Monday, January 18, 2010

യഥാര്‍ത്ഥ പത്രത്തിന്റെ ശക്തി

Date : January 18 2010
പോലീസ്‌ വാഹനം ആക്രമിച്ച്‌ പ്രതിയെ രക്ഷിച്ചു

ധര്‍മടം: പോലീസ്‌ വാഹനം ആക്രമിച്ച്‌ പ്രതിയെ രക്ഷപ്പെടുത്തി. നെട്ടൂര്‍ ബാലത്തില്‍ ഞായറാഴ്‌ച പുലര്‍ച്ചെ 2.30നാണ്‌ സംഭവം. 2007-ല്‍ കോടതി അറസ്റ്റ്‌വാറണ്ട്‌ പുറപ്പെടുവിച്ചിരുന്ന ജിതേഷിനെയാണ്‌ ഒരുസംഘം ആളുകള്‍ ബലം പ്രയോഗിച്ച്‌ പോലീസ്‌ കസ്റ്റഡിയില്‍ നിന്ന്‌ മോചിപ്പിച്ചത്‌. ബസ്‌ ഷെല്‍ട്ടര്‍ തകര്‍ത്ത കേസിലെ പ്രതിയാണിയാള്‍. ബാലത്തില്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച്‌ എ.എസ്‌.ഐ ശിവാനന്ദന്റെ നേതൃത്വത്തില്‍ പട്രോളിങ്‌ നടത്തുകയായിരുന്ന ധര്‍മടം പോലീസ്‌ സ്റ്റേഷന്റെ വാഹനമാണ്‌ അക്രമിക്കപ്പെട്ടത്‌. ഉത്സവത്തിനിടെ പ്രതിയെ തിരിച്ചറിഞ്ഞ ഹെഡ്‌ കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ ജിതേഷിനെ അറസ്റ്റ്‌ചെയ്‌ത്‌ വാഹനത്തില്‍ ഇരുത്തി. ഇതറിഞ്ഞ്‌ സംഘടിച്ചെത്തിയവരാണ്‌ പോലീസ്‌ വാഹനം ആക്രമിച്ചത്‌. വാഹനത്തിന്റെ ചില്ല്‌ തകര്‍ന്നു. സംയമനം പാലിച്ചതിനാല്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടായില്ലെന്ന്‌ പോലീസ്‌ പറഞ്ഞു. രക്ഷപ്പെട്ട പ്രതികള്‍ക്കായി ധര്‍മ്മടം എസ്‌.ഐ കെ.സനില്‍ കുമാറിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്‌. (മാത്രുഭൂമി)


ഇതേ വാര്‍ത്ത മലയാള മനോരമയില്‍

പിടിയിലായ ആര്‍.എസ്സ്.എസ്സുകാരനെ ആക്രമണം നടത്തി മോചിപ്പിച്ചു.
തലശ്ശേരി: വാറണ്ട് പ്രതിയായ ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകനെ പോലീസിനെ ആക്രമിച്ചു മോചിപ്പിച്ചു.
നിട്ടൂരിലെ ആര്‍.എസ്സ്.എസ്സ്.പ്രവര്‍ത്തകന്‍ ജിതേഷിനെയാണ് മോചിപ്പിച്ചത്. ഇന്നലെ പുലര്‍ച്ചെ രണ്ട് മുപ്പതിന് നിട്ടൂര്‍ ബാലത്തിലാണ് സംഭവം. ബാലത്തില്‍ ക്ഷേത്ര ഉത്സവ ഡ്യൂട്ടിക്കെത്തിയ....................,ഇതോടെ ആര്‍.എസ്സ്.എസ്സ് സംഘം ജീപ്പിന്റെ ചില്ല് അടിച്ച് തകര്‍ത്ത് ബലം പ്രയോഗിച്ച് ജിതേഷിനെ മോചിപ്പിച്ചു കൊണ്ട് പോകുകയായിരുന്നു. .........................അനൂപ്,ശോഭിത്ത്,സുധി എന്നിങ്ങനെ ഒരു സംഘം ആര്‍.എസ്സ്.എസ്സ്. പ്രവ്ര്ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. (മനോരമ )


ഇതാണ് യഥാര്‍ത്ഥ പത്രത്തിന്റെ ശക്തി. !

11 comments:

Anonymous said...

സത്യം പറഞ്ഞാ ഇതൊന്നുമല്ല ശരി. ശരിയറിയണോ ദേശാഭിമാനി തന്ന വായിക്കണം...

ഒരാള്‍ I oraal said...

എന്തിനും ദേശാഭിമാനിയുടെ മണ്ടേലോട്ട് കേറുന്നതെന്തിനാ.. ഇത് അച്ചടിച്ചു വന്ന വാര്ത്തയല്ലേ.. അതില്‍ ദേശാഭിമാനിക്കൊരു പങ്കുമില്ല. എന്നാലും ചിലര്‍ക്ക് അതേലോട്ട് കയറിയാലെ സമാധാനമാകൂ.

Unknown said...

ശരിയറിയണമെങ്കില്‍ ദേശാഭിമാനി വായിക്കണം എന്ന് പറഞ്ഞാ അതു തലയില്‍ കേറ്റമാവുമൊ മാഷേ?
ദേശാഭിമാനിയെ കുറിച്ചു നല്ല ആത്മവിശ്വാസം ഉള്ള സഹാക്കള്‍!!!

കിരണ്‍ തോമസ് തോമ്പില്‍ said...

ജിതേഷ് അര്‍.എസ്.എസ്. കാരനാകാന്‍ ഒരു വഴിയുമില്ല. സംശയമുണ്ടെങ്കില്‍ നാളെ അങ്ങേരുടെ ഡി.ഫി മെമ്പര്‍ഷിപ്പ് കൂപ്പണ്‍ ഇതെ പത്രം പ്രസിദ്ധീകരിക്കും

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

പത്രത്തോടൊപ്പം “ഒരു സംസ്ക്കാരവും “വളര്‍ത്തുന്നു !

Suraj said...

;)

ബിനോയ്//HariNav said...

"വീശിയടിച്ച ശീതക്കാറ്റില്‍ ജിതേഷ് പോലീസ് കസ്റ്റഡിയില്‍‌നിന്നും പറന്ന് പോയി" എന്നും ഇനി വായിക്കേണ്ടി വരും :)

സന്തോഷ് said...

good :)

രഘുനാഥന്‍ said...

ഏതു പത്രം വായിച്ചാലും യഥാര്‍ഥ സത്യമറിയാന്‍ നേരിട്ട് പോയി തിരക്കേണ്ടി വരും..

ramachandran said...

ദേശാഭിമാനി..
കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ മുഖപത്രം.

ഏന്നാല്‍ മാതൃഭുമി,മനോരമ തുടങ്ങിയവ
ആരുടെ മുഖപത്രം...?????


"നിഷ്‌പക്ഷ" എന്ന പേരില്‍ തട്ടിപ്പ്‌ നടത്തിന്ന മാര്ക്സിസ്റ്റ് വിരുദ്ധ 'മ' പത്രങ്ങളുടെ കപട ധാര്മികമുഖ
എന്തുകൊണ്ട് ആരും തന്നെ
ചര്‍ച്ച ചെയ്യുന്നല്.....??????

Joker said...

ആരെടാ മത്യഭൂമിയെ കുറ്റം പറയുന്നത്. ഹും. ദേശീയ പത്രം എന്ന് വെച്ചാല്‍ കുട്ടിക്കളിയല്ല. എന്തോരം റിപ്പോര്‍ട്ടര്‍മാര്‍ വേണം എന്നറിയാമോ ? വായനക്കാര്‍ ഹ്നിന്ദുക്കളും,സംഘപരിവാരവും ആകുമ്പോള്‍ കുറച്ചൊക്കെ ഞങ്ങള്‍ക്ക് വാര്‍ത്ത വളച്ചൊടിക്കേണ്ടി വരും.