Sunday, June 19, 2011

ക്വൊട്ടേഷന്‍ മാധ്യമങ്ങള്‍


“മാധ്യമങ്ങള്‍ കൊട്ടേഷന്‍ സംഘങ്ങളെപ്പോലെ പെരുമാറുന്നു”.വി.എസ്.അച്യുതാനന്ദന്‍.


       എല്ലാ മുതലാളിമാര്‍ക്കും പറ്റുന്ന പറ്റാണിത്. തിരിച്ചു പണികിട്ടല്‍!. 


  നാളിതുവരെ കൊട്ടേഷന്‍ കൊടുത്തായിരുന്നു ശീലം. ആളിനെ ചൂണ്ടിക്കാട്ടിയാല്‍ മതിയായിരുന്നു. പണി തീര്‍ത്തേ അവര്‍ മടങ്ങി വരാറുള്ളായിരുന്നു.


ഒരു മഹാസംഭവമായ ഞാന്‍ തോറ്റ മണ്ഡലത്തില്‍ തോമസ് ഐസക്ക് ജയിച്ചപ്പോഴേ അവനിട്ട് പണിയണം എന്ന് മനസ്സില്‍ കുറിച്ചതായിരുന്നു.


                             പാഠം, മാതൃഭൂമി എന്നിവരെ ഇറക്കി അവനെ ഞാന്‍ വിദേശ ചാരനാക്കി. കേരളത്തിന്റെ വിഭവ ഭൂപടം മുഴുവന്‍ സായിപ്പന്മാര്‍ക്ക് മറിച്ചുവിറ്റ പെരുംകള്ളനാക്കി. അവന്റെ ഗുരു റിച്ചാര്‍ഡ് ഫ്രാങ്കിയെ ഒസാമ ബിന്‍ലാദനേക്കാള്‍ ഭീകരനാക്കി.


എന്നിട്ടും ധനകാര്യമന്ത്രി എന്ന പേരില്‍ അവന്‍ ഷൈന്‍ ചെയ്തുകളഞ്ഞു. ശര്‍മ്മ വഴിക്ക് മന്ത്രിസഭാരേഖകള്‍ വി.ഡി.സതീശന് ചോര്‍ത്തിക്കൊടുത്തു.ജനത്തിന്റെ മുന്നില്‍ അവനെ നാറ്റിച്ചു. ആ അഭിഷേക് സിംഗ് വി കേറിവന്നില്ലായിരുന്നെങ്കില്‍ ഇവന്‍ നാറി നാശമായേനെ. എങ്കിലും ഇന്നും അവന്റെ പേരില്‍ അമേരിക്കയില്‍ കോടികള്‍ ഉണ്ട് എന്ന് കുറച്ചുപേരെങ്കിലും വിശ്വസിക്കുന്നു.അത്രയും എന്റെ കൊട്ടേഷന്‍ വിജയിച്ചു.


   അടുത്തവന്‍ ബേബിയാണ്, എന്നോടൊപ്പം നിന്ന് പണി പഠിച്ചവന്‍,ഞാന്‍ കൊടുത്ത കഞ്ഞി മാത്രം കുടിച്ച് വളര്‍ന്നവന്‍, അവനിപ്പം വലിയ ആളായി എന്ന തോന്നല്‍.അങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ, കൊട്ടേഷന്‍ സംഘത്തെ വിളിച്ചു. 


സ്വരലയയില്‍ അവന്‍ കോടികള്‍ വെട്ടിച്ചെന്ന് അവര്‍ എഴുതി. കേസ് കോടതിയിലും എത്തിച്ചു.കള്ളന്‍ എന്ന പേര് അവന് ചാര്‍ത്തിക്കൊടുത്തു. അതു കൊണ്ടായില്ലല്ലോ, കള്ളന്മാര്‍ രാഷ്ട്രീയത്തില്‍ ചിലപ്പോള്‍ ശോഭിക്കുമല്ലോ. 


ഒരു വിദേശ സര്‍വകലാശാലയുമായിച്ചേര്‍ന്ന് ഇവന്‍ കേരള സര്‍വകലാശാലയില്‍ ലൈഗിക വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നു എന്ന് പ്രചരിപ്പിച്ചു.പാഠം പ്രത്യേക പതിപ്പിറക്കി. കോളേജില്‍ പഠിക്കാന്‍ പോകുന്ന നിങ്ങളുടെ പെണ്മക്കള്‍ കൈക്കുഞ്ഞുമായി തിരികെ വരും എന്നു വരെ പ്രചിപ്പിച്ചു. അതും ഏറ്റു.
അവന്റെ മകന്‍ അഭിനയിച്ച സിനിമാ സെറ്റില്‍ കിളിരൂര്‍ പെണ്‍കുട്ടി ചെന്നിരുന്നു എന്നറിഞ്ഞു. അവന്‍ അവളെ പീഠിപ്പിച്ചു എന്നൊരു കൊട്ടേഷന്‍ കൊടുത്തു.അത് നന്നായി ഏറ്റു. ബേബി ഗോപിയായി!.കാലുപിടിച്ചു മാപ്പിരന്നു.


 കോടിയേരിയുടെ ഭാര്യ കാടാമ്പുഴയില്‍ പോയത്, 


മുത്തൂറ്റ് പോളിനെ കോടിയേരിയുടെ നിര്‍ദ്ദേശ്ശ പ്രകാരം ബിനീഷ് കോടിയേരി കൊലപ്പെടുത്തിയത്.


പി.കെ .ശ്രീമതി ഇങ്കുബേറ്ററിലിരുന്ന കുഞ്ഞുങ്ങളെ കൊന്നത്.


പാലൊളി പാര്‍ട്ടി അറിയാതെ എ.ഡി.ബിയുമായി കരാറുണ്ടാക്കിയത്.


ഇളമരം കരിം ചവറ ടൈറ്റാനിയത്തില്‍ കോടികള്‍ വെട്ടിച്ചത്. എച്.എം.ടി ഭൂമിവിറ്റത്.


തച്ചങ്കരി ദുബായില്‍ പാക്ക് തീവ്രവാദിയുമായി രഹസ്യ ചര്‍ച്ച നടത്തിയത്.


ഫാരിസ് അബൂബേക്കര്‍ സിംഗപ്പൂരില്‍ നിന്ന് കുറേ കിഡ്നി മോഷ്ടിച്ചത്.


മമ്മൂട്ടി മൂന്നാറില്‍ ഭൂമി കയ്യേറിയത്.


സുകുമാര്‍ അഴിക്കോട് കൂട്ടില്‍ കാഷ്ടിച്ചത്.
.....................
.....................
         എന്റെ കൊട്ടേഷനുകള്‍ എണ്ണിയാല്‍ തീരില്ല. 
ഷാജഹാന്‍, നന്ദകുമാര്‍, വീരേന്ദ്രകുമാര്‍,പി.കെ.പ്രകാശ്, ബി.സി.ജോജോ,ഹരികുമാര്‍,ഒ.കെ.ജോണി,......... 


നല്ല മുഴുത്ത വെട്ടുകുട്ടന്മാര്‍ ഈ കണ്ടൈനെര്‍ സന്തോഷിനു വേണ്ടി ഉണ്ടായിരുന്നു.


ഇപ്പോഴിതാ എനിക്കിട്ട് പണിയുന്നു.നാട്ടുകാരേ...പൊതുജനങ്ങളേ ഈ മാധ്യമഭീകരതയെ..ഈ സിന്‍ഡിക്കേറ്റിനെ..ഈ കൊട്ടേഷനെ ചെറുക്കുക.


ഈ ആരോപണങ്ങള്‍ എല്ലാം മാധ്യമ സൃഷ്ടി മാത്രം. 


അത് വിശ്വസിക്കരുത്. അവരെല്ലാം കള്ളന്മാരാണ്.ഗുണ്ടകളാണ്.

4 comments:

Anonymous said...

വോ തന്നെ തന്നെ ... പണ്ട് ആരൊ ക്കെയോ പീഡിപ്പിച്ച ലാവ്ലിന്‍ പെണ്ണിനെ യൊരാള്‍ പീഡിപ്പിച്ചതിനു കുഴപ്പമെന്താ എന്ന പോസ്റ്റിട്ട കരിമീന്‍് ഇതല്ല്ല ഇതിലപ്പുറവും തോന്നും. കുമരകം ഭാഗത്ത് അന്‍Wഏഷിച്ചര്‍ അറിയാന്‍ പറ്റും “കരിമീനു നല്ല രുചിയാണെങ്കിലും ബുദ്ധി വളരെ കമ്മിയാണേന്ന്”

Anonymous said...

വോ തന്നെ തന്നെ ... പണ്ട് ആരൊ ക്കെയോ പീഡിപ്പിച്ച ലാവ്ലിന്‍ പെണ്ണിനെ യൊരാള്‍ പീഡിപ്പിച്ചതിനു കുഴപ്പമെന്താ എന്ന പോസ്റ്റിട്ട കരിമീന്‍് ഇതല്ല്ല ഇതിലപ്പുറവും തോന്നും. കുമരകം ഭാഗത്ത് അന്‍Wഏഷിച്ചര്‍ അറിയാന്‍ പറ്റും “കരിമീനു നല്ല രുചിയാണെങ്കിലും ബുദ്ധി വളരെ കമ്മിയാണേന്ന്”

Anonymous said...

ബൂര്‍ഷ്വാ പാര്‍ട്ടികളുടെ അതെ സ്വഭാവം തന്നെ ,കാണിക്കുന്നത് മുഴുവന്‍ ... വ്യക്തികള്‍ തമ്മില്‍ ചെളി വാരിയേര്‍, മാധ്യമങ്ങളെ കൂട്ട് പിടിച്ചു സംഘടനയില്‍ ആധിപതിയം സ്ഥാപിക്കല്‍ ,പെണ്ണ് പിടിക്കല്‍ ,വന്‍ കോഴ കൊടുത്ത് മക്കളെ പഠിപ്പിക്കല്‍ , വന്‍ തുക ചെലവാക്കി വീട് ഉണ്ടാക്കല്‍ , വടക്കേ മലബാറിലെ ചുകന്ന മണ്ണില്‍ നിന്ന് കെട്ടിയോളെയും മക്കളെയും തിരുവനതപുരെതെക്ക് മാറ്റി ബൂര്‍ഷ്വാ ജീവിതം നയിക്കല്‍,( അതിനായി മന്ത്രിപ്പണി ,പൊളിറ്റിക്കല്‍ സെക്രട്ടറി പ്പണി ,സംസ്ഥാന ട്രഷരെര്‍ പ്പണി ,തുടങ്ങി പാര്‍ട്ടി പത്രത്തിന്റെ എഡിറ്റര്‍ പണിവരെ തരപ്പെടുത്തുന്ന വിപ്ലവകാരികളുടെ സംഘം...... ,വിപ്ലവ പാര്‍ട്ടിക്കുവേണ്ടി പുതിയ പോരാളികളെ വാര്‍ത്തെടുത്ത രക്ഷിതാക്കളുടെ പ്രസ്ഥാനം ..., ബിനിഷ് കോടിയേരിയും ,വിവേക് പിണറായിയും ,അശോക്‌ ബേബിയും ,രാജേഷ്‌ ശ്രീമതിയും ,ആരിയ രമേശനും ...അരുണ്‍ അച്ചുതാനന്തനും ..അങ്ങിനെ ആയിരങ്ങള്‍ ..അണിനിരന്നു കൊടിപിടിച്ച് വരികയായി ........., മണ്ണാങ്കട്ട ....അച്ചുതനതനും പിണറായിയും ബാലകൃഷ്ണനും ,ശശിയും ,ജയരാജനും രമേശനും മനോജനും എല്ലാം ഒന്ന് തന്നെ .. ഞാനും എന്റെ കെട്ടിയോളും ഒരു തട്ടാനും മാത്രം മതി എന്ന് വിചാരിക്കുന്ന നാറികള്‍... ഇപ്പോള്‍ കോണ്‍ഗ്രസുകാര്‍ പോലും നാണിച്ചു തല താഴ്തുകയാണ് ഇവറ്റകളുടെ ജീവിതം കണ്ട്.... രക്ഷ പ്പെടുകയില്ല ഇത് ... എല്ലാത്തിനെയും പടിയടച് പിണ്ഡം വെക്കാതെ .....ത്ഫൂ ....

Anonymous said...

ഏയ്‌, അങ്ങനെ പറയല്ലേ. കൊണ്ഗ്രെസ്സും ബീയെപ്പിയും നാണിക്കണമെങ്കില്‍ കംമൂസിനു ഇനിയൊരു പത്തുജന്മം കൂടി ജനിക്കണം.കൊമന്വെല്‍ത്തും,രണ്ടു ലക്ഷം കോടിയുടെ 2 ജിയും, അമ്പതിനായിരം കോടിയുടെ ആദര്‍ശ് ഫ്ലാറ്റും ശവപ്പെട്ടി കച്ചോടവും, മഹാജനെ അനിയന്‍ പെണ്ണ്കേസുമായി ബന്ധപ്പെട്ടു തട്ടിയതും, സോണിയാമ്മയെ കുറിച്ചു സുബ്രമണ്യ സാമി പറഞ്ഞു പരത്തുന്നതും ...ഏയ്‌ ആ ലെവലില്‍ എത്താന്‍ കംമൂസിനു നല്ലോണം മുക്കണം.അങ്ങനെ കൊണ്ഗ്രെസ്സ്കളെയുംബീയെപ്പികാരെയും കൊച്ചാക്കല്ലെടെ.ഇടക്ക് കംമൂസും വളി വിടുമെങ്കിലും അപ്പുറത്തെ ഈ ചീഞ്ഞ നാറി തൂറിയ ദുര്‍ഗന്ധല്ലേ കംമൂസ്നിന്റെ 'ശക്തി'.