അപ്പൂപ്പാ............അപ്പൂപ്പാ.................കെ.കരുണാകരന്‍ എന്നൊരാള്‍ കേരളം ഭരിച്ചിരുന്നോ?
അതെ മോനെ..................
അയാളെന്താ അപ്പൂപ്പാ നമുക്കുവേണ്ടി ചെയ്തേ........................
മോനെ നിന്റെഅപ്പന്‍ വന്നിറങ്ങുന്ന എയര്‍പോര്‍ട്ട്, ഗോശ്രീ പാലം ഇതൊക്കെ അദ്ദേഹം തന്നതാ.................
തന്നെയോ..................അപ്പോ അപ്പൂപ്പാ.................നായനാര്‍ എന്നൊരാള്‍ കേരളം ഭരിച്ചില്ലേ..................അദ്ദേഹം എന്താ നമുക്ക് ചെയ്തേ.............................
മോനേ................നിന്റമ്മ പണിയെടുക്കുന്ന ടെക്നോപാര്‍ക്കില്ലേ അത് ആ അപ്പൂപ്പന്‍ തന്നതാ.....................
അപ്പൂപ്പാ..............അപ്പൂപ്പാ..................അച്യുതാനന്ദന്‍ എന്നൊരു മാമന്‍ കേരളം ഭരിച്ചില്ലേ..............ആ മാമന്‍ എന്താ നമുക്ക് ചെയ്തു തന്നേ...................
അതിപ്പോ.................................മോന്‍ വേറേ ജോലിനോക്ക്............അപ്പൂപ്പന് തീരെ സമയമില്ല................
പറ..............അപ്പൂപ്പാ.................ആ മാമന്‍ എന്താ നമുക്ക് ചെയ്തു തന്നേ.........................
മോനേ.....................അവിടെ ഒരു തടിയന്‍ നില്‍കുന്നതുകണ്ടോ....................അതാണ് കെ.എം.ഷാജഹാന്‍. മോനെ.................അവിടെ ഒരു മെലിഞ്ഞവന്‍ നില്‍ക്കുന്നത് കണ്ടോ.........................അതാണ് സി.ആര്‍.നീലകണ്ഠന്‍. ഇവയാണ് അച്യുതാനന്ദന്റെ സംഭാവന.
അല്ല...............അപ്പൂപ്പാ....................ഇവരെക്കൊണ്ട് കേരളത്തിന് എന്താ പ്രയോജനം.?
അത് അവരോട് ചോദിക്ക്.................അല്ലെങ്കില്‍ പത്രക്കാരോട് ചോദിക്ക്...................ഏതായാലും അഞ്ച് കൊല്ലത്തെ അദ്ദേഹത്തിന്റെ ഭരണത്തിന്റെ സംഭാവന ഇതു മാത്രം.
Tuesday, December 28, 2010
Tuesday, December 21, 2010
ചിത്തരോഗാശുപത്രിയിലെ ദിനങ്ങള്‍ -ഒന്നാം വാര്‍ഷികം
ഭ്രാന്ത് ഒരു കുളിരാണ്. അത് ഒരു ഹൂങ്കാരമാണ്. സിരാപടലങ്ങളുടെ കമ്പനമാണ്. ഒറ്റക്കിരിക്കുമ്പോഴും ആള്‍ക്കൂട്ടത്തിന് നടുവിലാണത്. അത് നിറങ്ങളുടേയും വേദനകളുടേയും കുഴാമറിച്ചിലാണ്. വീര്‍പ്പുമുട്ടലുകളുടെ വീര്‍പ്പുമുട്ടലാണത്.
വൃശ്ചികമാസത്തിലെ ഒരു തണുത്ത രാത്രിയിലാണ് എനിക്ക് ഭ്രാന്ത് വന്നത്. ആദ്യം അതൊരു കുളിരായിരുന്നു. കരിമ്പടത്തിനുള്ളിലേക്ക് നൂണിറങ്ങിയിട്ടും വിറക്കുന്നൊരവസ്ഥ. ഒപ്പം ഒരു വീര്‍പ്പുമുട്ടലും. ഉണര്‍ന്നെണീറ്റ് ലൈറ്റിട്ടു. ഫ്ലാസ്കില്‍ നിന്ന് രണ്ടോ മൂന്നോ കവിള്‍ വെള്ളം കുടിച്ചു. വായ നിറഞ്ഞ് അത് കവിളുകളിലൂടെ ഒലിച്ചിറങ്ങി. തണുത്തുവിറക്കുമ്പോഴും ശരീരത്തില്‍ വിയര്‍പ്പുതുള്ളികള്‍. വല്ലാത്തൊരു പേടി, എന്തോ സംഭവിക്കാന്‍ പോകുന്നു. ഒരു അരക്ഷിത ബോധം.
അകത്തെ മുറിയില്‍ മെറ്റലോറിന്റേയും സോര്‍ബിട്രേറ്റിന്റേയും നിറവില്‍ അച്ഛന്‍ തളര്‍ന്ന് കിടന്നുറങ്ങുന്നു. ഇരുട്ടിന്റെ കരിമ്പടത്തിലൂടെ കയ്യിട്ട് അച്ഛനെ കുലുക്കി വിളിച്ചു.
“അച്ഛാ......അച്ഛാ......................”
ഒരു നിമിഷത്തെ താളം തെറ്റിയ ഹൃദയവുമായി അച്ഛന്‍ ഉണര്‍ന്നു.
“എന്താ..........?.....”
“എനിക്ക് കുളിരണു...................വല്ലാതെ...................”
മുപ്പത്തിഅഞ്ചുവയസ്സുകാരന്‍ മകന്റെ അസമയത്തെ അനാവശ്യത്തിനു മുന്നില്‍ വൃദ്ധപിതാവ് ഉടുമുണ്ട് കുടഞ്ഞുടുത്തു.
“ എന്താ...............എന്താ.......................” ഓടാമ്പലിന്റെ ഒച്ചക്കൊപ്പം ധന്യന്തരം കുഴമ്പില്‍ ചാലിച്ച അമ്മയുടെ ശബ്ദം.
“ അവന് കുളിരണൂത്രെ.................വല്ലാണ്ടെ..............എന്നെ വിളിച്ചുണര്‍ത്തി.............”
“എന്താ................എന്തുപറ്റി മോനെ...................................” കൈകളില്‍ മെല്ലെ പിടിച്ച് അമ്മ ചോദിച്ചു.
ചോദ്യങ്ങള്‍ ഉത്തരങ്ങളെ അന്വേഷിച്ച് ഇരുട്ടിലേക്കിറങ്ങി നടന്നു.
തലക്കു ചുറ്റും ചൂളം വിളിക്കുന്ന എന്തോ ഒന്നിനെ ഇരുകൈകളാല്‍ തടുത്ത് ഞാന്‍ തറയില്‍ കുത്തിയിരുന്നു.
ബോധാബോധങ്ങളുടെ നേര്‍ത്ത നൂലിഴ എവിടെയോ പൊട്ടി.
ഇരുട്ടിന്റെ ആഴങ്ങളിലേക്ക് നൂണിറങ്ങിക്കറങ്ങി ബോധം യാത്രയായി.
*****************************************
വെളിച്ചത്തിലേക്ക് പുനരാനയിക്കപ്പെട്ടപ്പോള്‍ പിറ്റേന്ന് രാവിലെ 11 മണിയായിരുന്നു. വെളുത്ത അമ്പാസിഡര്‍ കാറിന്റെ പിന്‍സീറ്റില്‍ അച്ഛനും അളിയനും നടുവില്‍ ഒരു തടവുപുള്ളിയായി സഞ്ചരിക്കുകയായിരുന്നു ഞാനപ്പോള്‍.
തിരുവനന്തപുരത്തെ പ്രശസ്തമായ ഒരു സ്വകാര്യ ആശുപത്രി.പ്രസവത്തിന് പേരു കേട്ട ആ ആശുപത്രിയില്‍ ഏഴാം നില ഞങ്ങള്‍ക്കായി നീക്കിവച്ചിരിക്കുന്നു. ഇരുമ്പുചങ്ങല പുട്ടിയ വാതില്‍ ഏഴാം നിലയില്‍ നിന്നും മറ്റുള്ളവരെ കാത്തു രക്ഷിക്കുന്നു. ആറുനിലകളിലും പിറവിയുടെ ചേതനകളാണ്. മറ്റേതോ ലോകത്തുനിന്ന് ഭൂമിയിലേക്കിറങ്ങിവരുന്നവര്‍. ഏഴാം നിലയില്‍ ഞങ്ങള്‍ ഭ്രാന്തന്മാര്‍. മറ്റേതോ ലോകത്തിലേക്ക് തിരികെ മടങ്ങുന്നവര്‍.
ഉണ്ടക്കണ്ണും കഷണ്ടിയും വേണ്ടതിലധികം കീറിയ വായും ഉള്ള ആ ഡോക്റ്റര്‍ വെള്ളാപ്പള്ളി നടേശനെ ഓര്‍മ്മിപ്പിച്ചു.
.................................................
ഞരമ്പുകളിലേക്ക് മരുന്നു സൂചി തുളച്ചുകയറുമ്പോള്‍ അസഹ്യമായ വേദന........പിന്നെ ഇരുട്ടിന്റെ ആഴങ്ങളിലേക്ക്..................അത് ഒരു പത്തുനില കെട്ടിടത്തില്‍ നിന്നും താഴേക്ക് വലിച്ചെറിയപ്പെടുന്ന ഒരവസ്ഥയാണ്. ഇരുളിലേക്ക് പാഞ്ഞുപോകുമ്പോള്‍ എവിടെയോ പൂത്തിരികള്‍ മിനിമറയുന്നത് കാണാം.
ബോധം വീണുകിട്ടുന്ന അപൂര്‍വ്വനിമിഷങ്ങളില്‍ ഞാന്‍ ഏങ്ങിയേങ്ങിക്കരഞ്ഞു. കരച്ചില്‍ പിറുപിറുക്കലായി........... അട്ടഹാസമായി............ആക്രോശമായി...........
കിടക്കക്കെതിര്‍വശം ചുമരുംചാരി തോര്‍ത്തുമുണ്ടാല്‍ കണ്ണീരൊപ്പിയിരിക്കുന്ന അച്ഛന്‍ മാത്രം.
ബോധാബോധങ്ങളുടെ ഏറ്റുമുട്ടലിനിടയില്‍ ഒരു ദിനം അവന്‍ ഉള്ളിലിരുന്ന് ചോദിച്ചു.
“നിനക്കിവിടെ നിന്ന് രക്ഷപ്പെടണോ................”
“ വേണം................വേണം....................” ഞാനുറക്കെ വിലപിച്ചു.
“ഏങ്കില്‍ ആ വൃദ്ധന്റെ കഴുത്ത് ഞെരിക്ക്............എന്നിട്ട് കതകിന്റെ കുറ്റിയെടുത്ത് പുറത്തേക്കിറങ്ങ്....”
ഭ്രാന്ത് ഞരമ്പുകളിലേക്ക് ഇരച്ചു കയറി. അഞ്ചോളം ദിനങ്ങളായി തുളച്ചുകയറിയ സൂചികള്‍ ശരീരത്തില്‍ അരിപ്പ തീര്‍ത്തിരിക്കുന്നു. തൂങ്ങിയാടുന്ന കണ്‍പോളകളെ വലിച്ചുയര്‍ത്തി പിതാവിന് നേരെ നടക്കുമ്പോള്‍ എന്റെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു.
അതവളാണ്, എന്റെ ഭാര്യ............ബര്‍ദുബായിയിലെ കുടുസ്സുമുറിയില്‍ അവളേയും മകളെയും തനിച്ചാക്കിയാണ് ഞാന്‍ നാട്ടിലെത്തിയത്. ശബരിമല ശാസ്താവിനെ തൊഴുതത്. ഭ്രാന്തനായത്.
“ എന്തു പറ്റി കുട്ടാ നിനക്ക്.............” കാതങ്ങള്‍ക്ക് അകലെനിന്ന് ഒരു തണുത്ത കാറ്റ് പോലെ, നനുത്ത മഴ പോലെ അവള്‍ എന്നിലേക്ക് പെയ്തിറങ്ങി.
“ എനിക്ക് എനിക്ക്...............................എനിക്ക് വയ്യെന്റമോളേ................” കണ്ണീര്‍ച്ചാലുകള്‍ ഭ്രാന്തമായി കുത്തിയൊലിക്കുകയായിരുന്നു. ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു.
“ കരയല്ലെ കുട്ടാ....................എല്ലാം നേരെയാകും..............ഞാനും മോളുമില്ലേടാ നിനക്ക്..............കരയല്ലെടാ...........കരയല്ലേ......................” അവള്‍ കരയാന്‍ തുടങ്ങി
അലറിപ്പാഞ്ഞ ഞരമ്പുകളെല്ലാം നിശ്ചലമായ മാതിരി. ഒരു നിമിഷനേരത്തേക്ക് ബോധത്തിന്റെ മാത്രമായ ലോകത്തേക്ക്.
ഞാന്‍ അവളോട് പറഞ്ഞു “ എനിക്ക് ഇവിടെ പറ്റില്ല മോളേ..............മയക്കുമരുന്ന് കുത്തിവച്ച് കുത്തിവച്ച് ഇവര്‍ എന്നെ കൊല്ലും............എനിക്കിവിടെ വേണ്ടാ................”
“ വേണ്ട........എന്റെ മോന്‍ അവിടെ കിടക്കണ്ടാ..............മാറ്...മോനിഷ്ടമുള്ള എവിടേക്കെങ്കിലും മാറ്........”
.......................................................
അവള്‍ വിളിച്ചതിന്റെ പിറ്റേന്ന് ഞങ്ങള്‍ അവിടെ നിന്ന് പാടിയിറങ്ങി. നടന്ന് പടികയറി ഏഴാം നിലയിലേക്ക് പോയ ഞാന്‍ ചക്രക്കസേരയില്‍ ഒടിഞ്ഞു മടങ്ങി നാക്ക് പുറത്തേക്കിട്ട് ലിഫ്റ്റില്‍ പറന്നിറങ്ങി.
................................................
അടുത്തത് പേരൂര്‍ക്കടയിലുള്ള ഒരു മാനസികരോഗവിദഗ്ദ്ധന്റെ വീടായിരുന്നു. എന്നെ പുറത്തിരുത്തി അച്ഛന്‍ അകത്തേക്കു പോയി.
ഓരോ ഭ്രാന്തനും അറിയപ്പെടാത്ത എഴുത്തുകാരന്റെ പുസ്തകമാണ്. അവന് മുഖവുരകള്‍ ആവശ്യമാണ്. അവതാരികകളും.
അത് സ്വാത്തിക സ്വഭാവമുള്ള വൃദ്ധനായ ഒരു ഡോക്ടറായിരുന്നു. പരിശോധനാമുറിയില്‍ ഓടി നടന്ന എന്നെ വാത്സല്യത്തിന്ടെയും കൌതുകത്തിന്റ്റേയും നിറമുള്ള കണ്ണുകളാല്‍ അദ്ദേഹം സ്വന്തം ക്ലിനിക്കിലേക്ക് പറഞ്ഞയച്ചു.
അതൊരു പഴയ വീടാണ് . മുറ്റത്ത് നിറയെ ചാമ്പമരങ്ങള്‍ പൂത്തുനില്‍ക്കുന്നു. ഇടിഞ്ഞ് പൊളിഞ്ഞ ചുമരുകള്‍. അട്ടഹാസങ്ങളും ഞരക്കങ്ങളും തളം കെട്ടിനില്‍ക്കുന്ന മുറികള്‍ . വരാന്തയില്‍ ഭ്രാന്തന്മാര്‍ കൂട്ടം കൂടി നില്‍ക്കുന്നു. ടി.വീ. കാണുന്നു. കൊത്തന്‍ കല്ല് കളിക്കുന്നു.
“ എനിക്ക് വയ്യേ................എനിക്കീ ഭ്രാന്തന്മാരോടൊപ്പം കീടക്കാന്‍ വയ്യേ.............” ഞാന്‍ നിലവിളിച്ചു.
ഭ്രാന്തന്മാര്‍! അവര്‍ എന്നെ നോക്കി ചിരിച്ചു.
അവര്‍ ഭ്രാന്ത് മാറിയവരാണ്. പുതുലോകത്തേക്ക് തിരിച്ചുവന്നവരാണ്.
ഉന്മാദത്തിന്റെ പാരമ്യത്തില്‍ ഞാന്‍ അലറിവിളിച്ചു. “ എന്നെ രക്ഷിക്കണേ.........................”
രണ്ട് തടിമാടന്മാര്‍ എന്നെ തൂക്കിയെടുത്ത് കിട്ക്കയിലേക്ക് കൊണ്ടുപോയി. അരക്കെട്ടിലേക്ക് സൂചി ആഴ്ന്നിറങ്ങി. ഇരുട്ടിലേക്ക് ഞാനും.
ഇരുളിന്റെ ഏതോ ഒരു നാഴികയില്‍ അവള്‍ എന്നെ വീണ്ടും വിളിച്ചു.
ദിനംതോറുമുള്ള അവളുടെ വിളികളാണ് എന്നെ നിലനിര്‍ത്തുന്നത്. എന്റെ ബോധാബോധങ്ങളുടെ നേര്‍ത്തനൂലിഴ അവളുടെ ശബ്ദം മാത്രമാണ്. അതില്‍ ഞാന്‍ ഭൂമിയിലേക്ക് തിരിച്ചു വരും. എന്റെ മകളുണ്ട് അവളോടൊപ്പം, കാതങ്ങള്‍ക്കപ്പുറം
എന്നെ ജീവിപ്പിക്കുന്നത് ആ ഓര്‍മ്മകളാണ്. ആ സാമീപ്യമാണ്.
“ മോളേ............എനിക്ക് വയ്യ............ചുറ്റും ഭ്രാന്തന്മാരാണ് മോളേ...........എനിക്കിവിടെ വയ്യാ..............”
ഞാന്‍ ഫോണിലൂടെ അലറിക്കരഞ്ഞു.
അവളും തേങ്ങി ,” ഒന്നു രണ്ടു ദിവസത്തേക്കല്ലേ കുട്ടാ..............ഒന്ന് ക്ഷമിക്ക്........എന്നെയോര്‍ത്ത്.........ദൈവത്തെ ഓര്‍ത്ത്.......................നമ്മുടെ മകളെ ഓര്‍ത്ത്.........”
ഓര്‍മ്മകള്‍ പുകച്ചുരുളുകളായി തിരികെയെത്തി. നിന്നെ, മകളെ അല്ലാതെ ഞാനാരെ ഓര്‍ക്കാന്‍. ഞാന്‍ ആര്‍ക്കു വേണ്ടി ജീവിക്കാന്‍...................., നിനക്കുവേണ്ടി...........നമ്മുടെ മകള്‍ക്കു വേണ്ടി.............ഞാന്‍ ഈ ചങ്ങലയില്‍ വീണ്ടും..................
അവള്‍ക്ക് വല്ലാത്തൊരു ശക്തിയുണ്ട്. എനിക്കങ്ങ്നെ തോന്നി. എന്റെ ബോധമണ്ഡലം കയറു പൊട്ടിക്കുന്ന നിമിഷങ്ങളില്‍ ഏഴു കടലുകള്‍ക്കപ്പുറത്ത് അവളത് കാണും. ആ വിളിയില്‍ , സ്നേഹത്തില്‍, ആ ഉപദേശങ്ങളില്‍ ഞാന്‍ അടങ്ങി, ഞാന്‍ മടങ്ങി, ഈ ലോകത്തേക്ക്...........................
...................................................
ചികിത്സ പിന്നെയും നീണ്ടു. വീണ്ടും ആശുപത്രി മാറി. ശാസ്തമങലത്ത് ഒരു ഗുരുവിന്റെ പേരിലുള്ള ആശുപത്രിയിലായിരുന്നു അവസാനം.
ഒടുവില്‍ .................................
പതിമൂന്ന് ദിനങ്ങളുടെ ഉന്മാദത്തിന്റെ ലോകത്ത് നിന്ന് ഞാന്‍ താഴെയെത്തി. ഒരു മനുഷ്യനായി.........വികാരവും വിവേകവും ഉള്ള ഒരു സാദാ ജീവിയായി. വീടിന്റെ ഉമ്മറപ്പടിയില്‍ എന്നെ കെട്ടിപ്പിടിച്ച് അമ്മ പൊട്ടിക്കരഞ്ഞു.
“ പോട്ടെ അമ്മേ...............എല്ലാം പോട്ടെ.................” ഞാനും കരഞ്ഞു.
തിരികെ മടങ്ങണം. അവധി കഴിയാറായി. ഒരു ദിനം വൈകിയാല്‍ പുറത്താണ്. കേരളമല്ല ദുബായി.
അവള്‍ വിളിച്ചില്ല ഇതുവരെ.....ഈശ്വരന്മാരേ...............എന്നെ രക്ഷിച്ചത് അവളാണ്. അവളുടെ വാക്കുകള്‍, സ്നേഹം, സ്വാന്തനം...അതിലാണ് എനിക്ക് ജീവിതം തിരിച്ചു കിട്ടിയത്. ഒന്നു കണ്ടിരുന്നെങ്കില്‍ ഒന്നു കെട്ടിപ്പിടിച്ചിരുന്നെങ്കില്‍...................
ഫോണില്‍ ഞാനവളെ വിളിച്ചു. വീണ്ടും വീണ്ടും..........ബല്ലടിക്കുന്നുണ്ട്. എടുക്കുന്നില്ല. അവള്‍ ജോലിസ്ഥലത്താണ്. സമയത്തെക്കുറിച്ചു പോലും എനിക്കൊരു ബോധവുമില്ല. രാത്രി എട്ടു മണിക്ക് മുന്‍പ് അവളെ വിളിക്കുന്നതെങ്ങിനെ?.......
വൈകുന്നേരം ക്ഷേത്രത്തില്‍ പോയി. അമ്മയുടെ വഴിപാടായിരുന്നു. കളഭം ചാര്‍ത്തിയ ദേവിയുടെ ചുണ്ടുകളില്‍ ഒരു കുസൃതിയുടെ നാളം. “അമ്മേ..........എല്ലാം നിന്റെ പരീക്ഷണങ്ങള്‍”.
രാത്രി എട്ടു മണിക്ക് ലാന്‍ഡ് ലൈനില്‍ ഒരു ഫോണ്‍. ഓടിച്ചെന്നെടുത്തു. അമ്മാവനാണ്. അവളുടെ അച്ഛന്‍.
“ അമ്മാവാ.............ഞാനാണ്..........”
‘അച്ഛനില്ലേ അവിടെ..............ഒന്നച്ഛന് കൊടുക്ക്.............”
പതിമൂന്നു നാളുകളിലെ ദിനപത്രത്തില്‍ മുഖം പൂഴ്തിയിരുന്ന അച്ഛന്‍ ഫോണ്‍ ഏറ്റുവാങ്ങി. അച്ഛന്റെ കണ്ണുകള്‍ അകാരണമായി പുറത്തേക്ക് തള്ളുന്നത് കണ്ട് ഞാനടുത്തു ചെന്നു. റിസീവറിലൂടെ ഞാന്‍ ഇത്രയും വ്യക്തമായി കേട്ടു.
“ നിങ്ങളുടെ മകന്‍ എന്റെ മകളെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുന്നു. അത് നിങ്ങള്‍ പറഞ്ഞുവിലക്കണം. എന്റെ മകള്‍ക്ക് ഇങ്ങ്നെയൊരു ഭ്രാന്തനെ ഭര്‍ത്താവായി ആവശ്യമില്ല”
“ എന്തായീ പറയുന്നേ അച്യുതാ.................അവള്‍ അവനെ എല്ലാദിവസവും വിളിക്കുന്നതല്ലേ.........അവര്‍ തമ്മില്‍ സംസാരിക്കുന്നതല്ലേ..............എന്നിട്ട് നീയിങ്ങനെ.......................”
“എന്റെ മകള്‍ അവനെ വിളിച്ചെന്നോ........കൊള്ളാം........ഒരൊറ്റ ദിവസം പോലും അവള്‍ അവനെ വിളിച്ചിട്ടേയില്ല. അവന് ഭ്രാന്തല്ലേ.........അവളല്ല അമേരിക്കന്‍ പ്രസിഡന്റുവരെ വിളിച്ചെന്ന് അവനു തോന്നും. ദയവുചെയ്ത് എന്റെ മകളെ ഉപദ്രവിക്കരുത്. എന്റെ കുടുബം എങ്ങെനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടെ................................”
കൂ.................കൂ................എന്നൊരു പരിഹാസത്തോടെ ഫോണ്‍ നിശ്ചലമായി.
“കള്ളം....................പച്ചക്കള്ളം................അവള്‍ എന്നെ വിളിക്കാറുണ്ട്..........ദാ...........ഇന്നലെയും വിളിച്ചു.അമ്മാവന്‍ കള്ളം പറയുന്നതാണ്. ..............എന്നെയും അവളെയും ചതിക്കുകയാണ്...........സംശയമുണ്ടെങ്കില്‍ ഈ ഫോണൊന്നു നോക്ക്” ഞാന്‍ മൊബൈല്‍ ഫോണ്‍ അച്ഛനു നേരെ നീട്ടി.
പതിമൂന്നു ദിനങ്ങള്‍ക്കിപ്പുറം യാതൊരു entry യുമില്ലാത്ത ആ ഫോണ്‍ അച്ഛന്റെ വിറയാര്‍ന്ന വിരലുകളില്‍ നിന്ന് താഴേക്കു വീണു.
അച്ഛാ....................! അമ്മേ.................എനിക്ക് കുളിരണൂ........................വല്ലാതെ.........................”
Wednesday, December 8, 2010
കണ്ണൂരിലെ മായാവി
കണ്ണൂര്‍ ജില്ലയില്‍ “മായാവി” ആക്രമണം നടത്തുന്നു. നമ്മുടെ വീരേന്ദ്രകുമാറിന്റെ സോഷ്യലിസ്റ്റ് ജനതാദളിന് നേരെയാണ് ഈ അജ്ഞാത ജീവിയുടെ ആക്രമണം.
ചത്തത് കീചകനാണെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ ആയിരിക്കുമല്ലോ . ഒരു മാര്‍ക്സിസ്റ്റ് ആക്രമണത്തിന്റെ സദ്യ ഉണ്ണാനായാണ് വീരഭൂമി പത്രം നോക്കിയത്. ആക്രമണ വാര്‍ത്ത അതി വിശാലമായി തന്നെ കൊടുത്തിട്ടുണ്ട്.
http://www.mathrubhumi.com/online/malayalam/news/story/663245/2010-12-08/kerala
എന്തതിശയം ! അതിവിശാലമായ ഈ വാര്‍ത്തയിലൊരിടത്തും മാര്‍ക്സിസ്റ്റ് അക്രമികളെ കുറിച്ച് പരാമര്‍ശമേയില്ല. സി.പി.എമ്മുകാരന്‍ നോക്കി................സി.പി.എമ്മുകാരന്‍ തുപ്പി....................എന്നൊക്കെ നിരന്തരം വാര്‍ത്ത വരുന്ന പത്രത്തില്‍ ഒരു സൂചന പോലുമില്ല...........................പിണറായി വിജയന്‍ എന്ന ഭീകരനെക്കുറിച്ച് പരാമര്‍ശം പോലുമില്ല.
അക്രമത്തെകുറിച്ച് പ്രമുഖ ചിന്തകനും വിദ്യാഭ്യാസ വിചഷണനും യാത്രാ...പരിസ്ഥിതി........കൊളോണിയല്‍ വിരുദ്ധനേതാവുമായ ശ്രീ ശ്രീ വീരേന്ദ്രകുമാറിന്റെ നെടുങ്കന്‍ പ്രസ്താവനയും പത്രത്തിലുണ്ട്
പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം പലയിടത്തും പാര്‍ട്ടി ഓഫീസുകള്‍ തകര്‍ക്കപ്പെട്ടു. നാദാപുരത്ത് ബോംബ് നിര്‍മ്മാണശാല കണ്ടെത്തി. പാനൂരില്‍തന്നെ ഒരു എസ്.ഐ. ആക്രമിക്കപ്പെട്ടു. നാലു ദിവസം മുമ്പ് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും ആക്രമിക്കപ്പെട്ടു. രണ്ടാഴ്ചയായി ഈ മേഖലയില്‍ ഒട്ടേറെ അക്രമങ്ങള്‍ ഉണ്ടായി. ഒന്നിലും ഒരു നടപടിയും ഉണ്ടായില്ല. എം.എല്‍.എ.യ്ക്ക് എതിരായി പാനൂരിന്റെ പല ഭാഗങ്ങളിലും ഭീഷണിസ്വരമുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സമാധാനമായി ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ പോലീസിനും കഴിയുന്നില്ല. അവരെ നിര്‍വീര്യമാക്കിയിരിക്കുന്നു. രണ്ടു ദിവസം പ്രചാരണം ഉണ്ടാവുമെന്നതൊഴിച്ചാല്‍ ഇത്തവണയും അക്രമികള്‍ക്കെതിരെ നടപടി ഉണ്ടാവുമെന്നു പ്രതീക്ഷിക്കുന്നില്ല. ഒന്നിലും നടപടി ഉണ്ടാവാത്തതാണ് അക്രമികള്‍ക്ക് കൂടുതല്‍ പ്രേരണയാവുന്നത്. ഇതേപോലെയാണ് കാര്യങ്ങളെങ്കില്‍ കേരളത്തില്‍ ആര്‍ക്കെതിരെയും എപ്പോള്‍ വേണമെങ്കിലും അക്രമം ഉണ്ടാവാമെന്നും വീരേന്ദ്രകുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.പാനൂരിലെ അക്രമങ്ങളെ സോഷ്യലിസ്റ്റ് ജനത സീനിയര്‍ വൈസ് പ്രസിഡന്റ് വര്‍ഗ്ഗീസ് ജോര്‍ജ്, സെക്രട്ടറി ജനറല്‍ കെ.കൃഷ്ണന്‍കുട്ടി, ജനറല്‍ സെക്രട്ടറി ഷേക്ക് പി. ഹാരിസ് എന്നിവര്‍ അപലപിച്ചു. അക്രമങ്ങള്‍ സംബന്ധിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു
ഇത്രയൊക്കെ എഴുതിയിട്ടും അക്രമികളെക്കുറിച്ച് ഒരു സൂചനപോലും വീരേന്ദ്രകുമാറിനോ പത്രത്തിനോ കിട്ടിയിട്ടില്ല. സൂചന ഇല്ലെങ്കില്‍ പോലും ഇത് മാര്‍ക്സിസ്റ്റുകാര്‍ ചെയ്തതായിരിക്കും എന്ന് ഊഹിക്കാനുള്ള വിവേകം പോലും മാതൃഭൂമിക്ക് എങ്ങനെ നഷ്ടപ്പെട്ടു !
ഇന്ന് വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പത്രസമ്മേളനത്തില്‍ പോലും മാതൃഭൂമി ലേഖകന്‍ തങ്ങളുടെ നേതാവിന്റെ പാര്‍ട്ടിക്കെതിരെ നടക്കുന്ന ഈ അക്രമത്തെ പറ്റി ഒരു ചോദ്യം പോലും ഉന്നയിച്ചില്ല.
സുഗതരേ............മാഗതരേ.................ഇതല്ലേ യഥാര്‍ത്ഥ ഗാന്ധി.......................ഇതല്ലേ ആത്മ സംയമനം

Tuesday, December 7, 2010
ജെ.പി. എന്ന തൊഴില്‍ ദാതാവ്
ഒരു പ്രമുഖ കലാലയത്തില്‍ അധ്യാപക തസ്തികയില്‍ ഒഴിവ്. പണ്ടെങ്ങോ കിട്ടിയ ഒരു നെറ്റ് കൈവശമുള്ളതിനാല്‍ ഞാനും അപേക്ഷിച്ചു.
സ്വകാര്യ കോളേജില്‍ നിയമനത്തിന് അപേക്ഷ അയച്ചാല്‍ മാത്രം പോരല്ലോ....വേറേ ചില അഭ്യാസങ്ങള്‍ കൂടി ആവശ്യമാണ്......
ഇങ്ങനെ ഒരു ദൌത്യവുമായി മുന്‍പ് പോയിട്ടില്ലാത്തതിനാല്‍ ഒരു എത്തും പിടിയും കിട്ടിയില്ല.................
“ഇരുപതും മുപ്പതും ലക്ഷം കൊടുക്കേണ്ടിവരും “ ഉന്നതങ്ങളില്‍ പിടിക്കേണ്ടിവരും” ഒരു സുഹൃത്തു പറഞ്ഞു.
തുക കേട്ടപ്പോള്‍ തല കറങ്ങി.........ഉന്നതരെ കേട്ടപ്പോള്‍ തല തിരിച്ചു കറങ്ങി................
അങ്ങനെ ആ മോഹം ഉത്തരത്തില്‍ തന്നെ വച്ചു..........
ഒരാഴ്ച കഴിഞ്ഞ് ഒരു ദിവസം രാവിലെ മൊബൈലില്‍ എനിക്ക് ഒരു ഫോണ്‍..............
“.........................അല്ലേ...................”
“അതേ......................”
“ നിങ്ങള്‍ .................കോളേജില്‍ ജോലിക്ക് അപേക്ഷിച്ചിരുന്നുവോ...........................”
“ അതേ...........ഞാന്‍ അപേക്ഷിച്ചിരുന്നു................നിങ്ങളാരാ.......................”
“ ഞാന്‍ ജെ.പി..................നിങ്ങള്‍ക്ക് ആ ജോലി വേണോ....................”
“വേണം........വേണം..................അത് കിട്ടുമോ...........................”
“സ്വല്പം പ്രയാസമുള്ള കാര്യമാണ്............വളരെ അപേക്ഷകരുണ്ട്...............എന്നാലും ഞാനൊന്ന് നോക്കട്ടേ...........നിങ്ങളുടെ ബയോഡാറ്റയുടെ അഞ്ച് കോപ്പി, നാല് ഫോട്ടോ എന്നിവ തയ്യാറാക്കി വയ്ക്കുക”
“ അപ്പോ..........സാറേ...............രൂപ ...............അതെത്രയാകും..........”
“അത് ഞാന്‍ മാനേജുമെണ്ടുമായി ഒന്നു കൂടി ബന്ധപ്പെടട്ടേ.................എന്നിട്ട് വിളിക്കാം...................”
പിറ്റേന്ന് വൈകിട്ട് വീണ്ടും വിളി വന്നു.
“ഞാന്‍ ജെ.പി......................നിങ്ങള്‍ ഒരു അഞ്ച് ലക്ഷം രൂപ നാളെ രാവിലെ എന്നെ ഏല്‍പ്പിക്കണം”
“നാളെ രാവിലെയോ...............അഞ്ച് ലക്ഷം രൂപയോ..................നമ്മള്‍ തമ്മില്‍ കണ്ടിട്ട് പോലുമില്ലല്ലോ................”
“ ഞാന്‍ ജെ.പി. കേരളാ പോലീസിലെ വിജിലന്‍സ് സര്‍ക്കിള്‍ ഇന്‍സ്പെക്റ്ററാണ്. നിങ്ങള്‍ തരുന്ന തുകക്ക് ഞാന്‍ മുദ്ര പത്രത്തില്‍ കരാര്‍ എഴുതിത്തരും...................ആവശ്യത്തിന് തുക പറ്റിയിരിക്കുന്നു എന്ന് ഇലകഷന്‍ ഐഡന്റിറ്റി കാര്‍ഡ് സഹിതം എഴുതിത്തരും”
“ അല്ല സാറേ................ഈ പൈസ എന്നു വച്ചാ..................കോളേജില്‍ അഭിമുഖത്തിന് തിയതി പോലും തീരുമാനിച്ചിട്ടില്ലല്ലോ......”
“ അതൊന്നും നിങ്ങള്‍ അറിയേണ്ടാ................വേറെ എത്രയോ അപേക്ഷകരുണ്ട്................നിങ്ങളുടെ ഒരു സുഹൃത്ത് പറഞ്ഞതുകൊണ്ടാ ഞാന്‍ വിളിച്ചേ............വലിയ സംശയമൊക്കെയാണങ്കി വേണ്ട..............വേറേ അപേക്ഷകരുണ്ട്”
“ അയ്യോ ..............സാറേ..................വേണ്ട............എന്ന് വൈക്കല്ലേ.............പെട്ടന്ന് ഇത്രയും പൈസ ബുദ്ധിമുട്ടായതുകൊണ്ടാ.......ഏതായാലും ഞാന്‍ മറ്റെന്നാ വിവരം പറയാം..................”
പിന്നിടുള്ള നിമിഷങ്ങള്‍ ............വേണോ............വേണ്ടയോ.................................കോളേജ് അധ്യാപക ജോലിയാണ്. തട്ടിത്തെറിപ്പിക്കണോ.............അതോ ഇത് പറ്റിപ്പാണോ..................
അമ്മ പറഞ്ഞു “ നീ യേതയാലും കോളേജില്‍ ഒന്ന് പോയി കാര്യം തിരക്ക് , അവര് പൈസ വാങ്ങിത്തുടങ്ങിയോ എന്ന് അറിയാമല്ലോ..............”
പിറ്റേന്ന് കോളേജിലെത്തി. മാനേജറെ കണ്ടു.
“ ഞങ്ങള്‍ പൈസ വാങ്ങിത്തന്നെയാണ് നിയമനം നടത്തുന്നത്. ഈ വര്‍ഷത്തെ നിയമനത്തിന്റെ തുക തീരുമാനിച്ചില്ല. അടുത്ത ബോര്‍ഡ് മീറ്റിങ്ങിലേ തീരുമാനിക്കൂ....................”
“ അല്ല പൈസ വാങ്ങാന്‍ ആരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ.........................”
“ ഇല്ലല്ലോ അങ്ങിനെയാരെയും ഞങ്ങള്‍ ചുമതലപ്പെടുത്തിയിട്ടില്ല..............നിങ്ങള്‍ ആര്‍ക്കെങ്കിലും പൈസ കൊടുത്താല്‍ അത് നിങ്ങളുടെ ഉത്തരവാദിത്വത്തിലായിരിക്കും”
അങ്ങിനെ മനസ്സിന് ആശ്വാസമായി.........ഒരു തീരുമാനമെടുത്തു.
പിറ്റേന്ന് രാവിലെ ജെ.പി.യുടെ ഫോണ്‍ വന്നു.........അയാളുടെ ആദ്യ ചോദ്യം എന്നെ ഞെട്ടിച്ചു
“ ഇന്നലെ കോളേജില്‍ പോയി ..........മാനേജറെ കണ്ടുവല്ലേ.......................”
“............................................”
“ എന്നിട്ട് ഞങ്ങള്‍ ആരെയും പൈസ വാങ്ങാന്‍ ചുമതല പെടുത്തിയിട്ടില്ല എന്ന് അയാള്‍ പറഞ്ഞു അല്ലേ”
“............................................................”
“മാനേജറെ കണ്ടിറങ്ങിയിട്ട് താന്‍ പ്രിന്‍സിപ്പലിനേയും കേറി കണ്ടല്ലോ....................അയാള്‍ എന്ത് പറഞ്ഞു”
“അത്...........................അത്....................................................”
“എടോ ഏതെങ്കിലും ഒരു മാനേജറ്................പൈസ വാങ്ങുന്ന കാര്യം ഒരു കാന്‍ഡിഡേറ്റിനോട് സമ്മതിക്കുമോ................അയാള്‍ എന്നെ വിളിച്ചിരുന്നു..............അപ്പോഴാ...........താന്‍ ചെന്ന വിവരം അറിഞ്ഞത്...................ഇപ്പോ തനിക്ക് ഞാനും അവരുമായുള്ള ബന്ധം മനസ്സിലായിക്കാണുമല്ലോ................”
“..................................................”
“താനെന്താ................ഒന്നും മിണ്ടാത്തത്.................നാളെ എപ്പോ രൂപ തരും”
“ എനിക്ക് ആ ജോലി വേണ്ട്......................”
“പിന്നെ..........................”
“പൈസ കൊടുക്കാതെ കിട്ടുന്ന ജോലി മതി”
“പിന്നെ പൈസ കൊടുക്കാതെ ഇപ്പൊ തനിക്ക് അവര് ജോലി തരും!”
“...........................................”
“ പിന്നെ എന്നെ മറികടന്ന് നേരിട്ട് മാനേജറുമായി ഇടപാട് നടത്താനാണ് പരിപാടിയെങ്കില്‍...............പൊന്നു മോനെ ജെ.പി.യോട് കളിക്കല്ലേ.........................”
“........................................................”
“താന്‍ പൈസ തരുന്നോ.................ഇല്ലയോ.........................”
“ ഇല്ല”
“എങ്കി............താന്‍ ഇതു കേട്ടോ ഈ കോളെജിലല്ല................കേരളത്തിലെ ഒരു കോളെജിലും താന്‍ ജോലിക്ക് കേറാതെ ഞാന്‍ നോക്കിക്കോളാം.....................എനിക്ക് ബന്ധമില്ലാത്ത ഒരു മാനേജുമെന്റും കേരളത്തിലില്ല എന്ന് ഞാന്‍ നിനക്ക് മനസ്സിലാക്കിത്തരാം”
ജെ.പി.ഫോണ്‍ വച്ചു................അങ്ങിനെ എന്റെ കലാലയ മോഹങ്ങള്‍ക്ക് ഞാന്‍ ചിതയൊരുക്കി.................
മാസങ്ങള്‍ക്ക് ശേഷം ഇപ്പോ ഞാന്‍ ജെ.പി.യെ ഓര്‍ക്കുന്നു. ഈ വാര്‍ത്തയിലൂടെ......................
നിയമന തട്ടിപ്പ്: ജെ.പിക്ക് മന്ത്രിമാരുടെ ഓഫീസുമായി അടുത്ത ബന്ധം
തിരുവനന്തപുരം: വയനാട് നിയമന തട്ടിപ്പിലെ ഇടനിലക്കാരന്‍ ജെ.പി എന്ന ജനാര്‍ദ്ദന്‍പിള്ളക്ക് സി.പി.ഐ മന്ത്രിമാരുടെ ഓഫീസുമായി അടുത്തബന്ധമുണ്ടെന്ന സൂചന ലഭിച്ചു. ജെ.പിയുടെ മകള്‍ പി.ലെന കൃഷിമന്ത്രി മുല്ലക്കര രത്നാകരന്റെ അസിസ്‌റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയും ലെനയുടെ ഭര്‍ത്താവ് ജെ.പ്രസാദ് വനംമന്ത്രി ബിനോയ് വിശ്വത്തിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമാണ്. ജെ.പി സെക്രട്ടേറിയറ്റിലെ നിത്യ സന്ദര്‍ശകനാണെന്നും ജോലി, ബാങ്ക് വായ്‌പ ഇടപാടുകളിലെ മുഖ്യ ഇടനിലക്കാരനാണെന്നും റിപ്പോര്‍ട്ടുണ്ട്. കേസില്‍ ജെ.പി ഉള്‍പ്പെടെ കൂടുതല്‍ പേരെ കേസില്‍ പ്രതിചേര്‍ക്കുമെന്നു വയനാട് പോലീസ് അറിയിച്ചു. ഇയാളുടെ സഹായികളെയും തിരിച്ചറിഞ്ഞതായി പോലീസ് വ്യക്‌തമാക്കി.
ഈ ജെ.പി യാണോ ..........ആ ജെ.പി..............അയാള്‍ ഹരിപ്പാട്ടുകാരനാണ്, പോലീസിലാണ് എന്നാണ് പറഞ്ഞത്. .................
ഏതായാലും..............അതും ഒരു ജെ.പി...........................

Monday, November 22, 2010
ഇങ്ങനെ പോയാല്‍
നമ്മുടെ വീരനായ ദീപക് കുമാര്‍ ലാവലിന്‍ അഴിമതി സംബന്ധിച്ച ലേറ്റസ്റ്റ് രേഖകള്‍ വി.എസ്. അച്യുതാനന്ദനെ ഏല്പിക്കുവാന്‍ തിരുവനതപുരത്തേക്ക് വരുന്ന വഴി ഒരു കാര്‍ അദ്ദേഹത്തെ പിന്തുടര്‍ന്നതായി നമ്മുടെ തിരുവനതപുരം ലേഖകന്‍ അറിയിക്കുന്നു. ആ കാര്‍ ദീപക് കുമാറിന്റെ കാറിന് ഒപ്പമെത്തുകയും അതില്‍ നിന്നും ഒരാള്‍ കൈകൊണ്ട് നിന്നെ വെടിവക്കും എന്ന് ആംഗ്യം കാണിക്കുകയും ചെയ്തതായി അദ്ദേഹം അറിയിക്കുന്നു.
ഈ ആഗ്യം കാണിച്ചയാളിന് ഒരു മൂന്നര വയസ്സ് പ്രായം തോന്നിക്കുമെന്ന് ദീപക് കുമാര്‍ അറിയിച്ചു. ഇയാള്‍ സിംഗപ്പൂരില്‍ സാധാരണ ധരിക്കുന്ന ബനിയനാണ് ഇട്ടിരുന്നത് എന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്‍ അയച്ചതാണ് ഇയാളെ എന്നതിന് വ്യക്തമായ രേഖകള്‍ തന്റെ കയ്യിലുണ്ട് എന്നു ദീപക് പറഞ്ഞു.
ലാവലിന്‍ സംബന്ധിച്ച പുതിയ രേഖകള്‍ താന്‍ വി.എസ്.അച്യുതാനന്ദനെ ഏല്പിച്ചിട്ടുണ്ട് എന്ന് ദീപക് കുമാര്‍ പറഞ്ഞു. എന്നാല്‍ അങ്ങിനെ ഒരു രേഖയും കിട്ടിയിട്ടില്ല എന്ന് മുഖ്യമന്ത്രിയുടെ ആഫീസ് അറിയിച്ചു.
ദീപക് കുമാറിന്റെ മാനസിക നിലയെപറ്റി ടി.വി.യില്‍ അദ്ദേഹത്തെ കണ്ട പലരും സംശയം കൂറിയിരുന്നു. ഈ സംഭവം അവരുടെ എല്ലാ സംശയവും ഇല്ലാതാക്കും. കാരണം സ്വബോധമുള്ള ആരെങ്കിലും ലാവലിന്‍ രേഖകള്‍ അച്യുതാനന്ദന് കൊടുക്കുമോ?. കൊല്ലക്കുടിയില്‍ സൂചി വില്‍ക്കുന്ന ഇടപാടല്ലേ അത്. അച്യുതാനന്ദന്‍ ഉല്പാദിപ്പിക്കാത്ത ഏതെങ്കിലും രേഖ ലാവലിനില്‍ ഇനി പുതിയതായുണ്ടാകുമോ.................
ഇതാ...............പിണറായി വിജയന്റെ പുതിയ കടും കൈ................
ലാവ്‌ലിന്‍ കേസിലെ പ്രധാന സാക്ഷി ദീപക് കുമാറിനെ ട്രിവാന്‍ട്രം ക്ലബ്ബില്‍ നിന്ന് പുറത്താക്കി
തിരുവനന്തപുരം:എസ്.എന്‍.സി ലാവ്‌ലിന്‍ കേസിലെ പ്രധാന സാക്ഷി ദീപക് കുമാറിനെ ട്രിവാന്‍ട്രം ക്ലബ്ബില്‍ നിന്ന് പുറത്താക്കി. ക്ലബ് ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ട്രിവാന്‍ട്രം ക്ലബ് ഭാരവാഹികള്‍ അറിയിച്ചു. ഇന്ന് 2.30നാണ് ദീപക് കുമാര്‍ ട്രിവാന്‍ട്രം ക്ലബ്ബില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. നടപടിക്ക് പിന്നില്‍ യാതൊരു രാഷ്‌ട്രീയ ഇടപെടലുകളും ഇല്ലെന്നും ക്ലബ് ഭാരവാഹികള്‍ അറിയിച്ചു (കടപ്പാട് : scoopeye.com)
ഒരു ചായക്കടയില്‍ പോലും കയറാനാകതെ, വെള്ളം കുടിക്കാതെ ദീപക് കുമാര്‍ ചത്തുപോകുമോ.........................

Friday, November 12, 2010
എന്‍ഡോകണ്ടല്‍ സള്‍ഫാന്‍
എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമോ?................................
വേണ്ട..................
അതെന്താ.....................................
അതൊരു വലിയ വിപത്താണ് എന്ന് ഞങ്ങള്‍ക്ക് തെളിവ് ലഭിച്ചിട്ടില്ല.......................
കേന്ദ്രം ഇങ്ങനെയൊക്കെ പറഞ്ഞാലോ.............................എത്രയൊക്കെ തെളിവുകള്‍ തന്നതാണ്?.......................
എന്ത് തെളിവുകള്‍..........................ഒക്കെ കള്ള റിപ്പോട്ടുകളല്ലേ..........................
അപ്പോ .....................അവിടത്തെ മനുഷ്യരോ...................................
മനുഷ്യരോ......................അവര്‍ക്ക് എന്ത് കുഴപ്പം...............................
ആള്‍ക്കാര്‍ മരിക്കുന്നതോ......................
എന്‍ഡോസല്‍ഫാന്‍ ഇല്ലെങ്കിലും മനുഷ്യര്‍ മരിക്കില്ലേ....................................
പ്രിയ സുഹൃത്തേ.......................നിങ്ങളുടെ കേരളത്തില്‍ പരിസ്ഥിതിക്ക് എന്‍ഡോസല്‍ഫാന്‍ ഒരു പ്രശ്നവുമുണ്ടാക്കുന്നില്ല. കേരളത്തില്‍ ആകെ മനുഷ്യര്‍ക്ക് പ്രശ്നം പറശ്ശിനിക്കടവിലെ കണ്ടല്‍ പാര്‍ക്കാണ്. ഞങ്ങള്‍ അത് നിരോധിച്ചിട്ടുണ്ട്. ഇനി ജന്മത്ത് തുറക്കാന്‍ അനുവദിക്കുന്ന പ്രശ്നമേയില്ല. ഏത് കോടതിയില്‍ പോയും ഞങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടിപോരാടും.
അപ്പൊ.............എന്‍ഡോസള്‍ഫാന്‍............................
ശ്ശെ..............................അതല്ല.......................കണ്ടല്‍ സല്‍ഫാന്‍.............................

Thursday, November 11, 2010
ലാവലിനില്‍ നിന്ന് കൊലപാതകത്തിലേക്ക്...........................................
അങ്ങിനെ തെരെഞ്ഞെടുപ്പു വിജ്ഞാപനമായി. 2011 ഏപ്രിലില്‍ നടക്കുന്ന കേരള നിയമസഭാതെരെഞ്ഞെടുപ്പിന്റെ വിജ്ഞാപനം സാധാരണഗതിയില്‍ മാര്‍ച്ച് 2011 നാണ് വരേണ്ടിയിരുന്നത്.
പക്ഷേ ഇത് മൂന്നുമാസം നേരത്തേയായിപ്പോയി...............................................
നമ്മുടെ സോഷ്യലിസ്റ്റ് നേതാവ് വീരേന്ദ്രകുമാറിന്റെ സ്വന്തം ഭൂമിയിലാണ് നിയമസഭാതെരെഞ്ഞെടുപ്പ് വിജ്ഞാപനം വന്നത്...........
അതിങ്ങനെ...................................................
ലാവലിന്: കൂടുതല് തെളിവ് നല്കാമെന്ന് ദീപക് കുമാര്
Posted on: 12 Nov 2010
വിശദവിവരങ്ങള്‍ക്ക് വായിക്കുക
http://www.mathrubhumi.com/online/malayalam/news/story/614404/2010-11-12/kerala
സംസ്ഥാന നിയമ സഭാതെരെഞ്ഞെടുപ്പ് ആസന്നമായി എന്നതിന് ഇതിലും വലിയ ഒരു വിജ്ഞാപനത്തിന്റെ ആവശ്യമുണ്ടോ...........................................
ഇനി കാര്യത്തിലേക്ക് കടക്കാം...........................................
ലാവലിന്‍ കേസ് ത്രസിപ്പിക്കുന്ന ഒരു അപസര്‍പ്പക കഥയിലേക്ക് തിരിയുകയാണ്. ...................................
4000 കോടിയുടെ, 40 കോടിയുടെ, 08 കോടിയുടെ അഴിമതികണക്കുകളില്‍ നിന്ന് അത് ഞരമ്പുകളെ സ്തംഭിപ്പിക്കുന്ന ഒരു കൊലപാതകത്തിലേക്ക് കടക്കുകയാണ്.
കോഴിക്കോട്: എസ്.എന്‍.സി. ലാവലിന് കരാറുമായി ബന്ധപ്പെട്ട് കാനഡയിലേക്ക് പോയിരുന്ന വൈദ്യുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്റെ മരണം കൊലപാതകമാണെന്ന് ഈ കേസില്‍ മൊഴിനല്‍കിയ ചെന്നൈയിലെ മലയാളി വ്യവസായി ദീപക് കുമാര്‍ പറഞ്ഞു. കൊലപാതകം സംബന്ധിച്ച തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും അത് സി.ബി.ഐ. കോടതി മുമ്പാകെ നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു
കൊലപാതകത്തിന് തോക്കാണോ ഉപയോഗിച്ചത് എന്ന് ദീപക് കുമാര്‍ വ്യക്തമാക്കിയിട്ടില്ല. തോക്കായിരുന്നു എങ്കില്‍ അതിന്റെ ഉണ്ടകള്‍ , ചെന്നൈ വിമാനത്താവളത്തില്‍ വച്ച് ഒരിക്കല്‍ സുരക്ഷാ ഭടന്മാര്‍ പിടികൂടിയതാണ് എന്നുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ സമീപഭാവിയില്‍ പ്രതീക്ഷിക്കാം......................................
ലാവലിന്‍ കേസില്‍ ഒരു കൊലപാതകം ഒളിഞ്ഞു കിടക്കുന്നതായി അല്പബുദ്ധികളായ നാമൊന്നും ഇതുവരെ കണ്ടതേയില്ല. സി.ബി.ഐ.കണ്ടില്ല, കോടതി കണ്ടില്ല...................എന്തിന് അച്യുതാനന്ദനോ ജനശക്തിയോ കണ്ടില്ല...................................
നാമൊക്കെ എന്തു മാത്രം വിഡ്ഡികളായിരുന്നു..................................................
ഈ കൊലപാതകം തനിക്ക് മുന്‍പ് സി.ബി.ഐ.യോട് പറയാന്‍ സാധിച്ചിരുന്നില്ല എന്ന് ദീലീപ് കുമാര്‍ പറഞ്ഞു. കാരണം..................................
എന്നാല്‍ ഒമ്പതു മണിക്കൂറോളം നീണ്ട മൊഴിയെടുപ്പില്‍ പറയാന്‍ കഴിയാത്ത കുറേ കാര്യങ്ങള്‍ കൂടിയുണ്ട്. അവ ഇനിയും വെളിപ്പെടുത്താന്‍ തയ്യാറാണ് -ദീപക് കുമാര്‍ 'മാതൃഭൂമി'യോട് പറഞ്ഞു.
ഒന്‍പത് മണിക്കൂറ്...........................................വെറും ഒന്‍പത് മണിക്കൂറില്‍ എന്തോ വെളിപ്പെടുത്താനാ........................
എന്നാലും സി.ബി.ഐ ചെയ്തത് കടുംകൈ
ആയിപ്പോയി ..............................അതി നിര്‍ണ്ണായകമായ തെളിവുകള്‍ നല്‍കാന്‍ വന്ന ഒരാളെ സമയം തീര്‍ന്ന് എന്നുവച്ച് പറഞ്ഞുവിട്ടത് വല്ലാത്ത ചതിയായിപ്പോയി...........................
അതും കൊലപാതകം പോലൊരു ഭീകരകൃത്യം തനിക്ക് വെളിപ്പെടുത്താനുള്ളപ്പോള്‍............................
താന്‍ നല്‍കിയ മറ്റ് പ്രധാന തെളിവുകള്‍ക്ക് എന്ത് സംഭവിച്ചു ?,................അതിനുള്ള ഉത്തരവും അദ്ദേഹം നല്‍കുന്നുണ്ട്............................................
താന്‍ നല്‍കിയ പല തെളിവുകളും അന്വേഷണോദ്യോഗസ്ഥന്മാര് പരിഗണിച്ചില്ല. അന്വേഷണോദ്യോഗസ്ഥനായ അശോക്കുമാറില്‍ പൂര്‍ണവിശ്വാസമാണ്. പക്ഷേ, ഉന്നതതല സമ്മര്‍ദത്താല്‍ അദ്ദേഹത്തിന്റെ കൈകള്പോലും കെട്ടിയിടപ്പെട്ടു
ഇനി ഇപ്പോള്‍ താനെന്തിനാ ഇതൊക്കെ വെളിപ്പെടുത്തുന്നത്..................................അതിനുള്ള കാരണവും അദ്ദേഹം പറയുന്നുണ്ട്................................
ലാവലിന് കേസന്വേഷണം വഴിതിരിച്ചുവിടാന്‍ രാഷ്ട്രീയ വൈരങ്ങള്ക്കതീതമായി കേന്ദ്രമന്ത്രി തലത്തില്‍ ശക്തമായ സമ്മര്ദം നടക്കുന്നുണ്ട്. കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതിനു പിന്നില് ഈ സമ്മര്ദമാണ്. കേസന്വേഷണം നടത്തിയ ചില സി.ബി.ഐ. ഉദ്യോഗസ്ഥര്‍, രാജ്യസഭാംഗങ്ങള്‍ എന്നിവര്‍ക്കെതിരെ തെളിവുകളും കോടതിക്ക് മുമ്പാകെ ഹാജരാക്കും. രാഷ്ട്രീയ ബന്ധങ്ങള്ക്ക് അതീതമായാണ് കേസില്‍ ഇടപെടല്‍ നടക്കുന്നത്. ഈ സാഹചര്യത്തിലാണ് ചില നിര്ണായക വിവരങ്ങള്‍ നല്‍കാന്‍ താന്‍ നിര്‍ബന്ധിതനായത് -ദീപക് കുമാര്‍ പറഞ്ഞു.
അല്ല ......പിന്നെ ...........അല്ലാതെ നിയമസഭാ തെരെഞ്ഞെടുപ്പ് അടുത്തത് കൊണ്ടോന്നും അല്ലന്നേ.............................അങ്ങിനെയായിരുന്നു എങ്കില്‍ മുല്ലപ്പള്ളീ രാമചന്ദ്രനേയും , ആന്റണിയേയും ഞാന്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുമായിരുന്നോ............................അല്ല ഞാന്‍ മുല്ലപ്പള്ളീയേയും ആന്റണിയേയും ആണ് ഉദ്ദേശ്ശിച്ചത് എന്ന് നിങ്ങളോട് ആര് പറഞ്ഞു.?. വെറുതേ എന്നെ കുരുക്കിലാക്കല്ലേ...................................
ദിലീപ് രാഹുലനുമായി തനിക്ക് 20 വര്ഷത്തിലേറെയായി സൗഹൃദമുണ്ട്. അതുകൊണ്ടുതന്നെ ദിലീപ് ഇടനിലക്കാരനായി പ്രവര്ത്തിച്ച ലാവലിന് കരാറിനെക്കുറിച്ചും അറിയാം
അത് സത്യം .............അതാണല്ലോ...........കണ്ണൂര്‍ ഗസ്റ്റ് ഹൌസില്‍ കൊണ്ട്പോയി തുടങ്ങാത്ത റബ്കോക്ക് ആവാത്ത മന്ത്രിക്ക് പൈസ കൊടുത്തത് പോലും ഞാന്‍ സത്യസന്ധമായി തുറന്ന് പറഞ്ഞത്.......................................
പക്ഷേ ആരുമായും പരിചയമില്ലാത്ത ഇക്കാലത്ത് സി.ബിഐ.ഉദ്യോഗസ്ഥനെ മാറ്റിയതിന് പിന്നിലുള്ള രഹസ്യം ഞാന്‍ എങ്ങനെ അറിഞ്ഞു എന്നാണോ...................................അതീവ രഹസ്യമായ ഒരു രേഖ എനിക്ക് കിട്ടി................അതില്‍ ലാവലിന്‍ കേസ് സംബന്ധിച്ച എല്ലാ വെളിപ്പെടുത്തലും ഉണ്ട്............................അത് ഞാന്‍ കോടതിയില്‍ ഹാജറാക്കുന്നതോടെ പിണറായി വിജയന്റെ ആപ്പീസ് പൂട്ടും...............................................
ഏതാണ് ആ രേഖ...........................................
ദാ..................ഇതു തന്നെ , വീരേന്ദ്രകുമാറിന്റെ കൈരേഖ ഇതിലുണ്ട് എല്ലാം..................................................ഞാനിതൊന്നു കൂടി വായിക്കട്ടെ ...................പുതിയ വെളിപ്പെടുത്തലുകള്‍ നാളത്തെ മാതൃഭൂമിയില്‍.......................................................
********************************************
ആവശ്യമുണ്ട്
നിയമസഭാ തെരെഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ഞങ്ങളുടെ പത്രത്തില്‍ എസ്.എന്‍.സി.ലാവലിന്‍ കേസ് സംബന്ധിച്ച എക്സ്ക്ലൂസീവ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതിലേക്കായി ക്രൈം വാരികയുടെ പഴയ ലക്കങ്ങള്‍ ആവശ്യമുണ്ട്. തക്കതായ പ്രതിഫലം നല്‍കുമെന്നത് മാത്രമല്ല, ഏഷ്യാനെറ്റില്‍ ചര്‍ച്ചക്കിടയില്‍ ഒരു വിദഗ്ധനായി താങ്കളെ അവതരിപ്പിക്കുകയും ചെയ്യുമെന്ന് ഉറപ്പുതരുന്നു
**************************************************************8

Subscribe to:
Posts (Atom)