“മാധ്യമങ്ങള്‍ കൊട്ടേഷന്‍ സംഘങ്ങളെപ്പോലെ പെരുമാറുന്നു”.വി.എസ്.അച്യുതാനന്ദന്‍.
എല്ലാ മുതലാളിമാര്‍ക്കും പറ്റുന്ന പറ്റാണിത്. തിരിച്ചു പണികിട്ടല്‍!.
നാളിതുവരെ കൊട്ടേഷന്‍ കൊടുത്തായിരുന്നു ശീലം. ആളിനെ ചൂണ്ടിക്കാട്ടിയാല്‍ മതിയായിരുന്നു. പണി തീര്‍ത്തേ അവര്‍ മടങ്ങി വരാറുള്ളായിരുന്നു.
ഒരു മഹാസംഭവമായ ഞാന്‍ തോറ്റ മണ്ഡലത്തില്‍ തോമസ് ഐസക്ക് ജയിച്ചപ്പോഴേ അവനിട്ട് പണിയണം എന്ന് മനസ്സില്‍ കുറിച്ചതായിരുന്നു.
പാഠം, മാതൃഭൂമി എന്നിവരെ ഇറക്കി അവനെ ഞാന്‍ വിദേശ ചാരനാക്കി. കേരളത്തിന്റെ വിഭവ ഭൂപടം മുഴുവന്‍ സായിപ്പന്മാര്‍ക്ക് മറിച്ചുവിറ്റ പെരുംകള്ളനാക്കി. അവന്റെ ഗുരു റിച്ചാര്‍ഡ് ഫ്രാങ്കിയെ ഒസാമ ബിന്‍ലാദനേക്കാള്‍ ഭീകരനാക്കി.
എന്നിട്ടും ധനകാര്യമന്ത്രി എന്ന പേരില്‍ അവന്‍ ഷൈന്‍ ചെയ്തുകളഞ്ഞു. ശര്‍മ്മ വഴിക്ക് മന്ത്രിസഭാരേഖകള്‍ വി.ഡി.സതീശന് ചോര്‍ത്തിക്കൊടുത്തു.ജനത്തിന്റെ മുന്നില്‍ അവനെ നാറ്റിച്ചു. ആ അഭിഷേക് സിംഗ് വി കേറിവന്നില്ലായിരുന്നെങ്കില്‍ ഇവന്‍ നാറി നാശമായേനെ. എങ്കിലും ഇന്നും അവന്റെ പേരില്‍ അമേരിക്കയില്‍ കോടികള്‍ ഉണ്ട് എന്ന് കുറച്ചുപേരെങ്കിലും വിശ്വസിക്കുന്നു.അത്രയും എന്റെ കൊട്ടേഷന്‍ വിജയിച്ചു.
അടുത്തവന്‍ ബേബിയാണ്, എന്നോടൊപ്പം നിന്ന് പണി പഠിച്ചവന്‍,ഞാന്‍ കൊടുത്ത കഞ്ഞി മാത്രം കുടിച്ച് വളര്‍ന്നവന്‍, അവനിപ്പം വലിയ ആളായി എന്ന തോന്നല്‍.അങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ, കൊട്ടേഷന്‍ സംഘത്തെ വിളിച്ചു.
സ്വരലയയില്‍ അവന്‍ കോടികള്‍ വെട്ടിച്ചെന്ന് അവര്‍ എഴുതി. കേസ് കോടതിയിലും എത്തിച്ചു.കള്ളന്‍ എന്ന പേര് അവന് ചാര്‍ത്തിക്കൊടുത്തു. അതു കൊണ്ടായില്ലല്ലോ, കള്ളന്മാര്‍ രാഷ്ട്രീയത്തില്‍ ചിലപ്പോള്‍ ശോഭിക്കുമല്ലോ.
ഒരു വിദേശ സര്‍വകലാശാലയുമായിച്ചേര്‍ന്ന് ഇവന്‍ കേരള സര്‍വകലാശാലയില്‍ ലൈഗിക വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നു എന്ന് പ്രചരിപ്പിച്ചു.പാഠം പ്രത്യേക പതിപ്പിറക്കി. കോളേജില്‍ പഠിക്കാന്‍ പോകുന്ന നിങ്ങളുടെ പെണ്മക്കള്‍ കൈക്കുഞ്ഞുമായി തിരികെ വരും എന്നു വരെ പ്രചിപ്പിച്ചു. അതും ഏറ്റു.
അവന്റെ മകന്‍ അഭിനയിച്ച സിനിമാ സെറ്റില്‍ കിളിരൂര്‍ പെണ്‍കുട്ടി ചെന്നിരുന്നു എന്നറിഞ്ഞു. അവന്‍ അവളെ പീഠിപ്പിച്ചു എന്നൊരു കൊട്ടേഷന്‍ കൊടുത്തു.അത് നന്നായി ഏറ്റു. ബേബി ഗോപിയായി!.കാലുപിടിച്ചു മാപ്പിരന്നു.
കോടിയേരിയുടെ ഭാര്യ കാടാമ്പുഴയില്‍ പോയത്,
മുത്തൂറ്റ് പോളിനെ കോടിയേരിയുടെ നിര്‍ദ്ദേശ്ശ പ്രകാരം ബിനീഷ് കോടിയേരി കൊലപ്പെടുത്തിയത്.
പി.കെ .ശ്രീമതി ഇങ്കുബേറ്ററിലിരുന്ന കുഞ്ഞുങ്ങളെ കൊന്നത്.
പാലൊളി പാര്‍ട്ടി അറിയാതെ എ.ഡി.ബിയുമായി കരാറുണ്ടാക്കിയത്.
ഇളമരം കരിം ചവറ ടൈറ്റാനിയത്തില്‍ കോടികള്‍ വെട്ടിച്ചത്. എച്.എം.ടി ഭൂമിവിറ്റത്.
തച്ചങ്കരി ദുബായില്‍ പാക്ക് തീവ്രവാദിയുമായി രഹസ്യ ചര്‍ച്ച നടത്തിയത്.
ഫാരിസ് അബൂബേക്കര്‍ സിംഗപ്പൂരില്‍ നിന്ന് കുറേ കിഡ്നി മോഷ്ടിച്ചത്.
മമ്മൂട്ടി മൂന്നാറില്‍ ഭൂമി കയ്യേറിയത്.
സുകുമാര്‍ അഴിക്കോട് കൂട്ടില്‍ കാഷ്ടിച്ചത്.
.....................
.....................
എന്റെ കൊട്ടേഷനുകള്‍ എണ്ണിയാല്‍ തീരില്ല.
ഷാജഹാന്‍, നന്ദകുമാര്‍, വീരേന്ദ്രകുമാര്‍,പി.കെ.പ്രകാശ്, ബി.സി.ജോജോ,ഹരികുമാര്‍,ഒ.കെ.ജോണി,.........
നല്ല മുഴുത്ത വെട്ടുകുട്ടന്മാര്‍ ഈ കണ്ടൈനെര്‍ സന്തോഷിനു വേണ്ടി ഉണ്ടായിരുന്നു.
ഇപ്പോഴിതാ എനിക്കിട്ട് പണിയുന്നു.നാട്ടുകാരേ...പൊതുജനങ്ങളേ ഈ മാധ്യമഭീകരതയെ..ഈ സിന്‍ഡിക്കേറ്റിനെ..ഈ കൊട്ടേഷനെ ചെറുക്കുക.
ഈ ആരോപണങ്ങള്‍ എല്ലാം മാധ്യമ സൃഷ്ടി മാത്രം.
അത് വിശ്വസിക്കരുത്. അവരെല്ലാം കള്ളന്മാരാണ്.ഗുണ്ടകളാണ്.