Wednesday, August 31, 2011

കളിത്തോഴിമാരെന്നെ കളിയാക്കി!

അയ്യോ! അയ്യോ! അമേരിക്കക്കാരേ! അമേരിക്കയില്‍ ജോലിയെടുത്ത് ജീവിക്കുന്ന ഇന്ത്യന്‍ സായിപ്പുമാരെ ഷെയിം! ഷെയിം!.


   വ്യവസായ വികസനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചെന്ന അമേരിക്കന്‍ ഉദ്യോഗസ്ഥരെ അന്നത്തെ കേരള മുഖ്യമന്ത്രി സഖാവ് അച്യുതാനന്ദന്‍ കളിയാക്കി വിട്ടത്രേ!.അമേരിക്കയുടെ ഇറാക്ക് നയത്തെ ഭയങ്കരമായി കളിയാക്കി. പാവം കോണ്‍സലേറ്റ് ഉദ്യോഗസ്ഥന്മാര്‍ നിന്ന് വിയര്‍ക്കുകയായിരുന്നു. ചിലര്‍ കൈലേസ് കൊണ്ട് മുഖം പൊത്തി. മറ്റുചിലര്‍ കുപ്പി വെള്ളം മട മടാന്ന് കുടിച്ചു. ഹ്യൂഗോ ഷാവേസു പോലും തങ്ങളുടെ രാജ്യത്തെ ഇങ്ങനെ കളിയാക്കിയിട്ടില്ല.


   സി.പി.എമ്മിന്റെ രണ്ട് സമുന്നത നേതാക്കന്മാരെയാണ് കോണ്‍സലേറ്റ് ഉദ്യോഗസ്ഥര്‍ കണ്ടത്. ഒരാള്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വിജയന്‍ തങ്ങളെ കളിയാക്കിയിട്ടില്ല എന്നും ചില മേഖലകളില്‍ അമേരിക്കന്‍ നിക്ഷേപം സ്വാഗതം ചെയ്യുകയാണ് ഉണ്ടായത് എന്നും രേഖകള്‍ തെളിയിക്കുന്നു. അല്ലെങ്കിലും അതില്‍ പ്രത്യേകിച്ച് തെളിവൊന്നും ആവശ്യമില്ല. 1997-ല്‍ അമേരിക്കയില്‍ പോയി അവരെ ക്ഷണിച്ചയാളാണ് വിജയന്‍. അപ്പൊപ്പിന്നെ അവര്‍ ഇങ്ങോട്ട് വന്നു ചോദിച്ചാല്‍, എണീറ്റ് നിന്ന് സ്വീകരിച്ചില്ലങ്കിലേ അത്ഭുതമുള്ളൂ.


     മറ്റേയാളും തങ്ങളോട് സംസാരിച്ചത് വിദേശ നിക്ഷേപത്തെക്കുറിച്ചാണ് എന്നാണ് വിക്കിലീക്ക്സ് രേഖകള്‍ പറയുന്നത്. എന്നാല്‍ സത്യം മാത്രം പറയുന്ന ആ ദേഹം നമ്മളോട് പറയുന്നത് ഞാന്‍ അങ്ങിനെയൊന്നും സംസാരിച്ചിട്ടില്ല എന്നും ഞാന്‍ അമേരിക്കയെ കളിയാക്കി വിടുകയാണ് ഉണ്ടായത് എന്നുമാണ്. 


                അമേരിക്കന്‍ സ്ഥാനപതിയെ നമ്മുടെ സെക്രട്ടറിയേറ്റില്‍ വിളിച്ചു വരുത്തി കളിയാക്കുക. അതിനുള്ള ഭാഗ്യം സിദ്ധിച്ച നമ്മള്‍ മലയാളികള്‍ എന്ത് പുണ്യം ചെയ്തവരാണ്. സി.പി യെ വെട്ടിയതിന് ശേഷം കേരളത്തില്‍ നടന്ന ഏറ്റവും വിപ്ലവകരമായ സംഭവമല്ലേ ഇത്.ഇത് ചരിത്ര പാഠപുസ്തകങ്ങളില്‍ സ്ഥാനം പിടിക്കേണ്ട ഒന്നല്ലേ. സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയില്‍ ചെങ്കൊടി പാറിച്ചതിന് സമാനമല്ലേ ഇത്.
        
       അത്ഭുതമെന്നു പറയട്ടെ നമ്മുടെ മാധ്യമങ്ങളെല്ലാം ഈ മഹത്തായ സംഭവത്തെ തൃണവല്‍ ഗണിക്കുകയാണ് ഉണ്ടായത്. അവരെല്ലാം ചര്‍ച്ച ചെയ്തത് പിണറായി വിജയന്‍ അമേരിക്കന്‍ നിക്ഷേപം സ്വാഗതം ചെയ്തതിനെ പറ്റി മാത്രമാണ്. പിണറായി അമേരിക്കന്‍ ഉദ്യോഗസ്ഥരെ കണ്ട വിവരം അന്നു തന്നെ പത്രങ്ങളില്‍ വന്നതാണ്. പിണറായി അമേരിക്കയില്‍ പോയി തന്നെ നിക്ഷേപം സ്വാഗതം ചെയ്തയാളുമാണ്. എന്നിട്ടും അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്. ആസാദ്, തുടങ്ങിയ ചര്‍ച്ചിലുകള്‍ അച്യുതാനന്ദന്‍ ചെയ്ത ഈ മഹത്തായ വിപ്ലവത്തെ തമസ്കരിച്ചു കളഞ്ഞു.                


                     മാതൃഭൂമി എന്ന ദേശീയ ദിനപത്രമാകട്ടെ അച്യുതാനന്ദന്‍ അമേരിക്കക്കാരെ കണ്ട വിവരം പോലും അച്ചടിച്ചിട്ടില്ല. എന്നാല്‍ പിണറായി കണ്ടതാകട്ടെ എട്ട് കോളത്തില്‍ പരത്തിയടിച്ചിരിക്കുന്നു. ഇങ്ങനെയുണ്ടോ ഒരു അവഗണന.


         അച്യുതാനന്ദന്‍ പറഞ്ഞെതെല്ലാം കരിമീന്‍ വിശ്വസിക്കുന്നു. എന്നാലും ഒരു സംശയം അച്യുതാനന്ദന്‍ അമേരിക്കക്കാരെ കളിയാക്കിയത് ഏത് ഭാഷയിലായിരുന്നു.?

6 comments:

അനില്‍ഫില്‍ (തോമാ) said...

അചുതാനന്ദനോട് അമെരിക്കക്കാര്‍ സംസാരിക്കന്‍ പോയത് എത് ഭാഷയിലാരുന്നു?

കേരളത്തിലെ കാര്യങ്ങളില്‍ ഇത്രേം താല്‍പര്യമുള്ള സായിപ്പ് അങ്ങേരോട് സംസാരിക്കാനും മറുപടി മനസിലാക്കാനുമുള്ള എന്തെങ്കിലും സെറ്റപ്പ് കൂടെ കരുതീട്ടുണ്ടാവും.

Anonymous said...

വി.എസ്‌ പച്ചക്കൊടി കാട്ടിയത്‌ മൂന്നു മേഖലകളില്‍ http://mangalam.com/index.php?page=detail&nid=470454&lang=malayalam

തിരുവനന്തപുരം: എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ മൂന്നു മേഖലകളില്‍ മാത്രം വിദേശ നിക്ഷേപമാകാമെന്ന്‌ മുഖ്യമന്ത്രിയായിരുന്ന വി.എസ്‌. അച്യുതാനന്ദന്‍ പറഞ്ഞിരുന്നതായി വിക്കിലീക്ക്‌സ് രേഖകള്‍. വി.എസിനെ സന്ദര്‍ശിച്ച യു.എസ്‌ നയതന്ത്ര പ്രതിനിധി ആന്‍ഡ്രൂ സിംകിനോടാണ്‌ ഇക്കാര്യം പറഞ്ഞത്‌. ഐ.ടി, ബയോടെക്‌നോളജി, ടൂറിസം എന്നീ മേഖലകളില്‍ അമേരിക്കന്‍ നിക്ഷേപം കൊണ്ടുവരുന്നതിനായിരുന്നു വി.എസ്‌ താല്‍പര്യം പ്രകടിപ്പിച്ചത്‌.

2006ല്‍ അധികാരത്തിലെത്തും മുന്‍പ്‌ സി.പി.എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന്റെ നിക്ഷേപ സൗഹൃദ നടപടിയെ എതിര്‍ത്തു പരാജയപ്പെട്ടയാളാണ്‌ വി.എസ്‌. അദ്ദേഹത്തിന്റെ പുതിയ നിലപാട്‌ കേരളം പുതിയ ദിശയിലേക്കു നീങ്ങുകയാണെന്നതിന്റെ സൂചനകളാണെന്നും രേഖയില്‍ പറയുന്നു.

karimeen/കരിമീന്‍ said...

രണ്ടില്‍ ഒരാള്‍ കള്ളം പറയുന്നു. ഒന്നുകില്‍ വി.എസ്.അച്യുതാനന്ദന്‍, അല്ലെങ്കില്‍ ജുലിയന്‍ അസാഞ്ചെ .

Anonymous said...

മോനെ ഡയരക്ടര്‍ ആക്കാമെങ്കില്‍ ഐ ടി മേഖലയില്‍ അമേരിക്കന്‍ നിക്ഷേപം ആകാമെന്നാണ് പറഞ്ഞത് മക്കാവു പോലെ നല്ല കാസിനോ അരുണ്‍ കുമാറിനെയോ മരുമോളെയോ പേട്രന്‍ ആക്കാമെങ്കില്‍ ടൂറിസം മേഖലയിലും അമേരിക്കന്‍ നിക്ഷേപം കുഴപ്പമില്ല എന്നും പറഞ്ഞു കാണും വികി ലീക്സ് ഒക്കെ ഒരു തരാം എംബസി ക്കാര്‍ കളക്റ്റ് ചെയ്യുന്ന ഗോസിപ്പ് എന്നെ ഉള്ളു അല്ലാതെ അമേരിക്കന്‍ താല്പര്യം ഒന്നും നമുക്കിതില്‍ നിന്നും മനസ്സിലാവില്ല പിണറായി കണ്ണൂര്‍ കാരന്‍ നേരെ പറയാനുള്ള കാര്യം പറയും അച്യുതാനന്ദന്‍ എല്ലാം പണി അടിയില്‍ കൂടി ആണ്

zain said...

ഇവിടെ എത്തിപെടാന്‍ വളരെ വൈകി എന്ന് പോസ്റ്റുകള്‍ വായിച്ചപോഴാണ് മനസ്സിലായത്,സത്യം പറയട്ടെ...വളരെ നന്നായിരിക്കുന്നു. ഇപ്പോള്‍ തന്നെ ഞാനും ഫോളോ ചെയ്യുകയാണ്...

enigma66659 said...

Mr. Karimeen.... berly ningade post promote cheyan sharmikkunath kandappozhanu ithu ente shradayil pettathu... appozhe samshyavum... ningal randu perum "sakhshikal" aanallo... ellathinum ningadethaya allenki malayala manoramayudethaya oru kandethal nayam... v.s'nethire aaropanangal unnayikkumbo korachoodi thelivukalude adisthanam aavaam.. julian assange thelivaayum thankal edukumenki nannayirunnu.. cpim'nu vyekthamaya vidhesha nikshepa nayam undennathu karimeen vala dharana illennu thonnunnu.. varthalakal valach odikkaathe vasthutha paramayi blog cheyan shramikkukka...