Saturday, May 1, 2010

മുല്ലപ്പെരിയാറും പിണറായി വിജയനും

മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയാല്‍ എന്തു സംഭവിക്കും. അണക്കെട്ടിലെ വെള്ളം മുഴുവന്‍ ഒഴുകി ഇടുക്കി ഡാമിലെത്തും. അതു താങ്ങാനാകാതെ ഇടുക്കി ഡാം പൊട്ടും. മൂന്നു ജില്ലകളും അതിലെ ലക്ഷക്കണക്കിന് ജനങ്ങളും വസ്തുവകകളും ഒഴുകി അറബിക്കടലില്‍ പോയി വീഴും. ലോകത്തെ ഭീകരദുരന്തങ്ങളില്‍ ഒന്നാകും അത്.
ഇനി പിണറായി വിജയനെ കോടതി വെറുതേ വിട്ടാലോ?. സി.പി.എമ്മിന് ആഹ്ലാദിക്കാം. ദേശാഭിമാനിക്ക് പത്ത് ദിവസം അച്ചു നിരത്താം. അതില്‍ കൂടുതല്‍ ഒന്നും സംഭവിക്കാന്‍ സാദ്ധ്യതയില്ല. പി.ജെ.ജോസെഫും പി.ജെ. കുര്യനും രക്ഷപെട്ടതു പോലെ എന്ന് മനോരമ എഴുതും. സി.ബി.ഐക്ക് കൈക്കൂലി കൊടുത്തു എന്ന് വീരഭൂമിയും എഴുതും. സി.പി.എമ്മിന് അന്തസ്സ് തിരിച്ചു കിട്ടുമോ, പിണറായിക്ക് മുഖം രക്ഷിക്കാനാകുമോ?. ഒന്നും നടക്കില്ല.
മുല്ലപ്പെരിയാറിലും പിണറായിക്കേസിലും സുപ്രീംകോടതിയില്‍ കേസ് നടക്കുകയാണ്.

പിണറായിക്കേസില്‍ കക്ഷി ചേര്‍ന്നവര്‍- ആസിഫലി, വീരേന്ദ്രകുമാര്‍ (നന്ദകുമാര്‍ മുഖാന്തിരം), രാംകുമാര്‍, അച്യുതാനന്ദന്‍, സി.ബിഐ, ഗവര്‍ണ്ണര്‍, നീലകണ്ഠന്‍..........................................................

മുല്ലപ്പെരിയാര്‍ കേസില്‍ കക്ഷിചേര്‍ന്നവര്‍.......................................................(ആരുമില്ല)

അപ്പോള്‍ മുല്ലപ്പെരിയാറിനേക്കാള്‍ അപകടകാരി പിണറായി തന്നെ........................

1 comment:

ജനശക്തി said...

ചുരം കടന്നപ്പുറത്ത് ചെന്ന് ബിസിനസ് ചെയ്യാനുള്ളവരാണ് വീര, നന്ദ, രാമകുമാരന്മാര്‍. കക്ഷി ചേര്‍ന്നാല്‍ ചിലപ്പോള്‍ കച്ചോടം പൂട്ടിപ്പോകും. ഇവിടെ ആകുമ്പോള്‍ ആ പ്രശ്നമില്ലല്ലോ. ആരും ഒന്നും ചെയ്യില്ല. എന്ത് നുണ വേണമെങ്കിലും സ്ഥിരമായി കാച്ചിക്കൊണ്ടിരിക്കാം. ഇങ്ങനെ ഫാസിസവും മാങ്ങാത്തൊലിയുമൊന്നും ഇവിടെ ഇല്ലെന്ന് അവര്‍ സമ്മതിക്കുന്നത് ഇങ്ങിനെ അറിയാതെ ആയിപ്പോകും എന്നേയുള്ളൂ.