Thursday, May 20, 2010

സ്വയം വിലയിരുത്തല്‍

സ്വന്തം മന്ത്രിസഭയെക്കുറിച്ച് വി.എസിന് പറയാനുള്ളത് അദ്ദേഹം സി.ആര്‍. നീലകണ്ഠന്‍ എന്ന തൂലികാ നാമത്തില്‍ മാതൃഭൂമിയില്‍ എഴുതിയിരിക്കുന്നു
http://www.mathrubhumi.com/online/malayalam/news/story/317748/2010-05-20/കേരള

സ്വന്തം മന്ത്രിമാരില്‍ വി.എസ്.ഏറ്റവും വെറുക്കുന്നത് തോമസ് ഐസക്കിനെയാണ് എന്ന് ഈ വരികളില്‍ നിന്ന് മനസ്സിലാക്കാം
ധനകാര്യം: എല്ലാ വകുപ്പുകളുടെയും മേല്‍ കടിഞ്ഞാണിടുന്ന സൂപ്പര്‍ മുഖ്യമന്ത്രിയാണിദ്ദേഹം. ആഗോളമൂലധന താത്പര്യസംരക്ഷണത്തിന്റെ ഉത്തരവാദിത്വം പാര്‍ട്ടി ഇദ്ദേഹത്തെ ഏല്പിച്ചിരിക്കുന്നു. എ.ഡി.ബി. വായ്പ മുതല്‍ കിനാലൂര്‍ പാത വരെ നീണ്ടുകിടക്കുന്നു അതിന്റെ ചരിത്രരേഖകള്‍. അഴിമതി രഹിത വാളയാര്‍ പോലുള്ള പ്രഖ്യാപനങ്ങളുടെ കാപട്യം ആ വഴി ഒരിക്കല്‍ കടന്നുപോയവര്‍ക്ക് ബോധ്യപ്പെടും. അതിസമ്പന്നര്‍ക്കുവേണ്ടി എന്തും ചെയ്യും. ദരിദ്രരോട് അകമേ പുച്ഛം. എന്നാല്‍ അവര്‍ക്കു വേണ്ടി വാചകമടിക്കും. ഗ്രീന്‍ ബജറ്റെന്നു പ്രഖ്യാപിക്കും. നെല്‍പ്പാടം നികത്തുന്നതിന്റെ പിഴയും ഡാമിലെ മണല്‍ വാരിയതിന്റെ വിലയും ബജറ്റിലെ പ്രധാന വരുമാനമാര്‍ഗമായിക്കാണും. നെല്‍പ്പാടം നികത്തി ചെരുപ്പുകമ്പനിക്കു നാലുവരിപ്പാതയുണ്ടാക്കുന്നതിനെ ശക്തമായി ന്യായീകരിക്കും. ഏറ്റവുമൊടുവില്‍ കിനാലൂരിലെ ഹിതപരിശോധനയെക്കുറിച്ചദ്ദേഹം പറയുന്നു. ഒരൊറ്റ ചോദ്യം: ''ഈ മന്ത്രിയേയും മന്ത്രിസഭയെയും പറ്റി ഒരു ഹിതപരിശോധന നടത്തി 30 ശതമാനം പേരെയെങ്കിലും അംഗീകരിപ്പിക്കാമെന്ന വിശ്വാസം മന്ത്രിക്കുണ്ടോ?''

തോമസ്സ് ഐസക്കിനെപറ്റി ജനങ്ങള്‍ നല്ലത് പറയുന്നത് മുഖ്യന് പിടിക്കുന്നതേയില്ല എന്ന് ഈ വാചകങ്ങള്‍ തെളിയിക്കുന്നു. എവിടെയോ ഒരു ലാവലിന്‍ ഐസക്കിന് ഒരുങ്ങുന്നു. ആറ് വര്‍ഷം കഴിഞ്ഞുള്ള നിയമസഭാ തെരെഞ്ഞെടുപ്പില്‍ ഐസക്കിനെ കുറിച്ച് സി.ആര്‍ നീലകണ്ഠന്‍ എന്ന പേരില്‍ അച്യുതാനന്ദന്‍ പുസ്തകം എഴുതിയേക്കും.

Saturday, May 15, 2010

കിനാലൂരിനെ കിനാക്കണ്ട്.

കിനാലൂര്‍ ഒരു സാദ്ധ്യതയാണ്. അല്ലെങ്കില്‍ സാധ്യതകളുടെ വാതിലാണ്. അതിലൂടെ നൂണ്ടുകയറിയാല്‍ കിട്ടാനുള്ളത് അക്ഷ്യഖനികളാണ്.
ഒരു നന്ദിഗ്രാമിലും സിംഗൂരിലും നാമത് തെളിയിച്ചതാണ്. അത്രത്തോളം എത്തിക്കാന്‍ നമുക്കാകാത്തത് സമയദോഷം കൊണ്ടാകണം.
ഭൂസമരങ്ങള്‍ കേരളത്തില്‍ പുതിയതല്ല. മുത്തങ്ങയും ചെങ്ങറയും ദേശീയപാതയും ഒക്കെയായി അവ നിറഞ്ഞു തുളുമ്പുന്നു. അതില്‍ ലാത്തിച്ചാര്‍ജ്ജുകളും പുതുതല്ല. സ്വയം ഹത്യകളും വെടിവയ്പ്പും ഭൂസമരത്തിന്റെ ഭാഗമായി കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. അതൊന്നും ഒരു ആഘോഷമായിരുന്നില്ല. കിനാലൂര്‍ ഒരു ആഘോഷമായിരുന്നു. അടിച്ചവര്‍ക്കല്ല, അടി കൊണ്ടവര്‍ക്ക്. അടി ഒരു ആഘോഷമാകുന്നത് നടാടെയാകണം.

ചെങ്ങറ ഒരു ആഘോഷമാകുമായിരുന്നു. അവിടെയും ചെന്നിരുന്നു സഹായ ഹസ്തങ്ങളുമായി തമ്പുരാക്കന്മാര്‍. ഒരു പ്രസംഗത്തിനും പ്രസ്താവനക്കുമപ്പുറം അടിയാന്മാര്‍ക്ക് ഒന്നും വേണ്ട എന്ന് ളാഹ ഗോപാലന്‍ തീര്‍ത്തു പറഞ്ഞപ്പോള്‍ അവര്‍ നിരാശരായി മടങ്ങി. പിന്നെ ദേശീയ പാതയിലേക്കായി നോട്ടം. അവിടെയും തമ്പുരാക്കന്മാരുടെ കഞ്ഞിയില്‍ പാറ്റവീണു. അനന്തപുരി മുതല്‍ എറണാകുളം വരെ ചോരയൊഴുകുന്ന കിനാക്കള്‍ എല്ലാം പാഴായി.

അപ്പോഴാണ് കിനാലൂര്‍ എത്തിയത്. ഭൂമി ഏറ്റെടുപ്പോ , കുടിയൊഴിപ്പിക്കലോ അല്ല, സര്‍വെ മാത്രം. ചാണക വെള്ളവും കല്ലും വടിയുമായി നേരിട്ടപ്പോള്‍ പ്രതീക്ഷിച്ചത് മിനിമം ഒരു രക്തസാക്ഷിയെയായിരുന്നു. ഒരു വെടിയുണ്ടയെങ്കിലും ഒരു ഫ്ലോറിയെ ഉയിര്‍ത്തുമായിരുന്നു. അതില്‍ നമ്മുടെ സ്വപ്നങ്ങള്‍ നീന്തിത്തുടിക്കുമായിരുന്നു. അതും പാഴായി. പക്ഷേ ചാനലുകളില്‍ നമ്മള്‍ രക്തസാക്ഷികളെ സൃഷ്ടിച്ചു. അടി നമ്മള്‍ ആഘോഷിച്ചു.
ഒരു വര്‍ഗ്ഗീയ കലാപം നടത്താന്‍ വിശ്വഹിന്ദുവിന്റെ നിരക്ക് എഴുപത് ലക്ഷം രൂപയാണ്. നമ്മുടെ വിപ്ലവങ്ങളുടെ നിരക്ക് എത്രയാണ്. നമ്മുടെ ഒളിക്യാമറകള്‍ പെണ്‍കുട്ടികളുടെ മൂത്രപ്പുരക്ക് മാത്രമാണ്. എന്നാണ് ഒരു തെഹല്‍ക്ക കേരളത്തിലെത്തുക.

Thursday, May 6, 2010

വാര്‍ത്തകള്‍ ഉണ്ടാകുന്നത്

“വി.എസ്.അച്യുതാനന്ദനെ പി.ബി.യില്‍ തിരികെ എടുത്തേക്കും” - ഇന്ത്യാവിഷന്‍ (4മണി,വൈകിട്ട്)
വി.എസി.നെ പി.ബിയില്‍ തിരിച്ചെടുക്കുന്ന കാര്യം ഇന്ന് ചര്‍ച്ച ചെയ്തില്ല.( രാത്രി 8മണി)
വി.എസിനെ പി.ബിയില്‍ തിരിച്ചെടുക്കുന്ന കാര്യം നാളെയും ചര്‍ച്ച ചെയ്യില്ല. (രാത്രി എട്ടര)

അപ്പോള്‍ ഈ കാര്യം ചര്‍ച്ച ചെയ്തത് ആര്?.

Saturday, May 1, 2010

മുല്ലപ്പെരിയാറും പിണറായി വിജയനും

മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയാല്‍ എന്തു സംഭവിക്കും. അണക്കെട്ടിലെ വെള്ളം മുഴുവന്‍ ഒഴുകി ഇടുക്കി ഡാമിലെത്തും. അതു താങ്ങാനാകാതെ ഇടുക്കി ഡാം പൊട്ടും. മൂന്നു ജില്ലകളും അതിലെ ലക്ഷക്കണക്കിന് ജനങ്ങളും വസ്തുവകകളും ഒഴുകി അറബിക്കടലില്‍ പോയി വീഴും. ലോകത്തെ ഭീകരദുരന്തങ്ങളില്‍ ഒന്നാകും അത്.
ഇനി പിണറായി വിജയനെ കോടതി വെറുതേ വിട്ടാലോ?. സി.പി.എമ്മിന് ആഹ്ലാദിക്കാം. ദേശാഭിമാനിക്ക് പത്ത് ദിവസം അച്ചു നിരത്താം. അതില്‍ കൂടുതല്‍ ഒന്നും സംഭവിക്കാന്‍ സാദ്ധ്യതയില്ല. പി.ജെ.ജോസെഫും പി.ജെ. കുര്യനും രക്ഷപെട്ടതു പോലെ എന്ന് മനോരമ എഴുതും. സി.ബി.ഐക്ക് കൈക്കൂലി കൊടുത്തു എന്ന് വീരഭൂമിയും എഴുതും. സി.പി.എമ്മിന് അന്തസ്സ് തിരിച്ചു കിട്ടുമോ, പിണറായിക്ക് മുഖം രക്ഷിക്കാനാകുമോ?. ഒന്നും നടക്കില്ല.
മുല്ലപ്പെരിയാറിലും പിണറായിക്കേസിലും സുപ്രീംകോടതിയില്‍ കേസ് നടക്കുകയാണ്.

പിണറായിക്കേസില്‍ കക്ഷി ചേര്‍ന്നവര്‍- ആസിഫലി, വീരേന്ദ്രകുമാര്‍ (നന്ദകുമാര്‍ മുഖാന്തിരം), രാംകുമാര്‍, അച്യുതാനന്ദന്‍, സി.ബിഐ, ഗവര്‍ണ്ണര്‍, നീലകണ്ഠന്‍..........................................................

മുല്ലപ്പെരിയാര്‍ കേസില്‍ കക്ഷിചേര്‍ന്നവര്‍.......................................................(ആരുമില്ല)

അപ്പോള്‍ മുല്ലപ്പെരിയാറിനേക്കാള്‍ അപകടകാരി പിണറായി തന്നെ........................