Friday, July 22, 2011

ഒരു യാത്രാമൊഴി

കരിമീന്‍ യാത്രയാകുന്നു. അനന്തപുരിയില്‍ നിന്നും കാസര്‍ഗോഡ് ജില്ലയിലെ കാട്ടിലേക്ക് . ഭരണ സുരക്ഷക്ക് കരിമീന്‍ എന്ന ബ്ലോഗറെ നാടു കടത്തേണ്ടത് ആവശ്യമാണ് എന്ന് ബഹുമാനപ്പെട്ട ഗ്രാമവികസന അധികാരികള്‍ക്ക് തോന്നുകയും അത് തീട്ടൂരമാക്കി നല്‍കുകയും ചെയ്തു. അതുമായി കരിമീന്‍ ഇതാ പോകുന്നു. ഇനി അഞ്ച് കൊല്ലത്തെ വനവാസം. അതില്‍ ഒരു കൊല്ലം അജ്ഞാതവാസവും! 




                                   നന്ദി ! വിട!

5 comments:

അനില്‍@ബ്ലോഗ് // anil said...

പണി തുടങ്ങിയല്ലെ?
കാസർഗ്ഗോഡ് ആയാലും നമുക്ക് ഒരുപോലെ അല്ലെ മാഷെ.
ബാക്കി അവിടെ ആകാം.

Anonymous said...

ഹഹഹ... കാസര്‍ഗോഡ് കാടാണല്ലേ...തിരുവന്തോരം സ്വര്‍ഗമായിരുന്നോ...
തന്നേപ്പോലുള്ളവര്ര്ക്ക് ഇങ്ങനെ തന്നെ വരണം...
സന്തോസമായി....

anushka said...

അതിന് താങ്കള്‍ ബ്ലോഗില്‍ നിന്ന് വിട പറയേണ്ട ആവശ്യമില്ലല്ലോ?ഞാനിപ്പോള്‍ ഒരു കാട്ടില്‍ നിന്നാണ് ബ്ലോഗ് ചെയ്യുന്നത്..

mujeeb kaindar said...

കരിമീനെ തിന്നാനുള്ള ദേഷ്യം ഇപ്പോഴുണ്ട്...
ഇതെന്തു കൂത്താ...
ഞങ്ങളുടെ കാസറഗോഡ് എന്ന നാട്ടിനെ നിങ്ങള്ക്ക് വെറുക്കാന്‍.
സപ്ത ഭാഷകളുടെ ഈ നാട്ടില്‍ ചിലപ്പോള്‍ വര്‍ഗ്ഗീയ ലഹള പൊട്ടിപ്പോകാറുണ്ട് എന്നത് നേര്. എന്ന് വെച്ച് എന്നും ഗുലുമാല് എന്നാണോ കണ്ടിരിക്കുന്നത്.
നിങ്ങളെ പോലുള്ള നല്ല ഉദ്യോഗസ്ഥര്‍ക്ക് നേരിന്റെ വഴിയിലും അല്ലാതെയും ഭരിക്കാന്‍ പറ്റുന്ന നാടാണിത്. അല്ലാതെ ഇത് കാനനം അല്ല. ഇത് നന്മ നിറഞ്ഞവരുടെ ലോകമാണ്.
നിങ്ങള്ക്ക് ഭരിക്കാന്‍ അറിയുമെങ്കില്‍ നന്നായി ഭരിക്കാന്‍ കഴിയും .മുക്കാന്‍ കഴിയുമെങ്കില്‍ അതിനും. സത്യ സന്ധമായി കാര്യം കൊണ്ട് പോകുന്ന ആളാണെങ്കില്‍ അതിനു ആവും.
ആദ്യം ഒന്ന് kaasaragodu വന്നിട്ട്, നാടിനെ പഠിക്കു.. അതിനു മുന്നേ വിലയിരുത്തണ്ട,.

karimeen/കരിമീന്‍ said...

മുജീബേ...ക്ഷമീ...കാസര്‍ഗോഡ് കാടാണ് എന്നതല്ല ഉദ്ദേശ്ശിച്ചത്. അവിടെ അതിര്‍ത്തിയിലുള്ള ഒരു കാട്ടിനടുത്തേക്കാണ് സ്ഥലം മാറ്റിയത് എന്നതാണ്. അല്ലേലും ഞങ്ങള്‍ തിരുവനന്തപുരത്തുകാരേക്കാള്‍ നിങ്ങള്‍ എതുകൊണ്ടും നല്ലവരായിരിക്കും എന്നത് സത്യം.