Saturday, August 6, 2011

ടൂര്‍ ഡയറി

സി.പി.എം.പാര്‍ട്ടി കോണ്‍ഗ്രസ്സ് പ്രമാണിച്ച് 2011 ആഗസ്റ്റ് മാസം മുതല്‍ സഖാവ് വി.എസ്.അച്യൂതാനന്ദന്‍ താഴെപ്പറയുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതാണ് എന്ന് അറിയുന്നു.

1, എം.ആര്‍.മുരളിയുടെ അമ്മുമ്മയുടെ മുട്ടൂ വേദന അറിയാന്‍
2,ടി.പി.ചന്ദ്രശേഖരന്റെ വീട്ടിലെ പശു പെറ്റതിന്റെ കാര്യം അന്വേഷിക്കാന്‍
3,കെ.സി.ഉമേഷ് ബാബുവിന്റെ പുതിയ കവിത വായിച്ച് നോക്കാന്‍
4, ബാബു ഭരദ്വാജ് താടി വടിക്കുന്നത് കാണാന്‍

   പിണറായി വിജയനേയോ സി.പി.എമ്മിനേയോ എതിര്‍ക്കുന്നവര്‍ ഉണ്ടെങ്കില്‍ അവര്‍ തങ്ങളുടെ വിലാ‍സം തന്നാല്‍ അവരുടെ വീട്ടില്‍ സഖാവ് വി.എസ്. അസുഖവിവരം അറിയാന്‍ എത്തുന്നതാണ് എന്നും വാര്‍ത്ത

       മനുഷ്യത്ത്വ പരമായ കാരണങ്ങളാല്‍ കിംസ് ആശുപത്രിയില്‍ പോയി ബാലകൃഷ്ണപിള്ളയെ കാണുന്ന കാര്യം മാത്രം പരിഗണിക്കാനാകില്ല എന്നും ബാലകൃഷ്ണപിള്ള പിണറായി വിജയനെ പത്തു തെറി വിളിച്ചാല്‍ സന്ദര്‍ശിക്കുന്ന കാര്യം പരിഗണിക്കാമെന്നും അച്യുതാനന്ദന്‍ പറഞ്ഞതായി കേള്‍ക്കുന്നു.

8 comments:

ചീരാമുളക് said...

ഡോ. മനോജും സിന്ധു ജോയിയുമെക്കെ കരിക്കുവെട്ടി കാത്തിരിക്കുന്നുണ്ടോ?

അനില്‍@ബ്ലോഗ് // anil said...

ബ്ളോഗിന്റെ തലക്കെട്ട് കമ്മ്യൂണിസ്റ്റ് കേരളം എന്ന് ‌!!!!?

vrajesh said...

അനില്‍@ബ്ലോഗ്, തങ്ങളുടെ പക്ഷം തുറന്നു പറയുന്ന ബ്ലോഗര്‍‌മാര്‍ കുറവാണ്.മിക്ക ബ്ലോഗര്‍‌മാരും നിഷ്‌പക്ഷരെന്ന് നടിക്കുന്നവരാണ്.

സജി കടവനാട് said...

ഇവിടങ്ങളിലൊക്കെ പോകുന്നതു കൊള്ളാം, എന്നാൽ കാങ്ഗ്രസു കഴിയുന്നതു വരെ അച്ചുതാനന്ദൻ അപ്പിയിടുവാൻ പാടുള്ളതല്ല!!

Anonymous said...

പിണറായിവിജയന്‍ എന്ന നേതാവിനെ വലതുപക്ഷമാധ്യമങ്ങളും കപട ഇടതുപക്ഷക്കാരും കഴിഞ്ഞ 15വര്‍ഷമായി നിരന്തരം ആക്രമിച്ചു കൊണ്ടിരിക്കുന്നത് പൊതു സമൂഹം കാണുന്നുണ്ട്. വായക്കു തോന്നിയ എന്ത് തെമ്മാടിതവും പിണറായിക്കെതിരെ വിളിച്ചുപറയാന്‍ അവകാശം ഉണ്ടെന്ന മട്ടില്‍ ആണ് ഈ മനുഷിയതരഹിതമായ പുലയാട്ടു വിളികള്‍അരങ്ങേരികൊണ്ടിരിക്കുന്നത്. എന്നാല്‍,അച്ചുതനന്തന്‍ എന്നയാള്‍ വിമര്‍ശനത്തിനു അതീതനെന്നും,അയാള്‍ക്ക് എന്തും പറയാനും പ്രവര്‍ത്തിക്കാനും കഴിയുമെന്നും ഉള്ള അടിചെല്‍പ്പിക്കലുകളാണ് നടന്നുകൊണ്ടിരിക്കുന്നത്.. ഈ അനീതിയെ തുറന്നു കാണിക്കേണ്ടത് സാമാനിയ ബോധാമുള്ളവരുടെ കടമയാണ്. നേതാക്കളുടെ പ്രവര്‍ത്തികള്‍ വിമര്‍ശന വിധയമാകെണ്ടാതനെന്നും അതിനു ഇഷ്ട്ടനിഷ്ട്ടങ്ങലെല്ല അളവുകൊലകെണ്ടാതെന്നും തിരിച്ചറിയുക. കമ്മ്യൂണിസ്റ്റ്‌ സംഘടന രീതിയിലുള്ള വിമര്‍ശനങ്ങളും തിരുത്തലുകളും ആണ് കരണീയം,അല്ലാതെ കുത്തക മാധ്യമങ്ങള്‍ക്ക് വേണ്ടി വാര്‍ത്ത‍ ഉണ്ടാക്കുന്ന പണിയല്ല ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്‌കാരന്‍ ചെയ്യേണ്ടത്. കെ സുധാകരന്‍ എന്നാ കണ്ണൂരിലെ ക്രിമിനലിന്റെ അനുയായിയായ ബര്‍ലിന്‍ കുഞ്ഞനതന്റെ വീട്ടില്‍ പോയി കരിക്ക് കുടിക്കുന്ന''രോഗം'' എന്തായാലും കണ്ണൂരിലെ ജനങള്‍ക്ക് മനസ്സിലാവും! അതിനെ 'കമ്മ്യൂണിസ്റ്റ്‌ ആചാരിയ സ്നേഹം' എന്നൊക്കെ വിളിച്ചു സിദ്ധാന്തവല്ക്കരിക്കരുത്!!

അനില്‍ഫില്‍ (തോമാ) said...

കഴിഞ്ഞ പ്രാവശ്യം പേര്‍സണല്‍ സ്റ്റാഫില്‍‍ എടുക്കാം എന്നു പറഞ്ഞ് അച്ചുമ്മാന്‍ പറ്റിച്ച ലക്ഷണം കാണുന്നുണ്ടല്ലോ പോസ്റ്റുകള്‍ വായിച്ചിട്ട്

jaison mathew said...

ഷാജഹാന്‍റെ പാര്‍ട്ടി വിരോധം രാഗത്തിലുള്ള കച്ചേരി കാണാന്‍ പോകണ്ടേ

നെല്‍സണ്‍ താന്നിക്കല്‍ said...

ഔദ്യോഗിക പക്ഷത്തു ശക്തമായി നിലയുറപ്പിച്ചിരിക്കുകയാണല്ലേ?