥയാണ്. ഇപ്പോ നമ്മള്‍ ഒരു സ്വതന്ത്രരാജ്യത്തെ പൌരന്മാരാണ്. അപ്പോ ഒന്ന് ചോദിച്ചോട്ടെ...........................ആരില്‍ നിന്നാണ് നമുക്ക് സ്വാതന്ത്ര്യം കിട്ടിയത്?.

7 comments:

simy nazareth said...

ബ്രിട്ടീഷുകാരില്‍ നിന്ന്

ജനശക്തി said...

എന്നിട്ടോ?

ജിവി/JiVi said...

പഠിപ്പിച്ചതുമാത്രമേ പാടാന്‍ കഴിയൂ എന്നതാണു ചിലരുടെ പ്രശ്നം.

Unknown said...

സിമിക്ക് തെറ്റി,ഒന്ന് പിഴച്ചു.തുരുംബ്‌ പിടിച്ച മറുപടിയായിപ്പോയി കൊടുത്തത്

പിണറായിയില്‍ നിന്ന് !!

Joker said...

അപ്പോ സ്വാതന്ത്യം കിട്ടിയോ ?

Unknown said...

.........എന്ന് മഹാത്മജി അഭിപ്രായപ്പെട്ടിരിക്കുന്നു. ഒരു മിത വാദിയായ പണ്ഢിത മാളവ്യ ഈ കാരണത്താല്‍ നിയമസഭയില്‍ നിന്ന് രാജിവക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്


... താങ്ങളും മാളവ്യയുടെ പാത പിന്‍തുടരൂ...പറ്റാവുന്ന ഇടത്തുനിന്നെല്ലാം രാജി വയ്ക്കൂ ( നിര്‍ബന്ധിതനായി )...

Anonymous said...

aanava karaarinethiril communistukaar samaram cheythu. pakshe manushyare changalakkittilla. ath kond c p m'nte parliment speeker somanaad chaatterjikk c p m'l ninnum swaathanthryam kitti. athu pole thanne keralathe maathram baadhikkum enn communistukar thanne parayunna aasiyan karar vannappol avar manushyare changalakkidukayum, changalayil pankedukkaatha partty pravarthakaril ninnum 25.rs veetham vaangukayum cheythu. yathaarthatthil. changalakkidendath laavlin kallan pinaraayi vijayane aalle.angane cheythaal paarttiyum rakshappedum keralatthile janangalum rakshappedum. pinarayi vijayanil ninnum swaathandryam kittukaym cheyyum.