Thursday, August 27, 2009

ഇരുപത്തിനാലില്‍ ഒന്ന്

മുത്തൂറ്റ് പോള്‍ വധക്കേസില്‍ ആകെ ഇരുപത്തി നാല് പ്രതികള്‍. ചങ്ങനാശ്ശേരിയിലെ ഇരുപത് ഗുണ്ടകള്‍. ഡ്രൈവര്‍. മനു.പിടികിട്ടാത്ത രണ്ട് ഗുണ്ടകള്‍. പുത്തെന്‍പാലം രജേഷും ഓം പ്രകാശും.

എല്ലാപേരും മലയാളികള്‍. ചെറുപ്പക്കാര്‍. ഇതില്‍ ഇരുപത്തിനാലാമന്റെ രാഷ്ട്രീയം നമുക്കറിയാം. അയാള്‍ സി.പി.എം. ഗുണ്ടയാണ്.

ബാക്കി ഇരുപത്തി മൂന്ന് പേര്‍?.. അവരുടെ രാഷ്ട്രീയം?.അവര്‍ സി.പി.എം.കാരല്ല എന്ന് പത്രങ്ങളില്‍ നിന്നും ചാനല്‍ ചര്‍ച്ചകളില്‍ നിന്നും മനസ്സിലായി.

കേരളം പോലൊരു സംസ്ഥാനത്തില്‍ 24/23 പേരും അരാഷ്ട്രീയക്കാരാകാന്‍ യാതൊരു സാധ്യതയുമില്ല.

കാരി സതീശന്‍ വെറും ബലിയാടാണ് എന്ന് യുവമോര്‍ച്ച നേതാവ് ചാനലുകളില്‍ പറഞ്ഞു.

അപ്പോള്‍ ഗുണ്ടയാകുന്നതില്‍ ഒരര്‍ത്ഥവുമില്ല.

ജനിക്കുന്നെങ്കില്‍ സി.പി.എം.ഗുണ്ടയായി ജനിക്കണം.

കുത്തിയവന്‍ നിരപരാധി. കുത്തിച്ചവന്‍ നിരപരാധി. ചത്തവന്റെ പിന്നാലെ കാറില്‍ വന്നു എന്ന് കരുതപ്പെടുന്നവന്‍ കൊലയാളി , കാരണം അവന്‍ സി.പി.എം. ഗുണ്ട.

19957-ല്‍ ചരിത്രത്തില്‍ ആദ്യമായി കമ്മ്യൂണിസ്റ്റുകാരെ അധികാരത്തിലേറ്റിയ കേരളത്തില്‍ 24/01 ഒന്ന് എന്നത് മാത്രമാണ് സി.പി.എമ്മിന്റെ ആള്‍ ബലം എന്നത് നാണക്കേടല്ലേ?.

ഇത് പിണറായി വന്നതിന് ശേഷമുണ്ടായ കൊഴിഞ്ഞു പോക്കാണോ?.

ആവശ്യത്തിന് ഗുണ്ടകള്‍ പോലുമില്ലാത്ത സി.പി.എം.!

4 comments:

cloth merchant said...

ഇനി സി പി ഐ എം ലജ്ജിച്ചു തല താഴ്തട്ടെ.
ശ്രീമതി ടീച്ചറുടെ മകന്‍, ഓം പ്രകാശ്‌ പോയട്ടോള്ള സ്കൂള് കണ്ടിട്ടുണ്ട്!.
ബിനീഷിന്റെ സദ്യക്ക് വിളംബീത് ഓം പ്രകാശിന്റെ അടുത്ത വീട്ടിലെ പറമ്പില്‍ നാട്ടു വളര്‍ത്തിയ വാഴേടെ ഇലയിലാരിന്നു എന്ന് സംശയം...
പിണരായീടെ മോന്റെ പേരും പ്രകാശന്റെ അപ്പന്റെ ആനന്ദരവന്റെ കൂടെ ക്ലാസ്സിലുണ്ടായിരുന്നവന്റെ പേരും സാമ്യം.
.....
അങ്ങിനെ പോരട്ടെ ഓരോന്ന് ഓരോന്നായി

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഹ ഹ..കൊള്ളാം കരിമീൻ..

Anonymous said...

പിണറായി സഖാവ് പ്രതികള്‍ ആര്‍ എസ് എസ് ആണെന്ന് 'ശാസ്ത്രീയമായി' കണ്ടുപിടിച്ചല്ലോ.. ഇനി എന്തിനാ കൂടുതല്‍ ചര്‍ച്ച? :D

ജ്നാനശൂന്യന്‍ said...

കാരി സതീശന്റെ ആര്‍.എസ്.എസ് ബന്ധങ്ങള്‍ മണ്ഡലം,ബ്ലോക്ക് തല വിവരത്തോടെ പുറത്ത് വന്നപ്പോള്‍, പോലീസ് അറിയുന്നതിനു മുന്‍പ് പിണറായി അറിഞ്ഞതെങ്ങിനെ എന്ന് എം.ടി.രമേശ് വക മണ്ടന്‍ ചോദ്യം ചാനലില്‍. ഈ നാട്ടിലൊന്നുമല്ല എന്ന് തോന്നുന്നു രമേശിന്റെ ജീ‍വിതം. പരസ്യമായ ആര്‍.എസ്.എസ് ബന്ധം അറിയാന്‍ എത്ര സമയം വേണം?