Monday, August 3, 2009

പിണറായിയെ വിമര്‍ശിച്ച പാര്‍ട്ടി പ്രവര്‍ത്തകന് മര്‍ദ്ദനം

സി.പി.എം.സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ വിമര്‍ശിച്ചു സംസാരിച്ച പാര്‍ട്ടിപ്രവര്‍ത്തകന് മര്‍ദ്ദനമേറ്റു. അമ്പലപ്പുഴ കുര്യാറ്റുപള്ളി കിഴക്കെവീട്ടില്‍ പവിത്രനാണ് മര്‍ദ്ദനമേറ്റത്. തലക്ക് ഗുരുതരമായി പരുക്കേറ്റ ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപതിയില്‍ പ്രവേശിപ്പിച്ചു.

അമ്പലപ്പുഴ കുര്യാറ്റുപള്ളിയിലെ ഷാപ്പില്‍ നിന്നും വൈകുന്നേരം മദ്യപിച്ച് പുറത്തിറങ്ങിയ പവിത്രന്‍ തന്റെ പാര്‍ട്ടിയുടെ വഴിവിട്ട പോക്കിനെക്കുറിച്ചും അഴിമതിയെക്കുറിച്ചും ഷാപ്പിനു മുന്നില്‍ നിന്നു പ്രസംഗിച്ചു. ഇത് തടസ്സപ്പെടുത്താന്‍ പിണറായി പക്ഷക്കാരായ ചിലര്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വഴങ്ങിയില്ലത്രേ. വി.എസ്.അച്യുതാനന്ദന്‍ സിന്ദാബാദ് വിളിച്ചു കൊണ്ട് മുന്നോട്ടു നീങ്ങിയ ഇയാള്‍ക്ക് നേരെ കുര്യാറ്റുമ്പള്ളി ലോക്കല്‍ കമ്മിറ്റി ആഫീസിനു മുന്നില്‍ വച്ചാണ് ആക്രമണമുണ്ടായത്. അറിയപ്പെടുന്ന പിണറായി പക്ഷക്കാരനും സി.പി.എം.ആഫീസില്‍ തന്നെ താമസിക്കുന്നയാളുമായ കോമാടന്‍ എന്നയാളാണ് പവിത്രനെ ആക്രമിച്ചത്. നാലു കിലോ ഭാരം വരുന്ന കട്ടി കൊണ്ട് തലയുടെ പിന്നില്‍ ആഞ്ഞ് അടിക്കുകയായിരുന്നു.

അടിയേറ്റ് നിലത്തുവീണ പവിത്രനെ ആശുപത്രിയില്‍ എത്തിക്കുവാന്‍ ഓടിക്കൂടിയ നാട്ടുകാരെയും കോമാടന്‍ ഭീഷണിപ്പെടുത്തുകയുണ്ടായി. അച്യുതാനന്ദന് ജയ് വിളിച്ചാല്‍ ആര്‍ക്കും ഇതാണ് വിധി എന്ന് കോമാടന്‍ ഭീഷണിപ്പെടുത്തുകയുണ്ടായി. നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ കോമാടനെതിരെ പോലീസ് നടപടിയെടുക്കാന്‍ മടിക്കുന്നതില്‍ നാട്ടുകാര്‍ക്ക് ശക്തിയായ അമര്‍ഷമുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നു വൈകുന്നേരം അമ്പലപ്പുഴയില്‍ ചേരുന്ന പ്രതിഷേധയോഗത്തില്‍ ശ്രീ.എം.ആര്‍.മുരളി, സി.ആര്‍.നീലകണ്ഠന്‍ എന്നിവര്‍ പങ്കെടുക്കും.

(പ്രിയപ്പെട്ട മാത്രുഭൂമി പത്രാധിപര്‍ക്ക് സ്വന്തം ലേഖകന്‍ എഴുതുന്നത്,

ഈ വാര്‍ത്ത നാളത്തെ പത്രത്തില്‍ മുന്‍ പേജില്‍ തന്നെ കൊടുക്കാന്‍ അപേക്ഷ. ശേഖരന്‍ നായര്‍ക്കോ,അനീഷ് ജേക്കബ്ബിനോ, ഹരികുമാറിനോ ബൈലൈന്‍ കൊടുക്കണമെന്നും അപേക്ഷിക്കുന്നു.

പിന്നെ താങ്കളെ അതീവ രഹസ്യമായി അറിയിക്കുന്നതെന്തെന്നു വച്ചാല്‍ യഥാര്‍ത്ഥസംഭവം സി.പി.എം.ലോക്കല്‍ കമ്മിറ്റി ആഫീസിലെ തെങ്ങില്‍ നിന്നും തേങ്ങാ വീണ് ഒരാള്‍ക്ക് പരിക്കേറ്റതാണ്. കോമാടന്‍ എന്നത് ആഫീസ് വളപ്പിലെ തെങ്ങിന്റെ ഇനമാണ്.)

വിശ്വസ്തതയോടെ സ്വന്തം ലേഖകന്‍

7 comments:

karimeen/കരിമീന്‍ said...

കോമാടന്‍ എന്നത് ആഫീസ് വളപ്പിലെ തെങ്ങിന്റെ ഇനമാണ്.

chithrakaran:ചിത്രകാരന്‍ said...

പോസ്റ്റ് പത്രത്തിനിട്ട് കുത്തിയതാണെങ്കിലും
ഒരു നെഞ്ചത്തടിച്ചു കരയുന്ന ആത്മാര്‍ത്ഥത വന്നുപോയതിനാല്‍ പത്രത്തിന് കുത്ത് ഏറ്റില്ല!!
ഭംഗിയായി എഴുതിയിരിക്കുന്നു.
പക്ഷേ ചക്കിനു വച്ചത് കൊക്കിനു കൊണ്ടു എന്നു മാത്രം :)
സസ്നേഹം.

മൂര്‍ത്തി said...

:) ഒന്ന് ഞെട്ടിച്ചു...

മിക്കവാറും കരിമീനിനു ‘മ’ പത്രങ്ങളില്‍ ജോലി കിട്ടും. ഇതുപോലെ കഥയുണ്ടാക്കാന്‍ പറ്റിയ ആളുകളെ അവര്‍ നോക്കിയിരിപ്പാണ്.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

മൂർത്തി പറഞ്ഞതിനു താഴെ ഒപ്പ്....

മുക്കുവന്‍ said...

for gettting circulation every newspapper does this same. dont you think so... party papper is also doing the same right?

മരത്തലയന്‍ said...

ഇതു കൊള്ളാം
പക്ഷെ നിങ്ങളാ ഷെര്‍ലോക്ക് ഹോംസ് എഴുതി തീര്‍ക്ക് കരിമീനേ

സുബിന്‍ പി റ്റി said...

ദീപികക്കും മനോരമക്കും കൂടി അയക്കാമായിരുന്നു. മനോഹരം.