Sunday, May 8, 2011

വേലിക്കകത്ത് ശങ്കരന്‍ ബ്രിട്ടാസ്

തെരെഞ്ഞെടുപ്പില്‍ ജയിക്കുന്നത് യു.ഡി.എഫാകട്ടെ , കേരളം ഭരിക്കുവാന്‍ സത്യസ്ന്ധനും ആദര്‍ശധീരനും അഴിമതിക്കെതിരെ പടപൊരുതുന്ന ഒരാളുമായിരിക്കണം എന്ന് സോണിയ രാജീവ് തീരുമാനിച്ചാല്‍!. അതു കൊണ്ട് തന്നെ അച്യുതാനന്ദനോട് ആ സ്ഥാനം ഏറ്റെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചാല്‍. അദ്ദേഹം അത് സ്വീകരിക്കുമോ ?.                                                                                       .                    വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദനും ജോണ്‍ ബ്രിട്ടാസും തമ്മിലൂള്ള വ്യത്യാസം അന്ന് കണ്ടു പിടിക്കാം. 

2 comments:

രമേശ്‌ അരൂര്‍ said...

ബ്രിട്ടാസിനെയും വി എസിനെയും താരതമ്യം ചെയ്തു കൊടുള്ള ഒരു മണ്ടന്‍ ചോദ്യം ആണ് ഇത് .
ബാല്യം മുതല്‍ കമ്യൂണിസ്റ്റായി ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചിന്തിക്കുകയും ഒടുവില്‍ സി പി ഐ എമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം വരെ യാകാന്‍ അവസരം ലഭിച്ച വിയെസ് എവിടെ നില്‍ക്കുന്നു ???,പാര്‍ട്ടി ചാനലിന്റെ വെറും സി ഇ ഓ യും മാധ്യമ പ്രവര്‍ത്തകനും ആയിരുന്ന ജോണ്‍ ബ്രിട്ടാസ് എവിടെ നില്‍ക്കുന്നു?? നടന്‍ മമ്മൂട്ടിയെ യും പിണറായി വിജയനെയും തമ്മില്‍ താരതമ്യം ചെയ്യാമോ ? അതില്‍ എന്ത് യുക്തിയാണ് ഉള്ളത് ?
എല്ലാത്തിനെയും ഒരേ നുകത്തില്‍ കെട്ടാന്‍ ശ്രമിക്കുന്നത് വലതു പക്ഷ പിന്തിരിപ്പന്‍ ചിന്തയാണ് ...ഇനി വീണ്ടും മുഖ്യമന്ത്രി ആകാന്‍ വീയെസിനു കോണ്ഗ്രസ് അവസരം കൊടുത്താല്‍ അദ്ദേഹം തന്റെ ആദര്‍ശം ബലികഴിച്ചു അത് സ്വീകരിക്കും എന്ന ഒരു സന്ദേശം ഈ വാചകങ്ങളുടെ അവസാന ഭാഗത്ത് താങ്കള്‍ നല്‍കിയിട്ടുണ്ടോ ? എങ്കില്‍ സുഹൃത്തെ എങ്കില്‍ ആ ചിന്തയെ പറ്റി
"ഹാ!!! കഷ്ടം!!!" എന്നെ പറയേണ്ടു !!

ഷാ said...

നാട്ടിലെ ഒരു പണിക്കര്‍ ഇങ്ങനെയൊരു പ്രവചനം നടത്തിയിട്ടുണ്ട് എന്നു കേട്ടു. അതെങ്ങനെ സാധിക്കും എന്നു ചോദിച്ചവരോട് "അതൊന്നും എനിക്കറിയില്ല.. ഞാന്‍ ഗണിച്ചപ്പോള്‍ കിട്ടിയത് ഇങ്ങനെയാണ്" എന്നാണത്രേ പുള്ളി പറഞ്ഞത്.! :)