Saturday, August 22, 2009

വീരഭൂമിയിലെ ഓണവിഭവങ്ങള്‍

വരിക വരിക ഇരിക്ക .......എല്ലാവരും ഇരിക്ക........

എത്ര കാലമായി കണ്ടിട്ട്...................എല്ലാരും ഉണ്ടല്ലോ,അല്ലേ...................

നോം നിങ്ങളെ വിളിപ്പിച്ചത് എന്തിനെന്ന് മനസ്സിലായിക്കാണുമല്ലോ........,അതെ അതു തന്നെ.......

നമ്മുടെ ഓണാഘോഷം........ഇത്തവണ നമുക്ക് പൊടിപൊടിക്കണം......

ശേഖരാ................വാ.........ഇരി, എവിടെ അപ്പുക്കുട്ടന്‍............, ഹരീ .....എന്താ ഒരു ക്ഷീണം..........

അപ്പോ വരുന്ന മാസം ഇരുപത്തിനാലിനാണ് നമ്മുടെ പൊന്നോണം..........

നമ്മളെത്ര ആറ്റുനോറ്റിരുന്നതാ................ഒടുവില്‍ ആ ദിവസം ഇങ്ങെത്തി.........

അന്നാണ് രാക്ഷസ ചക്രവര്‍ത്തി പിണറായി വിജയനെ പാതാളത്തിലേക്ക്....ശ്ശെ അല്ല കോടതിയിലേക്ക് കൊണ്ടുപോകുന്ന ദിവസം. ഹായ്........ഹായ്.........ഓര്‍ത്തിട്ട് നമുക്ക് ഇരിപ്പുറക്കണില്ല.

ശേഖരാ................നീയെന്തൂട്ടാ ഒണ്ടാക്കാന്‍ പോണെ....................അസ്സാരം എരിവും പുളിയും ഒക്കെ വേണ്വേട്ടോ.............. നീയിതെടുത്തോ.......................ഇതാ തലക്കെട്ട്” പിണറായി മുതല്‍ പിണറായി വരെ”. അതായത് പിണറായി പാറപ്പുറത്ത് തുടങ്ങി സി.ബി.ഐ.കോടതി വരെ എന്ന് സാരം. ബാക്കി എന്തെന്ന്വു വച്ചാ നീ എഴുതിക്കോ...............................

ഹരീ ,നീയെന്തൂട്ടാ മാറി നിക്കണേ............ഇങ്ങു പോരെ.......ദാ..........ഇതു നെനക്ക് “ അണികളില്‍ അമര്‍ഷം പുകയുന്നു”. മതിയോ.........ഇതുവച്ച് നിനെക്കെന്തെല്ലാം ഒണ്ടാക്കാമോ അതൊക്കെ ഉണ്ടാക്കൂ കുട്ടീ. പിന്നെ കോടിയേരിക്കും ബേബിക്കും ചെറിയ മനം മാറ്റം ഉണ്ട് എന്നു കൂടി ചേര്‍ത്തോളൂ.”

അനീഷേ........ഇരുപത്തി മൂന്നിന് തന്നെ നീ കേരളാഹൌസിലെ രാജീവനോടു പറഞ്ഞ് പോസ്റ്ററൊട്ടിക്കണേ...................എന്നിട്ട് ഇതെഴുതിക്കോ................” പി.ബിക്കു മേല്‍ സമ്മര്‍ദ്ദം” ബാക്കി എന്തെന്നു വച്ചാല്‍ നിന്റെ ഇഷ്ടം. പിന്നെ ആ രാമചന്ദ്രന്‍ പിള്ളക്കിട്ട് രണ്ട് .....ങാ..........അതുംകൂടി.............

അപ്പുക്കുട്ടാ................തൊപ്പിക്കാരാ......................നീയല്ലെ പ്രധാന പാചകക്കാരന്‍......കേമന്നു വച്ചാല്, കെങ്കേമം ആക്കണോട്ടോ..................കൃഷ്ണപിള്ളേം അഴിക്കോടനേം ഒക്കെ അനുസ്മരിപ്പിച്ചോണ്ട് ഒന്നെഴുതിക്കേ.......എഡിറ്റ് പേജി തന്നെ കൊടുക്കാനാ................”തടവറകളില്‍ നിന്നും ജയിലറകളിലേക്ക്” എന്നായാലോ..............പഴയകാല ചരിത്രോം ഭൂമിശാസ്ത്രോം ഒക്കെ കൊഴച്ച് നീയങ്ങ് എഴുതിക്കോ..................

ആ പിന്നെ ശേഖരാ...................”അഴിമതികളുടെ നാള്‍വഴികള്‍’ എന്നൊരു ലേഖനം ആയിക്കോട്ടെ.

സുഖറം,മായാവതി, ജയലളിത................ഒപ്പം പിണറായിയും.........ങേ...............വേണ്ട..വേണ്ട...........ബോഫോര്‍സ് വേണ്ട.............”

പിന്നെ “അഴിമതിയുടെ വൈദ്യുതി”എന്നൊരു വിഭവം ആയാലോ.........ആ ഉണ്ണിത്താന് ഒരവസരം കൊടുക്കണം എന്ന് ആയാള്‍ എഴുതിയിരിക്കണു.............പക്ഷേ ...........നമുക്കത്ര പോരാ..............നന്നാവോ ആവോ.................നീലകണ്ടന്‍ ഒക്കെ ചാക്കിലാക്കി ഇന്നലേ തന്നെ എത്തിച്ചിട്ടുണ്ട്. ഇതൊക്കെ വെളമ്പാന്‍ ഇല തികയില്ല എന്നതാ പ്രശ്നം.................

നില്ല് നില്ല് കുഞ്ഞനന്താ......................ചാടാതെ.............സ്ഥലം ഇല്ലാഞ്ഞിട്ടല്ലിയോ..........ഒണ്ടെങ്കീ........തരൂല്ലേ........................

അപ്പോ............എല്ലാരും കൂടി ഉത്സാഹിച്ചാ.............നമ്മക്ക് പൊടിപൊടിയാക്കാം.

നന്ദകുമാറേ.............രംകുമാറേ....................കാളിശ്വരാ............മഠത്തിലേ............എല്ലാരും ഒന്ന് ഉത്സാഹിച്ചേ....................................

ആ അങ്ങിനെ തന്നെ “പിണറായി വിജയനെ തൂക്കണമെങ്കീല്‍

കൊടിമരം പോലൊരു............................” ങാ........പാടിക്കോ..........പാടിക്കോ.......

8 comments:

കൊട്ടോട്ടിക്കാരന്‍... said...

ആശംസകള്‍...

കടത്തുകാരന്‍/kadathukaaran said...

അതു ശരി.. അപ്പോ ഇവരെല്ലാം കൂടിയാണ്‍ അച്ചുദാന്ദനെ പോളിറ്റ് ബ്യൂറോയില്‍ നിന്ന് തൂക്കി പുറത്തേക്കിട്ടത്. യഥാ യഥാഹി ധര്‍മ്മസ്യ...

Raman said...

podipooram

കിരണ്‍ തോമസ് തോമ്പില്‍ said...

ഹരിക്കാണ്‌ മാതൃഭൂമിയില്‍ CMP ന്റെ ചാര്‍ജ്ജ്‌ എന്ന് തോന്നുന്നു. കുറച്ചു ദിവസമായിട്ട്‌ വിഭവങ്ങളൊന്നുമില്ല. ലാവ്‌ലിനില്‍ തട്ടി എങ്ങനെ ജീവിക്കും. മംഗളത്തിലും പിന്നെ മനോരമയിലും പിണറായി മാറി ഐസക്കായി ടാര്‍ഗ്ഗറ്റ്‌. വരും ദിവസങ്ങളില്‍ മാതൃഭൂമിയിലും ഇത്‌ പ്രതീക്ഷിക്കാം. മലപ്പുറത്ത്‌ നിന്ന് പിണറായി തുറന്ന ഭൂതം എന്നോ മറ്റോ തല്ലക്കെട്ട്‌ കൊടുക്കാം

മൂര്‍ത്തി said...

മാതൃഭൂമി തുടങ്ങിക്കഴിഞ്ഞു കിരണേ. കരിമീനിനു ഓണാശംസകള്‍. ഇത്തിരി നേരത്തെ.

കണ്ണനുണ്ണി said...

അങ്കോം കാണാം താളീം ഒടിക്കാം :)

ഉറുമ്പ്‌ /ANT said...

:)

cloth merchant said...

കലക്കി ,പുത്യ വിഭവം ജയരാജനാടിസ്സ്യക്ക് -അതിന്റെ കൂതറ പ്രോമോ വന്നു തുടങ്ഗീരിക്കനൂ...