Monday, May 18, 2009

അന്നത്തെ അടി

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്ന് .കേരളമെങ്ങും സ്വാശ്രയ കോളേജ് സമരം. സെക്രട്ടറിയേറ്റിലേക്ക് സുനില്‍ സി കുര്യന്റെ വിശാലമായ ശരീരത്തിനു പിന്നില്‍ ഒളിച്ച് ജാഥക്കു പോയി. എതോ ഭാഗ്യവാനായ പോലീസുകാരന്‍ അടിച്ചത് കാലിന്റെ കെണ്ടക്കു കൊണ്ടു.

പിറ്റേന്ന് പത്രത്തില്‍ കേരളമെങ്ങും വിദ്യാഭ്യാസ ബന്ദ് പൂര്‍ണം.
കൊല്ലം ടി കെ എമ്മില്‍ ഒരു കുട്ടി മാത്രം പരീക്ഷ എഴുതി
വി എസ് അരുണ്‍കുമാര്‍.
സമരം നടത്തി ഞങ്ങള്‍ക്ക് ഭരണം കിട്ടി.
വി എസ് അരുണ്‍കുമാര്‍ IHRD Director ആയി.
അയാളുടെ അച്ച്ഛന്‍ കേരളത്തിന്റെ മുഖ്യമന്ത്രി ആയി.
എന്റെ കാലിന്റെ കെണ്ടയില്‍ തലോടുമ്പോള്‍ എന്തൊരു സുഖം.
പ്രത്യേകിച്ചും ഈ റിസള്‍ട്ടിനു ശേക്ഷം.

4 comments:

{{ തല്‍കൊള്‍ }} said...

ഇതാണ്‌ മര്‍മ്മം.. പറയേണ്ടതിങ്ങിനെ തന്നെ. കുട്ടത്തില്‍ വേറേയും ചില പുംഗവന്‍മാരുടെ കഥ കൂടി പറയാമായിരുന്നു.


ഇതിനാണ്‌ "അടി തെറ്റി" എന്നു പറയുന്നത്‌.
(പിന്നെ അത്‌ അടിമുടി തെറ്റി)

പകല്‍കിനാവന്‍ | daYdreaMer said...

എറിഞ്ഞ ഏറും ഉയര്‍ത്തിയ കൈകളും തിരികെ വരുന്നത് പോലെ.. !!

വാഴക്കോടന്‍ ‍// vazhakodan said...

മുഷ്ടി ചുരുട്ടി നീട്ടി വിളിച്ച മുദ്രാവാക്യങ്ങളെ....മാപ്പ്!

ഹന്‍ല്ലലത്ത് Hanllalath said...

വിപ്ലവകാരികള്‍ മാത്രമല്ല ,
സഹയാത്രികര്‍ പോലും ഖേദിച്ചു കൊണ്ടിരിക്കുന്നു