മൂവന്തി നേരത്ത് ഒരു മാന്യമഹിളയെ ചാരത്തിരുത്തി പാഞ്ഞു പോകുമ്പോഴാണ് നിര്‍ഭാഗ്യം ഉന്തുവണ്ടിക്കാരന്റെ രൂപത്തില്‍ പി.ടി.ചാക്കോയെ പിടികൂടിയത്. ജനാധിപത്യ കേരളത്തിലെ ആദ്യത്തെ പൊളിറ്റിക്കല്‍ പെണ്ണു കേസ്.
സംഭവം വിവാദമായപ്പോള്‍ ചാക്കോയുടെ ഭാര്യ പറഞ്ഞു.
“ അതിയാന്‍ അത്തരക്കാരനല്ല!”
നാലരയടി പൊക്കവും ആറടി വീതിയുമുള്ള മേശക്ക് മുകളിലൂടെ ചാടി വകുപ്പ് സെക്രട്ടറിയുടെ ചുണ്ടില്‍ കടിച്ചുതൂങ്ങി അഞ്ചടിപൊക്കക്കാരന്‍ നീലന്‍ കിടന്നാടിയപ്പോള്‍ അതിയാന്റെ ഭാര്യയും പറഞ്ഞു.
“എന്റെ കെട്ടിയോന്‍ അത്തരക്കാരനല്ല”. പെണ്ണുമ്പിള്ള ഒന്നു കൂടി കടത്തിപ്പറഞ്ഞു.
“ അവളാളു പെശകാണ്”
നാല്പത്തി അഞ്ച് ശതമാനം ചരിഞ്ഞ് പറക്കുന്ന വിമാനത്തില്‍ അന്‍പത് ശതമാനം ഒടിഞ്ഞ കയ്യാലെ അന്‍പത്തിമൂന്നു വര്‍ഷം പഴക്കമുള്ള മാറിടത്തെ ഏത് വെലോസിറ്റിയില്‍ തൊടാം എന്ന് ട്രിഗണോമിട്രിക്ക് ശ്രമിച്ച ഔസേപ്പച്ചായനും കുടുങ്ങി.
ആയമ്മയും പറഞ്ഞു.
“ പശുവിനെയല്ലാതെ അതിയാന്‍ മനുഷ്യരെ കറക്കാറില്ല”
ഭൂമിയിലെ സ്വര്‍ഗ്ഗം ബാംഗ്ലൂരാണ്. ആ സ്വര്‍ഗ്ഗത്തിലേക്ക് യാത്രചെയ്തുകൊണ്ടിരുന്ന ഉണ്ണിത്താനെ മഞ്ചേരിയില്‍ പിടിച്ച് യുവജനമുതുകാം പൊന്‍മണിത്തണ്ടുമേറ്റി വെളിച്ചത്തിലേക്കാനയിച്ചപ്പോള്‍ ഉണ്ണിത്താന്റെ പെണ്ണൂമ്പിള്ളയും പറഞ്ഞു.
“നിങ്ങക്കെന്താ പിള്ളേരെ അതിയാനെ എനിക്കറിയില്ലേ............അവളേയും”
ചാക്കോയുടെ ഭാര്യ.........നീലന്റെ ഭാര്യ...............ജോസഫിന്റെ ഭാര്യ............ഇപ്പോഴിതാ ഉണ്ണിത്താന്റെ ഭാര്യ..............................
എത്ര ലിബറലായ ഭാര്യമാര്‍!
............എന്നിട്ടും സക്കറിയ പറയുന്നു മലയാളിക്ക് അടഞ്ഞ ലൈഗികതയാണ് എന്ന്.
കുഷ്ഠം പിടിച്ച് നാറിയ ഭര്‍ത്താവിനെ ചുമലില്‍ ചുമന്ന് വേശ്യാ സംസര്‍ഗ്ഗത്തിന് കൊണ്ടു പോയ ശീലാവതിയുടെ നാട്.
ഉണ്ണിയച്ചി.........ഉണ്ണീചിരുതേവി........ഉണ്ണുനീലി................ഉണ്ണിനങ്ങ...........തുടങ്ങി ഉണ്ണിമേരിവരെയുള്ളവരുടെ നാട്...................
ഇപ്പോഴിതാ.................ഉണ്ണിത്താനും.................
അല്ല............ഉണ്ണി എന്നപേരിനാണോ കുഴപ്പം........................
“ നാരായണണ്‍ തന്റെ പാദാരവിന്ദം
നാരീജനത്തിന്റെ മുഖാരവിന്ദം
നരനായാലിത് രണ്ടിലൊന്ന്
നിനച്ചുവേണം ദിനം കഴിപ്പാന്‍”
ഉണ്ണിത്താനും ജയലക്ഷ്മിചേച്ചിക്കും വേണ്ടി ഞാന്‍ പണ്ട് ബ്ലോഗില്‍ എഴുതിയ കവിത സമര്‍പ്പിക്കുന്നു
Friday, May 15, 2009
അന്യന്റെ ഭാര്യ
അന്യന്റെ ഭാര്യയെ സ്നേഹിക്കുന്നതു സുഖമുള്ള ഒരു ഏര്‍പ്പാടാണ്.
അവളുടെ നാറുന്ന കൊച്ചുങ്ങളെ എനിക്കെടുക്കേണ്ടിയേ വരാറില്ല.
അവരുടെ വയറിളക്കത്തിന് മരുന്നു വാങ്ങി കൊടുക്കേണ്ടതില്ല.
അകത്ത് അവളുടെ പണ്ടാരത്തള്ള ജീവിതം ചുമച്ച് തുപ്പുന്നത്
എന്റെ സുരതത്തെ ബാധിക്കുന്നതേയില്ല.
അവളുടെ കണ്ണുകളിലെ തീ
അരക്കെട്ടിന്റെ ഉന്മാദം.
അതു മാത്രം മതി എനിക്കു.
കീറക്കുപ്പായത്തിലൂടെ കക്ഷം കാണിച്ച്
അവള്‍ ചന്തക്കു പോകുമ്പോള്‍ എനിക്കറപ്പാണ്.
കുടിച്ചു കുന്തം മറിഞ്ഞു വരുന്ന അവനെ ഞാന്‍
എന്നും ഗുണദോഷിക്കാറുണ്ട്.
എന്റെ ഭാര്യ അവളെ എപ്പോഴും സഹായിക്കാറുണ്ട്.
എന്റെ മുഷിഞ്ഞ അടിവസ്ത്രങ്ങള്‍ അവള്‍ തേച്ചു കഴുകുന്നത്
വളിച്ച ഒരു തമാശയായി ഞാന്‍ അവള്‍ക്കു മുന്നില്‍ വിളമ്പാറുണ്ട്.
ഒന്നുമാത്രം അവളില്‍ എനിക്കസഹനീയം
കോഴി കൂകുന്നതിനു മുന്‍പ് വാരിവലിച്ചുടുത്ത് പുറത്തേക്കു പോകുമ്പോള്‍
ആര്‍ക്കോ പൊഴിക്കുന്ന രണ്ടു തുള്ളി കണ്ണുനീര്‍.
6 comments:
ഈ വിഷയങ്ങള്‍ ഒരു പരദൂഷണരസത്തിനപ്പുറം ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന കമ്മ്യൂണിസ്റ്റ് ചിന്തകരെ മാത്രമേ വിലമതിക്കാനാകു. അല്ലാതെ,വെണ്മണി സ്റ്റൈലിലുള്ള ആസ്വാദനം
കമ്മ്യൂണിസ്റ്റു ചിന്തകളുടെ ജീര്‍ണ്ണതയും സവര്‍ണ്ണവല്‍ക്കരണവും കാരണമാണെന്ന് പറയേണ്ടിയിരിക്കുന്നു.
ആശംസകള്‍ !!!
കവിതയിൽ കാമ്പുണ്ട്.. മറ്റുകാര്യങ്ങൾക്ക് നോ കമന്റ്സ്.
സക്കറിയ ഉന്നയിച്ച യഥാര്‍ഥ പ്രശ്നം എന്തായിരുന്നു
ആ ഭാര്യമാരോരുത്തരും രക്ഷിച്ചത് അവരുടെ ഭര്‍ത്താവിനെയല്ല മാഷേ, അവരുടെ മക്കളുടെ അച്ഛനെയാണ്.അതു മാഷിനു മനസ്സിലാകാത്തതാണ്. വിവാഹിതനെങ്കില്‍ ഭാര്യയോടു ചോദിക്കൂ, ഇല്ലെങ്കില്‍ അമ്മയോടു ചോദിക്കൂ.അവര്‍ പറഞ്ഞു തരും. എസ്.പി.റാത്തോടിനുവേണ്ടി കോടതിയില്‍ വാദിച്ച ഭാര്യ വക്കീല്‍ അഭയയെ ലിസ്‌റ്റില്‍ നിന്നും വിട്ടതെന്തേ? പിന്നെ പ്രസൂന്‍ സൂസന്‍ എന്ന വനിതയെ കൊലപ്പെടുത്തിയ മനുഷ്യമൃഗമായ വക്കീലിനെതിരെ മൊഴി രേഖപ്പെടുത്തി അതില്‍ ഉറച്ചു നിന്ന അയാളുടെ ഭാര്യയെയും താങ്കള്‍ മറന്നു.വേറിട്ടൊരു ഭാര്യ എന്ന് അവരെപ്പറ്റി എഴുതണമെന്ന് ഞാന്‍ കരുതിയിരുന്നു.കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള സാവകാശം കിട്ടിയില്ല.ഇനിയിപ്പോള്‍ അതെഴുതുന്നില്ല.
ആശംസകള്‍ !!!
ഹ ഹാ ലിബറൽ ഭാര്യമാരുടെ കാര്യം സങ്കടമാണ്.സംഭവം സത്യാണേൽ ഒന്ന് തലയിൽ കയ്യ് വെച്ചു പ്രാകുന്നതിനു പകരം ഭർത്താവിനെ വെള്ള പുശിയെടുക്കേണ്ട കടമയും കഷ്ട്ടമാണ്
Post a Comment