Thursday, May 21, 2009

നടി അപമാനിക്കപ്പെടുമ്പോള്‍

പ്രശസ്ത സിനിമാ താരം ശ്രിയ അപമാനിക്കപ്പെട്ടു. തമിഴ്നാട്ടില്‍ ഒരു ദേവീ സന്നിധിയില്‍ തൊഴുതു നില്‍ക്കുമ്പോള്‍ ഒരു യുവാവ് പിന്നില്‍ നിന്നും അപമാനിക്കുകയായിരുന്നു. വെട്ടിത്തിരിഞ്ഞ ശ്രിയ അയാള്‍ക്ക് മുഖമടച്ച് ഒന്നു കൊടുത്തു. ശ്രിയയുടെ അംഗരക്ഷകര്‍ അയാളെ ചതച്ച് ഇഞ്ചപ്പരുവമാക്കി. ക്ഷേത്രത്തിലെ തൂപ്പുകാരനായിരുന്നു അയാള്‍. സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ കൂടുകയാണന്നും അതിനെതിരെ ശക്തിയായി പ്രതികരിക്കണമെന്നും ശ്രിയ അഭിപ്രായപ്പെട്ടു.
മംഗളം ദിനപത്രം
ശ്രിയ തമിഴ് നാട്ടിലെ പ്രശസ്ത സിനിമാ നടിയാണ്. ശിവാജി യുടെ വിജയം ശ്രിയയെ സൂപ്പര്‍ താരപദവിയിലെത്തിച്ചിട്ടുണ്ട്. മനോഹാരിത തുളുമ്പുന്ന വേഷങ്ങളില്‍ സിനിമാ പോസ്റ്ററുകളില്‍ ശ്രിയ നിറഞ്ഞു നില്‍ക്കുന്നു.
താരാരാധന കടുത്തവരാണ് തമിഴര്‍. പ്രിയ നടിമാര്‍ക്ക് ക്ഷേത്രങ്ങള്‍ ഉണ്ടാക്കി വരെ അവര്‍ ആരാധന പ്രകടിപ്പിക്കുന്നു. അഭിനയിക്കപ്പെടുന്ന കഥാപാത്രത്തില്‍ നിന്നും വ്യതിരിക്തമായ ഒരു വ്യക്തിത്വം താരത്തിനു കല്പിക്കുന്നില്ല പ്രേക്ഷകന്‍. ഖുഷ്ബുവും കെ.ആര്‍.വിജയയും അമ്മ ദൈവങ്ങളായതും ദീപിക ചിക്ലിയ വാല്‍മീകി സീതയെ അധികരിച്ചതുമൊക്കെ ഉദാഹരണങ്ങള്‍.
പക്ഷെ ഇവിടെ ഒരു നടി അപമാനിക്കപ്പെട്ടു. അതും ദേവി സന്നിധിയില്‍ വച്ച്. സുശക്തരായ ബോഡി ഗാര്‍ഡുമാരുടെ അകമ്പടിക്കിടയിലാണ് പീഡനം നടന്നത്.
ശ്രിയ എന്ന നടി എന്താണ് തിയേറ്ററില്‍ പ്രേക്ഷകന് നല്‍കുന്നത്?.
സമീപ കാല സിനിമയുടെ മാറുന്ന മുഖങ്ങളിലൊന്നാണ് ശ്രിയ. ആകാര സൌഷ്ഠവത്തിന്റെ ആകെത്തുകയാണ് നടി എന്നതിന്റെ പ്രത്യക്ഷ ഉദാഹരണം. അമാനുഷികനായ ഒരു സൂപ്പര്‍ താരത്തിന്റെ സിനിമയില്‍ നടിക്ക് കാഴ്ച വയ്ക്കാനുള്ളത് ശരീരം മാത്രം, അഭിനയമല്ലാ. നായകനില്ലാത്തതും തനിക്കുള്ളതുമായ പ്രത്യേക അവയവങ്ങളുടെ പ്രദര്‍ശന ഭംഗിയാല്‍ നടിയും പ്രേക്ഷകരെ ആകര്‍ഷിക്കുന്നു. വില്ലന്മാരില്‍ നിന്നു രക്ഷപെട്ടോടുമ്പോള്‍ , കുളിക്കുമ്പോള്‍, ന്രൂത്തം ചെയ്യുമ്പോള്‍ നടിക്ക് കാഴ്ച വയ്ക്കാനുള്ളത് വികാരഭരിതമായ മുഖമല്ല, വസ്ത്രാഞ്ചലത്തിലൂടെ വെളിപ്പെടുന്ന മായക്കാഴ്ചയുടെ അനുഭൂതിയത്രെ.
സിനിമയില്‍ നടി ഭംഗിയുള്ള ഒരു ശരീരം മാത്രമായി അപമാനിക്കപ്പെടുന്നു. രണ്ടര മണിക്കൂര്‍ നേരത്തെ വിനോദത്തിന് തിയേറ്ററില്‍ കയറുന്ന പ്രേക്ഷകന് നടിക്കു കാഴ്ചവയ്ക്കാനുള്ളത് ശരീരം മാത്രമാണ്. കണ്ഠത്തില്‍ നിന്ന് അധോഗമനവും ഊരുക്കളില്‍ നിന്ന് പുരോഗമനവും. വസ്ത്രത്തിന് ചുരുങ്ങാവുന്നതിന്റെ പരിധിയിലേക്ക് അത് ചുരുങ്ങിയെത്തും. നടി ഇവിടം കൊണ്ട് നിര്‍ത്തുന്നു. ബാക്കി അനാവരണം ചെയ്യേണ്ടത് പ്രേക്ഷക ഹ്രിദയമാണ്. ഉള്ളിലുള്ളത് സങ്കല്പിച്ചെടുക്കാന്‍ ആവശ്യത്തിലധികം ക്ലൂ കള്‍ നടി നല്‍കിക്കഴിഞ്ഞു. ഭാവനയുടെ അനന്തസാധ്യതകളില്‍ ബാക്കി അവന് അനാവരണം ചെയ്യാം. അനാവ്രുത ശരീരങ്ങള്‍ നാട്യ ശിരസ്സില്‍ ചേര്‍ത്തുവച്ച് അവന് സ്വര്‍ഗ്ഗയാത്ര നടത്താം. കാണാത്തത് കണ്ടെത്താനുള്ള മനസ്സിന്റെ വെമ്പല്‍. നേരിട്ടല്ലാത്ത തന്റെ ശരീര പ്രദര്‍ശനത്തില്‍ നടി സംത്രിപ്തയാകുന്നു. താരാരാധനയുടെ പരകോടിയത്രേ അത്.
എന്താണ് സിനിമാ ന്രുത്തരംഗം നമുക്ക് കാണിച്ചു തരുന്നത്. കാവ്യത്തിന്റെ ആത്മാവ് വക്രോക്തി യെന്നു കുന്തകന്‍. സിനിമാ ന്രുത്തരംഗത്തിന്റെ ആത്മാവും വക്രതയാണ്. നടിയുടെ ശരീര വക്രത. സ്ത്രീ ശരീരത്തിന്റെ മുന്നിലേക്കും പിന്നിലേക്കുമുള്ള സ്വാഭാവിക വക്രതകളാണ് സിനിമാ ന്രുത്ത രംഗത്തിന്റെ ആത്മാവ്. ഹേ ഈശ്വരാ നീ സ്ത്രീ ശരീരത്തിന് ഇത്ര വക്രത നല്‍കിയില്ലായിരുന്നു എങ്കില്‍ നമ്മുടെ സിനിമാ ലോകം എന്തു മാത്രം ശുഷ്കമാകുമായിരുന്നു.
വെറും ന്രുത്തരംഗത്തിലൊതുക്കി നീചഭാഷണം നടത്തുന്നോ ദുഷ്ടാ............?. സ്ത്രീ കഥയുടെ ആത്മാവാണ്, ശരീരമാണ്. അവള്‍ കരയുന്നുണ്ട്, കോപിക്കുന്നുണ്ട്, നായകനെ എതിര്‍ക്കുന്നുണ്ട്. ഈ രംഗങ്ങളില്‍ പ്രേക്ഷകന്‍ അവളുടെ വികാരങ്ങളില്‍ പങ്കുചേരുന്നില്ലേ. രംഗത്തു പ്രദര്‍ശിപ്പിക്കുന്ന തുഷ്ടിയില്‍ തുഷ്ടനും ശോകത്തില്‍ ശോകവാനും അല്ലേ സഹ്രുദയന്‍?. വെറും ഐറ്റെം ഡാന്‍സുകളില്‍ മാത്രം വികാരം കൊള്ളാന്‍ മനോരോഗിയാണോ പ്രേക്ഷകന്‍.
നായികയുടെ വിഷാദത്തെ പ്രേക്ഷകന്‍ എങ്ങിനെ കാണുന്നു എന്നതിന് കാളിദാസന്‍ ഉദാഹരിക്കുന്നു.
“ ക്രുച്ച്ഛേറേണൊരു യുഗം വ്യതീത്യ സുചിരം ഭ്രാന്ത്വാ നിതംബസ്ഥലേ
മധ്യേസ്യാ സ്ത്രിവലീതരംഗ വിഷമേ നിഷ്പന്ദതാമാഗതാ
മദ്ദ്രിഷ്ടി സ്ത്രിഷിതേവ സസ്രതിശനൈരരുഹ്രു തുംഗൌ സ്തനൌ
സാകാംഷാ മുഹുരീഷതേ ജലലവപ്രസ്യന്ദിനീ ലോചനേ..........“

ദാഹാര്‍ത്തമായ എന്റെ കണ്ണ് അവളുടെ തുടകളില്‍ നിന്ന് പണിപ്പെട്ട് വിട്ടകന്നു ഏറെ നേരം അരക്കെട്ടില്‍ ചുറ്റിക്കറങ്ങി,ത്രിവലികളാല്‍ ചുളിവാര്‍ന്ന മധ്യഭാഗത്ത് നിശ്ചലമായി നിന്ന് ഇതാ ഉന്നതമായ സ്തനങ്ങളില്‍ പതുക്കെ കയറി കണ്ണീരൊഴുക്കുന്ന ആ കണ്ണുകളെ ആകാംക്ഷയോടെ വീണ്ടും നോക്കുന്നു.
നായികയുടെ ചിത്രം കണ്ട അവസ്ഥയാണ് ഈ വിവരിച്ചത്.
ഇതല്ലേ സിനിമയില്‍ നടി കരയുമ്പോള്‍ നമ്മളും ചെയ്യുന്നത്.
മാറിടത്തിന്റെ മുഴുപ്പുകള്‍, ജഘനത്തിന്റെ വിരിവുകള്‍. ഇതല്ലേ നമുക്ക് കാമ്യം.
തുറന്നു വച്ച ക്യാമറക്കു മുന്നില്‍ ജഘന ന്രിത്തമാടുന്ന നായിക അഭ്രപാളിക്കു മുന്നില്‍ കണ്മിഴിച്ചു നില്‍ക്കുന്ന ആയിരങ്ങളെ രതിയിലേക്ക് ഉണര്‍ത്തുകയാണ്. രണ്ടര മണിക്കൂറിന്റെ നയന ഭോഗം. തിയേറ്റര്‍ വിടുമ്പോള്‍ കാമത്തിന്റെ വെടിമരുന്ന് അവന്റെ ശിരസ്സില്‍ നിറക്കപ്പെടുന്നു. നടി അവന്റെ സിരാപടലങ്ങളില്‍ കത്തിപ്പടരുകയായി. ഷൂട്ടിങ് കഴിഞ്ഞ് പണവും വാങ്ങി സ്വകാര്യതയുടെ സുരക്ഷിതത്വത്തില്‍ നടി ആചമിക്കുമ്പോള്‍ നടിയെ കിടപ്പറയിലേക്കു വലിച്ചുകൊണ്ടു വരുന്നു പ്രേക്ഷകന്റെ തലച്ചോറ്.
ഇത് അബോധപൂര്‍ണമായ ഒരു പ്രക്രിയയല്ല. നടിക്കുന്ന നടിയും സംവിധായകനും നിര്‍മാതാവുമൊക്കെ പ്രേക്ഷകന്റെ അരക്കെട്ടിന്റെ ഈ ബലഹീനത തന്നെയാണ് ലക്ഷ്യമിടുന്നത്.
പോസ്റ്ററുകളില്‍ മുലക്കച്ചയും ബിക്കിനിയും വിടര്‍ന്ന കാലുമായി ഇരിക്കുന്ന നടികള്‍ പ്രേക്ഷകന് തിയേറ്ററില്‍ എത്താനുള്ള സൂചകങ്ങളാണ്. ദീരോദാത്തനതിപ്രതാപഗുണവാനായ നായകന്‍ നായികമാര്‍ക്ക് ചേര്‍ന്നു നില്‍ക്കാനുള്ള ഒരു ഉപകരണം മാത്രം. അംഗിയായ രസം കാമം മാത്രം.
ഊരുമൂല നഖമര്‍ഗ്ഗപങ്ക്തിഭി
സ്തത്ക്ഷണം ഹ്രുതവിലോചനോ ഹര
വാസസ പ്രശിഥിലസ്യ സംയമം
കുര്‍വതിം പ്രിയതമാവവാരയത്.
കുമാരസംഭവം.
ഔചിത്യ വിചാര ചര്‍ച്ചയില്‍ ക്ഷേമേന്ദ്രന്‍ ഉദാഹരിക്കുന്നു. ഉദാത്ത വ്യക്തികളില്‍ ഉദാത്ത സ്വഭാവം മാത്രമേ വര്‍ണ്ണിക്കാവൂ. ശിവനെ സംഭോഗലീലയിലേക്ക് കൊണ്ടുവന്നത് അനൌചിത്യമെന്ന് ക്ഷേമേന്ദ്രന്‍.
സിനിമയിലും ഉദാത്ത സ്വഭാവിയാണ് നായകന്‍. ഏക പത്നി, കാമുകി. പരസ്ത്രീ ബന്ധമില്ല.
പക്ഷെ ന്രുത്തരംഗങ്ങളില്‍ ജട്ടിയിട്ട നടിമാര്‍ നായകനു ചുറ്റും തുള്ളിച്ചാടും. അവളുടെ അരക്കെട്ടില്‍ അവന്‍ പ്രേമപൂര്‍വം അടിക്കും,കടിക്കും . ന്രുത്തം ഒഴിച്ചാല്‍ ഇവന്‍ ഗംഭീര സ്വഭാവിയത്രെ. നമിതയും നയന്താരയും ശ്രിയയുമൊക്കെ അവിഭാജ്യഘടകങ്ങളാകുന്നത് ന്രുത്ത രംഗത്തിലാണ്. ഐറ്റെം ഡാന്‍സുകള്‍ എന്ന് ഓമന പേര്. തുളുമ്പുന്ന മാറിടങ്ങളും തുള്ളിക്കളിക്കുന്ന മാറിടങ്ങളും മാറി. വീശിയെറിയുന്ന കുചദ്വന്ദങ്ങളായി. ഗജ രാജ വിരാജിതമന്ദഗതിയല്ല വണ്ടു പോലെ പമ്പരം പോലെ കറങ്ങുന്ന അരക്കെട്ടുകള്‍.
സാധാരണ പ്രേക്ഷകന് നടിയെ തിരിച്ചറിയാന്‍ ഇന്ന് മുഖം വേണ്ട. അതിനു താഴോട്ടുള്ള ഏതു ഭാഗവും അവന് മന പാഠം. വാള്‍ പേപ്പറുകളില്‍, ഡെസ്ക് ടോപ്പുകളില്‍, മനസ്സിന്റെ ചില്ലു ജാലകത്തില്‍ വരെ നമിത തിരിഞ്ഞു നില്‍ക്കുന്നു.
ശരീരവക്രത ശാരീരത്തിലേക്ക് എത്തിയതിന്റെ ഉദാഹരണങ്ങളാണ് റിയാലിറ്റി ഷോകള്‍
ഇല്ലാത്ത മാറിടവും തള്ളാത്ത ചന്തിയുമായി പിഞ്ചു കുട്ടികള്‍ റിയാലിറ്റി ഷോ കളില്‍ ശരീരം വീശിയെറിയുന്നു. “പാട്ട് നന്നായി, അപ്പിയറന്‍സ് പോര.” അര്‍ഥം വ്യക്തം . നിന്റെ ശരീരം അത്ര മുഴുത്തിട്ടില്ല അതിനാല്‍ നിനക്ക് മാര്‍ക്കില്ല.
ജാനകിയും സുശീലയും അവതരിപ്പിച്ച ഗാനമേളകള്‍ അരങ്ങൊഴിഞ്ഞു. അവിടെയും മുഴുത്ത ഗായികമാര്‍ക്ക് പ്രിയം. തുള്ളാത്ത ഗായികയെ അമ്പലപ്പറമ്പുകള്‍ക്കും വേണ്ട. സ്റ്റേജിലെ തുള്ളലിന്റെ കയോസിസ് അടുത്തിരിക്കുന്ന പ്രേക്ഷകയുടെ നിതംബത്തിലാകുമ്പോള്‍ അടി പൊട്ടിപ്പുറപ്പെടുന്നു. ഗാനമേള കത്തിക്കുത്തിലെത്തുന്നു.
നടി എന്നത് ഒരു ശരീരം മാത്രമാക്കി. പിന്നീടതിനെ ചില ശാരീരികാവയവങ്ങള്‍ മാത്രമാക്കി.
മാത്രുത്വത്തിന്റെ മഹനീയത എന്നൊക്കെ വിശേഷിപ്പിക്കുന്ന പൊക്കിള്‍ക്കൊടി , സിനിമാ ന്രുത്ത രംഗത്തെ എറ്റവും വിലയേറിയ താരമാണ്. മാറിടം,പൊക്കിള്‍കൊടി,നിതംബം ഇവയാല്‍ വലയം ചെയ്യപ്പെട്ട നായകന്‍ മാത്രമത്രേ സിനിമാ ന്രുത്തം.
നടികളുടെ ഈ മറ നീക്കി കാട്ടലിന് പിഴയൊടുക്കേണ്ടി വരുന്നത് സാധു സ്ത്രീകളാണ്. ഉടുപ്പിലും തോളിലും പിന്നു കുത്തി വയറും പൊക്കിളും മറച്ചും പര്‍ദയുടെ കരിമ്പടത്തില്‍ ആണ്ടു മുങ്ങിയും കൊത്തിവലിക്കുന്ന കണ്ണുകളീല്‍ നിന്ന് അവര്‍ രക്ഷ തേടുന്നു.
നടി ഉണര്‍ത്തി വിട്ട വികാരങ്ങള്‍ , ഉഷ്ണമേഖലകളില്‍ ഹസ്തഭോഗങ്ങളിലൊതുങ്ങാതെ പിഞ്ചു കുട്ടികളിലേക്കു വരെ നീളുന്നു. യാത്രക്കിടയിലും പണിയിടത്തിലും ആഫീസിലും സ്കൂളിലും ഒക്കെ സ്ത്രീക്ക് കാത്തു സൂക്ഷിക്കേണ്ടി വരുന്നത് സിനിമ സംഭാവന ചെയ്ത മൂന്ന് അവയങ്ങളാണ്.
മാറിടം,നിതംബം,പൊക്കിള്‍കൊടി.
കാമോത്സുകനായ പുരുഷന്റെ കണ്ണുകള്‍ ഇവ തേടി നടക്കുന്നു.
ഹൈ സെക്യുരിറ്റിയുടെ സുരക്ഷിതത്വത്തില്‍ നടി ദേവീ ദര്‍ശനം നടത്തുമ്പോള്‍ , പാവം ഇരകള്‍ തെരുവില്‍ വേട്ടയാടപ്പെടുമ്പോള്‍ , ആ തൂപ്പുകാരന്‍ മുനിയാണ്ടിയെ അല്പം അഭിനന്ദിക്കാതെ വയ്യ.

ഉപമാനത്തെ വിട്ട് ഉപമേയത്തെ തന്നെ പിടിച്ചല്ലോ മുനിയാണ്ടി.

6 comments:

നാട്ടുകാരന്‍ said...

മുനിയാണ്ടിക്ക് എന്റെ വകയും അഭിനന്ദനങ്ങള്‍!

ഘടോല്‍കചന്‍ said...

മുനിയാണ്ടിയുടെ ഉപമാനൊം ഉപമേയൊം ഒക്കെ ഉടയാതെ ബാക്കിയുണ്ടേല്‍ നന്ന്......... :)

ഭാസ്‌കരപട്ടേലർ said...

“നടികളുടെ ഈ മറ നീക്കി കാട്ടലിന് പിഴയൊടുക്കേണ്ടി വരുന്നത് സാധു സ്ത്രീകളാണ്. “

അപ്പോഴും കുറ്റം സ്ത്രീക്കു തന്നെ അല്ലേ? നടികളെക്കൊണ്ട് മറനീക്കി അഭിനയിപ്പിക്കുന്നതാരാണാവോ? ഇത്തരം വിവരക്കേടുകൾ എഴുതാൻ താങ്കൾക്ക് സ്വാത്രന്ത്ര്യം ഉണ്ട്. പക്ഷേ ചെഗുവേരയുടെ പോട്ടവും കംയൂണിസ്റ്റ് പാർട്ടിയുടെ ലേവലും ഉപയോഗിക്കാണ്ഠെ ഇരിക്കരുതോ? ഒരു സ്ത്രീയെക്കുറിച്ചും പാർട്ടിയും ചെ യും ഇതു പോലെ എഴുതില്ല.. സ്ത്രീ ആരും ആയിക്കോട്ടെ...

ലജ്ജിക്കൂ മനുഷ്യാ...

namath said...

നല്ല വിശകലനം.ചിയേഴ്സ്!

ഹന്‍ല്ലലത്ത് Hanllalath said...

സ്ത്രീയും പുരുഷനും എന്നില്ലാതെ ആള്‍ രൂപങ്ങളെല്ലാം
ഉടല്‍ രൂപങ്ങള്‍ മാത്രമായി ചുരുങ്ങുന്ന കമ്പോള തത്വങ്ങള്‍ നമുക്ക് പഠിപ്പിച്ചു തന്നതും അത് തന്നെയാണല്ലോ..
നമ്മുടെ മുഖക്കുരുവും വിയര്‍പ്പു നാറ്റവുമാണ് ഏറ്റവും വലിയ പ്രശ്നമെന്നും ഉടലാണ് മുഖ്യമെന്നും..!
ഉടലുകളായി മാറിയ സമൂഹത്തില്‍ നിന്നും ഇതിലപ്പുറം എന്തുണ്ടാകാന്‍...
രതിയുടെ കച്ചവട സാധ്യതകളെ വാജീകരണ ഔഷധ നിര്‍മ്മാതാക്കളും സിനിമാ ലോകവുമാണ് ഏറ്റവും ചൂഷണം ചെയ്യുന്നത്...

കണ്ണനുണ്ണി said...

ശരിക്കും ആരുടെ ഭാഗത്താണ് തെറ്റു?..ആരെയാണ് ശിക്ഷിക്കേണ്ടത് ?