അയ്യോ! അയ്യോ! അമേരിക്കക്കാരേ! അമേരിക്കയില്‍ ജോലിയെടുത്ത് ജീവിക്കുന്ന ഇന്ത്യന്‍ സായിപ്പുമാരെ ഷെയിം! ഷെയിം!.
വ്യവസായ വികസനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചെന്ന അമേരിക്കന്‍ ഉദ്യോഗസ്ഥരെ അന്നത്തെ കേരള മുഖ്യമന്ത്രി സഖാവ് അച്യുതാനന്ദന്‍ കളിയാക്കി വിട്ടത്രേ!.അമേരിക്കയുടെ ഇറാക്ക് നയത്തെ ഭയങ്കരമായി കളിയാക്കി. പാവം കോണ്‍സലേറ്റ് ഉദ്യോഗസ്ഥന്മാര്‍ നിന്ന് വിയര്‍ക്കുകയായിരുന്നു. ചിലര്‍ കൈലേസ് കൊണ്ട് മുഖം പൊത്തി. മറ്റുചിലര്‍ കുപ്പി വെള്ളം മട മടാന്ന് കുടിച്ചു. ഹ്യൂഗോ ഷാവേസു പോലും തങ്ങളുടെ രാജ്യത്തെ ഇങ്ങനെ കളിയാക്കിയിട്ടില്ല.
സി.പി.എമ്മിന്റെ രണ്ട് സമുന്നത നേതാക്കന്മാരെയാണ് കോണ്‍സലേറ്റ് ഉദ്യോഗസ്ഥര്‍ കണ്ടത്. ഒരാള്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വിജയന്‍ തങ്ങളെ കളിയാക്കിയിട്ടില്ല എന്നും ചില മേഖലകളില്‍ അമേരിക്കന്‍ നിക്ഷേപം സ്വാഗതം ചെയ്യുകയാണ് ഉണ്ടായത് എന്നും രേഖകള്‍ തെളിയിക്കുന്നു. അല്ലെങ്കിലും അതില്‍ പ്രത്യേകിച്ച് തെളിവൊന്നും ആവശ്യമില്ല. 1997-ല്‍ അമേരിക്കയില്‍ പോയി അവരെ ക്ഷണിച്ചയാളാണ് വിജയന്‍. അപ്പൊപ്പിന്നെ അവര്‍ ഇങ്ങോട്ട് വന്നു ചോദിച്ചാല്‍, എണീറ്റ് നിന്ന് സ്വീകരിച്ചില്ലങ്കിലേ അത്ഭുതമുള്ളൂ.
മറ്റേയാളും തങ്ങളോട് സംസാരിച്ചത് വിദേശ നിക്ഷേപത്തെക്കുറിച്ചാണ് എന്നാണ് വിക്കിലീക്ക്സ് രേഖകള്‍ പറയുന്നത്. എന്നാല്‍ സത്യം മാത്രം പറയുന്ന ആ ദേഹം നമ്മളോട് പറയുന്നത് ഞാന്‍ അങ്ങിനെയൊന്നും സംസാരിച്ചിട്ടില്ല എന്നും ഞാന്‍ അമേരിക്കയെ കളിയാക്കി വിടുകയാണ് ഉണ്ടായത് എന്നുമാണ്.
അമേരിക്കന്‍ സ്ഥാനപതിയെ നമ്മുടെ സെക്രട്ടറിയേറ്റില്‍ വിളിച്ചു വരുത്തി കളിയാക്കുക. അതിനുള്ള ഭാഗ്യം സിദ്ധിച്ച നമ്മള്‍ മലയാളികള്‍ എന്ത് പുണ്യം ചെയ്തവരാണ്. സി.പി യെ വെട്ടിയതിന് ശേഷം കേരളത്തില്‍ നടന്ന ഏറ്റവും വിപ്ലവകരമായ സംഭവമല്ലേ ഇത്.ഇത് ചരിത്ര പാഠപുസ്തകങ്ങളില്‍ സ്ഥാനം പിടിക്കേണ്ട ഒന്നല്ലേ. സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയില്‍ ചെങ്കൊടി പാറിച്ചതിന് സമാനമല്ലേ ഇത്.
അത്ഭുതമെന്നു പറയട്ടെ നമ്മുടെ മാധ്യമങ്ങളെല്ലാം ഈ മഹത്തായ സംഭവത്തെ തൃണവല്‍ ഗണിക്കുകയാണ് ഉണ്ടായത്. അവരെല്ലാം ചര്‍ച്ച ചെയ്തത് പിണറായി വിജയന്‍ അമേരിക്കന്‍ നിക്ഷേപം സ്വാഗതം ചെയ്തതിനെ പറ്റി മാത്രമാണ്. പിണറായി അമേരിക്കന്‍ ഉദ്യോഗസ്ഥരെ കണ്ട വിവരം അന്നു തന്നെ പത്രങ്ങളില്‍ വന്നതാണ്. പിണറായി അമേരിക്കയില്‍ പോയി തന്നെ നിക്ഷേപം സ്വാഗതം ചെയ്തയാളുമാണ്. എന്നിട്ടും അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്. ആസാദ്, തുടങ്ങിയ ചര്‍ച്ചിലുകള്‍ അച്യുതാനന്ദന്‍ ചെയ്ത ഈ മഹത്തായ വിപ്ലവത്തെ തമസ്കരിച്ചു കളഞ്ഞു.
മാതൃഭൂമി എന്ന ദേശീയ ദിനപത്രമാകട്ടെ അച്യുതാനന്ദന്‍ അമേരിക്കക്കാരെ കണ്ട വിവരം പോലും അച്ചടിച്ചിട്ടില്ല. എന്നാല്‍ പിണറായി കണ്ടതാകട്ടെ എട്ട് കോളത്തില്‍ പരത്തിയടിച്ചിരിക്കുന്നു. ഇങ്ങനെയുണ്ടോ ഒരു അവഗണന.
അച്യുതാനന്ദന്‍ പറഞ്ഞെതെല്ലാം കരിമീന്‍ വിശ്വസിക്കുന്നു. എന്നാലും ഒരു സംശയം അച്യുതാനന്ദന്‍ അമേരിക്കക്കാരെ കളിയാക്കിയത് ഏത് ഭാഷയിലായിരുന്നു.?