Monday, September 26, 2011

ഏറ്റവും ദൈര്‍ഘ്യമേറിയ വ്യഭിചാരം. !

എനിക്ക് ഒന്ന് വ്യഭിചരിക്കണം !. ഞാന്‍ ആരോട് അനുവാദം ചോദിക്കണം?. ഒന്ന് ആരാണോ ആ മറ്റേയാള്‍ അയാളോട്. മറ്റൊന്ന് എന്റെ മനസാക്ഷിയോട്.(കുടുംബത്തെ, മാന്യതയെ, എന്നെത്തന്നെ വഞ്ചിച്ചുകൊണ്ട് ചെയ്യൂന്ന ഈ പ്രവൃത്തി ശരിയാണോ എന്ന് മനസാക്ഷിയോട് )


        മറ്റാരോടെങ്കിലും എനിക്ക് അനുവാദം ചോദിക്കേണ്ടതുണ്ടോ ?.ഞാനുള്‍പ്പെടുന്ന മതസംഘടനാ നേതാവിനോട്, ഞാന്‍ വിശ്വസിക്കുന്ന പാര്‍ട്ടിയുടെ നേതാവിനോട്, ഞാന്‍ വായിക്കുന്ന മാധ്യമങ്ങളോട്,


   വേണ്ട, ഇതെന്റെ മാത്രം വ്യക്തിപരമായ കാര്യമാണ്. ഞാന്‍ അതു ചെയ്തതുകൊണ്ട് ഈ രാഷ്ട്രത്തിന്റെ സമ്പദ് ഘടനയോ അതിര്‍ത്തി സുരക്ഷയോ ദുര്‍ബലപ്പെടുന്നില്ല.


  പാണ്ടിക്കടവത്ത് കുഞ്ഞാപ്പ എന്ന കുഞ്ഞാലിക്കുട്ടി വ്യഭിചരിച്ചു. അങ്ങോട്ട് പോയല്ല, കോഴിക്കോട്ട് നിന്ന് ട്രയിനില്‍ കയറി മന്ത്രി മന്ദിരത്തിലെത്തിയാണ്, അല്ലെങ്കില്‍ എത്തിച്ചാണ് കുഞ്ഞാലിക്കുട്ടി കാര്യം നിര്‍വഹിച്ചത്. ഇതുവരെ കാര്യത്തില്‍ കുറ്റമൊന്നുമില്ല, ധാര്‍മ്മികതയല്ലാതെ....


  വന്നപെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തി ആയിരുന്നില്ല എന്നത് ഒരു പ്രധാന കുറ്റമാണ് , നിയമ പ്രകാരം.ജനന സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചില്ല എന്ന കൃത്യവിലോപം ഉത്തരവാദപ്പെട്ട മന്ത്രി കാണിച്ചു. ധൃതി കൊണ്ടായിരിക്കാം. മന്ത്രിയല്ല, ലോകത്ത് വ്യഭിചരിക്കാന്‍ പോകുന്ന ഒരു മനുഷ്യനും മറ്റേയാളിന്റെ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കില്ല, പരിശോധിക്കാന്‍ നിന്നാല്‍ കാര്യം നടക്കില്ല. ആ തെറ്റ് കുഞ്ഞാലിക്കുട്ടി ചെയ്തു.


      ഇത്രയും തെറ്റുകള്‍ കുഞ്ഞാലിക്കുട്ടി സ്വയം ചെയ്തതാണ്. അതിന് അദ്ദേഹം കൊടുക്കേണ്ടിയിരുന്ന വില വളരെ ചെറുതാണ്. ഒരു രാജിയോ (നീലനെപ്പോലെ), ഒരു ശിക്ഷയോ (ബാലകൃഷ്ണപിള്ളയെപ്പോലെ) അനുഭവിച്ച ശേഷം പൂര്‍വാധികം കരുത്തനായി, പുലിക്കുട്ടിയായി അദ്ദേഹത്തിന് രാഷ്ട്രീയത്തില്‍ തിളങ്ങി നില്‍ക്കാമായിരുന്നു.


 പക്ഷേ കുഞ്ഞാലിക്കുട്ടി അത് ചെയ്തില്ല. പകരം സാക്ഷികളെ സ്വാധീനിച്ചു. മാധ്യമങ്ങളെ സ്വാധീനിച്ചു, ജഡ്ജിമാരെ സ്വാധീനിച്ചു. കോടികള്‍ ഒഴുക്കി. സമ്പത്തിന്റെ സിംഹഭാഗം രജീനയും റൌഫും കൊണ്ട് പോയി. എന്നിട്ട് രക്ഷപ്പെട്ടോ ?. അപമാനത്തില്‍ നിന്ന് അപമാനത്തിലേക്ക് കൂപ്പു കുത്തുന്നു. ഐ.എ.എസ്.കാരിയെ പീഡിപ്പിച്ച നീലന്‍ രാഷ്ട്രീയത്തില്‍ പൂര്‍വാധികം ശക്തിയോടെ തിളങ്ങുന്നു. പി.ജെ.ജോസഫ് തൊട്ടടുത്ത മന്ത്രി സഭയില്‍ തന്നെ മന്ത്രിയായി വിലസുന്നു. ഇവര്‍ക്ക് സംഭവിച്ചത് കുഞ്ഞാലിക്കുട്ടിക്ക് സംഭവിക്കാത്തതെന്തേ................


 കാരണം കുഞ്ഞാലിക്കുട്ടി ഒരു പാവമായിരുന്നു.. അപമാനം ഭയക്കുന്ന ഒരു പാവം. മാനം സംരക്ഷിക്കാന്‍ പണത്തിന് കഴിയും എന്ന് കരുതിയ ഒരു വിഡ്ഡി. അത് ചൂഷണം ചെയ്യാന്‍ ആയിരം ശവംതീനികള്‍ കൂടെയുണ്ടായിരുന്നു.


  കോടികള്‍ വാരിയെറിയുന്നതിനു പകരം , “ഞാന്‍ വ്യഭിചരിച്ചെടാ ചെറ്റകളേ, എനിക്കെന്റെ ഭാര്യയെ മാത്രം ബോധിപ്പിച്ചാല്‍ മതി” എന്ന് പറഞ്ഞിരുന്നു എങ്കില്‍ എത്ര പത്രലേഖകര്‍ പട്ടിണിയാകുമായിരുന്നു. എത്ര ഇടനിലക്കാര്‍ തെരുവാധാരമാകുമായിരുന്നു.


    ഒരു മനുഷ്യന്റെ വ്യഭിചാരം കൊണ്ട് മാത്രം ഒരാള്‍ അഞ്ച് കൊല്ലം നാട് ഭരിച്ചു. ജനങ്ങള്‍ക്ക് ചെയ്ത സേവനങ്ങളോ, വികസന പദ്ധതികളോ ഇല്ലാതെ, അക്കാര്യത്തിലൊന്നും ഒരു അവകാശവും ഉന്നയിക്കാതെ, ഒരു മനുഷ്യന്‍ വീണ്ടും ജനവിധി തേടിയത് മറ്റൊരാളുടെ വ്യഭിചാരം മാത്രം ചൂണ്ടിക്കാട്ടിയായിരുന്നു. 


  ഈ കുഞ്ഞാലിക്കുട്ടിയുടെ വ്യഭിചാരം ഒരു ജനതയുടെ ഭാഗധേയത്തെ തന്നെ നിര്‍ണ്ണയിക്കുന്ന ഒന്നായി മാറിയതെങ്ങിനെ?. വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. അന്നത്തെ വ്യഭിചാരത്തില്‍ കുഞ്ഞാലിക്കുട്ടിക്കൊരു കുഞ്ഞ് പിറന്നിരുന്നു എങ്കില്‍ അതിന് ഇന്ന് വോട്ടവകാശം കിട്ടുമായിരുന്നു. അത്രയും കാലം കടന്നിരിക്കുന്നു. ഇന്നും, ഇന്നത്തെ ദിവസവും നാം ആ മനുഷ്യന്റെ വ്യഭിചാരത്തിലൂന്നി ജീവിക്കുന്നു.  ലോകത്തിലെ ഏറ്റവും ചെലവേറിയ വ്യഭിചാരം. ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട വ്യഭിചാരം. ക്ലിന്റന്‍ പോലും മറവിയായി. കുഞ്ഞാലിക്കുട്ടി ഇന്നും നിറഞ്ഞു നില്‍ക്കുന്നു. കേരളത്തിന്റെ സാമൂഹിക സദസ്സിലാകെ. .വെറും പത്തോ , പതിനഞ്ചോ മിനിട്ടിന്റെ പ്രക്രിയ ദശാബ്ദങ്ങളെ അതിജീവിക്കുന്നു.

6 comments:

Anonymous said...

“ഞാന്‍ വ്യഭിചരിച്ചെടാ ചെറ്റകളേ, എനിക്കെന്റെ ഭാര്യയെ മാത്രം ബോധിപ്പിച്ചാല്‍ മതി”

രാജ് മോഹന്‍ ഉണ്ണിത്താന്‍ എന്ന വ്യഭിചാരി തന്റെ ഫാരിയയെയും ഒപ്പമിരുത്തി ഏതോ ഒരു ചാനലില്‍ പറഞ്ഞതും ഇത് തന്നെ !

Haneefa Mohammed said...

സത്യമായിട്ടും ഈ വിഴുപ്പലക്കല്‍ ഒന്നവസ്സാനിച്ചിരുന്നെങ്കില്‍! രണ്ടു പേര്‍ സുഖമനുഭവിക്കയും,ഒരാള്‍ കുറ്റവാളിയായി നീറി നീറി കഴിയേണ്ടി വരികയും ചെയ്യുക!

നല്ല പോസ്റ്റ്‌

Anonymous said...

But in this case he is misusing religion.If he agreed he cannot continue in his party and cannot make money and enjoy the facilities.

ഘടോല്‍കചന്‍ said...

അയാള്‍ ശിക്ഷ ലഭിക്കണമെന്ന് ഈ കേസിനു പിന്നാലെ പായുന്നവര്‍ക്കും ഇല്ല ആഗ്രഹം. ഇതു ഇങ്ങനെ കിടന്നാലല്ലെ അതു ചൂണ്ടിക്കാണിച്ചു മറ്റു പലതും മറയ്ക്കാന്‍ പറ്റു.

രാഷ്ട്രീയ പകപോക്കലുകള്‍ക്ക് വേണ്ടി ആരൊക്കെ എവിടൊക്കെ വ്യഭിചരിക്കുന്നു എന്നു നോക്കിനടക്കുകയാണ് ഒരു കുട്ടര്‍ക്ക് ജോലി. ഇവന്മാരുടെ തനിനിറം അറിയണമെങ്കില്‍ അര്‍ദ്ധരാത്രി സൂര്യനുദിക്കണം.

പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയും പുരുഷനും പരസ്പര സമ്മതത്തോടെ ബന്ധപ്പെട്ടാല്‍ ഇവിടെ ആര്‍ക്കാണു കുരുപൊട്ടുന്നതെന്നു മനസിലാവുന്നില്ല. തനിക്കാവുന്നില്ലല്ലൊ അതുകൊണ്ട് അവനും ആയിക്കുട എന്ന മനോഗതി വച്ചു പുലര്‍ത്തുന്നവര്‍ക്കൊ.

ഒരു രാഷ്ട്രീയക്കാരനെ കയ്യോടെ പിടികൂടാന്‍ വേണ്ടി , ഒരു കുടുംബത്തെ മൊത്തത്തില്‍ അപമാനിച്ച സംഭവം നടന്നതും അടുത്തകാലത്താണ്.

Anonymous said...

ഘടോല്‍കചന്‍ you said it

Anonymous said...

കിടിലം! ഞാന്‍ (ലീഗുകാരനല്ല) താങ്കളോടു പൂര്‍ണമായി യോജിക്കുന്നു; സമൂഹം ഇയളെ എന്തിനിത്ര വേട്ടയാടുന്നു? അതും തന്റെ യൌവന കാലത്തു ചെയ്ത വെക്തിപരമായ ഒരു തെറ്റിന്റെ (അങ്ങിനെ പറയാമെങ്കിൽ) പേരിൽ.

അച്ചുതാനന്തനെപറ്റി താങ്കള്‍ പറഞ്ഞതു അക്ഷരം പ്രതി ശരിയാണു, സ്വന്തം പാര്‍ടിയെ കൊന്നുകൊണ്ടിരിക്കുന്ന ഇയാള്‍ എങ്ങിനെ കമ്മുനിസ്റ്റുകാര്‍കും പൊതുസമൂഹത്തിനും ഇത്രപ്രിയപെട്ടവനായി?; ഭരിച്ച അഞ്ജുകൊല്ലം പർടിയൊടു കലഹിക്കാന്‍ ചിലവഴിച്ച സമയമുണ്ടായിരുന്നങ്കില്‍ ഈ പറയുന്ന കേസുകളെല്ലാം തെളിയിക്കാമായിരുന്നില്ലെ? നന്നായി ഭരിക്കാമായിരുന്നില്ലെ? ചാനല്‍ ചര്‍ചകള്‍കു ടോപിക്കുകളൊരുക്കുകയല്ലാതെ ജനങ്ങള്‍കുവേണ്ടി എന്തെങ്കിലും ചെയ്യാമായിരുന്നില്ലെ?

-Faisal Chungath, Manjeri.