Monday, July 16, 2012

ഭാരത മാസാചരണം

അങ്ങിനെ രാമായണമാസമായി..............മനോരമ പറഞ്ഞപ്പോ അറിഞ്ഞു. ദോഷം പറയരുതല്ലോ മാതൃഭൂമിയും പറഞ്ഞു. ടി.പി.യുടെ ഇടയിലെവിടയോ കിടന്നതുകൊണ്ട് കണ്ടില്ല.....
അടുത്ത വര്‍ഷത്തെ കര്‍ക്കിടകം 01ന് മനോരമയുടെ പരസ്യം എന്തായിരിക്കും 
“കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട രാമായണം - മനോരമാ രാമായണം”
മനോരമാ രാമായണം, മാതൃഭൂമി രാമായണം, ഡി.സി.രാമായണം, വിദ്യാരംഭം രാമായണം അനവധി രാമായണങ്ങള്‍..........
പണ്ട് കമ്പരാമായണം, തുളസീദാസ രാമായണം, അദ്ധ്യാത്മരാമായണം എന്നൊക്കെ പറയുന്ന പോലെ.........
കര്‍ക്കിടകത്തില്‍ നായന്മാരല്ലാതെ ആരെങ്കിലും വായിച്ചിരുന്നോ രാമായണം പണ്ട്?. നായന്മാര്‍ എന്നാല്‍ തിന്നാനും കുടിക്കാനും ഉള്ള  എന്‍.എസ്.എസ്. നായന്മാര്‍......ഇന്ന് കര്‍ക്കിടകം ഒരു കൊയ്ത് കാലമായി....പത്രങ്ങള്‍ക്ക്.................


 കര്‍ക്കിടകം പാവപ്പെട്ടവന് ശനിദശയാണ്. രോഗാണു കൂട്ടത്തോടെ ഇളകുന്ന സമയം. ചിക്കന്‍ ഗുനിയ മുതല്‍ ഡെംകിപ്പനി വരെ..... കടം വാങ്ങി മുടിയും.....മഴകാരണം പണിക്ക് പോകാനാകില്ല......കാലന്‍ കണക്ക് ബുക്ക് ക്ലോസ് ചെയ്യുന്ന സമയം. കണ്ടിരിക്കുന്നവനെ പട്ടടയില്‍ കാണാം.......


പികെ ശ്രീമതി ഇല്ലാത്തതിനാല്‍ ഇപ്പൊ സംസ്ഥാനത്ത് പനി പടരുന്നില്ല....ആരൂം മരിക്കുന്നുമില്ല.....ടി.പി.ക്ക് സ്തുതി........................


  രാമായണത്തെക്കാള്‍ ഉത്തമമല്ലേ മഹാഭാരതം. കഥാ സമ്പന്നം....മഹത്തരം..................
ഒരു മഹാഭാരത മാസം ആചരിച്ചു കൂടെ വെള്ളാപ്പള്ളിക്ക്................


 കേരള കൌമുദി ഭാരതം ഇറക്കാമായിരുന്നു............

1 comment:

ajith said...

ശരിയാ...
പഞ്ഞക്കര്‍ക്കടകം മാത്രമേ ഓര്‍മ്മയുള്ളു.
രാമായണവുമില്ല, കഞ്ഞിയുമില്ല, പട്ടിണി മാത്രം ഓര്‍മ്മയുണ്ട്. ഇടവം മിഥുനം മാസങ്ങളില്‍ അമ്മയുടെ “പഞ്ഞക്കര്‍ക്കടാ മക്കളെ വരുന്നെ...” എന്ന മുന്നറിയിപ്പും ഓര്‍മ്മയിലുണ്ട്