Thursday, June 30, 2011

അതിശയം! അതിശയം!

സൂര്യന്‍ പടിഞ്ഞാറ് ഉദിക്കുകയോ ?
. സഹ്യ പര്‍വതം പറക്കുകയോ !.

ഒരു പക്ഷേ അതും സംഭവിച്ചേക്കാം!.
പക്ഷേ ഇത് ഇന്റര്‍ ചര്‍ച്ച് കൌണ്‍സിലിനെതിരായി ഒരു വിധി നമ്മുടെ ഹൈക്കോടതിയില്‍ നിന്ന് വരിക.!
ഈശ്വരാ ഇത് യാഥാര്‍ത്ഥ്യമോ ?.
അതുല്യ പ്രതിഭകള്‍ ഒക്കെയുള്ള ഈ കോടതിയില്‍ നിന്ന് ഇങ്ങനെ ഒരു വിധി!.
ഒരു പക്ഷേ ഇത് സ്വപ്നമായിരിക്കും.
വെറും രണ്ട് ദിവസത്തേക്കുള്ള സ്വപ്നം.!
ഈ സ്വപ്നത്തില്‍ നിന്ന് സുപ്രീംകോടതി നമ്മെ ഉണര്‍ത്തിയേക്കും!.
എങ്കിലും ഈ നിമിഷത്തിന്റെ നിര്‍വൃതിയില്‍ ഞാന്‍ ഒന്നുകൂടി ഉറങ്ങട്ടെ

2 comments:

ബിജു ചന്ദ്രന്‍ said...

:-)

നിസ്സഹായന്‍ said...

തീര്‍ച്ചയായും ഈ ബോധക്കേട് സുപ്രീംകോടതി മാറ്റിത്തരും. പരിശുദ്ധപിതാക്കന്മാരും മാതാക്കളും നാളിതുവരെ ഉണ്ടാക്കിയതും ഇനി ഉണ്ടാക്കാനിരിക്കുന്നതുമായ എല്ലാ വ്യഭിചാര പീഢന കൊലപാതകങ്ങളിലും അവരുടെ രക്ഷാകേന്ദ്രം ഏതായിരുന്നു ? കേരളാകാണ്‍ഗ്രസിലും ഒറിജിനല്‍ കാണ്‍ഗ്രസ്സിലുമായി അച്ചായന്‍ പടയെ നമ്മള്‍ ജയിപ്പിച്ചുവിടുന്നത് എന്തോത്തിനാ ?

ഇത് ഹൈക്കോടതിയ്ക്ക് എന്തോ അബദ്ധം പറ്റിയതാകാനാ വഴി. കാരണം കോടതിയിലുള്ള വിശ്വാസം പിതാക്കന്മാര്‍ എന്നും ഉയര്‍ത്തി പിടിച്ചിട്ടുണ്ട്. ഭരണഘടനയിലും അച്ചാന്മാര്‍ക്കു മുടിഞ്ഞ വിശ്വാസമാണ്. ആ പുസ്തകത്തിനലെ മുപ്പതാം വകുപ്പലല്ലിയോ വിദ്യാഭ്യാസം കച്ചവടമാക്കി നാട്ടുകാരുടെ പള്ളയ്ക്കടിക്കാനുള്ള ന്യൂനപക്ഷാവകാശം എഴുതിവെച്ചിരിക്കുന്നത്. അത് ശരിയായി വ്യഖ്യാനിക്കാന്‍ ചങ്കുറപ്പുള്ള ഒരു ഷോഡതിയും ഭരണകൂടവും, വത്തിക്കാനും പാപ്പയും അമേരിക്കയും സോണിയയുമുള്ളപ്പോള്‍ തയ്യാറാവില്ലെന്നു മനസ്സിലാക്കുക.