Thursday, September 29, 2011

കൊന്നത് ഭീമനല്ല

അഡ്വ. റഷീദ്, കൊട്ടാരക്കരയിലെ സി.പി.എമ്മിന്റെ കരുത്തുറ്റ നേതാവ്. സൌമ്യന്‍, സഹൃദയന്‍, സുന്ദരന്‍. എല്ലാ ജനങ്ങളുമായും അടുപ്പം. കക്ഷി രാഷ്ട്രീയത്തിനതീതമായ സുഹൃത് ബന്ധങ്ങള്‍. അടുത്ത തെരെഞ്ഞെടുപ്പില്‍ കൊട്ടാരക്കരയില്‍ സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥി റഷീദായിരിക്കും. നിന്നാല്‍ തീര്‍ച്ചയായും ജയിക്കും.ചരിത്രം തിരുത്തിക്കുറിക്കപ്പെടും. സി.പി.എമ്മിന്റെ അണികളില്‍ ആവേശം നുരഞ്ഞ് പൊങ്ങി.
    പക്ഷേ എന്തു ചെയ്യും?. കടുത്ത ചുമയും പനിയും ബാധിച്ച രണ്ടര വയസ്സുകാരി മകള്‍ ഫാന്‍സിക്ക് മരുന്നുവാങ്ങാല്‍ പുറത്തിറങ്ങിയ റഷീദിനെ കൊട്ടാരക്കര ചന്തമുക്കില്‍ വച്ച് അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തി. കഷണം കഷണമാക്കി. ആരാണന്നോ എന്തിനാണന്നോ അറിയില്ല. മുപ്പത് വര്‍ഷം കഴിഞ്ഞു. ഇന്നും അറിയില്ല അവര്‍ ആരാണന്നോ എന്തിനാണന്നോ?.

    പല ഫയലുകളും ജനങ്ങളുടെ ജീവിതമാണ്. ഉദ്യോഗസ്ഥര്‍ക്ക് അത് അറിയില്ല. അവര്‍ ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് അത് തടഞ്ഞുവക്കും. കൊല്ലം ജില്ലയിലുള്ള ആ പഞ്ചായത്ത് സെക്രട്ടറിയും അങ്ങിനെയായിരുന്നു. ആരുപറഞ്ഞിട്ടും അയാള്‍ ഒന്നും ചെയ്തില്ല. അനന്തരം ഒരു പൊങ്ങു തടി പോലെ അയാള്‍ ഒരു കിണറ്റില്‍ വിലയം പ്രാപിച്ചു. ചോദ്യങ്ങള്‍ ഉണ്ടായില്ല. ഉത്തരങ്ങളും. ചില ജീവിതങ്ങള്‍ അങ്ങിനെയാണ്.

പ്രമാദമായ അഴിമതിക്കേസില്‍ സാക്ഷി പറയേണ്ടയാളായിരുന്നു അയാള്‍.പറയരുതേ എന്ന് പലരും അയാളോട് പറഞ്ഞതാണ്. ജീവിതത്തിന്റെ വില അയാള്‍ക്ക് അറിയില്ലായിരുന്നു. ഭാര്യയുടേയും മക്കളുടേയും കഴുത്തറുത്ത് കിണട്ടിലിട്ട് കൊന്നിട്ട് അയാള്‍ സ്വയം കഴുത്തറുത്തു മരിച്ചു. എന്നിട്ട് അയാള്‍ ആ കിണറ്റിന്റെ ഉത്തരത്തില്‍ തൂങ്ങി മരിച്ചു. ചില മരണങ്ങള്‍ വിചിത്രങ്ങളാണ്. അവ നമ്മെ വല്ലാതെ അത്ഭുതപ്പെടുത്തും. അത്ര മാത്രം.

  ചിത്രവധം. നമ്മുടെ പാരമ്പര്യത്തിലുള്ളതാണ്. സ്വാതിതിരുനാളിന് മുന്‍പ് വരെ തിരുവിതാംകൂറിലും അതുണ്ടായിരുന്നു എന്നാണ് കഥ. രാജകുടുബത്തിന്റെ തിരുശേഷിപ്പുകള്‍ പുറത്ത് വരികയാണ്. രാജഭക്തിയും ഏറിവരുന്നു. അപ്പോള്‍ ആസനത്തില്‍ ഇരുമ്പ് കയറ്റി കൊല്ലുന്നത് ഒരു തെറ്റാകില്ല. ചുരുങ്ങിയ പക്ഷം ഒരു ഓര്‍മ്മപ്പെടുത്തലെങ്കിലും ആകും.ചരിത്രം അങ്ങിനെയാണ് അത് എപ്പോഴെങ്കിലും കയറി ആവര്‍ത്തിച്ചു കളയും. ഒരു മുന്നറിയിപ്പുമില്ലാതെ.

   നാളേക്ക് നമുക്ക് എന്തുണ്ട്?. അന്വേഷണം നടക്കുന്നു. കുറ്റവാളികള്‍ ഉടന്‍ പിടിയിലാകും. അധ്യാപകനെ ചവുട്ടിക്കൊന്നവന്‍ എവിടെയെത്തി?. അപ്പോള്‍ ആസനത്തില്‍ ആപ്പ് കയറ്റിയാലും അധികാരത്തിലേക്ക് വഴികളുണ്ട്.

 ഒരു ചെറിയ പ്രവചനമായാലോ............

                 .............................ടിയാന് ആ യുവതിയുമായി അവിഹിത ബന്ധമുണ്ടായിരുന്നു.അത് കണ്ട് പിടിച്ച അവരുടെ ഭര്‍ത്താവ് ടിയാനെ വകവരുത്താനായി ക്വട്ടേഷന്‍ സംഘത്തെ ഏല്‍പ്പിക്കുകയായിരുന്നു.നിലമേല്‍ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘമായിരുന്നു ഇത് ഏറ്റെടുത്തത്. സംഘാങ്ങളായ തുമ്പ് സാബു, അമ്പ് സജി, കൊമ്പ് സുര എന്നിവര്‍ പോലീസിനോട് കുറ്റം സമ്മതിച്ചു.ക്വട്ടേഷന്‍ നല്‍കിയ ഭര്‍ത്താവ് വിദേശത്തേക്ക് കടന്നെന്നും അയാള്‍ ഉടന്‍ അറസ്റ്റിലാകുമെന്നും ഉന്നത പോലീസ് വൃത്തങ്ങള്‍ അറിയിച്ചു......................................

കേസ് കൊടുത്ത അധ്യാപകന്റെ ആസനത്തില്‍ ഇരുമ്പ് പൈപ്പാണ് കയറ്റിയതെങ്കില്‍ ജയിലിലാക്കിയ അച്യുതാനന്ദന് ഒരു കുന്തം എവിടയോ ഒരുങ്ങുന്നുണ്ടാകും. നീല കണ്ഠാ നീ തന്നെ തുണ......................................

10 comments:

പഞ്ചാരകുട്ടന്‍ -malarvadiclub said...

കാത്തിരുന്ന് കാണാം

അനില്‍ഫില്‍ (തോമാ) said...

ആരവിടെ നമ്മുടെ ശമ്പളം വാങ്ങുന്ന ഒരു പന്ന വാധ്യാര്‍ക്ക് ഇത്രക്ക് അഹങ്കാരമോ? നമ്മുടെ സ്ഥിരം ക്വട്ടേഷന്‍ പിള്ളാരെ വിളിക്കൂ​..... വാധ്യാരുടെ കുരു അടിച്ചുടച്ച് സുനാപ്പി കണ്ടിച്ച് ആസനത്തില്‍ കമ്പിപ്പാരകേറ്റി ഏതെങ്കിലും പാണ്ടിലോറിക്കുമുന്നില്‍ തള്ളാന്‍ പറയൂ.


ഓഫ് ടോപിക് : ഇതൊന്നും കേട്ട് അച്ചുമ്മാന്‍ പേടിക്കണ്ട

karimeen/കരിമീന്‍ said...

ഇത് ചെയ്തത് ബാലകൃഷ്ണപിള്ളയോ മകനോ അല്ല എന്ന് ഏകദേശം ഉറപ്പിക്കാം കാരണങ്ങള്‍ 1, ജീവന്‍ ബാക്കിവക്കുക എന്ന ശീലം അവര്‍ക്കില്ല. മുകളില്‍ പറഞ്ഞവ ഉദാഹരണങ്ങള്‍ 2,മലദ്വാരം കേരള കോണ്‍ഗ്രസ്സുകാര്‍ക്ക് അത്ര പ്രിയപ്പെട്ടതല്ല.അതേ സമയം മറ്റു ചിലര്‍ക്ക് അങ്ങിനെയല്ല.

Anonymous said...

പിള്ളയെയും ഗണേശ നെയും ക്രൂശിക്കാന്‍ വരട്ടെ അദ്ധ്യാപകന്‍ അയ്യങ്കാളി പടയും ആയി ബന്ധപ്പെട്ട ഒരു സ്ത്രീയുമായി അവിഹിതം പുലര്‍ത്തിയിരുന്നു അവരാണ് ഈ ക്രൂരത ചെയ്തത് മര്യാദക്ക് തോന്ന്യവാസം എഴുതിയത് പിന്‍ വലിക്കണം

karimeen/കരിമീന്‍ said...

എന്റെ സുഹൃത്തേ ഞാന്‍ എന്താണ് പിന്‍ വലിക്കേണ്ടത്. കൊന്നത് ഭീമനല്ല എന്ന് എഴുതിയതോ........... അതോ ഞാന്‍ നടത്തിയ പ്രവചനമോ......

Anonymous said...

ആരവിടെ നമ്മുടെ ശമ്പളം വാങ്ങുന്ന ഒരു പന്ന വാധ്യാര്‍ക്ക് ഇത്രക്ക് അഹങ്കാരമോ? നമ്മുടെ സ്ഥിരം CPMക്വട്ടേഷന്‍ പിള്ളാരെ kannuril ninnuവിളിക്കൂ​..... വാധ്യാരുടെ കുരു അടിച്ചുടച്ച് സുനാപ്പി കണ്ടിച്ച് ആസനത്തില്‍ കമ്പിപ്പാരകേറ്റി ഏതെങ്കിലും പാണ്ടിലോറിക്കുമുന്നില്‍ തള്ളാന്‍ പറയൂ.
f...g fools, where were u while cpm killed jayakrishnan

Anonymous said...

cpm kaar konathonnum kolapathakam allayirunnu alle???? avarokke ayussu odiungi ariyathe marichu poyavara...communist keralam swapnam kanunnathokkle kollam...nethakanmarude kayyile paavakalayi swayam kolakku kodukaruthu..ithu apekshyanu

g bOy said...

ഞാന്‍ നിങ്ങളീ പറയുന്ന നിലമേല്‍ കടക്കല്‍ നാട്ടുകാരനാണ് ഒരു അവിഹിതവും ഇത് വരെയായിട്ടും നുനക്കതയായിപ്പോലും പൊങ്ങി വന്നിട്ടില്ല പിന്നെ നിങ്ങളും കേരള പോലീസും എങ്ങനെ കണ്ടുപിടിക്കുന്നു എന്നാണ് അദ്ഭുതം തോന്ന്നുന്നു ആ കഴിവില്‍

Anonymous said...

First week: adyapakante aasanathil kambipara..
second week: accident....
next week: adyapakane arum upadravichathum alla accidentum alla ...adyapakanu moolakkuru ayirunnu.....

Anonymous said...

അധ്യാപകനെ ഇങ്ങനെ ആണോ ശെരിപ്പെടുതുന്നെ? കൊല്ലുന്നെങ്കില്‍ ക്ലാസ്സ്‌ റൂമില്‍ കയറി കുട്ടികളുടെ മുന്നില്‍ ഇട്ടു നമ്മുടെ ജയദേവന്‍ മാഷിനെ തട്ടിയ പോലെ തട്ടണം, അല്ലാതെ ഈ പാരയും കാറും, ഫൂ