Friday, January 22, 2010

ഒരു മുന്‍ ധാരണകളും ഇല്ലാതെ !

അങ്ങിനെ മുത്തൂറ്റ് പോള്‍ വധക്കേസ് സി.ബി.ഐക്ക് വിട്ടു. കേസന്വേഷണം അട്ടിമറിച്ച് ഐ.ജി.വിന്‍സന്റ് എം പോള്‍, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, പിന്നെ സര്‍ക്കാരിന്റെ സകല കുഴലൂത്തുകാര്‍ക്കും പ്രത്യേകിച്ച് ഈ കരിമീന് കനത്ത അടിയായിപ്പോയി ഈ കോടതിവിധി.കരിമീനൊക്കെ ഈ അന്വേഷണത്തെ ശ്ലാഘിച്ച് എന്തോരം എഴുതിയതാ......................ഇപ്പം കിട്ടിയതാ അടി........

പോള്‍ വധക്കേസ് അന്വേഷണം തിരക്കഥ അനുസരിച്ച് നടപ്പിലാക്കിയതാണ് എന്നും മുന്‍ ധാരണയോടെയാണ് പോലീസ് കേസ് അന്വേഷിച്ചത് എന്നും കോടതി കണ്ടെത്തി.
1, മറ്റൊരു കൊട്ടേഷനു പോയ ഒരു സംഘം ഒരു പരിചയവുമില്ലാത്ത ഒരാളെ പെട്ടെന്ന് കുത്തിക്കൊല്ലുക അസംഭാവ്യം.
2, എസ് ആകൃതിയിലുള്ള കത്തി മറ്റൊരു നാടകം.
3, കാരി സതീശന്‍ വെറും കോമാളി
4,ഓം പ്രകാശ്, രാജേഷ് എന്നിവരുടെ കാര്യം വീണ്ടും സംശയം.
5, പോളിന്റെ ഭൂതകാലത്തെ പറ്റി പോലീസ് ഇത്രയൊക്കെ പറയുന്നതില്‍ സംശയം.

ഇങ്ങനെ നിരവധി സംശയങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനേയും പോലീസിനേയും രൂക്ഷമായി വിമര്‍ശിച്ചാണ് അന്വേഷണം കോടതി സി.ബി.ഐ ക്ക് വിട്ടത്.

യാതൊരു മുന്‍ ധാരണകളുമില്ലാതെ നിഷ്പക്ഷമായി കേസന്വേഷിച്ച് ആറു മാസത്തിനകം സി.ബി.ഐ. കോടതിയെ അറിയിക്കണം.

കോടതി പറഞ്ഞ കാര്യങ്ങള്‍ എല്ലാം കണക്കിലെടുത്ത് യാതൊരു മുന്‍ ധാരണയും പാടില്ലാതെയായിരിക്കണം സി.ബി.ഐ കേസ് അന്വേഷിക്കേണ്ടത്.
അങ്ങിനെ ബഹുമാനപ്പെട്ട കോടതിയുടെ ഇടപെടല്‍ മൂലം പോള്‍ വധക്കേസില്‍ സത്യം തെളിയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

**************************************************

അങ്ങിനെയിരിക്കെ ഒരു വൈദ്യന്‍ കഷണ്ടിക്ക് മരുന്ന് കൊണ്ടുവന്നു. എന്നിട്ട് അയാള്‍ പറഞ്ഞു ഇത് തലയില്‍ പുരട്ടുമ്പോള്‍ കുരങ്ങിനെ ഓര്‍ക്കാനേ പാടില്ല.
**********************************************

4 comments:

anushka said...

nice post.

ramachandran said...

യാതൊരു മുന്‍ ധാരണകളുമില്ലാതെ നിഷ്പക്ഷമായി കേസന്വേഷിച്ച് സി.ബി.ഐ.,... കോടതിയെ അറിയിച്ചത് ....

ഐ.ജി.വിന്‍സന്റ് എം പോള്‍, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍,ബിനീഷ്‌ കോടിയേരിനാല്‍വര്‍ഈ നാല്വര് സംഘത്തിന്റെ വെട്ടും കുത്തുമേറ്റ് മുത്തൂറ്റ് പോള്‍ സിപിഎം ഓഫീസില് കിടന്ന് അന്ത്യശ്വാസം വലിച്ചു.....!!!!! അന്ത്യശ്വാസം വലിച്ചു......!!!!!!!!!!

Unknown said...

കോടതി പറഞ്ഞ കാര്യങ്ങള്‍ എല്ലാം കണക്കിലെടുത്ത് യാതൊരു മുന്‍ ധാരണയും പാടില്ലാതെയായിരിക്കണം സി.ബി.ഐ കേസ് അന്വേഷിക്കേണ്ടത്.

കിരണ്‍ തോമസ് തോമ്പില്‍ said...

6 മാസം കഴിഞ്ഞ് വരുന്ന സിബിഐ റിപ്പോര്‍ട്ടില്‍ ബിനീഷ് കോടിയേരിയുമായി ബന്ധിപ്പിക്കുന്ന ഒന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലങ്കില്‍ പുതിയ അന്വേഷണ സംഘത്തെ ആവശ്യപ്പെടാം. കിളിരൂര്‍ കേസില്‍ സി.ബി.ഐ അന്വേഷണം നടത്തിയിട്ടും പുതുതായി ഒന്നും കണ്ടെത്തിയില്ല. അപ്പോള്‍ മറ്റൊരു സംഘം അന്വേഷിച്ചു. അവരും കണ്ടെത്തിയില്ല. ഇപ്പോള്‍ പുതിയ അന്വേഷണ സംഘം വേണമെന്ന് പറയുന്നു. ഇതുവരെ വി.ഐ.പിയെ കണ്ടെത്താത്തതാണ്‌ കാരണം. അപ്പോള്‍ അഭയകേസ് പോലെ മുത്തൂറ്റ് കേസും സി.ബി.ഐ സംഘങ്ങള്‍ വര്‍ഷങ്ങളോളം അന്വേഷിച്ചേക്കാം. ഒരു 16 വര്‍ഷം കഴിയുമ്പോള്‍ ബിനീഷ് കോടിയേരിയെ പിടിക്കാന്‍ പറ്റിയ തെളിവ് കിട്ടുമെന്ന് കരുതാം. അതുവരെ പോള്‍ എന്ന ഇരക്ക് വേണ്ടി മനുഷ്യാവകാശ പ്രവര്‍ത്തകരും അന്വേഷാത്മക മാധ്യമ പ്രവര്‍ത്തകരും കൂടെ ഉണ്ടാകട്ടെ എന്ന് ആശംസിക്കാം