Monday, August 15, 2011

വിദ്യാഭ്യാസ വകുപ്പിലെ പോത്തുകച്ചവടം!

വിദ്യാഭ്യാസം ഒരു കച്ചവടമാണ് എന്നത് നമ്മള്‍ മലയാളികള്‍ പരക്കെ  അംഗീകരിച്ചിട്ടൂള്ള ഒരു വസ്തുതയാണ്. എന്നാല്‍ അത് ഒരു പോത്തുകച്ചവടത്തിന് സമമായാലോ?. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ആസ്ഥാനത്ത് ഇന്ന് നടക്കുന്നത് പോത്തുകച്ചവടത്തേക്കാള്‍ ഹീനമായ നടപടികളാണ്.


              മുസ്ലീം ലീഗ് എന്നും അഴിമതി എന്നുമൊക്കെ കേട്ടാല്‍ നമ്മള്‍ കുഞ്ഞാലിക്കുട്ടി, കെ.പി.എ.മജീദ്  എന്നൊക്കെ ചിന്തിക്കും. അതുകൊണ്ട് തന്നെ വിദ്യാഭ്യാസ മന്ത്രിയായി അബ്ദുല്‍ റബ്ബ് എന്നൊരു പേര് കേട്ടപ്പോള്‍ ഏതോ ഒരു അപ്പാവി എന്നേ നിനച്ചൂള്ളൂ. എന്നാല്‍ പിടിച്ചതിനേക്കാള്‍ വലിയതാണ് അളയില്‍ എന്ന് കാലം തെളിയിക്കുമോ?


      സെക്രട്ടറിയേറ്റില്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഇടനാഴികളില്‍ നോട്ട് കെട്ടുകളുമായി സ്കൂള്‍ മാനേജര്‍മാര്‍ കയറിയിറങ്ങുന്നു. അതില്‍ ഒരു മാനേജറെ കരിമീന്‍ പിടിച്ചൂ. അയാളില്‍ നിന്നും ചോര്‍ത്തിയ കഥയിതാണ്.


                സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ കൊല്ലം, ആലപ്പുഴ,ഇടുക്കി,തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ അഡിഷണല്‍ ബാച്ചുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചൂ. അതിന്റെ അടിസ്ഥാനത്തില്‍ ഹയര്‍ സെക്കന്ററി ഡയറക്ടര്‍ സ്കൂളുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
    ഇതാൺ അപേക്ഷ http://www.dhsekerala.gov.in/downloads/circulars/1606110733_Batch.doc


                ഈ ഉത്തരവ് പ്രകാരം സ്കൂളില്‍ നിലവിലുള്ള ഹയര്‍ സെക്കന്ററി ബാച്ചില്‍ ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ക്ക് അഡ്മിഷന്‍ കിട്ടാതെ പോയ ബാച്ച് ഏതാണോ അത് അനുവദിക്കും. അതു തന്നെ അനുവദിക്കുമ്പോള്‍ അധ്യാപക തസ്തിക ഏറ്റവും കുറച്ച് സൃഷ്ടിക്കപ്പെടുന്ന ബാച്ചേ അനുവദിക്കുകയുള്ളൂ.


    കരിമീന്‍ കണ്ട മാനേജര്‍ക്ക് തന്റെ സ്കൂളില്‍ സയന്‍സ്, കോമേര്‍സ് എന്നീ ബാച്ചുകള്‍ ഉണ്ട്. ഏറ്റവും കൂടുതല്‍ അപേക്ഷര്‍ പുറത്ത് നില്‍ക്കുന്നത് കോമേര്‍സ് ബാച്ചിനാണ്. നിയമപ്രകാരം ടി സ്കൂളിന് കൊമേര്‍സ് ബാച്ചിന് മാത്രമേ അപേക്ഷിക്കാവൂ. ഹുമാനിറ്റീസിന് പുതിയൊരു ബാച്ച് അനുവദിച്ചു കിട്ടിയിരുന്നു എങ്കില്‍ അഞ്ച് അധ്യാപകരെ പുതുതായി നിയമിക്കാമായിരുന്നു. 5*30 ലക്ഷം ഒരു കോടി അന്‍പത് ലക്ഷം രൂപ കിട്ടൂമായിരുന്നു. പക്ഷേ എന്ത് ചെയ്യാം അപേക്ഷിക്കാന്‍ വകുപ്പില്ലല്ലോ. മുപ്പത്തി അഞ്ച് വയസിന് മുകളിലുള്ളവര്‍ അപേക്ഷിക്കാന്‍ പാടില്ല എന്ന് പറഞ്ഞാല്‍ നാല്പത്തി അഞ്ച് കാരന്‍ അപേക്ഷ അയച്ചിട്ട് കാര്യമില്ലല്ലോ..


                  അങ്ങിനെ ഈ മാനേജറും അപേക്ഷിച്ചൂ കോമേര്‍സ് ബാച്ചിന്. അവസാനം ബാച്ചുകള്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി.
http://www.dhsekerala.gov.in/downloads/circulars/0308110722_Bat.pdf


                                  ഉത്തരവ് വായിച്ചു നോക്കിയ മാനേജര്‍ ഞെട്ടിപ്പോയി. തന്റെ സ്കൂളിന് അപേക്ഷിച്ച നിലവിലുള്ള ബാച്ച് തന്നെ കിട്ടി. എന്നാല്‍ മറ്റൂ സ്കൂളുകളിലൊക്കെ നിലവിലില്ലാത്ത പുതിയ ബാച്ചുകള്‍. പുതിയ ബാച്ചുകള്‍ക്ക് അപേക്ഷിച്ചുപോലും കൂടാ എന്ന് ഉത്തരവില്‍ വ്യക്തമായി പറഞ്ഞിരിക്കെ അവര്‍ എങ്ങിനെ അതിന് അപേക്ഷിച്ചു.അവരുടെ അപേക്ഷ എങ്ങിനെ പരിഗണിച്ചു. അവര്‍ക്ക് എങ്ങിനെ നിയമ വിരുദ്ധമായി ബാച്ച് അനുവദിച്ചു.


        കണ്ണ് തള്ളിപ്പോയ മാനേജർ മറ്റ് മാനേജർമാരുമായി ബന്ധപ്പെട്ടൂ. കിട്ടിയ മറുപടി ഇതായിരുന്നു. .   “താനെന്തൊരു മണ്ടനാടോ?.വെറും പതിനഞ്ച് ലക്ഷം രൂപ കൊടുത്താൽ തനിക്ക് പുതിയ ബാച്ച് അനുവദിച്ചു കിട്ടില്ലായിരുന്നോ”
"അപ്പോ സർക്കുലറ്!“
 “സര്‍ക്കുലര്‍ , മണ്ണാങ്കട്ട!. അതൊക്കെ അവരു നോക്കിക്കോളും. അതും പറഞ്ഞ് അപേക്ഷ അയക്കാതിരുന്നു താന്‍ എവിടത്തെ മാനേജറാടോ?”


    വെറും പതിനഞ്ച് ലക്ഷം കൊടുത്താല്‍ ഒരു കോടി അന്‍പത് ലക്ഷം രൂപ കിട്ടുമായിരുന്നു. പോയ ബുദ്ധി ആന പിടിച്ചാല്‍ കിട്ടുമോ?,.ബാച്ചുകള്‍ അനുവദിച്ച് ഉത്തരവ് ഇറങ്ങിക്കഴിഞ്ഞു. ഇനി എന്ത് ചെയ്യും. എങ്കിലും മാനേജര്‍ ആശ നശിക്കാതെ ഹയര്‍ സെക്കന്ററി വകുപ്പുമായി ബന്ധപ്പെട്ടൂ.       


    മറുപടി കിട്ടി. പതിനഞ്ച് ലക്ഷം രൂപയുമായി ഉടനെത്തൂ. അതു പ്രകാരം പതിനഞ്ച് ലക്ഷം രൂപയുമായി അയാള്‍ എത്തിയിരിക്കുകയാണ്. അപ്പോഴാണ് കരിമീന്‍ അയാളെ കാണുന്നത്.  


             കരിമീന്‍ മാനേജറെ ഉപദേശിച്ചു. “ അണ്ണാ ഇത് ചതിയാണ്. ബാച്ചുകള്‍ അനുവദിച്ച് ഉത്തരവ് ഇറങ്ങിക്കഴിഞ്ഞു. ഇനി കാശ് കൊടുത്തിട്ട് ഒരു കാര്യവുമില്ല. ഇത് നിങ്ങളുടെ പണം അടിച്ചു മാറ്റാന്‍ ആരോ കളിക്കുന്ന കളിയാണ്”


                എത്ര പറഞ്ഞിട്ടും അയാളുടെ ചെവിയിൽ അതൊന്നും കയറുന്നില്ല. വരാനുള്ളത് വഴിയിൽ തങ്ങില്ല എന്ന് പിറുപിറുത്ത് ഞാൻ പോയി.


    എന്നാല്‍ ഇന്നലെ പത്രം കണ്ട് ഞാന്‍ ഞെട്ടി. ഞാന്‍ കണ്ട മാനേജര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അപേക്ഷിച്ച ബാച്ച് മാറ്റി പുതിയ ബാച്ച് അനുവദിച്ച് ഉത്തരവ് ഇറങ്ങിയിരിക്കുന്നു.


http://www.dhsekerala.gov.in/downloads/circulars/1208110822_BCH.pdf"


            ഒരു അപേക്ഷ പോലും ക്ഷണിക്കാതെ! ഒരു നോട്ടിഫിക്കേഷന്‍ പോലും നടത്താതെ ! വെറും പതിനഞ്ച് അടച്ചപ്പോള്‍ കോഴ്സ് വെട്ടിമാറ്റി എഴുതിക്കൊടുത്തിരുക്കുന്നു!.


                         എന്തൊരു വിദ്യാഭ്യാസം ! എന്തൊരു ശുഷകാന്തി!.
                 

11 comments:

Anonymous said...

പക്ഷേ മലപ്പുറംകാര് കോപ്പിയടിക്കില്ല കേട്ടോ, അല്ലെങ്കിലും കോപ്പിയടിയും കൈക്കൂലിയും തമ്മില്‍ കൂട്ടിക്കുഴയ്ക്കുന്നത് എനിക്കിഷ്ടമല്ല അത് ചിലപ്പോള്‍ ഐസ്ക്രീമും റെജീനയും റൗഫും മുനീറുമൊക്കെക്കൂടി കുഴഞ്ഞതു പോലാവും.അല്ലെങ്കിലേ പച്ചക്കൊടിയും ദേശീയപതാകയും കൂട്ടിക്കെട്ടേണ്ടത്ര വേണ്ടപ്പെട്ട മാസമാണ് അതുകൊണ്ട് ഞാനായിട്ടൊന്നും പറയുന്നില്ല.

pappan said...

ഇതൊന്നും മുഖ്യധാര മാധ്യമങ്ങള്‍ക്ക് വാര്‍ത്തയല്ല

അനില്‍@ബ്ലോഗ് // anil said...

ഇതാണോ ഇത്ര വലിയ വാര്‍ത്ത ? :) :)
മുസ്ലീം ലീഗല്ലേ ഭരിക്കുന്നത് , ഇതൊക്കെ സാധാരണ സംഭവങ്ങളാണ്.

ഓഫ്‌ : അല്ല കാസര്‍ഗോഡ്‌ പോയില്ലേ?

Anonymous said...

അതെ എല്ല്ലാം വിശ്വസിച്ചു. ബേബി മാഷ് 5 കൊല്ലം കട്ടതിന്റെ ബാക്കിയുണ്ടെങ്കില്‍ കുറച്ചു ലീഗുകാരും എടുക്കട്ടെന്ന്.

Anonymous said...

ലാവ്ലിന്‍ കുണ്ണറായി കട്ടതുമായി തട്ടിച്ചു നോക്കിയാല്‍ ഇതൊക്കെ ഒരു കക്കലാണോ?

Anonymous said...

പോത്ത് കച്ചോടവും ,കോഴി ബിരിയാണി തുന്നലും ,പെണ്ണ് കെട്ടലും, പ്രകൃതി വിരുദ്ദ വേഴ്ചകളും മാത്രം വശമുള്ള മുസ്ലിം ലീഗുകാര്‍ ഭരിച്ചാല്‍ ഇതെല്ല ഇതിലപ്പുറവും സംഭവിക്കും.പച്ച കൊടിയും ദേശിയ പതാകയും തമ്മിലുള്ള അന്തരം തിരച്ചറിയാന്‍ കഴിയാത്ത മരപോത്ത് ലീഗുകാര്‍ക്ക്, മോലയും തലയും വളര്‍ന്ന പെണ്ണിനേയും ,കൊഴുത് തടിച്ച ആണ്‍ ചെക്കമാരെയും കണ്ടാല്‍ എളുപ്പം മനസ്സിലാകും !!

Anonymous said...

പെണ്‍ വാണിഭത്തിന്റെ മൊത്തകച്ചവടം ഇപ്പോള്‍ എകെജി സെന്റര്‍ ഏറ്റെടുത്ത വിവരമൊന്നു അറിഞ്ഞില്ലയോ?

മുക്കുവന്‍ said...

if the college/school is not good, I guess no one will send their kids to there. if the public school is better than private, I am pretty sure every person will send their kids to public school..

so the question is:

- which school is better?
- why mallus send kids to private school?
- why govt is restricting private school?

cheers
mukkuvan

Anonymous said...

“ഓഫ്‌ : അല്ല കാസര്‍ഗോഡ്‌ പോയില്ലേ? “

എവിടെ പോകാന്‍.... കരിമീന്‍ നല്ല ഒന്നാംതരം ഔദ്യേഗിക കമ്മ്യൂണിസ്തല്ലേ. ആരുടെയെങ്കിലും കാലുപിടിച്ചിട്ടാണെങ്കിലും “കാട്ടില്‍(കാസറകോട്)“ പോകാതെ അനന്തപുരത്തു തന്നെ നിക്കും. എന്നിട്ടു മറ്റവന്‍ അഴിമതിയാണേ എന്നു വിളിച്ചു കൂവും. സ്ര്ക്കാര്‍ ജോലി ചെയ്തുകൊണ്ടു രാഷ്റ്റ്രീയം എഴുതുന്നത് ചട്ട ലംഘനമല്ലേ ചേട്ടാ‍... അതും ഒരു അഴിമതി തന്നേ....

karimeen/കരിമീന്‍ said...

“ഓഫ്‌ : അല്ല കാസര്‍ഗോഡ്‌ പോയില്ലേ? “

എവിടെ പോകാന്‍.... കരിമീന്‍ നല്ല ഒന്നാംതരം ഔദ്യേഗിക കമ്മ്യൂണിസ്തല്ലേ. ആരുടെയെങ്കിലും കാലുപിടിച്ചിട്ടാണെങ്കിലും “കാട്ടില്‍(കാസറകോട്)“ പോകാതെ അനന്തപുരത്തു തന്നെ നിക്കും. എന്നിട്ടു മറ്റവന്‍ അഴിമതിയാണേ എന്നു വിളിച്ചു കൂവും. സ്ര്ക്കാര്‍ ജോലി ചെയ്തുകൊണ്ടു രാഷ്റ്റ്രീയം എഴുതുന്നത് ചട്ട ലംഘനമല്ലേ ചേട്ടാ‍... അതും ഒരു അഴിമതി തന്നേ....

കാസര്‍ഗോഡ് പോയി.അവിടെ താമസിക്കുന്നു. ഒരുത്തന്റേയും കാലുപിടിക്കാന്‍ പോയില്ല. കഴിയുന്നിടത്തോളം കാലം ഇവിടെ കഴിയും. ഇല്ലെങ്കില്‍ രാജി വച്ച് തൂമ്പ പിടിക്കാന്‍ പോകും.

അനില്‍ഫില്‍ (തോമാ) said...

ശുക്ലം മണക്കുന്ന വായുമായി ചില അനോണികള്‍ എത്തിയിട്ടുണ്ടല്ലോ?