Monday, August 10, 2009

സ്വവര്‍ഗ്ഗത്തില്‍ ജനിച്ച കുട്ടി.

അങ്ങിനെ സ്വവര്‍ഗ്ഗ വിവാഹം അനുവദിച്ചു. ഈശ്വരാ.............രക്ഷപെട്ടു. ഞാന്‍ എത്ര കഷ്ടപ്പെട്ടതാ............അക്കാലത്തേ ഇതങ്ങ് അനുവദിച്ചിരുന്നെങ്കില്‍ എനിക്കീ ഗതി വരുമായിരുന്നോ?.

എന്നെ നിങ്ങള്‍ക്കറിയാം. സ്വവര്‍ഗ്ഗ വിവാഹത്തിലൂടെ ജനിച്ച ലോകത്തെ ആദ്യ വ്യക്തിയാണ് ഞാന്‍.

സ്വവര്‍ഗ്ഗവിവാഹത്തിലൂടെ കുട്ടിയെ ഉണ്ടാക്കുന്ന സാങ്കേതികവിദ്യ ഇക്കാലത്ത് നിലവിലില്ലാത്തതിനാലും അക്കാലത്ത് പിന്നീടാരും അതിന് ശ്രമിക്കാത്തതിനാലും എനിക്ക് പിന്‍ ഗാമികളേ ഉണ്ടായില്ല. ഞാന്‍ ഒറ്റയായി.

ഒരു ഒത്തുതീര്‍പ്പ് പാര്‍ട്ടിയില്‍ ഹാഫ് സ്കര്‍ട്ടണിഞ്ഞ് കുനിഞ്ഞു നിന്ന് ഭക്ഷണം വിളമ്പുന്ന എന്റെ അച്ഛനെ കണ്ടപ്പോഴാണ് മറ്റേ അച്ഛന് കാമം ഉണര്‍ന്നത്. ആ ചര്‍ച്ചക്കു ശേഷം അവര്‍ ഒരുമിച്ചു.

അങ്ങിനെ ഞാന്‍ ജനിച്ചു. എന്റെ രണ്ടച്ഛന്മാര്‍ക്കും വേറേ ഭാര്യമാരും മക്കളുമുണ്ടായിരുന്നു.

പ്രസവിച്ച ഉടനെ രണ്ടച്ഛന്മാരും എന്നെ കാട്ടിലെറിഞ്ഞു.

ഇക്കാലത്തയിരുന്നെങ്കില്‍ അമ്മത്തൊട്ടിലെങ്കിലും ഉണ്ടാകുമായിരുന്നു.

എന്റെ വിധി.

എന്തായാലും ഒടുവില്‍ എനിക്കു നീതി കിട്ടി.

പക്ഷേ ഈ നിയമത്തിന് എന്റെ പേരിടണമെന്നൊരപേക്ഷ മാത്രം.

എന്ന് നിങ്ങളുടെ സ്വന്തം ശബരിമല അയ്യപ്പന്‍.

6 comments:

മണ്ടന്‍ കുഞ്ചു. said...

സ്വാമിയേ........................യ് ശരണമയ്യപ്പാ....................

Suraj said...

അമ്മച്ചീ...പൊളിച്ചടുക്കിക്കളഞ്ഞ് കേട്ടാ... !

Rajeeve Chelanat said...

മറന്നുപോയ ഒരു പുരാണത്തെ പുതിയ കാലത്തിന്റെ പതിനെട്ടാം‌പടിയിലേക്ക് കയറ്റിനിര്‍ത്തിയതിനു നന്ദി സുഹൃത്തേ.

ഈ പോസ്റ്റിലേക്ക് ശ്രദ്ധ ക്ഷണിച്ച സൂരജിനും നന്ദി
അഭിവാദ്യങ്ങളോടെ

ബിനോയ്//HariNav said...

കരിമീനേ, തകര്‍ത്തു. സ്വവര്‍ഗ്ഗനുരാഗത്തിന്‍റെ ശബരിമല കണക്ഷന്‍ കണ്ടെത്തിയതിന് ഒരു തൊപ്പിയൂരി വണക്കം :)

Ajith Pantheeradi said...

കാണാന്‍ വൈകി...

എന്നാലും കമന്റിട്ടു കളയാം, കലക്കി!

രാജേഷ് ആർ. വർമ്മ said...

കലിയുഗത്തിലെ അവതാരങ്ങളിൽ പ്രമുഖമായ പലതും ഇങ്ങനെ രണ്ട് ആണുങ്ങളുടെ സംഗമത്തിലൂടെ ജനിച്ചതല്ലേ? ഹരിവരാസനം വിശ്വമോഹനം!