Thursday, August 27, 2009

നീയല്ലെങ്കില്‍ നിന്റെ അമ്മ

പണ്ടത്തെ കഥയില്‍ കടുവ ഇത് പറഞ്ഞത്,ആട്ടിങ്കുട്ടിയോടാണ്. അതിലെ ആട്ടിങ്കുട്ടി പാവമായിരുന്നു.


വെള്ളം കുടിക്കാനിറങ്ങിയ അതിനെ കൊന്നുതിന്നാന്‍ കടുവക്കൊരു കാരണം വേണമായിരുന്നു.

പക്ഷേ ഇന്ന് കഥ ആവര്‍ത്തിക്കുന്നത് കാരി സതീശന്റെ കാര്യത്തിലാണ്. സതീശന്‍ ഒരു പാവമല്ല, ഒരു കൊലക്കേസ് പ്രതിയാണ്. അപരാധി എന്ന് പോലീസും നിരപരാധി എന്ന് മനോരമ,മാത്രുഭൂമി, കെ.സുരേന്ദ്രന്‍,എന്നിവരും വാഴ്ത്തുന്ന കാരി സതീശന്‍ ഒരു ആര്‍.എസ്സ്.എസ്സ്കാരനാണ് എന്ന് പിണറായി വിജയന്‍ ആരോപിച്ചതോടെയാണ് കാരിയുടെ ശുക്രദശ തെളിഞ്ഞത്.


എന്നാലും മാത്രുഭൂമിക്ക് ഒരു സംശയം ഒടുവില്‍ കാരി തന്നെയാണ് കൊന്നത് എന്ന് തെളിഞ്ഞാലോ?.

അങ്ങിനെ വന്നാല്‍ അതിലും ഇരിക്കട്ടെ ഒരു സി.പി.എം.ബന്ധം , കാരിയുടെ അമ്മ സി.പി.എം.ആണത്രേ!. അതായത് ഒരു സി.പി.എം.കാരിയുടെ മകനായി പിറന്നതാണ് കാരി കുറ്റം ചെയ്യനുള്ള യഥാര്‍ത്ഥകാരണം.(ഇനി കുറ്റം ചെയ്തത് കാരിയാണ് എന്ന് തെളിയുകയാണെങ്കില്‍)

ഓം പ്രകാശിന്റെ അമ്മ ഏത് പാര്‍ട്ടിയാണോ ആവോ?. ഓം പ്രകാശ് തന്നെ സി.പി.എം.ആയ സ്ഥിതിക്ക് അയാളുടെ അമ്മയുടെ ആവശ്യം തല്‍ക്കാലം ഇല്ല തന്നെ.
പോലീസ് അന്വേഷണം അട്ടിമറിച്ചു എന്ന കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് യാതൊരു സംശയവും ഇല്ല. അട്ടിമറിച്ചത് കോടിയേരിയുടെ മക്ന്റെ കൂട്ടുകാരനായ ഓം പ്രകാശിനെ രക്ഷിക്കാന്‍ , അതിലും യാതൊരു സംശയവും ഇല്ല.


പക്ഷേ ഇന്നലെ പിണറായി രംഗത്തു വന്നതെന്തിന്?. അതിലും അവര്‍ക്ക് സംശയമില്ല, കോടിയേരിയും മകനും കുടുങ്ങുമെന്നായപ്പോള്‍ രക്ഷിക്കാന്‍ വന്നതാണ് പിണറായി!. എങ്ങ്നെ കുടുങ്ങുമെന്നായപ്പോള്‍! ?. അന്വേഷിക്കുന്നത് കോടിയേരി, അട്ടിമറിക്കുന്നത് കോടിയേരി, പക്ഷേ കുടുങ്ങും എന്നായി അത്രേ................


അതെങ്ങിനെ.........


യഥാര്‍ത്ഥത്തില്‍ പോള്‍ വധക്കേസ് അന്വേഷിക്കേണ്ടത് എങ്ങനെയാണ്?.


സംഭവം മാത്രുഭൂമിയും മനോരമയും കൃത്യമായി എഴുതി വച്ചിട്ടുണ്ട്.


പോളും ഓം പ്രകാശും രാജേഷും 40ലക്ഷം രൂപയുമായി കാറില്‍ വരുന്നു. ഈ രൂ‍പ പോളിന്റേതാണ്. ഇടക്കുവച്ച് ഓം പ്രകാശ് കോടിയേരി ബാലകൃഷ്ണന്റെ മകനെ ഫോണില്‍ വിളിച്ച് 40ലക്ഷം രൂപയും പോളും ഞങ്ങളും ആലപ്പുഴ ഉണ്ട് എന്ന വിവരം അറിയിക്കുന്നു. കോടിയേരിയും മകനും ഉടനെ തന്നെ പോളിനെ വധിച്ച് ആ തുക സ്വന്തമാക്കാന്‍ ഓം പ്രകാശിന് നിര്‍ദ്ദേശം നല്‍കുന്നു.


അതു പ്രകാരം ഓം പ്രകാശ് പോളിനെ കടലില്‍ മുക്കികൊല്ലാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.


പിന്നീട് ഇവരൊരുമിച്ച് പലയിടങ്ങളിലും കറങ്ങി എങ്കിലും അവിടെ വച്ചൊന്നും പോളിനെ കൊല്ലാന്‍ ഓം പ്രകാശിനും സുഹൃത്തിനും കഴിഞ്ഞില്ല. കോടിയേരിയുടെ വിളിയാകട്ടെ തുടര്‍ന്നുകൊണ്ടിരുന്നു.


ഒടുവില്‍ നെടുമുടിയില്‍ വച്ച് പോളിനെ ഇവര്‍ കുത്തിക്കൊന്നു.എന്നിട്ട് ശരീരം വഴിയരുകില്‍ ഉപേക്ഷിച്ചു. വാഹനവും രൂപയുമായി കടന്നു.


കൊല്ലത്ത് മഠത്തില്‍ രഘുവിന്റെ വീട്ടില്‍ തുക ഏല്പിച്ച ശേഷം മുങ്ങാനായിരുന്നു കോടിയേരിയുടെ നിര്‍ദ്ദേശം. എന്നാല്‍ മഠത്തില്‍ രഘുവിന്റെ വീട്ടിന് മുന്നിലെത്തിയപ്പോഴേക്കും വാഹനം കേടായി. അങ്ങിനെ കോടിയേരിയെ വിളിച്ചറിയിച്ച പ്രകാരം കൊല്ലം എസ്.പി.മറ്റൊരു വാഹനം ഏര്‍പ്പാടാക്കുകയും ഇവരെ രക്ഷിക്കുകയും ചെയ്തു.

ഇതാണ് പോലീസ് അന്വേഷിച്ചു കണ്ടെത്തേണ്ട തിരക്കഥ. ഇതില്‍ നിന്നുള്ള ഏതൊരു വ്യതിചലനവും അട്ടിമറിയാണ് എന്നതില്‍ സംശയമില്ല.

കേസന്വേഷണം സ്തുത്യര്‍ഹമായി നടന്നത് ഒരു കൊലപാതകത്തില്‍ മാത്രം. മാതൃഭൂമി ഡയറക്റ്ററായിരുന്ന ജിനചന്ദ്രന്റെ”. അതുകൊണ്ടല്ലേ അത് ആത്മഹത്യയായത്.


7 comments:

ജിവി/JiVi said...

ഓഹോ, കാരി സതീശന്റെ അമ്മ സി പി എം കാരിയാണോ?

എന്നാലും ചോദ്യമുണ്ട്! പഴയ ത്യാഗ സി പി എം ആണോ അതോ ഇപ്പോഴത്തെ മാഫിയാ സി പി എം ആണോ?

ഉത്തരം രണ്ടു വിധം. കാരി സതീശന്‍ കുറ്റവാളിയെങ്കില്‍ അമ്മ മാഫിയാ സി പി എം. നിരപരാധിയെങ്കില്‍ ത്യാഗ.

വീ കെ said...

ഇത്തരം തിരക്കഥകൾ ഇനിയും വരാനിരിക്കുന്നതേയുള്ളു.
നമുക്കു കാത്തിരുന്നു കാണാം

കടത്തുകാരന്‍/kadathukaaran said...

കൂടെ ചേര്‍ക്കേണ്ടത്.. പോലീസ് അവതരിപ്പിച്ച തിരകഥ പ്രകാരമുള്ള വെളിപ്പെടുത്തലല്ല പോളിന്‍റെ ഡ്രൈവറുടെ മൊഴിയിലൂടെ മനസ്സിലാകുന്നത്. മുന്‍കൂട്ടിത്തിരുമ്മനിച്ച ഒരു കൊലപാതകമല്ല പോളിന്‍റെതെന്നാണ്‍ സംഭവം നടന്നതിന്‍റെ പിറ്റേ ദിവസം പോലീസ് അവതരിപ്പിച്ചത്.
ഭാക്കി കഥകള്‍ക്ക് നമുക്ക് കാത്തിരിക്കാം.

karimeen/കരിമീന്‍ said...

പോലീസ് ഒരു തിരക്കഥയും അവതരിപ്പിച്ചില്ല കടത്തുകാരാ.........പ്രാഥമിക നിഗമനം ഇതാണ് എന്ന് മാത്രമേ വിന്‍സന്റ് പോള്‍ പറഞ്ഞിട്ടുള്ളൂ. കടത്തുകാരന്‍ ഊഹിക്കുന്ന വഴിത്തിരിവുകളും നീക്കുപോക്കുകളും ഒക്കെ ഉണ്ടാകാം. അതൊക്കെ അന്വേഷണം തീരുമ്പോളല്ലേ അന്തിമമായി അറിയാനൊക്കൂ.
13കൊല്ലം കാത്തിരുന്നില്ലേ അഭയക്കുവേണ്ടി, ഇവിടെ ഒരാഴ്ച പോലും കാത്തിരിക്കാന്‍ കഴിയാത്തതിന്റെ വേദനയാണ് മനസ്സിലാകാത്തത്.
കോടിയേരിയേയും മകനേയും ഒക്കെ ആക്ഷേപിക്കാം രാഷ്ട്രീയക്കാരായതിനാല്‍ അവര്‍ അത് കേള്‍ക്കാന്‍ ബാധ്യസ്ഥരുമാണ്. പക്ഷേ പോലീസുകാരോ.....
ഗൂണ്ടകള്‍ വന്ന വാഹനം വിട്ടുകൊടുത്തതിന് പഴികേള്‍ക്കേണ്ടിവരുന്നു ഒരു എസ്.ഐയും സി.ഐയും. ആ വാഹനം വിട്ടുകൊടുത്തിട്ടില്ല എന്ന് ഏത് കണ്ണുപൊട്ടനും കാണാവുന്നതാണ്.പിന്നെ എവിടെന്നുണ്ടാകുന്നു ഈ കഥകള്‍.

suraj::സൂരജ് said...

ഹൊ !
ലാവലിനില്‍ 374 കോടീട (ഊമ്മഞ്ചാണ്ടീട മനോരമക്കണക്കില് അത് 400 കോടിക്ക് മേലായിരുന്നു) തിരിമറി നടത്തിയെന്ന് പറയുന്ന സെക്രട്ടറീടെ സെക്കന്റ് ഇന്‍ ഹാന്‍ഡായ, പോളിറ്റ് ബ്യൂറോയിലെ അടുത്ത താരമായ ആഭ്യന്തരന്റെ മകന്‍ 40 ലച്ചം ഉലുവായ്ക്ക് ഒരുത്തനെ, അതും നാട്ടില്‍ അറിയപ്പെടുന്ന ഒരു പ്രഭുകുമാരനെ തട്ടാന്‍ ഓഡറുകൊടുത്തെന്ന്... തമ്പുരാനേ ഇതൊക്കെ വായിച്ച് വിഴുങ്ങാന്‍ വിധിക്കപ്പെടുന്ന മനുഷര്‍ക്ക് നീ ചാവിന് ശേഷം ഇനി നരകം കൊടുത്താലും അവര് ചിരിക്കത്തേയുള്ളൂ !

മായാവി.. said...

fucking fool..do you know who is kodiyeri? i know him well, becase i'm from his place i'm from thalsseri..do you know why i left dyfi?

desertfox said...

DYFI യില്‍ അടയും ശര്‍ക്കരയും വിതരണമുണ്ടായിരുന്നോ മായാവീ നീ അവിടെ പോയി ചേരാന്‍? പിന്നെ നീ DYFI വിട്ടതു കാരണം അവരു ഗതിയില്ലാതെ അലയുകയാണ്‌. ദയവു ചെയ്തു നീ തിരിച്ചു പോയി DYFIക്കാരുടെ സങ്കടം തീര്‍ക്കണം...