Friday, May 6, 2011

മദനി എന്തിന് പുറത്തിറങ്ങണം!.

ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പ്രതിയായ അബ്ദുള്‍ നാസര്‍ മദനിക്ക് ജാമ്യം അനുവദിക്കുന്ന കാര്യത്തില്‍ സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് യോജിപ്പിലെത്താനായില്ല. അതു കൊണ്ട് തന്നെ കേസ് പുതിയൊരു ബഞ്ചിന് വിട്ടു. ഈ ബഞ്ച് എങ്കിലും മദനിക്ക് ജാമ്യം നിഷേധിക്കുന്ന കാര്യത്തില്‍ യോജിപ്പിലെത്തും എന്ന് നമുക്ക് പ്രതീക്ഷിക്കാം.                                                                                                                         .                                            മദ്നി രോഗിയും അവശനും ഒരു കാലില്ലാത്തവനും ആണ് എന്നും ഇയാള്‍ക്ക് എതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ക്ക് ഒന്നും തെളിവുകള്‍ ഇല്ല എന്നും ജസ്റ്റിസ് കട്ജു കണ്ടെത്തി. എന്നാല്‍ പോലീസ് ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ മതിയായ തെളിവാണെന്നും വികലാംഗനാണ് എന്നത് ഒരു ആനുകുല്യം അല്ല എന്നും ജസ്റ്റിസ് മിശ്രയും പ്രസ്താവിച്ചു. ഇരുവരും തങ്ങളുടെ നിലപാടില്‍ ഉറച്ചു നിന്നതോടെ കേസ് മറ്റൊരു ബഞ്ചിന് കൈ മാറുകയായിരുന്നു.                                                                                                                                           .                                മദനിക്കേസിന്റെ വാദങ്ങളുടെ ശരിതെറ്റുകള്‍ക്കല്ല ഈ പോസ്റ്റ്. ഈ വാദത്തിനിടെ മദനിക്ക് ബംഗ്ലൂര്‍ സ്ഫോടനക്കേസില്‍ ജാമ്യം അനുവദിക്കാവുന്നതാണ് എന്ന് ജസ്റ്റിസ് കട്ജു അഭിപ്രായപ്പെട്ടപ്പോള്‍ കര്‍ണ്ണാടക പോലീസ് ഒരു പുതിയ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിക്കുകയുണ്ടായി. ആ സത്യ വാങ്മൂലത്തിന്റെ ചുരുക്കം ഇതാണ് .” ബാംഗ്ലൂര്‍ സ്ഫോടനത്തില്‍ മാത്രമല്ല, ഗുജറാത്തില്‍ നടന്ന വിവിധ സ്ഫോടനങ്ങള്‍ക്ക് പിന്നിലും മദനിയാണ്”                                       .                                                                                                                                                                   .                        ഈ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് മദനി ജാമ്യം അര്‍ഹിക്കുന്ന ആളല്ല എന്ന് ജസ്റ്റിസ് മിശ്ര കണ്ടെത്തിയത്.                                                                                           .                  അപ്പോള്‍ ബംഗ്ലൂര്‍ സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ മാത്രമല്ല, ഗുജറാത്തില്‍ സൂറത്തില്‍ ഉള്‍പ്പെടെ നടന്ന സ്ഫോടനങ്ങള്‍ക്ക്  പിന്നിലും മദനിയാണ് എന്ന് തെളിഞ്ഞിരിക്കുന്നു.                         .                                                                                                                                                                   .                                           ഒരു കേസില്‍ കുറ്റവാളിയെ കണ്ടെത്തുക എന്നതിന്റെ ലളിതമായ അര്‍ത്ഥം ഈ കേസില്‍ മറ്റുള്ളവരെല്ലാം കുറ്റവിമുക്തരാക്കപ്പെടുന്നു എന്നതാണ്. അതായത് ഗുജറാത്തില്‍ നടന്ന സ്ഫോടങ്ങളില്‍ ഇതെഴുതുന്ന ഞാനോ വായിക്കുന്ന നിങ്ങളൊ പ്രതികളാക്കപ്പെടുകയില്ല എന്ന് ബാംഗ്ലൂര്‍ പോലിസ് ഉറപ്പ് തന്നിരിക്കുന്നു. ആ കേസിലെ യഥാര്‍ത്ഥ കുറ്റവാളിയെ പോലീസ് കണ്ടെത്തിയിരിക്കുന്നു. അതാണ് അബ്ദുല്‍ നാസര്‍ മദനി.                                     .                                   ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ മദനിക്കെതിരെ വ്യാജതെളിവുകള്‍ സൃഷ്ടിച്ചതിനെ പറ്റിയും വ്യാജ ഗൂഡാലോചന സിദ്ധാന്തത്തെപറ്റിയും നിരവധി തെളിവുകള്‍ പുറത്തു വന്നിട്ടുണ്ട്. അത് വീണ്ടും പരാമര്‍ശിക്കുന്നില്ല.                                                                                                                       .                                       പക്ഷെ വ്യാജതെളിവുകള്‍ സൃഷ്ടിച്ച് ഒരു കേസ് അവസാനിപ്പിക്കുമ്പോള്‍ ജയിക്കുന്നതാരാണ്?. കേസ് അന്വേഷിക്കുന്ന പോലീസോ..?. ആര്‍ത്ത് വിളിക്കുന്ന മാധ്യമങ്ങളോ ?. ആവേശത്തോടെ വിധി പ്രസ്താവിച്ച് പബ്ലിസിറ്റിക്കായി തിരക്ക് കൂട്ടുന്ന ജഡ്ജിമാരോ ?.............               .                                                                                                                                                                   .                                  ഇവരെല്ലാം ജയിക്കുന്നുണ്ടാകും. പക്ഷേ യഥാര്‍ത്ഥ ജയം അവന്റേതാണ്. ആ യഥാര്‍ത്ഥ കുറ്റവാളിയുടെ, ഇനി അവനു നേര്‍ക്ക് ആരുടേയും കണ്ണുകള്‍ നീളില്ല. ആരും അവനെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തില്ല. അവനിനിയും ബോംബുണ്ടാക്കാം , അത് പൊട്ടിക്കാം, നിരപരാധികളുടെ ജീവനെടുക്കാം. അവനൊരിക്കലും ശിക്ഷിക്കപ്പെടില്ല, അവന്റെ കുറ്റം മദനി ഏറ്റെടുത്തുകൊള്ളും.                                                                                                                                   .                            ഒരു കുറ്റവാളി ജയിലിലാകുമ്പോള്‍ സാധാരണ ജനത്തിന് ആശ്വസിക്കാം , ഇനി ആ കുറ്റം നടക്കില്ലല്ലോ.....ജയിലിലായത് യഥാര്‍ത്ഥ കുറ്റവാളി അല്ലെങ്കില്‍. അയാളിപ്പോഴും നമുക്കിടയില്‍ ഉണ്ടെങ്കില്‍ ?. അപ്പോള്‍ കുറ്റങ്ങള്‍ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന മദനി നമുക്കല്ലേ യഥാര്‍ത്ഥ ഭീഷണി.                                                                                                                                   .                             മദനി ഒരു പക്ഷേ ഭരണ കൂടത്തിന്റെ ഇരയാവാം. എന്നാല്‍ ആ ജീവിതം ഏറെ വിലമതിക്കുന്ന ഒന്നല്ല. നിരവധി നിരപരാധികള്‍ ശിക്ഷിക്കപ്പെട്ട് ജയിലുകളില്‍ കഴിയുന്നുണ്ട്. ഒരു പക്ഷേ എത്രയോ നിരപരാധികള്‍ തൂക്കിലേറ്റപ്പെട്ടിട്ടുണ്ടാകും. അവരുടെ ജീവനേക്കാള്‍ ഒട്ടും വിലയേറിയതല്ല മദനിയുടെ ജീവനും. പക്ഷേ മദനി എന്ന ഒരാളുടെ ജീവന്‍ നിലനില്‍ക്കുന്നിടത്തോളം കാലം, വന്നതും വരാന്‍ പോകുന്നതുമായ കുറ്റകൃത്യങ്ങള്‍ എല്ലാം അയാളില്‍ കെട്ടിവക്കുന്നിടത്തോളം കാലം നിരവധി ജനങ്ങളുടെ ജീവിതം അപകടത്തിലാണ്. കാരണം അവര്‍ക്കിടയില്‍ അയാളുണ്ട് ആ കുറ്റവാളി. തന്റെ കുറ്റകൃത്യങ്ങള്‍ മറ്റൊരാള്‍ക്ക് കെട്ടിവക്കുന്നത് കണ്ട് അയാള്‍ ചിരിക്കുകയാണ്.                                                                                           .                             അതു കൊണ്ട് തന്നെ നാസര്‍ മദനിക്ക് ജാമ്യം അനുവദിക്കുക എന്നത്, മദനി പുറത്തിറങ്ങുക എന്നത് , ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി തന്നെയാണ്, അത് സംഘപരിവാര്‍ ഉദ്ദേശ്ശിക്കുന്ന അര്‍ത്ഥത്തിലല്ല എങ്കിലും. പുറത്തുള്ള മദനിക്കായി ഇനിയും സ്ഫോടനങ്ങള്‍ കാത്തിരിപ്പുണ്ടാകാം.                                                                                                                  .                     അതിനാല്‍ മദനി അകത്ത് കിടക്കട്ടെ മരിക്കുവോളം.

8 comments:

അപ്പൊകലിപ്തോ said...

ഇനി കാഷ്മീരിലെ എല്ലാ സ്പോടനങ്ങളും , ബോംബെ താജ്‌ ഹോട്ടല്‍ ആക്രമണം മാവോ ആക്രമണം നക്സല്‍ ആക്രമണം എന്നു വേണ്ട എല്ലാ ഭീകരതകളും ഈ ഒരുകാലുള്ള ഇരയുടെ മേല്‍ കെട്ടിവച്ചു ഇന്ത്യന്‍ നീതിവ്യവസ്തക്കു ലോകത്തിലെ ഒന്നാം നമ്പര്‍ സമൂഹിക സുരക്ഷയുടെ കാവലാളായിമാറാം.

സത്യമേവ ജയതേ എന്നണല്ലൊ ഇന്ത്യയുടെ നീതിയുടെ മുദ്രാവാക്യം. ഇന്ത്യയില്‍ നീതി ലഭിക്കുക എന്ന പ്രതീക്ഷപോലും എന്നേ മരിച്ചിരിക്കുന്നു, പ്രത്വേകിച്ചു ജസ്റ്റിസുമാര്‍ പോലും കള്ളന്‍മാരായി നമുക്കുമുന്നില്‍ കുനിഞ്ഞു നിന്നു ആസനം ഉരയ്ക്കുമ്പോല്‍ പിന്നെ എന്താണു നമുക്കു പ്രതീക്ഷയായി ബാക്കിയുള്ളതു...

കെ said...

പുറത്തിറങ്ങാതിരിക്കുന്നതാണ് മദനിയ്ക്കും നല്ലത്. ഇനി നടക്കാനിരിക്കുന്ന സ്ഫോടനങ്ങളുടെ ഗൂഢാലോചനയില്‍ നിന്നെങ്കിലും ഒഴിവാകാമല്ലോ..

Musafir, A suspected item said...

പക്ഷിക്ക് കിളിക്കൂട് തടങ്കലാണ്.

Musafir, A suspected item said...

പക്ഷിക്ക് കിളിക്കൂട് തടങ്കലാണ്.

Santhosh Sethumadhavan said...

മാരീചന്‍ + 1

പുറത്തിറങ്ങാതിരിക്കുന്നതാണ് മദനിയ്ക്കും നല്ലത്. ഇനി നടക്കാനിരിക്കുന്ന സ്ഫോടനങ്ങളുടെ ഗൂഢാലോചനയില്‍ നിന്നെങ്കിലും ഒഴിവാകാമല്ലോ..

shinod said...

ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യം ഇതാണ്...എന്തിനാണ് മഅ്ദനിയെ എല്ലാവരും വേട്ടയാടുന്നത്? രാഷ്ട്രീയപരമായോ, സാമുദായികപരമായോ മഅ്ദനി ആര്‍ക്കും ഒരു ഭീഷണിയല്ല... പിന്നെ എന്താണ്...'?.മഅ്ദനി ഒരു മുസ്‌ലിം ആയതുകൊണ്ടാണെന്നൊന്നും പറഞ്ഞേക്കരുത്....കാരണം മഅ്ദനി കേരളത്തിലെ മുസല്‍മാനാണ്. ഇവിടെ സമുദായത്തിലെ ലക്ഷക്കണക്കിനാളുകള്‍ മാന്യമായി തന്നെ ജീവിക്കുന്നുണ്ട്....

karimeen/കരിമീന്‍ said...

കുറ്റം നിരപരാധിയില്‍ ചുമത്തുന്നതിന്റെ കാരണം അയാളോടുള്ള പക ആകണമെന്നില്ല, അപരാധിയെ രക്ഷിക്കാനും ആകാം

anushka said...

മരിക്കുവോളം മദനി അകത്തുണ്ടാകുമെന്നതില്‍ അര്ക്കെന്കിലും സമ്ശയമുണ്ടോ?