Tuesday, July 14, 2009

രണഭൂമിയില്‍ നിന്ന്

ഒരു കമ്മ്യ്യുണിസ്റ്റ്കാരന്റെ സമരതീഷ്ണമായ ഇന്നലെകള്‍.
അയിത്തത്തിനെതിരെ, അടിമത്തത്തിനെതിരെ, സാമ്രാജ്യത്തിനെതിരെ.
പോരാട്ടങ്ങള്‍ അവന്റെ ഞരമ്പുകളിലുള്ളതാണ്‍.
ജന്മിത്തവും ചൂഷണവും അവസാനിച്ചു. പക്ഷേ ഞരമ്പിലെ പോരാട്ടവീര്യം തണുത്തില്ല.
പിന്നെ പോരാട്ടം അധികാരത്തിനുവേണ്ടിയായി.
മന്ത്രിക്കസേരയും സ്റ്റേറ്റ് കാറും ദിവാസ്വപ്നങ്ങളായി.
പാര്‍ട്ടിക്കസേരയിലിരുന്ന് ഭരണാധികാരികളെ ചൂണ്ടുവിരലില്‍ കറക്കി ആനന്ദിച്ചു.
ഒടുവില്‍ സംസ്ഥാനം ഭരിക്കുവാനായി പ്രായപൂര്‍ത്തി ആകാത്ത ഒരു സര്‍ക്കാരിന്റെ ഞെരിച്ചുകൊന്നു.
അസമയത്തുണ്ടായൊരു വധത്തില്‍ സഹതാപം വോട്ടായി കുത്തിയൊലിച്ചപ്പോള്‍
മോഹങ്ങളെല്ലാം കരിഞ്ഞു.
അഞ്ചു കൊല്ലം പ്രതിപക്ഷത്തിരുന്നു.
അഴിമതിക്കെതിരെ പോരാടിയില്ല, അനീതിക്കെതിരെ സംസാരിച്ചില്ല.
പിന്നിലിരിക്കണോ മുന്നിലിരിക്കണോ എന്നതായിരുന്നു തര്‍ക്കം.
"മുന്നിലിരുന്നാല്‍ പോര വിവരം വേണം എന്ന് തുറന്നു പറഞ്ഞു നായനാര്‍"
വീണ്ടും കാക്ക ഏകാദശി നോറ്റു.
ജനിച്ച നാട്ടിലെ ജനത്തിന്‍ ഏറെ തിരിച്ചറിവുണ്ടായതിനാല്‍ വീണ്ടും തോറ്റു.
അതിന്റെ പാപം പഴനിയുടെ പിടലിക്കു വച്ചു.
കണ്ണാടി കുത്തിപ്പൊട്ടിച്ചു.
പിന്നെ അധികാരത്തിന്റെ ഇടനാഴിയിലെ കിരീടം വക്കാത്ത രാജാവായി.
അച്ഛനും മകനും വിഹിതം കണക്കു പറഞ്ഞു വാങ്ങി.
മദ്യമാഫിയയും മണല്‍ മാഫിയയും കാല്‍ക്കല്‍ കാവല്‍ നിന്നു.
വീണ്ടും കാക്ക ഏകാദശി നോറ്റു.
അഴിമതി വീരന്മാരും ഭീകരന്മാരുമായ സഖാക്കള്‍ മലമ്പുഴക്ക് കൊണ്ടുപോയി.
കോട്ടകെട്ടി സംരക്ഷിച്ചു. ജയിപ്പിച്ചെടുത്തു.
പക്ഷേ അധികാരം കിട്ടിയില്ല.
ഇനി ഊഴമില്ല എന്ന് തിരിച്ചറിഞ്ഞു.
അപ്പോള്‍ അദ്ദേഹം പുതിയ കഥ രചിച്ചു.
കുറച്ച് പാട്ടുപരിഷകള്‍ അവതാരം ചെയ്തു. പുതിയ മുഖമ്മൂടികളും.
അഴിമതി വിരുദ്ധതയുടെ തനത് നാടകം.
കുറച്ചുനാള്‍ കൂടെ ത്തുള്ളി അഭിനയം തിരിച്ചറിഞ്ഞ് സുഹ്രുത്തുക്കള്‍ പിന്മാറി.
തുള്ളള്‍ ഒരു ജനകീയ കലയായി.
അനേകം പുതിയ സഖാക്കള്‍ ഇരുന്നു കൊണ്ട് പ്രവേശിച്ചു. പഴയ സഖാക്കള്‍ തീണ്ടാപ്പാടകലെയായി.
കപടനാടകം തിരിച്ചറിഞ്ഞ് പാര്‍ട്ടി സീറ്റ് നിഷേധിച്ചപ്പോള്‍ ഉണ്ണാവ്രതമിരുന്നു.
സമരതീഷ്ണമായ ഇന്നലെകള്‍ തിരിച്ചു വന്നു. പുതിയ പോരാട്ടം അധികാരത്തിനായി.
വാരിക്കുന്തം സഖാക്കളുടെ ഞെഞ്ച് പിളര്‍ന്നു.
പാര്‍ട്ടി തോറ്റു. സീറ്റ് കൊടുത്തു.
അപ്പോള്‍ ഉത്തരം താങ്ങുന്നത് ഞാനാണ്‍ എന്ന് പല്ലിക്കു തോന്നി.
അങ്ങിനെ തന്നെ അങ്ങിനെ തന്നെ എന്ന് വിദൂഷകര്‍ ആര്‍ത്തു വിളിച്ചു.
ഇപ്പോല്‍ വീണ്ടും ആശയപ്പോരാട്ടം.
അധികാരത്തിന്റെ ആമാശയപ്പോരാട്ടത്തിന്റെ പുതിയ പേര്‍.
"ശാരിയെവിടെ, കിളിര്‍ഊരെവിടെ, മതികെട്ടാനെവിടെ"
പാര്‍ട്ടി സമ്മതിച്ചില്ലാ........................................................
സമ്മതിച്ചിരുന്നെങ്കില്‍.........................................................
പാവം ശാരി മരിക്കുന്നതിന്‍ മുന്‍പ് നിന്നെ കശക്കിയവര്‍ പാപികളത്രേ................
പക്ഷേ മരിച്ചതിനു ശേഷവും നിന്നെ വിറ്റ് സ്ഥാനമാനം നേടുന്നവര്‍ ആരാണ്‍?.
ഇനിയും ഉണ്ട് രണ്ടു വര്‍ഷം. ആ ചഷകവും ഞാന്‍ മോന്തും ആവോളം.
അതിനു ശേഷം ഞാനീ പാര്‍ട്ടി വിടും
ഒരു പക്ഷേ അതിനുമുന്‍പു തന്നെ ഞാന്‍ ഇതിനെ കൊന്നേക്കും.
കാരണം എപ്പോഴും ഞങ്ങള്‍ ജയിക്കും ഞങ്ങള്‍ മാത്രം.

31 comments:

കടത്തുകാരന്‍/kadathukaaran said...

പാവം ശാരി മരിക്കുന്നതിന്‍ മുന്‍പ് നിന്നെ കശക്കിയവര്‍ പാപികളത്രേ................
പക്ഷേ മരിച്ചതിനു ശേഷവും നിന്നെ വിറ്റ് സ്ഥാനമാനം നേടുന്നവര്‍ ആരാണ്‍?.

Suraj said...

:(

Anonymous said...

“ ഒരു കമ്മ്യ്യുണിസ്റ്റ്കാരന്റെ സമരതീഷ്ണമായ ഇന്നലെകള്‍.
അയിത്തത്തിനെതിരെ, അടിമത്തത്തിനെതിരെ, സാമ്രാജ്യത്തിനെതിരെ.
പോരാട്ടങ്ങള്‍ അവന്റെ ഞരമ്പുകളിലുള്ളതാണ്‍.
ജന്മിത്തവും ചൂഷണവും അവസാനിച്ചു “
അതെ കരിമീൻ സത്യം പറഞ്ഞു, നാളെ ഈ പാർട്ടി അങ്ങനെ തന്നെ ആവും, എല്ലാ ചൂഷണവും അവസാനിച്ചു, ഇനി ഞമ്മ എന്ന ചെയ്യും ? ചൂഷണം ഇല്ലെങ്കിൽ പിന്നെ ഞമ്മ പാർട്ടി എന്തിനാണ്, മൊയലാളി ഇല്ലെങ്കിൽ പിന്നെ എന്നാ കോരനും ചേരനും. ജ്ന്മിത്തവും, ചൂഷണവും അവസാനിച്ചപ്പോൾ “ സോച്ച്യലിസം” ബന്നല്ലോ !!!
ശവവും, തീട്ടവും {(മല വിസർജ്ജവും : തീട്ടം –കടപ്പാട് “ധർമ്മപുരാണം “ പ്രജാപതിക്ക് തൂറാൻ മുട്ടി “ എന്ന വരി)} തിന്നുജീവിക്കുന്ന തനിക്കൊക്കെ (“കരിമീൻ” ), ഈ കെളവൻ പറയുന്നതിന്റെ ധാർമ്മികത മനസ്സിലാവില്ല, കെളവൻ മണൽ കടത്തുകാരിൽ നിന്നും പിടുങ്ങുന്നു വിളക്ക് കാണിക്കാൻ മകനും, പിന്നെ അപ്പന്റെ പേരിൽ മകൻ പി.എച്ച്.ഡി തട്ടികൂട്ടി, പിന്നെ സ്മാർട്ട് സിറ്റി വിറ്റ് വേലിക്കകത്ത് ഒരു കൊട്ടാരം കെട്ടാൻ പോകുന്നു, പിണങ്ങായി കളും ജയകിംഗരന്മാരും കൂടെ കിളവന് ഒരു പണി കൊടുക്കാം എന്ന് കരുതി സപ്പോർട്ടിക്കാ ആയി ഐസ്കട്ടയും, ബോബിയും “ തെണ്ടികളുടെ പാർട്ടിയെ “മാടമ്പിമാരുടെ” പാർട്ടിയാക്കി ഉയർത്താൻ ഈ ആശാന്മാർ എത്ര പാടുപെട്ടു, അവസാനം സേവിച്ചനും,മദനനും,ലിസിയും,അബുക്കായും ഒക്കെ ചേർന്ന് മിനുക്കി എടുക്കുമ്പോൾ ആണ് പണ്ടാരക്കെളവന് കണ്ണുകടി. എന്നാലെന്നാ ഓനും മുഖ്യൻ ആയല്ലോ മരിക്കുമ്പോൾ മുഖ്യനാണേൽ സർക്കാര് വെടിവക്കോളും പിണങ്ങിയവരും, ജയിച്ചവരും ഒത്തുശ്രമിച്ചാൽ എന്നന്നേയ്ക്കുമായി പ്രതിപക്ഷത്തിരിക്കാം അല്ലെങ്കിൽ …..അല്ലെങ്കിൽ വേണ്ടാ!!!! ഇനിയും പറഞ്ഞാൽ നാവ് നാറു
കരിമീനെ ലേഖനം നന്നായിട്ടുണ്ട്, വിലയിരുത്തലുകളും, കമ്മ്യൂണിസ്റ്റ് തമ്പുരാക്കന്മാർ കാക്കട്ടെ..
ലാൽസലാം

Anonymous said...

ദേ ഈ ജീവിയെ തെറിവിളിക്കല്ലെ “സാരമില്ല എഴുതിക്കോളു” എന്നു പറഞ്ഞിട്ടാണേ ഈ അനോണിജീവി എഴുതിയത്, അസ്ഥിത്വമില്ല അതു കൊണ്ട് നിൽനിൽപ്പും

aju said...

CPI(M) വിരുദ്ധ പ്രകടനങ്ങലുടെ പിന്നില്‍ ആര്‍?

http://www.youtube.com/watch?v=c-IcJ3ZS47c

http://www.youtube.com/watch?v=sMRRL_epv8Q

karimeen/കരിമീന്‍ said...

ഒരു തെറിയുമില്ല അനോനി,......... അഭിപ്രായം പറയാനുള്ളതല്ലേ.

തീട്ടം തിന്നുന്ന കരിമീന്റെ മാംസം തിന്നല്ലോ അതുമതി.
പക്ഷേ ഈ അഴിമതികളെല്ലാം 2001 ന് ശേഷം മാത്രം
അല്ലേ അനോനി.

Anonymous said...

അതെ കരിമീനെ, പാർട്ടി ഇന്ന് സ്വയം ഭക്ഷണമാവുകയാണ്, കരിമീനെ പോലെ, കരിമീന്റെ ഭംഗി അതിനെ പ്ലേറ്റിൽ വയ്ക്കുമ്പോൾ അല്ല അതിന്റെ ജീവവായുവും നിലനില്പുമായ വെള്ളത്തിൽ വസിക്കുമ്പോൾ ആണ്, വർഗ്ഗസമരം മറന്ന പാർട്ടി വർഗ്ഗിയതയുമായി സമരസപ്പെട്ട്, ഒരു പ്രത്യേഗ വർഗ്ഗത്തെ തന്നെ സൃഷ്ടിക്കുന്നു, പ്രവർത്തികളിൽ ഷ്ണ്ഡത്വം ബാധിച്ച, തൊഴിലാളികളിൽ നിന്നും അകന്നു പോകുന്ന തൊഴിലാളി പ്രസ്ഥാനം, ഇങ്ങനെ തുടർന്നാൽ കേരളത്തിൽ ഒരു പാർട്ടിയെ കാണു, കോൺഗ്രസ്സ് എന്ന “ദേശീയ പാർട്ടി” അജയനും വിജയനും കളിയുടെ സമാപ്തി അതുതന്നെ ആയിരിക്കും,

karimeen/കരിമീന്‍ said...

ഒരു പ്രസ്ഥാനം വഴി തെറ്റുന്നതും അതിനെ നേര്‍വഴിക്കുനയിക്കാന്‍ ത്യാഗസന്നദ്ധരായ ഒരു കൂട്ടം പ്രവര്‍ത്തകര്‍ മുന്നോട്ടുവരുന്നതും സ്വാഗതാര്‍ഹമാണ്.
മനംകുളിര്‍പ്പിക്കുന്ന ഒന്നായിരുന്നു വിജയന്‍ മാഷ് മുന്നോട്ടുവച്ച പാഠങ്ങള്‍. അതില്‍ ഒരു തിരിച്ചു വരവിന്റെ, പ്രതീക്ഷയുടെ സ്വപ്നങ്ങള്‍ കണ്ടവനായിരുന്നു കരിമീനും.

പക്ഷേ ഇടക്കെങ്ങോ വച്ച അതിനെ ഹൈജാക്ക് ചെയ്ത് ഒരു അധികാരമോഹി തന്റെ കസേര ഉറപ്പിക്കുന്നത് കണ്ട്പ്പോള്‍ വെറുപ്പ് തോന്നി.
പിന്നീട് വിജയന്‍ മാഷുള്‍പ്പെടെ വിസ്മരിക്കപ്പെട്ടു.
നയ വ്യതിചലനമല്ല അച്യുതാനന്ദന്റെ അധികാരക്കസേരയായി തിരുത്തല്‍ ശക്തിയുടെ ഏക ലക് ഷ്യം.
ഒരു പോരാട്ടത്തെപ്പോലും ഒരു അധികാര ദുര്‍മോഹി
വഴിമാറ്റുന്ന ദുരവസ്ഥ മറ്റെവിടെയുണ്ട്.
സന്യാസി വേഷമണിഞ്ഞ കള്ളനേക്കാള്‍ കാമ്യം വെറും കള്ളനാണ്. അവനെതിരെ നമുക്ക് മുന്‍ കരുതലെങ്കിലും എടുക്കാം.
അതുകോണ്ട് തന്നെയാണ് പിണറായി അച്യുതാനന്ദനേക്കാള്‍ അഭികാമ്യനാകുന്നതും.

Anonymous said...

“ പിണറായി അച്യുതാനന്ദനേക്കാള്‍ അഭികാമ്യനാകുന്നതും.... “ കരിമീനെ രാജഭക്തിമൂത്താൽ ഇതല്ല ഇതിന്നപ്പുറവും എഴുതും. എനിക്ക് പിണറായി എന്ന വ്യക്തിയോട് ഏതെങ്കിലും വിദ്വേഷമോ, അച്യുതാനന്ദൻ എന്ന മനുഷ്യനോട് ഏതെങ്കിലും അതിഭക്തിയോ ഇല്ല. പിന്നെ എന്തുകൊണ്ട് അച്യുതാന്ദനെ അനുകൂലിക്കുന്നു (രാഷ്ട്രീയ സദാചാരമുള്ള കാര്യങ്ങളിൽ) എന്ന് ചോദിച്ചാൽ അതിന് വ്യക്തമായ ഉത്തരം ഉണ്ട് ആ മനുഷ്യൻ കഴിഞ്ഞകാലങ്ങളിൽ എടുത്ത രാഷ്ട്രീയ നിലപാടുകൾ. എന്തുകൊണ്ട് പിണറായിയെ അനുകൂലിക്കുന്നില്ല എന്ന് ചോദിച്ചാൽ അതിനും വ്യക്തമായ ഉത്തരം ഉണ്ട്. ഒരു ഉത്തമ കമ്മ്യൂണിസ്റ്റ് കാരന് ചേരാത്തരീതിയിൽ അച്യ്താനന്ദൻ എടുത്ത നടപടികളെ, പ്രത്യക്ഷമായി അനുകൂലിക്കുകയും, പരോക്ഷമായി പാരപണിയുകയും ചെയ്യുന്നത്. തലസ്ഥാനത്തുനിന്നും പുറപ്പെട്ട “പുലികൾ “ മൂന്നറിലെത്തി അധികം കഴിയും മുൻപേ എലി ആയതെങ്ങനെ ? ജില്ലാഘടകം സമരവുമായി രംഗത്ത് എത്തിയത് സ്മ്സ്ഥാന പാർട്ടി നേതൃത്വത്തിന്റെ അറിവില്ലാതെ ആയിരുന്നോ ? ഇത് അച്ചടക്ക ലംഘനമായിരുന്നോ ? അഴിമതിക്കാരന് ( അഴിമതി എന്നാൽ പണം അടിച്ച് മാറ്റുന്നത് മാത്രമല്ല എന്ന് മനസ്സിലാക്കുക) കുടപിടിച്ചാൽ അയാളെ തിരുത്തുന്നതിന് പകരം പുതിയ പുതിയ അഴിമതിയുടെ മേച്ചിൽ പുറങ്ങൾ തേടാൻ സഹായിക്കുന്നതിന് തുല്ല്യമായിരിക്കും.

Anonymous said...

സുനിൽ കൃഷ്ണയും മറ്റും ഉയർത്തി കാട്ടിയ ഒരു പ്രശ്നം “ 1964ൽ പാർട്ടിയുടെ നാഷണൽ കൌൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോന്ന 32 പേരിൽ ഒരാളായിട്ടും സി.പ്.എം ന്റെ പ്.ബി. യിൽ എത്തിപ്പെടാൻ വി എസ്സ് നു നീണ്ട 21 വർഷം കാത്തിരിക്കേണ്ടി വന്നു എന്നാണ് “ ഇതിൽ വ്യക്തമാക്കാൻ സുനിൽ ശ്രമിക്കുന്നത്, വി.എസ്സ്. ന്റെ തൻപ്രമാണിത്വവും, വിഭാഗീയത പ്രവണതയും ആണ് എന്നാണ്. ഇവിടെ പ്രസക്തമായ ഒരു ചോദ്യം ഉയർന്നുവരുന്നത് 21 കഴിഞ്ഞപ്പോൾ V.S ന്റെ ഈ തമോഗുണം അവസാനിച്ചിരുന്നു എന്നാണോ ? അങ്ങനെ അല്ലെങ്കിൽ എന്തിന് V.S ന് കഴിഞ്ഞ 21 വർഷമായി എന്തിന്റെ പേരിൽ ഈ പട്ടം നിഷേധിച്ചു. അതുമല്ലങ്കിൽ പാർട്ടിയെ പിളർത്താൻ ആയിരുന്നോ V.S ന് P.B. അംഗത്വം നൽകിയത്.

Anonymous said...

1964 മുതൽ തുടർച്ചയായി അച്ചടക്കലംഘനം നടത്തിക്കൊണ്ടിരിക്കുന്ന ഒരു വ്യക്തിക്ക് ശ്രേഷ്ടമായ പാർട്ടി സ്ഥാനങ്ങൾ നൽകികൊണ്ട് C.P.M എന്ന രഷ്ട്രീയ പ്രസ്ഥാനത്തെ നശിപ്പിക്കുക ആയിരുന്നില്ലെ പാർട്ടിയിലെ സമുന്നത നേതാക്കൾ ചെയ്തത് ? കുട്ടനാട്ടിലെ നെല്പാടങ്ങളോട് ചോദിച്ച ആ കതിർമണി പോലും പറയും വേലിക്കകത്ത് അച്യുതാനന്ദൻ ആരാണെന്നും അദ്ദേഹത്തിന്റെ സ്വാർത്ഥതയുടെ മണം എന്താണെന്നും, സുനിൽ തന്റെ ലേഖനത്തിൽ പറയുന്നുണ്ട്, അച്യുതാനന്ദൻ എന്ന സഖാവ് എങ്ങനെ അദ്ധേഹത്തിന്റെ മനസ്സിൽ കുടിയേറി എന്ന്, അതിൽ നിന്നും V.S മാറിപ്പോയി എന്ന് വിചാരിക്കുന്നില്ല. ഇവിടെ പിണറായി ഭക്തന്മാർ (പാർട്ടി എന്നാൽ പിണറായി വിജയനും കുറച്ചജയരാജന്മാരും ആണെന്ന് ധരിച്ചിരിക്കുന്ന മൂഡന്മാർ) ഒരു പ്രസ്ഥാനത്തെ കൊലയ്ക്ക് കൊടുക്കാൻ വ്യക്തിപരമായ് അധിക്ഷേപങ്ങളും “തന്തായരുടെ” വകയിൽ ഒരു പി.എച്ച്.ഡി തട്ടിക്കൂട്ടി കേരളത്തിലെ തന്നെ ഏറ്റവും വലിയ വിദ്യാഭ്യാസ് അഴിമതിക്ക് നേതൃത്വം കൊടുത്ത നരാധമൻ എന്ന നിലയിലും പ്രകീർത്തിക്കുന്ന് കാണുമ്പോൾ ലജ്ജ തോന്നുന്നു എന്റെ പാർട്ടിക്കും ഒരു നാറിയ സംസ്കാരം ഉണ്ട് എന്ന സത്യം തിരിച്ചറിയുമ്പോൾ. V.S പുത്രൻ അങ്ങനെ ഒക്കെ ചെയ്തെങ്കിൽ അതിനെ പാർട്ടിയുടെ പതാക ഇട്ട് മൂടിയത് ഏറ്റവും വലിയതെറ്റ്, അതിനെ പ്രത്യക്ഷമായോ പരോക്ഷമായോ സപ്പോർട്ട് ചെയ്തെങ്കിൽ V.S കരുണാകരനെക്കാൾ വളരെ മുന്നിലായിരിക്കും അഴിമതിയിൽ സ്ഥാനം. അദ്ദേഹം അങ്ങനെ ചെയ്യും എന്ന് ഇവിടെ കോൺഗ്രസ്സ് കാരൻ പോലും വിശ്വസിക്കില്ല പിന്നെയല്ലെ പാർട്ടി അണികൾ

Anonymous said...

പൊതുജന മുന്നേറ്റം കണ്ട് പൊറുതിമുട്ടിയല്ലെ കഴിഞ്ഞതിരഞ്ഞെടുപ്പിൽ V.S നെ സ്ഥാനാർത്ഥി ആക്കിയത്, ജയിച്ച് വന്നപ്പോൾ ( വിജയന്റെ ആരാച്ചാരന്മാർ അവിടെ വോട്ട് മറിച്ചു എങ്കിലും സാധാരണ ജനം അദ്ദേഹത്തെ കൈവിട്ടില്ല) സ്വന്തം ആജ്ഞാനുവർത്തികളായ രാഷ്ട്രീയ നപുംസകങ്ങളെ ചുറ്റിനും നിർത്തി അദ്ദെഹത്തെ ആക്രമിച്ചു, ആഭ്യന്തര വകുപ്പ് എടുത്തുമാറ്റി നിരായുധനാക്കി, അദ്ദേഹം താത്പര്യം കാണിച്ച ആശയങ്ങളെ ജനങ്ങൾക്ക് മുന്നിൽ നാറ്റിക്കാൻ ആവുന്നത്ര ശ്രമിച്ചു, നിസഹകരിച്ചും, പാരപണിതും പരാജയപ്പെടുത്തി, ജനങ്ങളുടെ മുന്നിൽ നാണംകെടുത്തി.

Anonymous said...

കഴിഞ്ഞ വർഷം എന്നെ വളരെ അധികം ചിരിപ്പിച്ച ഒരു വാർത്ത പത്രത്തിൽ വന്നു. ആഭ്യന്തര മന്ത്രിയുടെ പുത്രൻ കേരളാ പോലീസിന് പിടികിട്ടാപുള്ളി, പിന്നെ അങ്ങനെ പല പിടികിട്ടാപുള്ളികളും പോലീസ് ഏമാന്മാരുടെ കൂടെ കറങ്ങി നടക്കുന്നു. കോൺഗ്രസ്സ് ഭരിക്കുമ്പോൾ സംഭവിക്കുന്ന ആ ധാർമ്മിക അധഃപതനം അതിന്റെ തനി ആവർത്തനം തന്നെ ഇതും, അധികാരം കൊണ്ട് അന്യായത്തെ മറികടക്കുന്ന മോശം കാഴ്ച്ച.

Anonymous said...

പാർട്ടിയിലെ ലനിനിസ്റ്റ് തത്വങ്ങളിൽ നിന്നും വ്യതിചലിച്ചതാണ് തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നിൽ എന്ന് പാർട്ടി സെക്രട്ടറി പറഞ്ഞു. ഭൂരിപക്ഷം എടുക്കുന്നതീരുമാനങ്ങൾ എപ്പോഴും ശരിയാകാറില്ലല്ലോ സഖാവെ അതിന്റെ ജീവിക്കുന്ന ഉദാഹരണമല്ലേ CPI(M) എന്ന രാഷ്ട്രീയ പാർട്ടി. ഈ തിരസ്കരിക്കൽ മറ്റൊരു പാർട്ടിയുടെ പിറവിക്ക് കാരണമാകാതിരിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു…..

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

അനോണിജീവി,

താങ്കൾ എന്നെ തെറ്റിദ്ധരിച്ചു.എന്നെപ്പോലെയുള്ളവരെ ഒരു കാലത്ത് ആവേശം കൊള്ളിച്ച ഒരു വീര കഥയിലെ നായകൻ പിൽ‌ക്കാലത്ത് എങ്ങനെ പിന്നോക്കം പോയി എന്നാണു ഞാൻ എന്റെ പോസ്റ്റിൽ പറയാൻ ശ്രമിച്ചത്.

Anonymous said...

“താങ്കൾ എന്നെ തെറ്റിദ്ധരിച്ചു.എന്നെപ്പോലെയുള്ളവരെ ഒരു കാലത്ത് ആവേശം കൊള്ളിച്ച ഒരു വീര കഥയിലെ നായകൻ പിൽ‌ക്കാലത്ത് എങ്ങനെ പിന്നോക്കം പോയി എന്നാണു ഞാൻ എന്റെ പോസ്റ്റിൽ പറയാൻ ശ്രമിച്ചത്. “

സുനിലെ, ലാൽ സലാം
സുനിൽ സംസാരിച്ച ഭാഷമലയാളം തന്നെ ആല്ലെ, ആ പോസ്റ്റിന്റെ ആകത്തുകയാണ് ഞാൻ ഇവിടെ കമന്റിൽ പറഞ്ഞത് “ഇതിൽ സുനിൽ വ്യക്തമാക്കാൻ ശ്രമിക്കുന്നത്, വി.എസ്സ്. ന്റെ തൻപ്രമാണിത്വവും, വിഭാഗീയത പ്രവണതയും ആണ് “ താങ്കളുടെ ലേഖനത്തെ രണ്ട് ഘട്ടങ്ങളായെ കാണാൻ കഴിയു, ഒന്നാം പാതിയിൽ, വി.എസ് എന്ന സഖാവിന്റെ ഇന്നലെ കളും ( സല്പ്രവർത്തി ഉള്ള കാലം) പിന്നെ അയാളുടെ ഇന്നുകൾ അല്ലെങ്കിൽ അധികാര കൊതിമൂത്ത ഒരു കേവല മനുഷ്യൻ, ആയാളിലെ ആദർശങ്ങൾ ( അങ്ങനെ ഒന്നുണ്ടായിരുന്നോ?) ചോർന്നുപോയിട്ട് അധികാരം കയ്യടക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമുള്ള മനുഷ്യനായി പരിണമിച്ച് വീ.എസ്. എം.എം.ലോറൻസിനേയും, ഈ ബാലനന്ദനേയും, സഖാവ് കണ്ണനേയും ഒക്കെ വെട്ടി നിരത്തിയ എകാതിപതി. അവസാനം പാർട്ടി പിടിച്ചടക്കി വേലിക്കകത്തേയ്ക്ക് കൊണ്ടുപോകാം എന്നു കരുതിയ “ മണ്ടൻ” നേതാവ്. ഇത്രയുമാണ് ഞാൻ ആലേഖനത്തിൽ നിന്നും മനസ്സിലാക്കിയത്, രണ്ടാമത് വായിച്ചപ്പോഴും അതിൽ ഒരു പാർട്ടി ഭക്തി കണ്ടില്ല അതിൽ നിഴലിച്ചത് ബിംബാരാധനയുടെ മൂർത്ത ഭാവമായിരുന്നു.

Anonymous said...

കരിമീന്റെ കമ്മ്യൂണിസ്റ്റ് കൃഷിക്ക് അല്പം വളം ആകട്ടെ എന്ന് കരുതിയാണ്, സുനിലിന്റെ പോസ്റ്റിന്റെ ഇവിടെ വിശകലനം ചെയ്യാം “എന്റെ രീതിയിൽ” എന്നുകരുതുന്നത്.
താങ്കളുടെ ലേഖനത്തിന്റെ ഒന്നാം പാതി വിടുന്നു, അത് ഏറക്കുറേ എല്ലാവർക്കും അറിയാവുന്ന സംഭവങ്ങൾ ആണ് അതിൽ സത്യവിരുദ്ധമായി ഒന്നും കാണുന്നില്ല.

Anonymous said...

1 അന്നു യുദ്ധത്തിലുണ്ടായിരുന്ന പട്ടാളക്കാർക്ക് രക്തദാനം എന്ന ആശയവുമായി താങ്കൾ ജയിലിനുള്ളിൽ പ്രവർത്തിച്ചെന്ന് മനസ്സിലാകുന്നത്.
സുനിലെ സത്യം പറഞ്ഞാൽ എനിക്ക് ഇതെകുറിച്ച് അത്ര അറിവില്ല, ഈ കാര്യത്തിൽ താങ്കളുടെ ക്ലാരിഫിക്കേഷൻ ആവശ്യമാണ് ഏത് പട്ടാളക്കാർക്ക് എന്നുകൂടെ വ്യക്തമാക്കുക (പ്രതീകാത്മകം എന്ന പരിപാടി നമ്മുടെ പാർട്ടിക്ക് ഉള്ളതുകൊണ്ടാണ്) പിന്നീട് ഇതെകുറിച്ച് സംസാരിക്കാൻ എന്തെങ്കിലും ഉണ്ടെങ്കിൽ ആവാം
ഇതായിരിക്കും ആദ്യത്തെ അച്ചടക്ക ലംഘനം ???

Anonymous said...

2. പിന്നിടിങ്ങോട്ടുള്ള ഓരോ പ്രധാന സംഭവങ്ങളിലും താങ്കൾ എന്തു നിലപാടാണു എടുത്തത്?(ചോദ്യം വി.എസ്സിനോട്)
എന്തൊക്കെ ആയിരുന്നു പിന്നിടുള്ള ആ നിലപാടുകൾ ? പാർട്ടിക്ക് ( പാർട്ടി എന്നാൽ വ്യക്തിയല്ല) അല്ലെങ്കിൽ പാർട്ടിയുടെ നിലപാടുകൾക്ക് വിരുദ്ധമായി വി.എസ്. നിലകൊണ്ടപ്പോൾ എന്തുകൊണ്ട് അദ്ദേഹത്തെ പാർട്ടിക്ക് അടക്കി നിർത്താൻ കഴിഞ്ഞില്ല. അതിനർത്ഥം വി.എസ് എടുത്ത നിലപാടുകൾ തള്ളപ്പെടേണ്ടവ അല്ല എന്നല്ലെ അല്ലെങ്കിൽ അത്തരം ഒരു സന്ദേശമല്ലെ നൽകുന്നത്. പാർട്ടി വളർന്നപ്പോൾ ആശയങ്ങളും വളർന്നു പലപ്പോഴും അത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ചേരാത്ത വിധത്തിൽ ആയിരുന്നു എന്നതാണ് യാഥാർത്ഥ്യം.

Anonymous said...

3. 1991 ലെ തെരഞ്ഞെടുപ്പിൽ താങ്കൾ ജയിച്ചെങ്കിലും പാർട്ടി തോറ്റു.1992ൽ പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ താങ്കൾക്ക് പകരം നായനാർ സെക്രട്ടറി ആയി.
ഇതിൽ അത്ഭുതത്തിന് വകയില്ലെ, വീ.എസ്. ഇടത്തോട്ട് നടന്ന ആൾ ആണ് അതാണ് അയാൾ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥാനാവുന്നതും, അതുകൊണ്ടാണ് താങ്കളുടെ മിടുക്കരായ നേതാക്കന്മാർക്ക് അനഭിമതനായതും ഇത്തരം “ഹൈ ലെവെൽ” മത്സരങ്ങളിൽ തോൽക്കുന്നതും, പി.ബി. യിലെ അംഗത്വം പോലെ ഒരു ഔദാര്യമായിരുന്നു പാർട്ടി സെക്രട്ടറി സ്ഥാനവും ( ഇങ്ങനെ പറയാൻ കാരണം അഹന്തയും സ്വാർത്ഥതയും, ദുരാഗ്രഹവും ഒന്നും അദ്ദേഹത്തെ വിട്ടുപോയിരുന്നില്ലല്ലോ).

Anonymous said...

4. 1996ൽ നടന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ നായനാർ മത്സരിയ്ക്കാതിരിയ്ക്കുകയും താങ്കൾ മൽസരിക്കുകയും ചെയ്തു.അന്നു സി.പി.എമ്മിന്റെ ശക്തി കേന്ദ്രമായ മാരാരിക്കുളത്ത് അത്രയൊന്നും അറിയപ്പെടാത്ത ഒരു കോൺഗ്രസുകാരനോട് സഖാവ് പരാജയപ്പെട്ടു..

താങ്കളുടെ വരികളിൽ തന്നെ വ്യക്തമല്ലെ, പരാജയപ്പെടുകയായിരുന്നോ, പരാജയപ്പെടുത്തുക ആയിരുന്നോ എന്നത്. അല്ലെങ്കിൽ ഏതെങ്കിലും മാരാരികുളത്ത് കാരൻ പറയട്ടെ..

Anonymous said...

5. സ്വാഭാവികമായും മലബാറിൽ നിന്നുള്ള നായനാർ തെരഞ്ഞെടുക്കപ്പെട്ടു…

വി.എസ്. അനുകൂലിച്ചാലും പ്രതികൂലിച്ചാലും, സുശീലാ ഗോപാലൻ മുഖ്യമന്ത്രി ആകില്ലായിരുന്നു, അതിന് കാരണം താങ്കൾ മുകളിൽ പറഞ്ഞ ആ സ്വാവികതതെന്നെ, ആന്നുമുതൽ ഇന്നോളം ആ സ്വാഭവികത പാർട്ടിയെ പിടിച്ചുലയ്ക്കുന്നുണ്ട് അതിന്റെ ഒരു തുടർച്ചയാണ് ജയ വിജയ ആട്ടക്കഥയും

Anonymous said...

6. അതിനുശേഷം താങ്കൾ പാർട്ടിയിൽ നടത്തിയ ഓരോ പരിപാടികളും ഒരു പോളിറ്റ് ബ്യൂറോ അംഗത്തിനു ചേർന്നതായിരുന്നുവോ?മാരാരിക്കുളത്ത് താങ്കൾ തോറ്റത് കാലുവാരൽ മൂലമാണോ? 1996 നു മുൻ‌പും അതിനു ശേഷവും അവിടെ നടന്ന തെരഞ്ഞെടുപ്പുകളിൽ സി.പി എം നല്ല ഭൂ‍രിപക്ഷത്തോടെ വിജയിച്ചല്ലോ.അപ്പോൾ കാലുവാരൽ മൂലം മാത്രമല്ല താങ്കൾ തോൽ‌പ്പിക്കപ്പെട്ടത് എന്ന് ഉറപ്പാണ്.

ഇതിന് 4 മത്തെ ഉത്തരം തന്നെ മറുപടി

Anonymous said...

7. പാലക്കാട് സമ്മേളനം കഴിഞ്ഞ് ദു:ഖിതനായി……

ഈ പാരയാണ് ശരിക്കും വില്ലൻ, ഇവിടെ സംഹാര രുദ്രനും, സ്വാർത്ഥനും, കുടിലബുദ്ധിക്കാരനും, അധികാര ദുർമോഹിയുമായ ഒരു വിഗ്രഹമൂർത്തിയായാണ് വി.എസ് നെ താങ്കൾ വർച്ചുകാട്ടുന്നത്, ഇത്രയും ദുഷിപ്പുകൾ ഉള്ള ഒരാൾ ഒരുകാലത്തും ഒരു കമ്മ്യൂണിസ്റ്റാവാൻ അർഹതയുള്ള ആളല്ല . പിന്നെ എന്തുകൊണ്ട് പാർട്ടി ഈ മനുഷ്യനെ തുടരാൻ അനുവധിച്ചു, തുടർച്ചയായി അച്ചടക്ക ലംഘനം നടത്തുകയും, സഹപ്രവർത്തകരെ മാനസികമായി ആക്രമിച്ച് തളർത്തുകയും ചെയ്യുന്ന ഒരു നേതാവിനെ എന്തിന് വച്ചു പൊറുപ്പിച്ചു. എന്തിന് വി.എസ്. എന്ന മനുഷ്യനെ ഒരു വിഗ്രഹമായി വളരാൻ അനുവധിച്ചു. ത്രിപുരയിലെ നൃപൻ ചക്രവർത്തിയും, കെ.പി.അർ ഗോപാലനും, എം.വി. ആർ., കെ.അർ.ഗൌരിഅമ്മ അങ്ങനെ പുറത്താക്കപ്പെട്ടവരുടെ ഒരു നിര തന്നെ ഉണ്ടല്ലോ നമ്മുടെ പാർട്ടിക്ക്….

Anonymous said...

അവസാനത്തെ വാചകമാണ് എനിക്ക് ബോധിച്ചത് “ഈ പാർട്ടിയ്ക്കു താങ്കളെ വേണം.താങ്കൾക്ക് ഈ പാർട്ടിയും വേണം“ അത്യാധുനികത്തിലോ, ആധുനികത്തിലോ ചരമഗീതം എഴുതാൻ കഴിവുള്ള “സാഹിത്യകാരന്മാർ” സ്തുതിപാഠക വൃന്ദത്തിലുള്ളതിനാൽ അതിനും പാർട്ടിക്ക് ബുദ്ധിമുട്ടുണ്ടാകില്ല ലാൽ സലാം..

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

പ്രിയ അനോണി ജീവി,

ഞാൻ എന്റെ ബ്ലോഗിൽ എഴുതിയ ഒരു പോസ്റ്റിനു മറ്റൊരാളുടെ ബ്ലോഗിൽ മറുപടി പറയേണ്ട കാര്യമില്ലാത്തതിനാൽ അതിനു മുതിരുന്നില്ല.ഇവിടെ താങ്കൾ ചെയ്യേണ്ടത് “കരിമീൻ” ഇട്ട പോസ്റ്റുമായി സംവദിയ്ക്കുകയാണ്.നന്ദി..ആശംസകൾ..!

Anonymous said...

സുനിലെ, എന്തുകൊണ്ട് എന്ന് ഞാന്‍ പറഞ്ഞിരുന്നു
"കരിമീന്റെ കമ്മ്യൂണിസ്റ്റ് കൃഷിക്ക് അല്പം വളം ആകട്ടെ എന്ന് കരുതിയാണ്, സുനിലിന്റെ പോസ്റ്റിന്റെ ഇവിടെ വിശകലനം ചെയ്യാം “എന്റെ രീതിയിൽ” എന്നുകരുതുന്നത്."
മറുപടി ഇടുകയോ ഇടാതിരിക്കുകയോ അത് താങ്കളുടെ ഇഷ്ടം. ലോകം ഒരു ഗ്രാമമായി തീര്‍ന്ന ഈ കാലത്ത് ഇത്തരം ഒരു പ്രസ്താവന വേണോ....

karimeen/കരിമീന്‍ said...

എന്റെ കൃഷിയിടത്തില്‍ കൊയ്യുകയും കളപറിക്കുകയും ചെയ്തതിന് നന്ദി അനോനി.

ഞാന്‍ ഒരു അച്യുതാനന്ദഭക്തനല്ല എന്ന് താങ്കള്‍ പറഞ്ഞത് നൂറു ശതമാനം ശരിയാണ് എന്ന് ഇപ്പോള്‍ മനസ്സിലായി.

അനോനി അച്യുതാനന്ദഭക്തനല്ല മറിച്ച് അച്യുതാനന്ദന്‍ തന്നെയാണ്.
ഇരുമെയ്യാണങ്കിലും നമ്മളൊറ്റക്കരളല്ലെ നീയെന്റെ ജീവനല്ലേ..........

Anonymous said...

അയ്യോ അയ്യോ......., എനിക്ക് വയ്യെന്റെ കരിമീനെ, നമ്മ വെറും സാദ, ഇയ്യ് ഞമ്മളെ ഒരു സായ്‌വ് ആക്കല്ലെ Verutheoru Sayv

മരത്തലയന്‍ said...

കരിമീനേ

ഇങ്ങനെ പത്തിരുപത്തഞ്ച് കഷണങ്ങളായി കമന്റെഴുതുന്ന ഒരൊറ്റ ആളേ ബൂലോകത്തിലുള്ളൂ..ആരാണെന്ന് എന്നിക്ക് മനസ്സിലായി

:)

Anonymous said...

ആരാ പറഞ്ഞെ ഇത് മരത്തല ആണെന്ന്, നല്ല ഒന്നാം തരം തല അല്ല്യോ..... ഇളയതെ,
ചുമ്മാ തമാശിച്ചതാ പുത്തിക്കാര.... :) "ചുരുങ്ങിയ " വാക്കുകളില് അളന്നതിന് , കരിമീന് ഒരു "താങ്ക്സ്" പിന്നെ മരത്തലയനും,