Monday, June 29, 2009
ഇവരെക്കൂടി സ്വീകരിക്കുക!
ശ്രീനാരായണഗുരു
ഇ.എം.എസ്.
കെ.ദാമോദരന്‍
മലയാളിയുടെ ചിന്താ മണ്ഡലത്തിന് വെള്ളവും വെളിച്ചവും നല്‍കിയവര്‍.
ഇത് പുതുയുഗം
ഇവിടെ നമ്മെ വെളിച്ചത്തിലേക്ക് നയിക്കാന്‍ ഒരാള്‍ മാത്രം.
നന്ദകുമാര്‍- ക്രൈം നന്ദകുമാര്‍.
പിണറായി വിജയനെന്ന ഭീകരന്റെ മുഖം മൂടി പിച്ചിച്ചീന്തി നമുക്ക് കാഴ്ചവച്ച ധീര ദേശാഭിമാനി.
അദ്ദേഹം തുടങ്ങി വച്ചത് മാധ്യമലോകം ഏറ്റുപാടി.
അതിനെക്കുറിച്ചല്ല എന്റെ പോസ്റ്റ്.
അദ്ദേഹം തുടങ്ങി വച്ച മറ്റു ചില പോരാട്ടങ്ങള്‍ ഇന്നും ഉത്തരം കിട്ടാതെ എന്നെ അലട്ടിക്കൊണ്ടേയിരിക്കുന്നു.
പ്രിയ മാധ്യമലോകമേ നിങ്ങള്‍ ഇത് ഏറ്റെടുത്ത് ഞങ്ങളെ വെളിച്ചത്തിലേക്ക് നയിക്കേണമേ
1, മോഹന്‍ ലാലിന് എയിഡ് സ് ഉണ്ട് (1998)
2, ഗണേശന്‍ (നടന്‍ , മുന്‍ മന്ത്രി) എയിഡ് സ് ഉണ്ട്. (2001)
3, നയന്‍ താര ഗര്‍ഭിണിയായി. ഉത്തരവാദി മോഹന്‍ ലാല്‍. കോട്ടയം കാരിത്താസില്‍ സംഭവം കലക്കി. (൨൦൦൪
4, സിനിമാ നടി നന്ദിനി തന്റെ ബ്ലൂഫിലിം ഒരു കോടി രൂപക്കു വിറ്റു.
തല്‍ക്കാലം ഇത്രയും മതി. ഇതു കൂടി ഏറ്റെടുക്കണെ പത്രാധിപന്മാരേ.
Thursday, June 25, 2009
ലാവ് ലിനും ചാവര്‍കോട് വൈദ്യനും
ചാവര്‍കോട് വൈദ്യന്മാര്‍ ശ്രീനാരായണ ഗുരുവിന്റെ വൈദ്യന്മാരായിരുന്നു.
ഗുരുവിനെ എണ്ണ തേപ്പിച്ചും കിഴിയിടീപ്പിച്ചും വൈദ്യന്മാര്‍ പ്രശസ്തരായി.ഗുരുവിനെ എണ്ണ തേല്പിക്കുന്ന വൈദ്യന്മാരെക്കൊണ്ട് തങ്ങളേയും എണ്ണയിടീപ്പിക്കുവാന്‍ ശിഷ്യന്മാരും തുനിഞ്ഞിറങ്ങി. അങ്ങിനെ ചാവര്‍കോട് വൈദ്യന്മാര്‍ സമുദായത്തിന്റെ കുലവൈദ്യന്മാരായി.
കാലം കഴിഞ്ഞു വൈദ്യന്മാര്‍ ചികിത്സിച്ചു ചികിത്സിച്ചു ശ്രീനാരായണ ഗുരു വളരെ നേരത്തെ സമാധിയായി. (ശാന്തം,പാപം)
അതുകൊണ്ടാവണം അടുത്ത തലമുറ വൈദ്യം പഠിക്കാന്‍ പോയില്ല. വൈദ്യന്‍ മകനെ പഠിപ്പിച്ചു വക്കീലാക്കി.കുത്ത് കൊല, അതിര്‍ത്തി തര്‍ക്കം എന്നിവയിലൊന്നും താല്പര്യമില്ലാത്ത വിശുദ്ധനാകയാല്‍ മകന്‍ സര്‍വീസ് കേസുകള്‍ മാത്രം വാദിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നീറുന്ന കേസുകള്‍ പരിഹരിച്ചു.
ശ്രീനാരായണഗുരു കമ്മ്യുണിസ്റ്റാകയാല്‍ വൈദ്യനും മക്കളും കമ്മ്യുണിസ്റ്റായി.
അങ്ങിനെ വക്കീല്‍ സുധാകര പ്രസാദും കമ്മ്യുണിസ്റ്റായി.
അങ്ങിനെ കാലം കഴിഞ്ഞു വരവേ കേരളത്തില്‍ കമ്മ്യുണിസ്റ്റുകാര്‍ അധികാരത്തില്‍ വരുകയും പിണറായി വിജയന്‍ എന്നൊരാള്‍ അധികാരത്തിന്റെ അമരത്തെത്തുകയും ചെയ്തു.(ഇടക്ക് ജാഥ നടത്തി അച്യുതാനന്ദന്‍ എന്നൊരാള്‍ മുഖ്യമന്ത്രിയാവുകയും പി.കെ,പ്രകാശ്, എന്‍.സുഗതന്‍, സി.ആര്‍. നീലകണ്ഠന്‍,ആസാദ്, ശിവന്‍ മഠത്തില്‍,എന്നിവരുടെ സഹായത്തോടെ കേരളം ഭരിക്കുകയും ചെയ്തതായി അറിയുന്നു.).
കേരള കൌമുദിയിലെ എന്‍ ആര്‍ എസ് ബാബുവിനോടും എം എസ് മണിയോടും അലോചിച്ച വാറെ വൈദ്യന്റെ മകന്‍ കേരളദേശത്തിന്റെ വക്കീലാകാന്‍ പറ്റിയ ആളാണന്ന് അവര്‍ നിശ്ചയിച്ചതു പ്രകാരം പിണറായി വിജയന്‍ അവനോടു കല്പിച്ചു. നീ കേരള ദേശത്തിന്റെ വക്കീലാകുക.
നിന്റെ ഇഷ്ടം എന്റെ ഇഷ്ടമാകുന്നു എന്നു അവന്‍ കല്പിച്ചനുസരിച്ചു.അങ്ങിനെ സുധാകര പ്രസാദ് അഡ്വ.ജനറലായി.
നിയമിച്ചത് പിണറായി ആണ് എങ്കിലും നിയമം വിട്ടു നടക്കുന്ന ആളല്ല ചാവര്‍കോട് വൈദ്യന്റെ മകന്‍.
പണ്ട് ശ്രീനാരായണ ഗുരു പറഞ്ഞിട്ട് അച്ഛന്‍ കേട്ടിട്ടില്ല,പിന്നല്ലേ മകന്‍.
ആ കഥ ഇങ്ങനെ.
സുധാകര പ്രസാദിന്റെ വീട്ടില്‍ സദ്യ. ഗുരുദേവന്‍ എഴുന്നള്ളണമെന്നു വൈദ്യന് അതിയായ ആഗ്രഹം. ശിഷ്യന്റെ ഒരാഗ്രഹമല്ലേ ഗുരുദേവന്‍ സമ്മതിച്ചു.
ഗുരുവും ചിന്നസ്വാമി ആശാനുമായി ചാവര്‍കോട് വീട്ടിലെത്തി. ആശാന്‍ എന്നു കേള്‍ക്കുമ്പോള്‍ ചില നീച മനസ്കര്‍ വെളിയം ഭാര്‍ഗ്ഗവനെ ഓര്‍ക്കും.
ഇതു അതല്ല, മലയളത്തിന്റെ പ്രിയപ്പെട്ട കവി കുമാരന്‍ ആശാന്‍. ചാവര്‍കൊട് വൈദ്യന് മുഖം കറുത്തു. ഗുരുവിനെ മാറ്റി നിര്‍ത്തി പറഞ്ഞു.
ഗുരോ അങ്ങയെ മാത്രമല്ലേ ഞാന്‍ ക്ഷണിച്ചുള്ളൂ. ഈ കുമാരനെ എന്തിനു കൊണ്ടുവന്നു. ഇവന്‍ ചാന്നാനാണ്, ഇവനെ എന്റെ വീട്ടില്‍ കയറ്റാനൊക്കത്തില്ല.
ജാതിക്കെതിരെ പടപൊരുതിയ ഗുരു വാപൊളിച്ചു നിന്നു. ഗുരു എത്ര നിര്‍ബന്ധിച്ചിട്ടും ആശാന് ഊണു വിളംബാന്‍ വൈദ്യന്‍ തയ്യാറായില്ല.(ഒടുവില്‍ ഗുരു ഉണ്ണാതെ തിരിച്ചു പോയി എന്ന് ഈഴവരും അതല്ല ആശാനെ പുറത്തു നിര്‍ത്തി ഉണ്ടിട്ടു പോയി എന്നു നായന്മാരും)
ഏതായാലും ആ കുലത്തില്‍ പിറന്ന
സുധാകര പ്രസാദ് ആരുടേയും വാശിക്കു വഴങ്ങില്ല എന്നതു സത്യം.
അങ്ങിനെ സുധാകര പ്രസാദ് മാന്യമായി ജോലിചെയ്ത് ജീവിച്ചു വരവെ നാട്ടില്‍ കുമാര സംഭവം ഉണ്ടാകുന്നു.
കുമാര സംഭവം എന്നാല്‍ മൂന്ന് കുമാരന്മാര്‍ ചേര്‍ന്നുണ്ടാക്കിയ സംഭവം. വീരെന്ദ്രകുമാര്‍, നന്ദകുമാര്‍, അഡ്വ: രാംകുമാര്‍. ആസൂത്രകന്‍, അവതാരകന്‍, ഉപദേശകന്‍ എന്നിങ്ങനെ.
ഈ കുമാര സംഭവത്തിനു നമ്മള്‍ ലാവ് ലിന്‍ കേസ് എന്ന് പേരിട്ടു.ഈ മൂന്ന് കുമാരന്മാരും ചേര്‍ന്ന് പല ചികിത്സയും നടത്തിയ ശേഷമാണ്, സുധാകരന്‍ വൈദ്യന്റെ അടുക്കല്‍ രോഗിയെ എത്തിക്കുന്നത്. സി ബി ഐ, ഹൈക്കൊടതി, സുപ്രീ കോടതി,എന്നിവിടങ്ങളിലൊക്കെ കാണിച്ചു. ആവശ്യമായ മരുന്നൊക്കെ കൊടുത്തു. എന്നിട്ടും രക്ഷയില്ല. കുമാരന്മാര്ക്ക് ഒരേഒരു ആവശ്യം മാത്രം .
കടിച്ചത് പിണറായി പാമ്പാണന്ന് വൈദ്യന്‍ സാക്ഷ്യപ്പെടുത്തണം .വൈദ്യന്‍ രോഗിയെ പരിശൊധിച്ചു തുടങ്ങി.
കുമാരന്മാര്‍ പറഞ്ഞു. വൈദ്യരേ വിശദമായൊന്നും പരിശോധിക്കണ്ട. കടിച്ച്തു പിണറയിയാണു എന്നുമാത്രം എഴുതിതന്നാല്‍ മതി.
വൈദ്യന്‍ കോപിച്ചു . തോന്നിയവാസം എഴുതാനല്ലാ ഞാന്‍ ഇവിടെ ഇരിക്കുന്നതു.എനിക്കു മരുന്നെഴുതാന്‍ രോഗിയെ വിശദമായി പരിശോധിച്ചേ പറ്റൂ. പഴയ കുറിപ്പടികള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ കൊണ്ടുവരൂ.
കുമാരന്മാര്‍ പല്ലിറുമ്മി. ഇത് പിണറായി പാമ്പിനെ രക്ഷിക്കാനുള്ള അടവാണ്. ടാക്സി കൊണ്ടുവാടാ............,കുമാരന്മാര്‍ അമറി.വൈദ്യന്‍ വിട്ടില്ല. രോഗി എന്റെ കയ്യിലാണ്, ഞാന്‍ പരിശോധിച്ചല്ലാതെ വിടില്ല.ഇതു പണ്ടാരാണ്ടോ പറഞ്ഞതു പോലെയായല്ലോ?.
ഒന്നാം കുമാരന്‍ രണ്ടാം കുമാരനെ തിരികെ സുപ്രീം കോടതിയിലേക്കു പറഞ്ഞയച്ചു.വൈദ്യന്‍ പരിശോധന തുടര്ന്നു.അതാ കണം കാലിനടിയില്‍ ഒരു മുറിവ് . കണ്ടിട്ട് കാര്ത്തികേയന്‍ പാമ്പ് കടിച്ചതു പോലെ. അപ്പോഴും കുമാരന്മാര്‍ മുറുമുറുക്കുന്നു " ടാക്സി വിളിയെടാ......"
പരിശോധന അവസാനിപ്പിച്ച് വൈദ്യന്‍ പറഞ്ഞു "പിണറായി പാമ്പ് കടിച്ചിട്ടില്ല"."കടിച്ചൊ,ഇല്ലയോ എന്നു നോക്കാന്‍ തന്നെ ഏല്പിച്ചിട്ടില്ല.കടിച്ചു എന്നു മാത്രം എഴുതെടാ" കുമാരന്മാര്‍ .അങ്ങിനെ പ്രൊസിക്യുഷന്‍ വേണ്ട എന്നു സര്ക്കാര്‍ തീരുമാനിച്ചു.
ഇനി ഗവര്ണറാണ്, തീരുമാനം എടുക്കേണ്ടത്. അതാര്ക്ക് അനുകൂലമാകും . നിയമം നോക്കി രേഖകള്‍ നോക്കി ഗവര്ണര്‍ തീരുമാനിക്കും . പക്ഷെ അവിടെയും ഒരു പഴുതിട്ടിട്ടുണ്ട് കുമാരന്മാര്‍ . ഗവര്ണറുടെ മകനെ സി പി എം അമരാവതിയില്‍ പിന്താങ്ങുന്നു. ഇനി ഗവറ്ണരെങ്ങാനും പിണറായിയെ അനുകൂലിച്ചു തീരുമാനം എടുത്താല്‍ അതിനൊരു ന്യായീകരണം വേണ്ടേ ,
കുറ്റം നടക്കുന്നു.കുറ്റപത്രം സമര്‍പ്പിക്കുന്നു.കുറ്റവാളിയെ പിടിക്കുന്നു. വിചാരണ നടക്കുന്നു. ശിക്ഷ വിധിക്കുന്നു. ഇതാണ് ഇഹലോകത്തിലെ നിയമ നടപടി ക്രമം. ഇതു തല തിരിച്ചു നടക്കുന്ന അപൂര്‍വം പ്രക്രിയകളിലൊന്നാണ് എസ് എന്‍ സി ലാവ് ലിന്‍ കേസ്.
ഇവിടെ കുറ്റവാളി പിടിക്കപ്പെടുന്നു. പിണറായി വിജയന്‍. കുറ്റം കണ്ടു പിടിക്കാന്‍ പിന്നീട് സി ബി ഐ യെ ഏല്പിച്ചു. അവര്‍ പതിനായിരക്കണക്കിനു പേജുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു.അമ്മയെ തല്ലിയാല്‍ രണ്ടുണ്ടു പക്ഷം. പക്ഷെ ലാവ് ലിന്‍ കേസില്‍ പക്ഷം ഒന്നെയുള്ളൂ. പിണറായി കുറ്റക്കാരനാണ്. വിചാരണ, ശിക്ഷ എന്നിവക്കായി ജനം ഏക മനസ്സോടെ വാദിക്കുന്നു.
നന്ദകുമാര്‍,വീരേന്ദ്രകുമാര്‍,അഡ്വ്: രാംകുമാര്‍, നമ്മള്‍ ജനത്തിനു വേണ്ടി ഈ കേസു വാദിക്കുന്നു. സമൂഹത്തില്‍ നിന്നു അഴിമതി തുടച്ചു നീക്കണം എന്ന ഒരേയൊരു ലക്ഷ്യം മാത്രമേ ഇവര്‍ക്കുള്ളു.ലവ് ലിന്‍ കേസ് അഡ്വ: ജനറലിനു മുന്നേ എത്തി. കോടതി പറഞ്ഞു.” പ്രോസിക്യുട്ട് ചെയ്യാമൊ ഇല്ലയോ”. അഡ്വ: ജനറല്‍ രേഖകള്‍ പരിശോധിച്ചു തുടങ്ങി. അപ്പോള്‍ നമ്മള്‍ സമാന്തര വിചാരണ തുടങ്ങി. എന്തിനു രേഖകള്‍ പരിശോധിക്കണം?.
പിണറായി കുറ്റക്കാരന്‍ തന്നെയാണ്. പ്രോസിക്യുട്ട് ചെയ്യാന്‍ കയ്യോടെ അനുമതി കൊടുക്കുക.രേഖകള്‍ പരിശോധിച്ച സുധാകര്‍ പ്രസാദിന് പിണറായിയെ കുറ്റക്കാരന്‍ ആക്കാന്‍ വേണ്ടത്ര തെളിവില്ല എന്നു തോന്നി. എന്തു കൊണ്ട് സുധാകര പ്രസാദിന് അങ്ങിനെ തോന്നി എന്ന് നമ്മള്‍?. നാളെ ഗവര്‍ണക്ക് അങ്ങിനെ തോന്നിയാലോ. പഴുതുകള്‍ ഇപ്പോഴെ അടക്കാം. ഗവര്‍ണര്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയാല്‍ അതു മഹത്തായ ഭരണ വ്യവസ്ഥിതിയുടെ വിജയം
Wednesday, June 24, 2009
കമ്പക്കാരന്‍ ഗോപാലപിള്ളയും എസ്.എന്‍.സി. ലാവലിനും
കണ്ണമ്പാ നടയിലെ വെടിക്കെട്ടിന് തിരികൊളുത്തിയും എടുപ്പുകുതിരയുടെ വടം പിടിച്ചുമൊക്കെ ഗോപാലപിള്ള സുഖമായി വാണരുളുമ്പോഴാണ് പട്ടിണി വീട്ടുവാതിലില്‍ മുട്ടിയത്. മുണ്ടുമുറുക്കിയുടുത്തും കൂഴച്ചക്ക ചുളവിരിച്ചുതിന്നുമൊക്കെ ഗോപാലപിള്ള വിശപ്പടക്കി നോക്കി. കിം ഫലം.
ഒടുവില്‍ ഗോപാലപിള്ള നാടുവിട്ടു. ഒരു ചരക്കു കപ്പലില്‍ പൈനാംകിലേക്ക്, അവിടെ നിന്ന് സിംങ്കപ്പൂരിലേക്ക്. അവിടെ ചെല്ലപ്പന്‍ കങ്കാണിയുടെ കൂടെ തോട്ടത്തില്‍ മേസ്തിരിയായി. പതുക്കെ പച്ച പിടിച്ചു. സമ്പാദ്യങ്ങളുണ്ടായി. നാട്ടില്‍ വന്നൊരു കല്യാണം കഴിച്ചു. കമ്പക്കാരന്‍ ഗോപാലപിള്ള സിംങ്കപ്പൂര്‍ ഗോപാലപിള്ളയായി. ഇടക്കിടക്കു നാട്ടില്‍ വന്നും ഭാര്യയെ കപ്പലില്‍ സിംങ്കപ്പൂരിലേക്ക് കൊണ്ടുപോയും ഒക്കെ ഗോപാലപിള്ള മക്കളെ ഉത്പാദിപ്പിച്ചുകൊണ്ടിരുന്നു.
അങ്ങിനെ ഗോപാലപിള്ളക്ക് എട്ടു മക്കളുണ്ടായി. അതില്‍ ഒന്നാമത്തവനായി ജി. കാര്‍ത്തികേയന്‍ ജനിച്ചു.
സിംങ്കപ്പൂരില്‍ നിന്നും അവധിക്കെത്തിയ ഒരു ദിനം ഗോപാലപിള്ള മകനെ ഇടവ മുസ്ലീം ഹൈസ്കൂളീല്‍ ചേര്‍ത്തു. അവിടെ വച്ച് ഇടവാ കലാം എന്നൊരാള്‍ കാര്‍ത്തികേയനെ കെ.എസ്.യു വില്‍ ചേര്‍ത്തു. കൂടെ ക്കൂടെ പഠിച്ചും ബാക്കി സമയത്ത് രാഷ്ട്രീയം കളിച്ചുമൊക്കെ കാര്‍ത്തികേയന്‍ വളര്‍ന്നു. പത്താം ക്ലാസ്സ് പാസായി നിന്ന കാര്‍ത്തികേയനെ ഗോപാലപിള്ളയുടെ തീരുമാനത്തിനെതിരായി കലാം ശിവഗിരി എസ് .എന്‍.കോളേജില്‍ ചേര്‍ത്തു.
എസ്.എന്‍.കോളേജ് കെ.എസ്.യു വിന്റെ കോട്ടയായിരുന്നു. ചില ബുദ്ധിജീവികളും സാഹിത്യകാരന്മാരും ഒക്കെ എസ്.എഫ്.എന്നു പറഞ്ഞ് നടന്നു എങ്കിലും കോളേജില്‍ പച്ച തൊടാനായില്ല. മാഗസിന്‍ എഡിറ്റര്‍ സ്ഥാനത്തേക്കു മത്സരിച്ച കാര്‍ത്തികേയന്‍ പുഷ്പം പോലെ ജയിച്ചു. കറുത്ത കുറ്റിത്താടിക്കാരന്റെ കോളേജ് മാഗസിന്‍ പുറത്തിറങ്ങുന്നതും നോക്കി കുമാരിമാര്‍ ആകാംഷയോടെ കാത്തിരുന്നു.
ആ കാത്തിരിപ്പ് അനന്തമായിരുന്നു.
കോളേജ് മാഗസിന്‍ ഫണ്ടുമായി എഡിറ്റര്‍ മുങ്ങി.
അന്നു തൊട്ട് ഇന്നു വരേക്കും ആ കോളേജില്‍ കെ.എസ്.യു.ജയിച്ചിട്ടില്ല. മുപ്പതു കൊല്ലത്തെ കെമിക്കല്‍ റിയാക്ഷന്‍.
മുങ്ങിയ കാര്‍ത്തികേയന്‍ പൊങ്ങിയത് അനന്തപുരിയിലാണ്. അവിടെ കരുണാമയനായ കരുണാകരന്റെ കാലടികളില്‍. ഫണ്ടു വെട്ടിച്ചു വന്ന കൊച്ചു ശിഷ്യനെ ആശാന്‍ ആഞ്ഞു പുല്‍കി.
രമേശന്‍ , ഷാനവാസ് എന്നീ ശിഷ്യരോടോപ്പം ഒരു പായ അടുക്കള വാതില്‍ക്കല്‍ കാര്‍ത്തികേയനും കിട്ടി.
കല്ല്യാണിക്കുട്ടിയമ്മയുടെ തലയിലെ പേനെടുത്തും, പത്മജയുടെ അപ്പികോരിയും , മുരളീധരന്റെ കിടുങ്ങാമണി പിടിച്ചു കളിച്ചു മൊക്കെ അവര്‍ വളര്‍ന്നു.
പിന്നീടുള്ളത് ചരിത്രമാണ്.
അത് നിങ്ങള്‍ക്കറിയാം .
Monday, June 22, 2009
അതിന്റെ അര്‍ത്ഥം എന്ത്?.
കോണ്‍ഗ്രസ്സുകാര്‍ നടത്തുന്ന ചാനലില്‍ ഒരു സര്‍വേ
അച്യുതാനന്ദനെ സി.പി.എമ്മില്‍ നിന്നു പുറത്താക്കണോ?.
70% കോണ്‍ഗ്രസ്സുകാര്‍ പറഞ്ഞു അച്യുതാനന്ദന്‍ സി.പി.എമ്മില്‍ തുടരണം. 30% പറഞ്ഞു അച്യുതാനന്ദനെ സി.പി.എം. പുറത്താക്കണം.
അതെന്തുകോണ്ട് മഹാഭൂരിപക്ഷം കോണ്‍ഗ്രസ്സുകാരും അച്യുതാനന്ദന്‍ സി.പി.എമ്മില്‍ തുടരണം എന്നാഗ്രഹിക്കുന്നു?.
Friday, June 19, 2009
മഹാന്മാര്‍ കണ്ടുമുട്ടുമ്പോള്‍
ടാഗോറും ഗാന്ധിജിയും കണ്ടുമുട്ടിയപ്പോള്‍, ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമിയും കണ്ടുമുട്ടിയപ്പോള്‍
ഒരു വൈസ് ചാന്‍സലറും വിദ്യാഭ്യാസ മന്ത്രിയും കണ്ടുമുട്ടിയാല്‍
അത് വിദ്യാഭ്യാസ രംഗത്ത് നൂതനമായ എന്തെങ്കിലും ആശയങ്ങള്‍ സംഭാവന ചെയ്യും.
കേരളത്തിലെ ഒരു വൈസ് ചാന്‍സലറും വിദ്യാഭ്യാസമന്ത്രിയും ജീവിതത്തില്‍ ആദ്യമായി കണ്ടുമുട്ടിയ രംഗത്തെകുറിച്ച് വൈസ് ചാന്‍സലര്‍ പറയുന്നത് ശ്രദ്ധിക്കുക.
സംസ് ക്രുത സര്‍വകലാശാല മുന്‍ വി.സി. ഡോ: രാധാക്രിഷ്ണന്റെ വാക്കുകള്‍
“ ഞാന്‍ എം.എ .ബേബിയെ ആദ്യമായി കാണുന്നത് ദല്‍ഹി കേരളാഹൌസില്‍ വച്ചാണ്. കണ്ടയുടന്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. എന്നെ വി.സി.സ്ഥാനത്തുനിന്ന് പുറത്താക്കാന്‍ നിങ്ങളോ നിങ്ങളുടെ പാര്‍ട്ടിയോ ശ്രമിച്ചാല്‍ ഈ ജന്മം അത് നടക്കാന്‍ പോകുന്നില്ല. ഞാന്‍ ഇവിടെതന്നെ ഇരിക്കും. എനിക്ക് മടുക്കുന്നതുവരെ”.
(അഭിമുഖം: മനോരമ)
വിദ്യാധനം സര്‍വ ധനാല്‍ പ്രധാനം.
Tuesday, June 16, 2009
ഒരു ഗൈഡിന്റെ ഭാഷാ പ്രശ്നങ്ങള്‍
ഞങ്ങള്‍ക്കിടയില്‍ വിവരം ഉള്ള ഏക വ്യക്തി എന്ന നിലയിലാണ് ഷിബുവിന് ദിവാകരേട്ടന്‍ ലോഡ്ജില്‍ ജോലി കൊടുത്തത്.
ജോലി എന്ത് എന്നുള്ളതിന് ഷിബു തന്ന മറുപടി “ റിസപ്ഷണലിസ്റ്റ്” എന്നായിരുന്നു.
എന്തായാലും ടൂറിസ്റ്റ് കേന്ദ്രത്തില്‍ ലോഡ്ജില്‍ ഷിബു ജോലിയില്‍ പ്രവേശിച്ചു.
വൈകുന്നേരം ഞങ്ങള്‍ ആര്‍ത്തിയോടെ കാത്തിരിക്കുന്നു. ഞങ്ങള്‍ക്കുള്ള മസാല്‍ ഷിബു വിളമ്പുന്നു.
“ഇന്നൊരു മദാമ്മ വന്നിരുന്നു. വന്ന പാടെ എന്നെ കെട്ടിപ്പിടിചൊരുമ്മ”
എന്നിട്ട്? എന്നിട്ട്?
ഞങ്ങള്‍ ആര്‍ത്തിയോടെ വാ പൊളിച്ചിരിക്കുന്നു
ശ്ശെ! അതൊക്കെ പറയാന്‍ കൊള്ളില്ലടേ.................
അങിനെയല്ലളിയാ...............നീ പറ.....................
ശ്ശെ....................പിന്നെപ്പറയാമടേ..................
അടുത്ത ദിവസം
അളിയന്മാരേ ഇന്നലെ വൈകിട്ട് ഞാന്‍ കൌണ്ടറില്‍ നില്‍ക്കുമ്പോള്‍ മുറിയില്‍ നിന്നും ഒരു മദാമ്മയുടെ ഫോണ്‍. “ഷിബൂ , ബ്രിങ്ങ് മി എ സോപ്പ്”.
“അളിയാ ഞാന്‍ സോപ്പുമായി ചെല്ലുമ്പോള്‍ മദാമ്മ കുളിമുറിയില്‍.........................‘ ഷിബു നിര്‍ത്തി
‘പറ അളിയാ’ ഏഴ് എട്ട് വായകള്‍ തുറന്നടിഞ്ഞു.
“ഓ അതൊക്കെ പറഞ്ഞാല്‍ ശരിയാവൂല്ലടെ..............”
അങ്ങിനെയിരിക്കെ ഷിബു വിന്റെ ഇംഗ്ലീഷ് നേരിട്ട് കേള്‍ക്കാന്‍ ഞങ്ങളില്‍ ഒരാള്‍ക്ക് ഭാഗ്യമുണ്ടായി.
സംഭവമിങ്ങനെ
രാത്രി 10.30. മുറിക്കകത്തെ അസഹ്യമായ ചൂട് സഹിക്കാതെ ഒരു സയിപ്പ് രാത്രി കടപ്പുറത്തേക്കു പോകുവാന്‍ പുറത്തിറങ്ങി. ഷിബുവായിരുന്നു കൌണ്ടറില്‍
ഒരു സായിപ്പ് രാത്രി പുറത്തേക്കിറങ്ങി പോകുക, അതും ദൈവത്തിന്റെ സ്വന്തം നാട്ടില്‍. ഷിബു വിന്
അപകടം മണത്തു. സായിപ്പിനെ തടഞ്ഞേ പറ്റൂ.
ഷിബു പറഞ്ഞു.” സര്‍.നൊ, നൊ. നൈറ്റ്. നൊ നൊ”
സായിപ്പ് മിണ്ടിയില്ല. സായിപ്പിന് രാത്രിയെ പേടിയില്ല എന്നു മനസ്സിലായി.
ഇനി അടുത്ത മാര്‍ഗ്ഗം. പാമ്പാണ്.
സായിപ്പിന് പാമ്പിനെ പേടിയാണ്.
ഷിബു സായിപ്പിനോടു പറഞ്ഞു.” സായിപ്പേ,! നൊ നൊ ......നൈറ്റ് വാക്കിങ് ബികാസ് സ്നേക്സ് ആര്‍ വാക്കിംഗ്.”
സായിപ്പ് തിരിച്ചു കയറീ.
Thursday, June 4, 2009
അയാള്‍ക്കു വേണ്ടി വായിക്കുന്നത് ?.
മുകുന്ദനു ശേഷം അക്കാദമി നേത്രുത്വം അധിനിവേശപ്രതിരോധകാരന്‍ പറഞ്ഞു വച്ചിരുന്നു.
അതുകൊണ്ട് മുകുന്ദന്റെ മരണ ശേഷം പ്രതിരോധക്കാരന്‍ അക്കാദമി ഏറ്റെടുത്തു.
(മുകുന്ദന്റെ വിലാപങ്ങള്‍)
മന്ത്രിസഭാതീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിയുടെ പത്രസമ്മേളനം. തീരുമാനങ്ങള്‍ എല്ലാം വിശദീകരിച്ചു. എന്നിട്ടും മുഖ്യന്‍ സീറ്റില്‍ നിന്ന് എഴുനേല്‍ക്കുന്നില്ല. തന്റെ വിശ്വസ്തനായ പത്രലേഖകനെ അദ്ദേഹം ഇടം കണ്ണിട്ട് നോക്കുന്നു.
പത്രലേഖകന്‍ എഴുനേല്‍ക്കുന്നു. നേരത്തേ പറഞ്ഞുറപ്പിച്ച ചോദ്യം ചോദിക്കുന്നു.
" അങ്ങ് കാലഹരണപ്പെട്ടയാളാണെന്ന എം മുകുന്ദന്റെ അഭിപ്രായത്തെ പറ്റി എന്തു പറയുന്നു?."
(തനിക്കൊന്നും പറയാനില്ല എന്ന് രണ്ട് ദിവസം മുന്‍പ് അദ്ദേഹം പറഞ്ഞതേയുള്ളൂ).
മുഖ്യമന്ത്രി ത്രുപ്തനാകുന്നു. ചിരിക്കുന്നു. പോക്കറ്റില്‍ കയ്യിടുന്നു. മുന്‍ കൂട്ടി എഴുതി തയ്യാറാക്കിയ(മറ്റാരോ) കുറിപ്പ് ഉച്ചത്തില്‍ വായിക്കുന്നു. ലോകം ആനന്ദത്തില്‍ ആറാടുന്നു.
കുറച്ച് മാസങ്ങള്‍ക്കു മുന്നെ ഇതിനു സമാനമായ ഒരു രംഗം നമ്മള്‍ കണ്ടിരുന്നു.
" കെ.ഇ.എന്‍. അങ്ങയെ ആള്‍ ദൈവം എന്നു വിളിച്ചതിനെപ്പറ്റി?."
ഞാന്‍ അയാളെഴുതിയതൊന്നും വായിച്ചിട്ടില്ലാ. ഓണത്തെപ്പോലും വര്‍ഗ്ഗീയവല്‍ക്കരിക്കുന്ന മതഭ്രാന്തന്മാരോട് എനിക്ക് പ്രതികരിക്കാനില്ല."
കെ.ഇ.എന്‍. എഴുതിയതൊന്നും മുഖ്യമന്ത്രി വായിച്ചിട്ടില്ല. എങ്കിലും അയാള്‍ ഓണത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കുന്നവനും മതഭ്രാന്തനുമാണ് എന്ന് മുഖ്യമന്ത്രിക്കറിയാം. മുകുന്ദന്‍ എഴുതിയതൊന്നും മുഖ്യമന്ത്രി വായിച്ചിരിക്കാന്‍ യാതൊരു സാധ്യതയുമില്ല. എങ്കിലും അയാള്‍ മുതലാളിത്തത്തിന്റെ കുഴലൂത്തുകാരനാണ്‍ എന്ന് മുഖ്യമന്ത്രിക്കറിയാം.
അപ്പോള്‍ സംശയാലുവായ ഒരു വേതാളം ചോദിക്കുന്നു." ആരാണ്‍ അദ്ദേഹത്തിനു വേണ്ടി വായിക്കുന്നത്, ആരാണ്‍ അദ്ദേഹത്തിന്റെ നാവിന്മേല്‍ നടനം ചെയ്യുന്നത്"
ശരിയുത്തരം പറഞ്ഞാല്‍ നിന്റെ തല പൊട്ടിത്തെറിക്കും.
" ഇത് റഷ്യയല്ല, അച്യുതാനന്ദന്‍ സ്റ്റാലിനുമല്ല. വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം സാഹിത്യകാരന്‍ എം.മുകുന്ദനുണ്ട്. ഞങ്ങള്‍ എതിര്‍ക്കുന്നത് അക്കാദമി സ്ഥാനത്തിരുന്നുകൊണ്ട് വിമര്‍ശിക്കുന്നതിനെയാണ്‍. അത് രാജി വച്ച് വിമര്‍ശിച്ചോളൂ..ഞങ്ങള്‍ അംഗീകരിക്കാം"
ഇവര്‍ മധ്യവര്‍ത്തികള്‍. വ്യക്തി സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്ന മഹാമനസ്കര്‍.
ഇതാ ഒരു സ്ഥാനവും ഇല്ലാത്ത അഴിക്കോട് അച്യുതാനന്ദനെ വിമര്‍ശിച്ചിരിക്കുന്നു. തോഴരേ നിങ്ങള്‍ ആരുണ്ട് കൂടെ.
ഒരു സ്ഥാനവും ഇല്ലാതിരുന്നപ്പോഴാണ്‍ കെ.ഇ.എന്‍. അച്യുതാനന്ദനെ വിമര്‍ശിച്ചത്. തോഴരേ നമ്മള്‍ അയാളെ കുരങ്ങനാക്കി.
ഔദ്യോഗിക സ്ഥാനങ്ങളിലിരുന്ന് എത്രയോ പേര്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നു. ഒരു പ്രൊ-വി.സി. യു.ഡി.എഫിന്റെ യോഗത്തില്‍ പ്രസംഗിക്കുന്നതുവരെ നമ്മള്‍ കണ്ടു.
അതിനെന്ത് അവര്‍ പ്രസംഗിച്ചത് സര്‍ക്കാരിനെതിരെയല്ലേ, അച്യുതാനന്ദനെതിരെ അല്ലല്ലോ.
സര്‍ക്കാര്‍ എന്നാല്‍ അച്യുതാനന്ദന്‍ അല്ലല്ലോ. മറ്റെല്ലപേരും കള്ളന്മാരല്ലേ.
വായില്‍ തോന്നിയതാണ്‍ കോത പാടേണ്ടത് എന്ന് അഴിക്കോട് എന്തിന്‍ ശഠിച്ചു. എക്കാലത്തും മാര്‍ക്കറ്റ് നോക്കി എഴുതിയ ആളല്ലേ മാഷ്. കോണ്‍ഗ്രസ്സിന്റെ നല്ല കാലത്ത് കോണ്‍ഗ്രസ്സ്. അടിയന്തിരാവസ്ഥയില്‍ അത്. മാര്‍ക്സിസ്റ്റുകാരുടെ നല്ല സമത്ത് അവരുടെ കൂടെ.
ഇപ്പോഴത്തെ മാര്‍ക്കറ്റ് അച്യുതാനന്ദകീര്‍ത്തനത്തിനാണ്‍ എന്ന് മാഷ് എന്തേ തിരിച്ചറിഞ്ഞീല.
കുഞ്ഞപ്പ പട്ടാനൂര്‍ മഹാകവിയായത് കണ്ടില്ലേ. ഉമേഷ് ബാബു ചിറക് വിരിച്ച് പറക്കുന്നത് കണ്ടില്ലേ. അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് നിഖില്‍ ചക്രവര്‍ത്തിയെ അതിശയിക്കുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദേശാഭിമാനിയുടെ ആരും വായിക്കാത്ത കോളങ്ങളില്‍ മാത്രം കണ്ടിരുന്ന ഇവര്‍ കിരീടം വയ്ക്കാത്ത രാജാക്കന്മാരായി വാഴുന്നത് കണ്ടില്ലേ.
ശശിധരന്‍, ആസാദ്, ബാബു ഭരദ്വാജ് , പി.സുരേന്ദ്രന്‍ ..........................................................
ഈ മഹാജാഥക്കു മുന്നില്‍ നിന്ന് അതിന്റെ പടവാളെന്താമായിരുന്നില്ലേ അഴിക്കോടിന്‍.
എങ്കില്‍ "തത്വമസി- ഒരധിനിവേശ വിരുദ്ധ കാഴ്ചപ്പാട് " എന്ന പേരില്‍ എന്തു മാത്രം ആസ്വാദനങ്ങള്‍ നമുക്ക് ലഭിക്കുമായിരുന്നു.
എല്ലാം കളഞ്ഞു കുളിച്ചില്ലേ.............................
എല്ലാം നഷ്ടപ്പെടുത്തിയിട്ട് ഈ കുമ്പസ്സാരം ഇനി ആര്‍ക്കു വേണ്ടി.
മിയാ കുള്‍പ്പ"- കൊണ്ടു പോയി പുഴുങ്ങി തിന്ന്.
താന്‍ ഇന്നു വരെ എഴുതിയതെല്ലാം കള്ളമായിരുന്നു. താന്‍ ഒരു കപട സാഹിത്യകാരനായിരുന്നു. താന്‍ എഴുതിയതെല്ലാം ഞങ്ങള്‍ ആവേശത്തോടെ വായിച്ചത് തെറ്റിദ്ധാരണയുടെ പേരിലായിരുന്നു.
അച്യുതാനന്ദനെ വിമര്‍ശിച്ചതു കൊണ്ടു മാത്രം താന്‍ എഴുതിയതെല്ലാം ചവറായിരുന്നു എന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു.
": അരേ ദുരാചാര ന്രിശംസ സുകുമാര , നിനക്കിനി ആശ്രയം ദേശാഭിമാനി മാത്രം. . ഫാരിസ് അബൂബേക്കറുടെ , സാന്റിയാഗോ മാര്‍ട്ടിന്റെ അതേ ദേശാഭിമാനി.
Wednesday, June 3, 2009
ഞാന്‍ വീണ്ടും ഹാജര്‍
ഇനി പത്രങ്ങള്‍ അതേറ്റെടുക്കും.
അഴിക്കോടിന്റെ ജീവിതം കട്ടപ്പൊക.
കാലഘടികാരത്തെ എട്ടു കൊല്ലം പിന്നിലേക്കു നയിക്കുക. അന്ന് പത്രങ്ങളില്‍ നിറഞ്ഞുനില്‍ ക്കുന്നൊരു അച്യുതാനന്ദനുണ്ട്.
അത് ഇന്നത്തെ ആള്‍ ദൈവമല്ലാ.
"കണ്ണൂരില്‍ താപനിലയം നടപ്പിലാക്കാന്‍ അച്യുതാനന്ദന്‍ എന്നോട് അഞ്ചു കോടി ആവശ്യപ്പെട്ടു"- കെ പി പി നമ്പ്യാര്‍ ചാനലുകളില്‍ പൊട്ടിക്കരഞ്ഞു. അത് നമുക്ക് മറക്കാം
ഹരിപ്പാട്ട് മദ്യമാഫിയ ചവുട്ടിക്കൊന്ന യുവാവിന്റെ വീട്ടില്‍ ചെന്നു മരിച്ചയാളെ അപഹസിച്ച അച്യുതാനന്ദനെ മറക്കാം
ആലപ്പുഴയിലെ മദ്യമാഫിയക്കും മണല്‍ മാഫിയക്കും ചൂട്ടുപിടിക്കുന്ന അച്യുതാനന്ദന്‍ എന്ന് നിങ്ങല്‍ ആരോപിച്ചത് ഞങ്ങള്‍ മറക്കാം
പാവപ്പെട്ട കര്‍ഷകന്റെ തെങ്ങും വാഴയും കമുങ്ങും വെട്ടിനശിപ്പിച്ചിട്ട് യുദ്ധം ജയിച്ച് യോദ്ധാവിനെപ്പോലെ അട്ടഹസിച്ച അച്യുതാനന്ദന്റെ ചാനല്‍ കാഴ്ചകള്‍ നമുക്കു മറക്കാം.
ശിവഗിരി മഹാസമാധി പിടിച്ചടക്കി വെള്ളാപ്പള്ളിക്കു കാഴ്ചവച്ച പഴയ ശാശ്വതീകാനന്ദാനാളുകള്‍ നമുക്ക് മറക്കാം.
കേരളം മുഴുവന്‍ എസ് എഫ് ഐ വിദ്യാഭ്യാസ ബന്ദ് നടത്തുമ്പോള്‍ കൊല്ലം റ്റി.കെ.എമ്മില്‍ പരീക്ഷ എഴുതിയ ഏക വിദ്യാര്‍ത്ഥി അരുണ്‍കുമാറായിരുന്നു എന്ന വാര്‍ത്ത ഞങ്ങള്‍ക്ക് പറഞ്ഞുതന്നത് നിങ്ങള്‍ പത്രലോകമാണ്.
ഞങ്ങള്‍ എസ് എഫ് ഐ ക്കാര്‍ പഠനം കഴിഞ്ഞ് എം പ്ലോയ്മെന്റ് എക്സ്ചേഞ്ചിന്‍ മുന്നില്‍ ക്യൂ നില്‍ക്കുമ്പോള്‍ അതേ അരുണ്‍ കുമാറ് കയറ് ഫെഡിന്റെ എം ഡി യായതും ഞങ്ങള്‍ കണ്ടു.
അനധിക്രിത നിയമനങ്ങള്‍ക്കെതിരെ കളക്റ്ററേറ്റും ഡി.എം.ഓ ആഫീസും പിക്കറ്റു ചെയ്ത ഞങ്ങള്‍ കയര്‍ഫെഡിലെ നിയമനങ്ങള്‍ കണ്ടില്ല എന്നു നടിച്ചു.
ദാവൂദ് ഇബ്രാഹിമിന്റേത് എന്നു നിങ്ങള്‍ വിശെഷിപ്പിച്ച ഈസ്റ്റ്-വെസ്റ്റ് എയര്‍ലൈന്‍സിന്റെ എം ഡി വെടിയേറ്റ് മരിച്ചപ്പോള്‍ അച്യുതാനന്ദന്‍ മാത്രം മരണവീട് സന്ദര്‍ശിച്ചത് നിങ്ങള്‍ക്ക് ദുരൂഹതയായിരുന്നു.
കൊല്ലം എസ് എന്‍ കോളേജ് തകര്‍ത്തപ്പോഴും ശ്രീനാരായണ പ്രതിമകള്‍ ആക്രമിക്കപ്പെട്ടപ്പോഴും നിങ്ങളുടെ കൈകള്‍ നീണ്ടത് അച്യുതാനന്ദനെതിരെ ആയിരുന്നു.
ചരിത്രത്തിന്റെ ഏത് ദശാസന്ധിയിലാണ്‍ അച്യുതാനന്ദന്‍ ആള്‍ ദൈവമാകുന്നത്?.
തനിക്കനുകൂലമായ വാര്‍ത്തകളും ചിത്രങ്ങളും വായിച്ച് ആസ്വദിക്കുന്ന വിപ്ലവകാരി. തന്നെ എതിര്‍ക്കുന്നവരുടെ ജീവിതം തന്നെ കരിതേച്ചുകളയുന്നൊരു മനുഷ്യസ്നേഹി.
കേരളം കണ്ട ഏറ്റവും ഭീകരമായ ഒരു പെണ്‍ വാണിഭക്കേസില്‍ ഒരു വി.ഐ.പി.യെ തിരുകിക്കയറ്റി തന്റെ സഹപ്രവര്‍ത്തകരെ പ്രതിയാക്കാന്‍ നോക്കിയ നീതിശാലി.
രാഷ്ട്രീയത്തില്‍ ഒരാല്‍ സത്യസന്ധനാകുന്നത് അയാളുടെ നന്മയാലല്ല. മറ്റുള്ളവര്‍ എല്ലാം കള്ളന്മാരാകുമ്പോഴാണ്‍. കോണ്‍ഗ്രസ്സില്‍ എല്ലാപേരെയും കള്ളന്മാരാക്കി ആന്റണി അത് നേടി.
അതേ മന്തിന്റെ മണ്ഡലത്തില്‍ നിന്നും മറ്റൊരു വിശുദ്ധന്‍ ആള്‍ദൈവം ഉയിര്‍ക്കുന്നു.
ഇദ്ദേഹം ഹരിശ്ചന്ദ്രനാകുന്നതിന്റെ ഫോര്‍മുല ഇങ്ങനെ
പിണറായി - ലാവ് ലിന്‍ പ്രതി
കോടിയേരി - പെണ്‍ വാണിഭം,വ്യാജ സി.ഡി, ഇപ്പോള്‍ ടോട്ടല്‍ ഫോര്‍ യു
ബേബി - പെണ്‍ വാണിഭം, സ്വരലയ
ഐസക് - ചാരന്‍
ശ്രീമതി - ചിക്കുന്‍ ഗുനിയ, ടോട്ടല്‍ ഫോര്‍ യു
സുധാകരന്‍ - വിടുവായന്‍
അവശേഷിക്കുന്നത് പാലൊളി മാത്രം. ഒരുനാള്‍ ജനശക്തി എഴുതും തദ്ദേശ സ്വയംഭരണ വകുപ്പിലെ അഴിമതികള്‍.
അതോടെ രാഷ്ട്രീയ സത്യസന്ധതാടീമിന്റെ ഏക ബാറ്റ്സ് മാന്‍ അച്യുതാനന്ദനാകും.
പണ്ട് ഇ എം എസ് ഇങ്ങനെ എഴുതി " സഖാക്കളെ എന്നെ പുകഴ്ത്തി മനോരമ എന്തെങ്കിലും എഴുതിയാല്‍ പ്രിയ സഖാക്കളെ നിങ്ങള്‍ കരുതിക്കൊള്ളൂ എനിക്കെന്തോ തെറ്റു പിണഞ്ഞെന്നു".
പാവം നമ്പൂതിരി!. അച്യുതാനന്ദന്റെ ബുദ്ധിയില്ലല്ലോ നമ്പൂതിരിക്കു,. അതുണ്ടായിരുന്നെങ്കില്‍ പാവം ശ്രീധരന്‍ ഒരു അരുണ്‍കുമാറെങ്കിലും ആകാമായിരുന്നു.
Monday, June 1, 2009
ഒരു ദിവസത്തെ പത്രപ്രവര്‍ത്തനം
ശ്രീ പത്മനാഭന്റെ പത്തു ചക്രത്തിന്റെ വില്‍ പത്രപ്രവര്‍ത്തകന് കിട്ടില്ല എന്ന് പഴഞ്ചരായ മാതാപിതാക്കള്‍.
അനിതാ പ്രതാപിനേയും എന്‍ റാമിനേയുമൊക്കെ കുട്ടയിലാക്കി തട്ടില്‍ കയറ്റി. സര്‍ക്കാര്‍ സമുദ്രത്തിലേക്ക് ഊളിയിട്ടു.
എങ്കിലും മനസ്സിന്റെ കോണിലെവിടെയോ നിന്ന് പഴയ പത്രപ്രവര്‍ത്തകന്‍ വിളിച്ചുകൊണ്ടിരുന്നു.
അപ്പോഴാണ് ഇലക്ട്രോണിക് മീഡിയ വന്നത്.
കോട്ടും സൂട്ടുമിട്ട ജേര്‍ണലിസ്റ്റുകള്‍. അവരുടെ മുന്നില്‍ വിറച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയ സിംഹങ്ങള്‍നഷ്ടസൊപ്നങ്ങളായി കോട്ടും സൂട്ടും ഉറക്കം കെടുത്തി.
ഒരു നാള്‍ കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താചാനല്‍ ജേര്‍ണലിസ്റ്റുകളെ ക്ഷണിച്ചു.
25 ന് താഴെയുള്ള കിളുന്തുകള്‍ മതി എന്നു പറയാത്തതിനാല്‍ അടിയനും അപേക്ഷിച്ചു.
എഴുത്തു പരീക്ഷ, അഭിമുഖം.എല്ലാം കഴിഞ്ഞു. ഒരു ദിനം ഓഫീസില്‍ ഇരിക്കുമ്പോള്‍ ചാനലില്‍ നിന്നൊരു
വിളി.......... തിയതി ജോയിന്‍ ചെയ്യണം.സ്വപ്ന സാക്ഷാല്‍ക്കാരം.
പത്ര പ്രവര്‍ത്തകലോകമേ ഞാനിതാവരുന്നു.
അച്ഛാ............., അമ്മേ, ഈ പത്രപ്രവര്‍ത്തകന് വിട തരൂ.........................
“മോനേ............ശ്രീ പത്മനാഭന്റെ പത്തു ചക്രം.............................” പണ്ടാരത്തള്ള ഉടക്കു വക്കാന്‍ നോക്കി.
അമ്മേ, അച്ഛാ...........,ഒരു മകന്റെ ഭാവി കൊട്ടിയടക്കല്ലെ..............നിങ്ങള്‍ക്കെന്നെ എന്നും ചാനലില്‍ കാണാം. വിടതരൂ അമ്മേ.................................
ഒരു കൊല്ലത്തെ ശമ്പളമില്ലാ അവധി സര്‍ക്കാരിന്റെ മുഖത്ത് വലിച്ചെറിഞ്ഞ് കൊച്ചിക്ക് തീവണ്ടി കയറി.
സര്‍ക്കാര്‍ ഫയലുകളേ ...................ശമ്പള ബില്ലുകളേ നിങ്ങള്‍ക്ക് വിട.
ഇതാ, കോട്ടിടാനായി ഒരു ജേര്‍ണലിസ്റ്റ് വരുന്നു.
മുണ്ട്, തോര്‍ത്ത്, സോപ്പ്, കൈലി, ജീവിതം പൊതിഞ്ഞു കെട്ടി. ഇനി താമസം കൊച്ചിയില്‍ തന്നെ.
വൈക്കം കായലില്‍ ഓളം തുള്ളുമ്പോള്‍.....................
തല്‍ക്കാലം ചാനലിന്റെ മുകളിലത്തെ നിലയില്‍ താമസിക്കാം.( തിരുവനന്തപുരം ദേശാഭിമാനിയില്‍ അങ്ങിനെയാണ്. അച്ചടിയന്ത്രത്തിന്റെ താരാട്ട് കേട്ടുറങ്ങാം)പിന്നെ സൌകര്യം പോലെ ഒരു വീടെടുക്കാം.
ഭക്ഷണത്തിന് ചാനലിന്റെ ക്യാന്റീന്‍ ഉണ്ട്.അവിടെ കഞ്ഞിയാണോ ആവോ.............................തിരുവനന്തപുരം ദേശാഭിമാനിയില്‍ കഞ്ഞിയാണ്)
.എന്തു ത്യാഗവും സഹിക്കാം, കോട്ടിടുന്ന ഒരു ജേര്‍ണലിസ്റ്റ് ആയാല്‍ മതി.കൊച്ചിയിലിറങ്ങി. പാലാരിവട്ടത്തെത്തി.
“ഞാന്‍.........................................ജോയിന്‍ ചെയ്യാന്‍ വന്നതാണ്”. പരിചയപ്പെടുത്തി.“ശരി വന്നോളു.........” ഒരു സുന്ദരി മാനേജറുടെ മുരിയിലേക്കു നയിച്ചു.
അവളെ തടഞ്ഞുകോണ്ട് ഞാന്‍ ചോദിച്ചു. “ അല്ലാ.......എന്റെ സാമഗ്രികളൊക്കെ എവിടെ വക്കും”
ചോദ്യത്തില്‍ ദ്വൊയാര്‍ത്ഥം വല്ലതുമുണ്ടോ എന്നറിയാന്‍ കണ്ണടക്കു മുകളിലൂടെ അവള്‍ സൂക്ഷിച്ചു നോക്കി.
“താന്‍ എവിടെയാ താമസിക്കുന്നേ..........” കിളിനാദം.“
തല്‍ക്കാലം ഇതിന്റെ മുകളില്‍ . പിന്നെ വേറേ താമസിക്കാം”
സോറീ.........., ഇതിന്റെ മുകളില്‍ ന്യൂസ് റൂമാണ്.അവിടെ കിടക്കാന്‍ വാര്‍ത്ത വായിക്കുന്നവര്‍ സമ്മതിക്കുമെന്നു തോന്നുന്നില്ല.”
“ദൈവമേ----- പിന്നെവിടെ താമസിക്കും.”
വെളിയില്‍ വല്ല ലോഡ്ജും കിട്ടും.തല്‍ക്കാലം അതുനോക്ക്.”അപ്പോള്‍ താമസ്സക്കാര്യം തെണ്ടി. ശമ്പളത്തില്‍ നിന്നും നല്ലോരുതുക അതിനു പോകും.“പോട്ടെ........എന്തായാലും ഭക്ഷണം ഫ്രീ ഉണ്ടല്ലോ, മനസ്സ് ആശ്വസ്സിപ്പിച്ചു.
“ഈ കാന്റീന്‍ എവിടെയാണ്.” തരുണിയോട് അന്വേഷിച്ചു.
“ഇവിടെ കാന്റീന്‍ ഒന്നുമില്ല. അങ്ങേയറ്റത്ത് ഫ്ലാസ്കില്‍ ചായ ഒഴിച്ചു വച്ചിട്ടുണ്ട്. അതു വേണമെങ്കില്‍ കുടിക്കാം.:
അപ്പോ.....ഊണ്,കാപ്പി”
“അതൊക്കെ വീട്ടിന്ന് കൊണ്ടുവന്നാമതി. ദാ ആ ബഞ്ചിലിരുന്ന് കഴിക്കാം” തരുണിമണി ഒരു പഴയ മേശ ചൂണ്ടിക്കാട്ടി.
ഈശ്വരാ..............സ്വപ്നങ്ങളൊക്കെ തകരുകയാണോ. താമസം, ഭക്ഷണം എല്ലാം സ്വന്തം ചെലവില്‍.ശമ്പളം പാഴായിപ്പോകുമല്ലോ................”
എം ഡി യുടെ മുറിയിലെത്തി. അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചു.“രാവിലെ ആറു മുതല്‍ രാത്രി പതിനൊന്നു വരെയാണ് ഡ്യൂട്ടി സമയം.അതുവരെ വാര്‍ത്തയുണ്ട്”
(ഈശ്വരാ .........പത്തു മുതല്‍ അഞ്ചു വരെയാണ് സര്‍ക്കാരിന്റെ ഡ്യൂട്ടി സമയം. നാല് അമ്പത്തി ഒന്‍പതു വരെ ചെല്ലാന്‍ അവസരമുണ്ട്:. അതു കഴിഞ്ഞാല്‍ ആഫീസു പൂട്ടും, അതുകോണ്ടു മാത്രം ഒപ്പിടാനൊക്കത്തില്ല.).അദ്ദേഹം വലിയ വലിയ കാര്യങ്ങള്‍ സംസാരിച്ചു കൊണ്ടിരുന്നു. ശമ്പളത്തെകുറിച്ചുമാത്രം ഒന്നും മിണ്ടുന്നില്ല. കിട്ടിയ ഇടവേളയില്‍ അങ്ങോട്ടു ചോദിച്ചു.
“അല്ല, സാര്‍, ശമ്പളം”.ആ ഘന ഗംഭീര സ്വരം ഒന്നു നിലച്ചു. പിന്നെ ശബ്ദം താഴ്തി പറഞ്ഞു.“ചാനല്‍ നഷ്ടത്തിലാണ് എന്ന് താങ്കള്‍ക്ക് അറിയാമല്ലോ?. എങ്കിലും ഞങ്ങള്‍ .......................രൂപ തരും. അത് എല്ലാ മാസവും ക്രുത്യമായി തരാനാവില്ല, എന്തായാലും നാലോ അഞ്ചോ മാസം കൂടുമ്പോള്‍ ഒരുമിച്ചു തരും”
( ഭഗവാനേ....................., .....................രൂപ!.എനിക്ക് തോമസ് ഐസക്ക് മാസം തരുന്നതിന്റെ അഞ്ചില്‍ ഒന്ന്. കൂടാതെ താമസം, ഭക്ഷണം, തല കറങ്ങുന്നു.”
അപ്പോ ജോയിന്‍ ചെയ്യുകയല്ലേ....................,എം ഡി ചോദിച്ചു.
.........................................., എന്റെ തല എങ്ങനയോ ചലിച്ചു.
പുറത്തേക്കിറങ്ങി.നാലുപാടും നോക്കി. ഓടിയാലോ................
അപ്പോള്‍ അതാ ആ കോട്ട്, എന്നെ ഏറെ മോഹിപ്പിച്ചത്. അതിടാനാണ് ഞാനിത്രയും ദൂരം അച്ഛനമ്മമാരെ തള്ളിപ്പറഞ്ഞ് ഓടി വന്നത്.
“ആ കോട്ട്.....................” ഞാന്‍ തരുണീമണിയോടു ചോദിച്ചു.
“ ഓ അത്......” അവള്‍ അലസമായി മൊഴിഞ്ഞു.
“അതിവിടെ തൂക്കിയിട്ടിരിക്കും, വാര്‍ത്തവായിക്കാന്‍ വരുമ്പോള്‍ ഓരോരുത്തര്‍ എടുത്തിടും.പിന്നെ ഊരിയിടും”
അന്ന് വൈകിട്ടത്തെ ജനശതാബ്ദിക്കു ഞാന്‍ തിരിച്ചു പോന്നു.
വീണ്ടും ശ്രീ പത്മനാഭന്റെ പത്ത് ചക്രത്തിനായി.