Thursday, August 27, 2009

മുത്തൂറ്റ് പോള്‍ വധം പിന്നില്‍ അത്യുന്നതന്‍?.

സാങ്കല്പികം

മുത്തൂറ്റ് പോള്‍ വധത്തിനു പിന്നില്‍ അത്യുന്നതന്‍ ഉള്‍പ്പെട്ട ഗൂഡാലോചന നടന്നതായി പോലീസ് സംശയിക്കുന്നു. കൊല്ലപ്പെട്ട പോള്‍ മുത്തൂറ്റിന്റെ ബിസിനസ്സ് ബന്ധങ്ങളിലേക്ക് നടത്തിയ അന്വേഷണമാണ് പോലീസിനെ ഇങ്ങനെ ഒരു നിഗമനത്തില്‍ എത്തിച്ചത്. സംസ്ഥാന പ്രതിപക്ഷ രാഷ്ട്രീയത്തിലെ അത്യുന്നതനായ ഒരു നേതാവിന്റെ ബന്ധുക്കളിലേക്കാണ് ഗൂഡാലോചനയുടെ വിരലുകള്‍ നീളുന്നത്.
പോള്‍ കൊല്ലപ്പെടുന്നതിന് ഏഴ് ദിവസം മുന്‍പ് അദ്ദേഹത്തിന്റെ മൊബൈലിലേക്ക് വന്ന ഒരു കാള്‍ സംസ്ഥാനത്തെ അത്യുന്നത രാഷ്ട്രീയ നേതാവിന്റെ മകന്റേതായിരുന്നു. പോള്‍ ജോര്‍ജ്ജിന്റെ കുടുംബത്തില്‍ പെട്ടവനെങ്കിലും ബിസിനെസ്സ് പരമായി കടുത്ത ശത്രുതയിലുള്ള ബന്ധുവിന്റെ അടുത്ത ബന്ധു വാണ് ഈ നേതാവ്. വിവാഹ ബന്ധങ്ങള്‍ക്കോ കുടുബചടങ്ങുകള്‍ക്കോ പോലും പങ്കെടുപ്പിക്കാത്ത പോള്‍ ജോര്‍ജ്ജിനെ കോണ്‍ഗ്രസ്സ് വിദ്യാര്‍ത്ഥിരാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ യുവാവ് കൊലപാതകത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് വിളിച്ചത് കൊലയുടെ ദുരൂഹതയേറ്റുന്നു.

പോള്‍ ജോര്‍ജ്ജ് ആലപ്പുഴയില്‍ തുടങ്ങാനുദ്ദേശിച്ചിരുന്ന റിസോര്‍ട്ടിനെ ഏത് വിധേനയും തകര്‍ക്കാന്‍ എതിര്‍ ബിസിനെസ്സ് ലോബി ഉദ്ദേശിച്ചിരുന്നത്രേ. സംസ്ഥാനത്തെ കോണ്‍ഗ്രസ്സ് നേതാവിന്റെ മരുമകന്‍ ഇക്കാര്യം പലരോടും പറഞ്ഞിരുന്നത്രേ. പോള്‍ ജോര്‍ജ്ജ് കൊല്ലപ്പെടുന്നതിന്റെ തൊട്ടു തലേദിവസം ഉന്നതനായ നേതാവ് കോട്ടയത്തെ വീട്ടിലെത്തി മരുമകനുമായി ചര്‍ച്ച നടത്തി എന്ന വിവരവും പോലീസിന് തലവേദനയാകുന്നുണ്ട്.
അതിനിടെ ദല്‍ഹിയില്‍ വച്ച് പോള്‍ മയക്കുമരുന്നു കേസില്‍ അറസ്റ്റിലായതിന്റെ പിന്നില്‍ ഈ നേതാവാണ് എന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. മുത്തുറ്റ് കുടുബത്തില്‍ നിന്നും പോളിനെ പോലൊരു വ്യവസായി ഉയര്‍ന്നു വന്നാല്‍ തന്റെ മരുമകന്റെ ബിസിനസ്സിന് സംഭവിക്കാവുന്ന തിരിച്ചടിയാണ് അദ്ദേഹത്തെ ഇതിന് പ്രേരിപ്പിച്ചതത്രേ!.
അതിനിടെ ചവറ പോലീസ് സ്റ്റേഷനില്‍ നിന്നു കടത്തിയ 40ലക്ഷം രൂപയടങ്ങിയ ബാഗ് തെക്കന്‍ കേരളത്തിലുള്ള ഒരു യുവ എം.പിയുടെ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട് എന്ന വിവരവും പോലീസിന് കിട്ടിയതായി അറിയുന്നു.

/ /മലയാള മനോരമ ഒരു കോണ്‍ഗ്രസ്സ് വിരുദ്ധ പത്രമായിരുന്നു എങ്കില്‍ അതില്‍ തീര്‍ച്ചയായും വരുമായിരുന്ന ഒരു വാര്‍ത്തയാണിത്.
ഈ വാര്‍ത്ത പച്ചക്കള്ളമാണ്. ഇതില്‍ പറയുന്നതൊന്നും നടന്നിട്ടില്ല എന്ന് നിങ്ങള്‍ക്കും എനിക്കും അറിയാം. പക്ഷേ ഡസ്കിലിരുന്ന വാര്‍ത്തയുണ്ടാക്കാന്‍ നടക്കുന്നവര്‍ക്ക് മറ്റുള്ളവന്റെ മാന്യതയിലെന്തുകാര്യം../ /

8 comments:

ഉറുമ്പ്‌ /ANT said...

കരിമീൻ ഏതുപത്രത്തിലാ?

പണി നന്നായി കേട്ടൊ.

junaith said...

ഇതെനിക്കിഷ്ടായി കരിമീനേ..

രഞ്ജിത്‌ വിശ്വം I ranjith viswam said...

അടിപൊളി.. പക്ഷെ കളിച്ചു കളിച്ച് ഈ വാര്ത്തയെങ്ങാനും കേറി സത്യമാകുമോ കരിമീനേ...അത്യുന്നതന്റെ മട്ടൂം മനോരമയുടെ ഭാവവും കണ്ടിട്ട് അങ്ങിനെ തോന്നുന്നു.

Mickle said...

ബിനീഷ് കൊടിയേരിയെ രക്ഷപ്പെടുത്താന്‍ ലവ്ലിന്‍ പിണറായിയുടെ പത്ര സമ്മേളനം !! കേരളത്തിലെ ജനങ്ങളെ പറ്റിക്കാന്‍ പിണറായിയെപ്പോലെ കഴിവുള്ളവര് ഇല്ലതന്നെ."S" പ്പോലത്തെ കത്തിയാണെങ്കില്‍ അതു RSS ക്കാരന്‍ തന്നെ എന്ന വിചിത്രവാദവും.
DYFI നേതാവു ഓംപ്രകാശിനെ പിണറായി അറിയപ്പോലുമില്ല! പാവം.
പിടിച്ച പ്രതികളില്‍ 11 പേരും നാട്ടില്‍ അറിയപ്പെടുന്ന CPM ഗുണ്ടകള്‍ ആണെന്നു നാട്ടുകാര്‍ പറയുന്നതു പിണറായിക്കു മാത്രം മനസ്സിലാവില്ല.

ഇനിയിപ്പോള്‍ ഒരു കോണ്‍ഗ്രസ്സു ബന്തവും കണ്ടെത്തിയാല്‍ കൊടിയേരിപ്പോലീസിനു ചുമ്മാ ചൊറീംകുത്തി ഇരിക്കാം . നാട്ടുകാര്‍ പ്രതിയെ പിടിച്ചോളും.

Anonymous said...

പിണറായിയിലെ പാണ്ടന്‍ നായയുടെ പല്ലിന്റെ ശൌര്യം പണ്ടേ പോലെ ഫലിക്കുന്നില്ല...
സഖാക്കള്‍ പിന്നെ എന്തും വിഴുങ്ങും.. ഇല്ലേല്‍ പിന്നെ എന്ത് ലെനിനിസ്റ്റ്‌ തത്വം?

RSS കത്തി വേഷം പിണറായി സഖാവിനെ.. ചേരൂ..)

karimeen/കരിമീന്‍ said...

അങ്ങിനെ 11 ഗുണ്ടകള്‍ സി.പി.എം.ആണെന്ന് നാട്ടുകാര്‍ പറയുന്നത് മൈക്കിള്‍ കേട്ടു. ഓം പ്രകാശിനേയും ചേര്‍ത്ത് ആകെ 12 സി.പി.എം.ഗുണ്ടകളായി. ഇനി ബാക്കി 12 ഗുണ്ടകളുണ്ട്. അവരും സി.പി.എം.കാരാണ് എന്ന് മൈക്കിള്‍ വീണ്ടും പറഞ്ഞ് കേള്‍ക്കും.
പിന്നെ കാരി സതീശ്ശന്‍ ആര്‍.എസ്സ്.എസ്സ്.ആണെങ്കിലെന്ത്, അയാളുടെ അമ്മ സി.പി.എം ആണെന്ന് കണ്ടെത്തി മാത്രുഭൂമി.
അങ്ങിനെ ആശ്വസിക്കാം,കാരി സതീശനും കിടക്കട്ടെ ഒരു സി.പി.എം.ബന്ധം.!
ക്വട്ടേഷന്‍ സംഘത്തിന്റെ തലവനായ ബിജെപി.നേതാവ് ജയന്‍ നിരപരാധിയാണന്ന് മാത്രുഭൂമി കണ്ടെത്തി, കാരണം അയാളുടെ ഭാര്യ പറഞ്ഞത്രേ അയാള്‍ നിരപരാധിയാണന്ന്!.
എന്തു നല്ല വാര്‍ത്തകള്‍ എന്ത് നല്ല തെളിവുകള്‍.
ആര്‍.എസ്സ്.എസ്സ് കാര്‍ ലോകത്ത് ആരെയും കൊല്ലാറില്ല,കൊന്നിട്ടില്ല അക്കാര്യത്തില്‍ ഞാന്‍ സതയോടൊപ്പമാണ്.അല്ലാതെ എന്ത് ചെയ്യാന്‍!

karimeen/കരിമീന്‍ said...
This comment has been removed by the author.
Mickle said...

അല്ല കരിമീന്‍ സഖാവേ, നാട്ടുകാര്‍ പറയുന്നതു ലാവ്ലിന്‍ പിണറായി കേക്കണ്ട,സതീഷിന്റെ സ്വന്തം അമ്മ തന്നെ പറയുന്‍ബ്ബോള്‍ പിന്നെന്തു മാത്രുഭൂമി? അതൊ ഇനി ലാവ്ലിന്‍ പിണറായിയോട് നേരിട്ടു കാരി പറഞ്ഞൊ?
CPM തൊഴിലാളി സഖാവായ ആ അമ്മയെ ഇങ്ങനെ തള്ളിപ്പറയണൊ കൊടിയേരിയുടെ ഗുണ്ടാമകനു വേണ്ടി? പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ CPM സഖാവിനെ മെംബറായി ജയിപ്പിക്കാന്‍ നടന്ന കാരി സതീഷിനെക്കാള്‍ പാര്ട്ടി കൂറ് അമ്മക്കായിരിക്കും!!!


കത്തികൊണ്ട് വച്ചതു പോലീസാണെന്നു ആ അമ്മ പറഞ്ഞാല്‍ അത് തന്റെ മകനെ രക്ഷപ്പെടുത്താനുള്ള വ്യഗ്രതയല്ല, മറിച്ച് മാധ്യ്മങ്ങളുടെ വലയില്‍ വീണിട്ടു പറയുന്നതായിരിക്കും. ആരെ ആരെയാണു സഖാവു പറഞ്ഞ് പറ്റിക്കാന്‍ നൊക്കുന്നതു? കേരളത്തിലെ ജനങ്ങളെയൊ?

ചങ്ങനാശേരി ക്വട്ടേഷന്‍ സംഘം മൊത്തം CPM DYFIകാര്‍ ആണെന്നു ദേശാഭിമാനിയും കൈരളിയും ഒഴിച്ചുള്ളവര്‍. ഈ നാറിയമാധ്യമപ്രവര്‍ത്തകരെ കൊണ്ട തോറ്റു. അല്ലേലും അവര്‍ ഇങ്ങനെയാ സത്യമേ പറയൂ. DYFI സഖാവ് ഓം പ്രകാശിനെ കുറിച്ചല്ലെ ഇപ്പൊളും എഴുതുന്നതു.